
ബെംഗളൂരു:പ്രമുഖ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലയാളികളെ സംബന്ധിച്ച് സൂചന ലഭിച്ചതായി കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢി പറഞ്ഞു.കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.സെപ്റ്റംബർ ആറിനാണ് പ്രമുഖ മാധ്യമ പ്രവർത്തകയായ ഗൗരി ലങ്കേഷ് ബെംഗളൂരു രാജേശ്വരി നഗറിലെ വസതിയിൽ വെടിയേറ്റ് മരിച്ചത്.കേസുമായി ബന്ധപ്പെട്ട് ഗൗരിയുടെ സഹോദരൻ ഇന്ദ്രജിത് ലങ്കേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.ഗൗരിയും സഹോദരനും തമ്മിൽ സ്വത്തു തർക്കം നിലനിന്നിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണിത്.