ഭുവനേശ്വർ:ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കു മികച്ച തുടക്കം.രണ്ടു സ്വർണവും ഒരു വെള്ളിയും നാലു വെങ്കലവുമടക്കം ഏഴു മെഡലുകൾ ആദ്യ ദിനം ഇന്ത്യ സ്വന്തമാക്കി.മെഡൽ വേട്ടയിൽ ഒന്നാം സ്ഥാനത്തും ഇന്ത്യയാണ്.ഷോട്ട്പുട്ടിൽ മൻപ്രീത് കൗർ,പുരുഷന്മാരുടെ 5000 മീറ്ററിൽ ജി.ലക്ഷ്മൺ എന്നിവരാണ് സ്വർണം നേടിയത്.ലോങ്ജമ്പിൽ മലയാളി താരം വി.നീന വെള്ളി നേടി.മറ്റൊരു മലയാളി താരമായ നയന ജെയിംസ് വെങ്കലം കരസ്ഥമാക്കി.പുരുഷന്മാരുടെ ഡിസ്കസ്ത്രോയിൽ വികാസ് ഗൗഡ,5000 മീറ്ററിൽ സഞ്ജീബനി യാദവ്,ജാവലിൻ ത്രോയിൽ അന്നുരാണി എന്നിവരും വെങ്കലം നേടി.
Sports
ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സുവർണദിനം
Previous Articleനഴ്സുമാരുടെ സമരം ഒൻപതാം ദിവസത്തിലേക്ക്;പിന്തുണയുമായി കൂടുതൽ പേർ