Kerala

കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി

keralanews gold worth 52lakh seized from kozhikkode airport

കോഴിക്കോട്:രണ്ടുപേരിൽ നിന്നായി കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് സ്വർണ്ണം പിടികൂടിയത്.എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ പാലക്കാട് സ്വദേശി അനസിൽ നിന്നും 2249.3 ഗ്രാം സംയുക്തമാണ് പിടിച്ചെടുത്തത്..ഗ്രീൻചാനൽ വഴി പുറത്തിറങ്ങിയ ഇയാളിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ അടിവസ്ത്രത്തിൽ കെട്ടിവെച്ച നിലയിലാണ് സംയുക്തം കണ്ടെടുത്തത്. ഇതിൽ നിന്നും 1379.34 ഗ്രാം സ്വർണ്ണം വേർതിരിച്ചെടുക്കുകയായിരുന്നു.ഇതിന് ഇന്ത്യൻ വിപണിയിൽ ഏകദേശം 41,82,000 രൂപ വിലവരും.ഇൻഡിഗോ എയറിന്റെ ദുബായ്-കോഴിക്കോട് വിമാനത്തിൽ എത്തിയ കണ്ണൂർ ശിവപുരം സ്വദേശി റഫാക്ക് ചൂരിയോടിൽ നിന്നുമാണ് 349.9 ഗ്രാം സ്വർണ്ണം പിടികൂടിയത്.പെർഫ്യൂം ബോട്ടിലുകൾക്കിടയിൽ മൂന്നു സ്വർണ്ണ ബിസ്‌ക്കറ്റുകൾ അടിച്ചു പരത്തി സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലാണ് സ്വർണ്ണം കടത്തിയത്.ഇതിന് ഏകദേശം 10,61,946 രൂപ വില വരും.

Previous ArticleNext Article