കോഴിക്കോട്:കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 42 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം മൂന്നു യാത്രക്കാരിൽ നിന്നായാണ് സ്വർണ്ണം പിടികൂടിയത്.അബുദാബി-കോഴിക്കോട് എത്തിഹാദ് വിമാനത്തിലെത്തിയ കാസർകോഡ് പള്ളിക്കര സ്വദേശി മുഹമ്മദ് സാജിദിന്റെ ബാഗേജിൽ നിന്നാണ് പ്രധാന സ്വർണ്ണവേട്ട നടത്തിയത്.നേരത്തെ കിട്ടിയ വിവരമനുസരിച്ചു വിമാനത്താവള കവാടത്തിൽ കാത്തു നിന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ തടയുകയും ബാഗേജ് പരിശോധിക്കുകയും ചെയ്തു.തുണികൾക്കിടയിൽ ഷീറ്റ് രൂപത്തിൽ ഒളിപ്പിച്ച 1180 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.ഇൻഡിഗോ വിമാനത്തിലെത്തിയ സുൽത്താൻബത്തേരി സ്വദേശികളായ രണ്ടുപേരിൽ നിന്നാണ് 340 ഗ്രാം സ്വർണ്ണം കണ്ടെടുത്തത്. സ്വർണ്ണം ചെയിൻ രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
Kerala, News
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 42 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി
Previous Articleകെഎസ്ആർടിസി പെൻഷൻ സർക്കാർ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി