Kerala, News

സ്വർണ്ണക്കടത്ത് കേസ്;സ്വപ്നയെയും സന്ദീപ് നായരെയും എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി

keralanews gold smuggling case swapna and sandeep nair produced in n i a court

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതികളായ സന്ദീപ് നായരെയും സ്വപ്നയെയും എന്‍.ഐ.എ അന്വേഷണ സംഘം കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. ഇവരെ പത്ത് ദിവസം കസ്‌റ്റഡിയില്‍ നല്‍കണമെന്നാണ് എന്‍.ഐ.എ ആവശ്യപ്പെട്ടത്. നേരത്തെ കോടതി ആവശ്യപ്പെട്ടതനുസരിച്ച്‌ പ്രതികളുടെ കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇവരുടെ ഫലം നെഗ‌റ്റീവ് ആയതോടെയാണ് ഉടന്‍ കസ്‌റ്റഡിയില്‍ ലഭിക്കാന്‍ എന്‍.ഐ.എ ശ്രമം നടത്തിയത്.രാജ്യസുരക്ഷയെ ബാധകമാകുന്ന വലിയ ഗൂഡാലോചന എന്‍.ഐ.എ സ്വര്‍ണക്കടത്ത് കേസില്‍ സംശയിക്കുന്നുണ്ട്. കൊണ്ടുവരുന്ന സ്വര്‍ണം എവിടേക്കാണ് കൊണ്ടുപോകുക എന്നും ആരെല്ലാമാണ് ഇതിന്റെ ഗുണഭോക്താക്കളെന്നും ചോദിച്ചറിയാനാണ് എന്‍.ഐ.എ ശ്രമം. തീവ്രവാദ ബന്ധമുള‌ളവരില്‍ ഈ സ്വര്‍ണം എത്തിയതായാണ് കരുതുന്നത്.

Previous ArticleNext Article