Kerala, News

സ്വർണ്ണക്കടത്ത് കേസ്;എം.ശിവശങ്കരന്റെ മുന്‍‌കൂര്‍ ജാമ്യ അപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

keralanews gold smuggling case high court verdict on bail application of sivasankaran today

തിരുവനന്തപുരം:നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കരന്‍ നല്‍കിയ മുന്‍‌കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കരന് പങ്കുണ്ടെന്നാണ് എന്‍ഫോസ്‌മെന്റിന്റെ വാദം. മുഖ്യ മന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറി ആയ ശിവശങ്കരന്‍ തന്റെ ഉന്നത പദവി കള്ളകടത്തിന് ദുരുപയോഗം ചെയ്തു എന്നും എന്‍ഫോഴ്‌സ്മെന്റ് പറയുന്നു. എന്നാല്‍ തന്നെ ഇതില്‍ കുടുക്കിയതാണെന്നും, ഈ കേസിന്റെ ഭാഗമായി താന്‍ ശാരീരികവും മാനസികവുമായി ധാരാളം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട് എന്ന് ശിവശങ്കരന്‍ പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ പേരില്‍ തനിക്ക് നേരെ നടക്കുന്നത് മാനസിക പീഡനമാണെന്നും കള്ളപ്പണ, കള്ളക്കടത്ത് ഇടപാടില്‍ പങ്കില്ലെന്നും തന്നെ ജയിലിലടക്കാന്‍ ആണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമമെന്നും ആരോപിച്ചാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമാണ് അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകള്‍ എന്നും,ശിവശങ്കരന് മുന്‍‌കൂര്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജന്‍സി വ്യക്തമാക്കി.മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്. പ്രതിയല്ലെന്ന ഉറപ്പുണ്ടെങ്കില്‍ പിന്നെ മുന്‍കൂര്‍ ജാമ്യം എന്തിനാണെന്ന ചോദ്യം ഉയര്‍ത്തുന്ന കസ്റ്റംസ് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കാനിടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

Previous ArticleNext Article