തിരുവനന്തപുരം:സ്വർണ്ണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ.ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചിച്ചത്. പവന് വില 40000 രൂപയിലെത്തി.സ്വര്‍ണ വില കഴിഞ്ഞ ഒരാഴ്ചയായി വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് 40,000 ത്തിൽ എത്തിയത്.കോവിഡ് വ്യാപനംമൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് വിലവർധനയ്ക്ക് പ്രധാന കാരണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ എത്തുന്നതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.
Business, Kerala, News
സ്വർണ്ണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ; പവന് 40,000 രൂപ
Previous Articleസംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി;മരിച്ചത് ആലുവ സ്വദേശി അഷ്റഫ്