India, News

ഗോവ മുഖ്യമന്ത്രി മനോജ് പരീക്കർ അന്തരിച്ചു; സംസ്കാരം ഇന്ന് വൈകുന്നേരം പനാജിയിൽ

keralanews goa chief minister manoj parrikar passed away the funeral will be held today in panaji

ഗോവ:ഗോവ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായിരുന്ന മനോജ് പരീക്കർ(63) അന്തരിച്ചു.സംസ്കാരം ഇന്ന് വൈകുന്നേരം പനാജിയിൽ.ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ പനാജിയിലെ വസതിയിലായിന്നു അന്ത്യം. മൂന്നു തവണ ഗോവയുടെ മുഖ്യമന്ത്രിയായിരുന്നു. മോദി മന്ത്രിസഭയില്‍ 3 വര്‍ഷം പ്രതിരോധ മന്ത്രിയായിരുന്നു. രാജ്യത്തെ ഐഐടി ബിരുദധാരിയായ ആദ്യ മുഖ്യമന്ത്രിയായിരുന്നു പരീക്കര്‍. പാന്‍ക്രിയാറ്റിക് അര്‍ബുദത്തെ തുടര്‍ന്ന് യുഎസിലും ഇന്ത്യയിലുമായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു പരീക്കര്‍. ഗോവയിലെ മാപുസയിൽ 1955 ഡിസംബർ 13–ന് ജനിച്ച മനോഹർ പരീക്കർ ആർഎസ്എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി.മുംബൈ ഐഐടിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹം ബിജെപിയിലൂടെ 1994–ൽ നിയമസഭാംഗമായി.1999ല്‍ അദ്ദേഹം ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് എത്തി. 2000 മുതല്‍ 2005 വരെ ഗോവയുടെ മുഖ്യമന്ത്രി. പിന്നീട് ഒരു തവണ പ്രതിപക്ഷ നേതാവായതിന് ശേഷം 2012ല്‍ ഗോവന്‍ മുഖ്യമന്ത്രിയായി വീണ്ടും സ്ഥാനമേറ്റു.അതേസമയം പരീക്കറിന്റെ സംസ്ക്കാരച്ചടങ്ങുകൾ ഇന്ന് വൈകിട്ട് പനാജിയില്‍ നടക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.മനോഹര്‍ പരീക്കറിന്റെ മരണത്തോടനുബന്ധിച്ച്‌ മാര്‍ച്ച്‌ 18ന് ദേശീയ ദുഖാചരണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആഹ്വനം ചെയ്തിട്ടുണ്ട്. ഇതോടനുബന്ധിച്ച്‌ ഇന്നു കാലത്ത് 10 മണിക്ക് കേന്ദ്ര മന്ത്രിസഭ കൂടാന്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ പ്രത്യേക അനുശോചന യോഗം ചേര്‍ന്നതിന് ശേഷം പ്രാധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും ഗോവയിലെത്തും.

Previous ArticleNext Article