പയ്യന്നൂർ:മണ്ഡലത്തിലെ മുഴുവൻ ഹൈസ്കൂളുകളിലും ഹയർസെക്കൻഡറി സ്കൂളുകളിലും എംഎൽഎ ഫണ്ട് ഉപയോഗിച്ചു ഗേൾസ് ഫ്രണ്ട്‌ലി റൂമുകൾ സജ്ജമാക്കി സംസ്ഥാനതലത്തിൽ ശ്രദ്ധനേടിയ ടി.വി.രാജേഷ് എംഎൽഎ തന്റെ മണ്ഡലത്തിലെ എട്ട്കോളേജുകളിൽ പെൺസൗഹൃദ മുറികൾ സജ്ജമാക്കി കോളേജുകൾക്കും മാതൃകയായി. എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് എട്ട് കോളജുകളിൽ ആധുനിക സജ്ജീകരണങ്ങളോടെ പെൺസൗഹൃദ മുറികൾ സജ്ജമാക്കിയത്.കോളേജ് വിദ്യാർഥിനികൾക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഏർപ്പെടുത്തിക്കൊണ്ടാണ് മുറികൾ ഒരുക്കിയിട്ടുള്ളത്.ഫസ്റ്റ് എയ്ഡ് ബോക്സും ബിപി പരിശോധിക്കാനുള്ള സംവിധാനവും ഭാരമറിയാനുള്ള മെഷീനും നാപ്കിൻ വെൻഡിങ് മെഷീനും ഇൻസ്റ്റലേഷൻ മെഷീനും ശുദ്ധീകരിച്ച വെള്ളം ലഭ്യമാക്കാനുള്ള സൗകര്യവുമെല്ലാം ഇതിനകത്തു സജ്ജമാക്കിയിട്ടുണ്ട്.പയ്യന്നൂർ കോളജ്, സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രം, മാടായി കോഓപ്പറേറ്റീവ് കോളേജ് , പരിയാരം ആയുർവേദ കോളേജ് , നെരുവമ്പ്രം ഐഎച്ച്ആർഡി കോളേജ് , പട്ടുവം ഐഎച്ച്ആർഡികോളേജ് , കല്യാശ്ശേരി നായനാർ മെമ്മോറിയൽ പോളിടെക്നിക്, മാങ്ങാട്ടുപറമ്പ യൂണിവേഴ്സിറ്റി സെന്റർ എന്നിവിടങ്ങളിലാണ് പെൺസൗഹൃദ മുറികൾ സജ്ജമാക്കിയിട്ടുള്ളത്.
Kerala
ടി.വി.രാജേഷിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് 8 കോളജുകളിൽ പെൺസൗഹൃദ മുറികൾ
Previous Articleരാംനാഥ് കോവിന്ദ് ഗവർണർ സ്ഥാനം രാജിവെച്ചു