
ബംഗളുരു : കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻമാർ വീണു മരിച്ച തിപ്പണഗോണ്ടനഹള്ളി തടാകത്തിൽ പ്രേത സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ. രാത്രികാലങ്ങളിൽ തടാകത്തിൽ നിന്നും അലർച്ചയും കരച്ചിലും കേൾക്കാറുണ്ടെന്നു നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് ഇവിടേക്ക് ഇപ്പോൾ വിനോദ സഞ്ചാരികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ മസ്തിനഗുഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന ഷോർട് ചിത്രീകരിക്കുന്നതിനിടെ നടന്മാരായ ഉദയ്, അനിൽ എന്നിവർ തടാകത്തിൽ വീണു മരിക്കുന്നത്.