Kerala, News

തിരുവനന്തപുരം ആറ്റിങ്ങലില്‍ ലോ​റി​യി​ല്‍ ക​ട​ത്തി​യ 500 കി​ലോ കഞ്ചാവ്​ പിടിച്ച സംഭവം; രണ്ട്​ കണ്ണൂര്‍ സ്വദേശികള്‍ കസ്​റ്റഡിയില്‍

keralanews ganja seized from thiruvananthapuram attingal two kannur natives arrested

തിരുവനന്തപുരം: ആറ്റിങ്ങല്‍ കോരാണിയില്‍ കെണ്ടയ്നര്‍ ലോറിയില്‍ കടത്തിയ 500 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ രണ്ട് കണ്ണൂര്‍ സ്വദേശികള്‍ കസ്റ്റഡിയില്‍. ഇരിക്കൂര്‍ ചീങ്ങാകുണ്ടം സ്വദേശികളായ സുബിലാഷ്, സുബിത്ത് എന്നിവരെയാണ് ചൊവ്വാഴ്ച മൈസൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.മൈസൂരുവിലെത്തിച്ച ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് േവട്ടയില്‍ 20 കോടി രൂപ വിലവരുന്ന കഞ്ചാവാണ് ആറ്റിങ്ങലില്‍ കഴിഞ്ഞയാഴ്ച പിടിച്ചെടുത്തത്.ഹൈദരാബാദിൽ നിന്നും ആന്ധ്രയില്‍നിന്നും കര്‍ണാടകയിലെത്തിക്കുന്ന കഞ്ചാവ് മൈസൂരുവഴി കേരളത്തിലേക്ക് എത്തിക്കുന്ന വന്‍ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. കേസിലെ മുഖ്യപ്രതി ചിറയിന്‍കീഴ് മുട്ടപ്പലം സ്വദേശി ജയന്‍ എന്ന ജയചന്ദ്രന്‍ നായരെ എക്സൈസ് പ്രത്യേക അന്വേഷണ സംഘം മൂന്നുദിവസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രധാന പ്രതികളായ തൃശൂര്‍ സ്വദേശി സെബു, വടകര സ്വദേശി ആബേഷ് എന്നിവര്‍ ഒളിവിലാണ്.ആന്ധ്രയില്‍നിന്നെത്തിച്ച കഞ്ചാവ് സുരക്ഷിത താവളം തേടി ലോറി ജീവനക്കാരായ പഞ്ചാബ്, ഝാര്‍ഖണ്ഡ് സ്വദേശികളുടെ സഹായത്തോടെ കേരളത്തിലേക്ക് കടത്തുകയായിരുന്നു. മൈസൂരുവില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി ജിതിന്‍ രാജാണ് കഞ്ചാവ് കേരളത്തിലേക്ക് അയച്ചതെന്നാണ് വിവരം. ഇയാള്‍ക്കായി മൈസൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ വ്യാപക റെയ്ഡ് നടന്നുവരുകയാണ്.

Previous ArticleNext Article