Kerala, News

ഗെയിൽ പദ്ധതി;അലൈൻമെന്റ് മാറ്റില്ലെന്ന് മന്ത്രി;സമരം തുടരണമോ എന്ന കാര്യത്തിൽ നാളെ തീരുമാനം എടുക്കുമെന്ന് സമരസമിതി

keralanews gail project the alignment will not change the strike committee will decide tomorrow whether to continue the strike

കോഴിക്കോട്:ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്നു മന്ത്രി എ.സി മൊയ്‌ദീൻ.പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സമരം ഒത്തുതീർപ്പാക്കുന്നതിനായി ഇന്ന് കോഴിക്കോട് വിളിച്ചു ചേർത്ത സർവകക്ഷി സമ്മേളനത്തിന് ശേഷമായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഭൂമി വില വർധിപ്പിക്കാൻ സർക്കാർ പരമാവധി ഇടപെടുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾക്ക് ആവശ്യമായ എല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.വീടിന്‍റെ അഞ്ച് മീറ്റര്‍ അടുത്ത് കൂടി പൈപ്പ് ലൈന്‍ പോകുന്നെങ്കില്‍ വീടിന് സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ചു സെന്‍റ് ഭൂമി മാത്രം ഉള്ളവരുടെ പുനരധിവാസം ഗെയില്‍ ഉറപ്പാക്കണം. ഇക്കാര്യം ഗെയില്‍ അധികൃതരുമായി സംസാരിക്കും. സുരക്ഷ സംബന്ധിച്ചും ഗെയിലുമായി കൂടുതല്‍ ചര്‍ച്ച നടത്തും.കേരളത്തിൽ മാത്രമല്ല മറ്റെവിടെയും പാരിസ്ഥിക ആഘാതമില്ലാതെ ഒരു വികസന പ്രവർത്തനവുമായി മുന്നോട്ട് പോകാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം സമരസമിതി മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവശ‍്യങ്ങൾ ചർച്ചയിൽ സർക്കാർ അംഗീകരിച്ചില്ല.ന്യായവില അനുസരിച്ചുള്ള നഷ്ടപരിഹാരത്തുക അംഗീകരിക്കില്ലെന്നും വിപണി വിലയുടെ നാലിരട്ടി വേണമെന്നും സമരസമിതി ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല. ഇതോടെ സമരം പുനരാരംഭിക്കുന്നകാര്യം ചൊവ്വാഴ്ച തീരുമാനിക്കുമെന്നും സമരസമിതി വക്താക്കൾ അറിയിച്ചു.

Previous ArticleNext Article