കോഴിക്കോട്:കോഴിക്കോട് എരഞ്ഞിമാവിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കില്ലെന്നു ഗെയിൽ അധികൃതർ അറിയിച്ചു.സർക്കാരിൽ നിന്നോ ബന്ധപ്പെട്ടവരിൽ നിന്നോ പദ്ധതി നിർത്തി വെയ്ക്കാനുള്ള നിർദേശം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഗെയിൽ അധികൃതർ വ്യക്തമാക്കി.പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്നും ഗെയിൽ വ്യക്തമാക്കി.സർക്കാർ ഗെയിൽ വിരുദ്ധ സമരക്കാരുമായി തിങ്കളാഴ്ച്ച ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു.എന്നാൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാതെ ചർച്ചയ്ക്ക് തയ്യാറല്ലെന്നാണ് സമരസമിതി അറിയിച്ചത്.ഇതിനു പിന്നാലെയാണ് ഗെയിൽ അധികൃതർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Kerala, News
നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍ അധികൃതർ
Previous Articleനെല്ലൂന്നിയിൽ ആർഎസ്എസ് പ്രവർത്തകന്റെ ഓട്ടോ ടാക്സി തകർത്തു