കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ഗെയിൽ വാതക പൈപ്പ് ലൈനിനെതിരെ നടക്കുന്ന സമരത്തിൽ സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഗെയിൽ സമരസമിതി.പദ്ധതി നിർമാണം നിർത്തിവയ്ക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് സമരസമിതി. ഇന്ന് വൈകിട്ട് സമരസമിതി നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലാകും അന്തിമ തീരുമാനമെടുക്കുക.തിങ്കളാഴ്ച കോഴിക്കോട് കളക്ട്രേറ്റിൽ യോഗം ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്.മന്ത്രി എ.സി മൊയ്ദീനാണ് യോഗം വിളിച്ചത്.
Kerala, News
സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഗെയിൽ സമരസമിതി
Previous Articleഗെയിൽ വിരുദ്ധ സമരം;സർക്കാർ സർവകക്ഷി യോഗം വിളിച്ചു