Food, News

ഉൾനാടൻ ജലാശയങ്ങളിലെ മീനുകളിൽ ഫങ്കസ് ബാധ പടരുന്നതായി റിപ്പോർട്ട്

keralanews fungus infection reported in fish in inland waterways

പനങ്ങാട് :പ്രളയക്കെടുതിക്കു പിന്നാലെ ഉൾനാടൻ ജലാശങ്ങളിലെ  മീനുകളില്‍ ഫംഗസ് ബാധ പടരുന്നു. കണമ്ബ്, മാലാല്‍, തിരുത, കരിമീന്‍ എന്നിവയിലാണ് ഫംഗസ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. മീനുകളുടെ ശരീരം അഴുകി വ്രണമാകുന്ന എപ്പിസൂട്ടിക് അള്‍സറേറ്റീവ് സിന്‍ഡ്രം (ഇയുഎസ്) എന്ന ഫംഗസ് രോഗമാണ് പടരുന്നതെന്നു കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ (കുഫോസ്) അനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്.രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു സാംപിളുകള്‍ ശേഖരിച്ച്‌ പരിശോധിച്ചതില്‍ രോഗം കനത്ത നാശം വിതച്ചിട്ടുള്ളത് മണ്‍റോ തുരുത്തിലും പരിസരങ്ങളിലും ആണെന്നു കണ്ടെത്തിയിട്ടുണ്ട്. പ്രളയജലം ഉയര്‍ന്ന തോതില്‍ കലര്‍ന്നതോടെ ഉള്‍നാടന്‍ ജലാശയങ്ങളുടെ താപനിലയിലും ലവണാംശത്തിലും മാറ്റമുണ്ടായതാണ് ഫംഗസ് രോഗം പടരാന്‍ കാരണം.രോഗം പടരുന്നത് തടയാന്‍ ആദ്യപടിയായി കര്‍ഷകര്‍ കുളങ്ങളില്‍ കുമ്മായം ഇട്ട് പിഎച്ച്‌ ലെവല്‍ ഉയര്‍ത്തണമെന്ന് കുഫോസിലെ ആനിമല്‍ ഹെല്‍ത്ത് വിഭാഗം അറിയിച്ചു. തുടര്‍ന്ന് അഗ്രിലൈമോ ഡോളമെറ്റോ ഒരേക്കറിന് 10 കിലോ എന്ന തോതില്‍ 250 ഗ്രാം പൊട്ടാസ്യം പെര്‍മാംഗനേറ്റും ചേര്‍ത്ത് 10 ദിവസത്തില്‍ ഒരിക്കല്‍ പ്രയോഗിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446111033 നമ്ബറില്‍ വിളിക്കാം.

Previous ArticleNext Article