റേഡിയോ ജോക്കിയുടെ കൊലപാതകം;മുഖ്യപ്രതി അലിഭായ് പിടിയിൽ

keralanews murder of radio jockey main accused arrested

തിരുവനന്തപുരം:റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അലിഭായ് പോലീസ് പിടിയിൽ.ഖത്തറിൽ നിന്നും തിരുവനന്തപുരത്തെത്തിയ  അലിഭായി എന്ന സാലിഹ് ബിൻ ജലാലിനെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നുമാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിനുശേഷം കാഠ്മണ്ഡു വഴി ഇയാൾ ഖത്തറിലേക്ക് കടക്കുകയായിരുന്നു. അലിഭായിയുടെ വീസ റദ്ദാക്കാൻ ഖത്തറിലെ സ്പോണ്‍സറോട് പോലീസ് ആവശ്യപ്പെട്ടിരുന്നു.തുടർന്നാണ് ഇയാൾ കേരളത്തിൽ തിരിച്ചെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് റേഡിയോ ജോക്കിയായി രാജേഷിനെ കാറിലെത്തിയ അക്രമി സംഘം മടവൂർ ജംഗ്ഷനു സമീപത്തുവച്ചു വെട്ടിക്കൊലപ്പെടുത്തിയത്.രാജേഷിന്‍റെ ഓഫീസിൽ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം.രാജേഷിന്‍റെ വിദേശത്തുള്ള വനിതാ സുഹൃത്തിന്‍റെ ഭർത്താവാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതിനു പിന്നിലെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.അക്രമി സംഘം എത്തുന്ന സമയത്ത് രാജേഷ് വിദേശത്തുള്ള വനിതാ സുഹൃത്തുമായി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഹിമാചൽപ്രദേശിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 കുട്ടികൾ മരിച്ചു

keralanews 26 killed several others injured as bus carrying school students falls into deep gorge in himachal pradesh

ധർമശാല:ഹിമാചൽപ്രദേശിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 കുട്ടികൾ മരിച്ചു. പഞ്ചാബുമായി അതിരിടുന്ന നുർപുർ മേഖലയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം.60 കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത്.മരണ സംഘ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.100 മീറ്ററിലധികം താഴ്ചയുള്ള കൊക്കയിൽ ബസ് കിടക്കുന്നത് റോഡിൽനിന്നു നോക്കിയാൽപോലും കാണാൻ കഴിയില്ലെന്ന് രക്ഷാപ്രവർത്തനം നടത്തുന്ന പ്രദേശവാസി പറഞ്ഞു. പോലീസും ഡോക്ടർമാരുടെ സംഘവും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.

ജില്ലയിലെ സ്വകാര്യ ബസ്സുകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു

keralanews private bus operators in the district have withdrawn their indefinite bus strike from tomorrow

കണ്ണൂർ:ജില്ലയിലെ സ്വകാര്യ ബസ്സുകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു.കസ്റ്റമറി ബോണസ് നേടിയെടുക്കുന്നതിനായാണ് സ്വകാര്യ ബസ് തൊഴിലാളികൾ – സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്സ്, എ.ഐ.ടി.യു.സി, എസ്.ടി.യു തുടങ്ങിയ സംഘടനകൾ അനിശ്ചിതകാല സമരത്തിന് ആഹ്വാനം നൽകിയിരുന്നത്.ബോണസ് പത്തൊമ്പത് ശതമാനത്തിൽ നിന്നും ഒരു ശതമാനം വർദ്ധിപ്പിച്ച് ഇരുപത് ശതമാനമാക്കി നൽകിയതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്.ലേബർ ഓഫീസിൽ ബസ് ഓണേഴ്സും തൊഴിലാളികളും നടത്തിയ ചർച്ചയിലാണ് ബോണസ് കൂട്ടി നൽകാൻ തീരുമാനമായത്.

ജാർഖണ്ഡിൽ പ്രതിരോധ കുത്തിവെയ്‌പ്പെടുത്ത മൂന്നു കുട്ടികൾ മരിച്ചു

keralanews three children died after vaccinaion in jharkhand

പലാമു: ജാർഖണ്ഡിൽ രോഗപ്രതിരോധ വാക്സിൻ കുത്തിവയ്പെടുത്ത മൂന്ന് ശിശുക്കൾ മരിച്ചു. ജാർഖണ്ഡിലെ പലാമു ജില്ലയിലെ ലോയേങ്ക ഗ്രാമത്തിലാണ് സംഭവം.വാക്സിൻ സ്വീകരിച്ച് മണിക്കൂറുകൾക്കകമാണ് കൂട്ടികൾ മരിച്ചത്.വാക്സിൻ സ്വീകരിച്ച ആറ് കുട്ടികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ജപ്പാന്‍ ജ്വരം, മീസല്‍സ്, ഡിപിടി എന്നിവയ്ക്കുള്ള വാക്സിനുകളാണ് ഇവര്‍ക്ക് എടുത്തത്.സംഭവത്തെ തുടർന്നു ആരോഗ്യ വിദഗ്ധർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി രഘുബര്‍ ദാസ് ഉത്തരവിട്ടിട്ടുണ്ട്.മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.

തേനിയിൽ വാഹനാപകടം;നാല് മലയാളികൾ മരിച്ചു

keralanews accident in theni four malayalees died

തമിഴ്‌നാട്:തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. മലപ്പുറം അഴിഞ്ഞിലം സ്വദേശികളായ കളത്തില്‍ത്തൊടി വീട്ടില്‍ അബ്ദുല്‍ റഷീദ്(42), ഭാര്യ റസീന(34), ഇവരുടെ മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ റഷീദിന്റെ മറ്റൊരു മകന്‍ ഫായിസിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചെന്നൈയില്‍ ജോലിചെയ്തിരുന്ന അബ്ദുള്‍ റഷീദും കുടുംബവും തേനിയിലേക്ക് വിനോദയാത്ര പോയതായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നു പുലര്‍ച്ചെയാണ് അപകടം നടന്നതെന്നാണ് വിവരം. മൃതദേഹങ്ങള്‍ തേനിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി ബന്ധുക്കൾ തേനിയിലേക്ക് തിരിച്ചിട്ടുണ്ട്.

ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

keralanews student drowned in the quarry

മയ്യിൽ:കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.പുത്തറിയാതെരു ഹിറാ നിവാസിൽ സി.പി അബ്ദുല്ലയുടെ മകൻ(18) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ആറുമണിയോടുകൂടിയാണ് സംഭവം.മയ്യിൽ പെട്രോൾ പമ്പിന് സമീപത്തുള്ള ക്വാറിയിൽ കുളിക്കാനിറങ്ങിയതായിരുന്നു മുസാവിറും ഇരട്ട സഹോദരനായ മുനാവിറും മറ്റു നാലുപേരും. എന്നാൽ നീന്തൽ വശമില്ലാത്ത മുസാവിർ കാൽതെറ്റി ക്വാറിയിലേക്ക് വഴുതി വീഴുകയായിരുന്നു. ഒന്നരയേക്കറോളം വലിപ്പമുള്ള ക്വാറിക്ക് പത്തുമീറ്ററോളം ആഴമുണ്ട്. കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നും എത്തിയ അഗ്നിശമനസേനയും മയ്യിൽ പോലീസും നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി പതിനൊന്നുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.പി.കെ ശ്രീമതി എം.പി,ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം സി.പി നാസിർ എന്നിവരും സംഭവസ്ഥലത്തെത്തിയിരുന്നു.തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ ബിബിഎ വിദ്യാർത്ഥിയാണ് മരിച്ച മുസാവിർ.

കോമൺവെൽത്ത് ഗെയിംസ്;ഇന്ത്യക്ക് എട്ടാം സ്വർണ്ണം

keralanews commonwealth games eighth gold medal for india

ഗോൾഡ് കോസ്റ്റ്:കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് എട്ടാം സ്വർണ്ണം.ഗെയിംസിന്റെ അഞ്ചാം ദിനമായ ഇന്നലെ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിതു റായിയാണ് സ്വര്‍ണം നേടിയത്.235.1 പോയിന്റുമായി ഗെയിംസ് റെക്കോഡോടെയാണ് ജിതു റായിയുടെ സുവര്‍ണനേട്ടം.ഇതേ ഇനത്തില്‍ ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലവും നേടി. ഓസ്‌ട്രേലിയയുടെ കെറി ബെല്ലിനാണ് വെള്ളി.ഇതോടെ ഗെയിംസിൽ എട്ടു സ്വര്‍ണവും മൂന്നു വെള്ളിയും നാല് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

ദളിത് ഹർത്താൽ;ആദിവാസി നേതാവ് ഗീതാനന്ദനെ പോലീസ് അറസ്റ്റ് ചെയ്തു

keralanews dalith hartal adivasi leader geethanadan was arrested

തിരുവനന്തപുരം:സംസ്ഥാനത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.ഇതിനിടെ കൊച്ചി ഹൈക്കോടതി പരിസരത്ത് വാഹനങ്ങള്‍ തടഞ്ഞ ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച സിഎസ് മുരളി, വിസി ജെന്നി എന്നീ നേതാക്കളേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.അതേസമയം പൊലീസ് തങ്ങളെ അകാരണമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദന്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത ആരും വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പൊലീസ് അറസ്റ്റ് ചെയ്തവരില്‍ പലരിലും നിഷ്‌കളങ്കരായ യാത്രക്കാരുള്‍പ്പെടെയുള്ളവരുണ്ട്. തങ്ങളിലാരും വാഹനങ്ങള്‍ ബലം പ്രയോഗിച്ച്‌ തടഞ്ഞിട്ടില്ലെന്നും ഗീതാനന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹര്‍ത്താലില്‍ വ്യാപക ആക്രമമുണ്ടാകുമെന്ന് ഇന്‍റലിജെന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമണം;പലയിടത്തും വാഹനങ്ങൾ തടയുന്നു

keralanews wide attack in the hartal called by dalith organisations in the state vehicles was blocked in many places

കൊച്ചി:സംസ്ഥാനത്ത് ദളിത് സംഘനകൾ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.  ഹർത്താലിനിടെ പലയിടത്തും വ്യാപക ആക്രമണം നടക്കുന്നു. പലയിടത്തും സ്വകാര്യ ബസ്സുകൾ സർവീസ്  നടത്തുന്നില്ല.സർവീസ് നടത്തിയ കെഎസ്ആർടിസി ബസ്സുകൾ സമരാനുകൂലികൾ തടഞ്ഞു.വലപ്പാടും ശാസ്താംകോട്ടയിലും കെഎസ്‌ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കരുനാഗപ്പള്ളി ഡിപ്പോയിലെ ബസിന്റെ ചില്ല് തകര്‍ത്തു. വാഹനങ്ങള്‍ തടഞ്ഞതിന് വടകരയില്‍ 3 ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം തമ്പാനൂരിൽ കെഎസ്‌ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശിച്ചു.തിരുവനന്തപുരത്ത് വിവിധ ദളിത് സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്‌ നടത്തുകയാണ്. ഇതു പരിഗണിച്ചാണ് കെഎസ്‌ആര്‍ടിയോട് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ പോലീസ് നിര്‍ദേശിച്ചത്.കോഴിക്കോട് സ്വകാര്യ വാഹനങ്ങളും കെഎസ്‌ആര്‍ടിസിയും നിരത്തിലറങ്ങി.ഹര്‍ത്താല്‍ അനുകൂലികള്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലും അടൂരും വാഹനങ്ങള്‍ തടഞ്ഞു. മലപ്പുറം ജില്ലയില്‍ സ്ഥിതിഗതികളില്‍ ശാന്തമാണ്.കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. ആലപ്പുഴയിലും ബസ് തടഞ്ഞ സമരാനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു.പാലക്കാടും ഹര്‍ത്താലനുകൂലികള്‍ റോഡ് ഉപരോധിക്കുകയാണ്. മിക്ക ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.ദലിത് സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ രാവിലെ ആറ് മണിക്കാണ് ആരംഭിച്ചത്. വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. ഉത്തരേന്ത്യയിലെ ഭാരത് ബന്ദില്‍ പങ്കെടുത്ത ദലിതരെ വെടിവച്ചുകൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.ബിഎസ്പി, ആദിവാസി ഗോത്രമഹാസഭ, ഡിഎച്ച്‌ആര്‍എം, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, കേരള ചേരമര്‍ സംഘം, സാംബവര്‍ മഹാസഭ, ചേരമ സംബാവ ഡെവലപ്മെന്റ് സൊസൈറ്റി, കെപിഎംഎസ്, വേലന്‍ മഹാസഭ, പെമ്ബിളൈ ഒരുമൈ, നാഷണല്‍ ദലിത് ലിബറേഷന്‍ ഫ്രണ്ട്, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, കേരള ദലിത് മഹാസഭ, ദലിത്-ആദിവാസി മുന്നേറ്റ സമിതി, ആദിജന മഹാസഭ, ഐഡിഎഫ്, സിപിഐ(എംഎല്‍), റെഡ് സ്റ്റാര്‍ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് ദളിത് സംഘടനകൾ നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ വ്യാപക ആക്രമണങ്ങൾ നടന്നേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

keralanews intelligence report says there will be a wide range of attack on the hartal called by dalith organaisatons tomorrow

തിരുവനന്തപുരം:സംസ്ഥാനത്ത് ദളിത് സംഘടനകൾ നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ വ്യാപക ആക്രമണങ്ങൾ നടന്നേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. മതതീവ്രവാദികള്‍ ഹര്‍ത്താലിനെ ഹൈജാക്ക് ചെയ്യുമെന്നാണ് രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.അതിനാല്‍ കനത്ത സുരക്ഷ പാലിക്കണം എന്ന നിര്‍ദേശം രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്ക് കൈമാറും എന്നാണ് സൂചന.ദലിത് സംഘനടകളുടെ ഭാരത് ബന്ദിനിടെ ഉത്തരേന്ത്യയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഏപ്രില്‍ ഒന്‍പതിന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ നാളത്തെ ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ബസ് ഉടമകളും കേരളാ വ്യാപാരി വ്യവസായി അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നാളെ നടക്കുന്ന ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കേണ്ടിവരുമെന്ന് ഗോത്രമഹാ സഭ കോര്‍ഡിനേറ്റര്‍ ഗീതാനന്ദന്‍. അത്തരം സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോൾ ഇത്തരം പ്രതികരണങ്ങള്‍ ബസുടമകള്‍ നടത്താറില്ല. ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.