കൂത്തുപറമ്പ് കൈതേരിയിൽ ആർഎസ്എസ്, സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്

keralanews attack against the houses of cpm bjp workers in kuthuparamba

കൂത്തുപറമ്പ്:കൂത്തുപറമ്പ് കൈതേരിയിൽ ആർഎസ്എസ്,സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്.ബുധനാഴ്ച പുലർച്ചെ ഒരുമണിയോട് കൂടിയാണ് ആർഎസ്എസ് പ്രവർത്തകൻ കൈതേരിയിലെ ഹർഷിൻ ഹരീഷിന്റെ വീടിനു നേരെ ബോംബേറുണ്ടായത്. ബോംബേറിൽ വീടിന്റെ ജനൽചില്ലുകൾ തകരുകയും ഹരീഷിന്റെ സഹോദരി ഹരിതയ്ക്ക് ജനൽചില്ല് തട്ടി പരിക്കേൽക്കുകയും ചെയ്തു.ഹർഷിന്റെ അമ്മയ്ക്കും സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ചെവിക്ക് കേൾവിക്കുറവുണ്ടാവുകയും ചെയ്തു.ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.ഇത് മൂന്നാം തവണയാണ് ഹർഷിന്റെ വീടിനു നേരെ അക്രമണമുണ്ടാകുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോട് കൂടിയാണ് സിപിഎം കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് മുൻ വൈസ് പ്രെസിഡന്റുമായ പി.അബ്ദുൽ റഷീദിന്റെ വീടിന് നേരെ ബോംബേറുണ്ടായത്.സ്‌ഫോടനത്തിൽ വീടിന്റെ ഗ്രിൽസ്, ജനൽചില്ലുകൾ,വരാന്തയിൽ ഉണ്ടായിരുന്ന കസേര എന്നിവ തകർന്നു.ആക്രമണം നടക്കുമ്പോൾ റഷീദും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.അക്രമം വ്യാപിക്കാതിരിക്കാൻ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

അൾജീരിയയിൽ സൈനിക വിമാനം തകർന്ന് 257 പേർ മരിച്ചു

keralanews 257 people were killed in a military plane crash in algeria

അൾജിയേഴ്സ്: ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ സൈനിക വിമാനം തകർന്നുവീണ് 257 പേർ മരിച്ചു.ഇവരിൽ പത്തുപേർ വിമാന ജീവനക്കാരാണെന്ന് സർക്കാരിന്‍റെ ഒൗദ്യോഗിക റേഡിയോ റിപ്പോർട്ട് ചെയ്തു. അപകടത്തിന്‍റെ കാരണം അറിവായിട്ടില്ല.പ്രാദേശിക സമയം രാവിലെ എട്ടുമണിക്ക് അൾജീരിയയിലെ ബൗഫറിക് പ്രവിശ്യയിലെ ബ്ലിഡാ വിമാനത്താവളത്തിന് സമീപത്താണ് അപകടം നടന്നത്.അൾജീരിയയിലെ പടിഞ്ഞാറൻ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകർന്നതെന്നാണു റിപ്പോർട്ടുകൾ.യാത്രക്കാരിലധികവും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് റിപ്പോർട്ടുകൾ.സൈനിക വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഉടൻ തന്നെ വിമാനം തകർന്നു വീഴുകയായിരുന്നുവെന്നാണ് സൂചന.രക്ഷപ്രവർത്തനങ്ങൾക്കായി 14 ആംബുലൻസുകളും പത്ത് ട്രക്കുകളും പ്രദേശത്ത് എത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ സംബന്ധിച്ച് ഇതേവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

തളിപ്പറമ്പിൽ നിന്നും ഇന്നലെ കണ്ടെത്തിയ ബോംബുകൾ വ്യാജം

keralanews the bomb found from thalipparamb yesterday was fake

തളിപ്പറമ്പ്:ഇന്നലെ തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതി പരിസരത്തുനിന്ന് പോലീസ് സംഘം കണ്ടെടുത്ത രണ്ട് ബോംബുകളും വ്യാജമായിരുന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞു.ബോംബ്‌ സ്‌ക്വാഡ് എത്തി നിര്‍വീര്യമാക്കിയപ്പോഴാണ് അകത്ത് വെറും വെണ്ണീരാണെന്ന് മനസിലായത്.ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിയോട് കൂടിയാണ് കോടതി കെട്ടിടത്തിനു പിറകില്‍ നിര്‍ത്തിയിട്ട കാറിനടിയില്‍ നിന്നും ചുവന്ന തുണിയില്‍ പൊതിഞ്ഞ രണ്ട് സ്റ്റീല്‍ ബോംബുകള്‍ പോലീസ് കണ്ടെടുത്തത്. തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ഇന്നലെ ഉച്ചയോടെ ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്.തളിപ്പറമ്പ് പോലീസ് ഉടന്‍ തന്നെ ഇവ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. തുടര്‍ന്ന് കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്വാഡും നടത്തിയ പരിശോധനയിലാണ് ഇവ വ്യാജ ബോംബുകളാണെന്ന് തിരിച്ചറിഞ്ഞ്.സ്റ്റീല്‍ കണ്ടൈനറിനുള്ളില്‍ വെണ്ണീര്‍ നിറച്ച് പ്രത്യേക തരം പശ ഉപയോഗിച്ച് സീല്‍ ചെയ്ത നിലയിലായിരുന്നു. പോലീസിനെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരോ മനപൂർവം ചെയ്തതാണെന്നാണ് നിഗമനം.എന്നാൽ വിഷയം നിസാരമായി കാണാൻ കഴിയില്ലെന്നും അന്വേഷണം നടത്തി ഇവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും തളിപ്പറമ്പ് എസ്എച്ച്ഒ പി.കെ. സുധാകരന്‍ പറഞ്ഞു.

ഇ പോസ്സ് മെഷീനിൽ തകരാർ;ജില്ലയിൽ പലയിടങ്ങളിലും റേഷൻ വിതരണം തടസ്സപ്പെട്ടു

keralanews error-in e pos mechine ration distribution disrupted in many parts of the district

കണ്ണൂർ:ഇ പോസ്സ് മെഷീനിൽ തകരാർ കാരണം ജില്ലയിൽ പലയിടങ്ങളിലും റേഷൻ വിതരണം തടസ്സപ്പെട്ടു.വാതിൽപ്പടി വിതരണത്തിലെ പ്രതിസന്ധിയും റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ഒരാഴ്ചയായി കണ്ണൂർ,തലശ്ശേരി താലൂക്കുകളിൽ കൃത്യമായി റേഷൻ വിതരണം നടക്കുന്നില്ല.നിലവിൽ റേഷൻ കടകളിലുള്ള സാധനങ്ങളാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. പ്രശ്നം രൂക്ഷമായതിനെ തുടർന്ന് റേഷൻ ഡീലേഴ്സിന്റെ ഒരു യോഗം ജില്ലാ സപ്ലൈ ഓഫീസർ വിളിച്ചുചേർത്തിരുന്നു.ജില്ലയിൽ നാല്പത്തഞ്ചോളം റേഷൻ കടകളിൽ ഇ പോസ്സ് മെഷീനുകൾ വിതരണം ചെയ്തിട്ടുണ്ടെങ്കിലും ഇവയുടെ പ്രവർത്തനം പലയിടത്തും സുഗമമായി നടക്കുന്നില്ല.മെഷീനിലെ തകരാറും ആധാർ കാർഡിലെ തകരാറും മറ്റും കാരണം വിതരണം കൃത്യമാകുന്നില്ലെന്നാണ് പരാതി.അതേസമയം ഇ പോസ്സ് മെഷീനിലെ തകരാർ സംസ്ഥാനാടിസ്ഥാനത്തിലുള്ളതാണെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണം;മരണകാരണം ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

keralanews the custody death of sreejith postmortem report says the death was due to the damage to internal organs

ആലപ്പുഴ:വാരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തിൽ പോലീസിനെ പ്രതിക്കൂട്ടിലാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.ശ്രീജിത്തിനെ ക്രൂരമായി മർദിച്ചിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.അന്തരാവയവങ്ങൾക്ക് ക്ഷതമേറ്റതായും റിപ്പോർട്ടിലുണ്ട്.ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ശ്രീജിത്തിന്റെ ചെറുകുടലും അടിവയറും മർദ്ദനത്തെ തുടർന്ന് തകർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.സംഭവം അന്വേഷിക്കുന്നതിനായി പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്താണ് സംഘത്തിന്റെ മേധാവി.കേസിൽ നിഷ്പക്ഷവും നീതിപൂർവകവും ശാസ്ത്രീയവുമായ അന്വേഷണം ഉറപ്പാക്കുമെന്ന് ലോക്നാഥ് ബെഹ്‌റ പറഞ്ഞു.അന്തരാവയവങ്ങൾക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് ആശുപത്രി രേഖയിൽ പറയുന്നത്.ശരീരത്തിലെ പരിക്കുകൾക്ക് രണ്ടുദിവസത്തിലേറെ പഴക്കമുള്ളതായും പരിക്കുകളും ക്ഷതങ്ങളും ആയുധം കൊണ്ടുള്ളതല്ല എന്ന മെഡിക്കൽ റിപ്പോർട്ടുകളും പുറത്തുവന്നതോടെ പോലീസ് പ്രതിരോധത്തിലായിരിക്കുകയാണ്.ശനിയാഴ്ച രാവിലെയാണ് വരാപ്പുഴ സ്വദേശി വാസുദേവൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ശ്രീജിത്തിനെ പോലീസ് പിടികൂടുന്നത്.ഞായറാഴ്ച രാവിലെ ശ്രീജിത്തിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിനിടയിലാണ് ശ്രീജിത്തിന് മർദ്ദനമേറ്റതെന്ന സംശയം ബലപ്പെടുത്തുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

വ്യാജ ഇൻഷുറൻസ് പേപ്പർ നൽകി വാഹന ഉടമകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ

keralanews the woman who take away lakhs of rupees from the car owners by issuing fake insurance paper

കണ്ണൂർ:വ്യാജ ഇൻഷുറൻസ് പേപ്പർ നൽകി വാഹന ഉടമകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ.കണ്ണൂര്‍ കാള്‍ടെക്സ് ജംഗ്ഷന് സമീപമുള്ള യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി  ബ്രാഞ്ചിലെ ജീവനക്കാരിയായ എളയാവൂര്‍ സൗത്തിലെ ഒട്ടുംചാലില്‍ ഷീബ ബാബുവിനെ(37)യാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയിലെ സീനിയര്‍ മാനേജര്‍ സജീവിന്റെ പരാതിയിലാണ് ഷീബയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പത്ത് വര്‍ഷത്തിലധികമായി യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ കാള്‍ടെക്‌സ് ബ്രാഞ്ചില്‍ പോര്‍ട്ടര്‍ ഓഫീസറായി ജോലി ചെയ്തുവരികയാണ് ഷീബ. മൂന്ന് വര്‍ഷമായി ഉപഭോക്താക്കളുടെ തുക അടക്കാതെ തട്ടിപ്പ് നടത്തിവരികയായിരുന്നു.ഇരിട്ടി വള്ളിത്തോട് സ്വദേശിയായ ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള KL-13-Z-0735 എന്ന നമ്പർ  വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് അടക്കാന്‍ വേണ്ടി ഇരിട്ടിയിലെ യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ ബ്രാഞ്ചിൽ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.2017-18 കാലയളവില്‍ ഇന്‍ഷൂറന്‍സ് തുക അടച്ചിട്ടില്ലെന്ന് കമ്പനി പറഞ്ഞു.എന്നാൽ ഇൻഷുറന്സ് തുകയായ 15,260 രൂപ   താന്‍ കണ്ണൂര്‍ ബ്രാഞ്ചില്‍ യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി ജീവനക്കാരിയായ ഷീബയുടെ പക്കല്‍  അടച്ചതായി ജീവനക്കാരോട് ഷെഫീഖ് പറഞ്ഞു.തുടര്‍ന്ന് ഇന്‍ഷൂറന്‍സ് പേപ്പര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.വാഹന ഉടമകളില്‍ നിന്ന് പണം വാങ്ങിയ ശേഷം ഇന്‍ഷൂറന്‍സ് കമ്പനിയുടെ സൈറ്റില്‍ പോയി കമ്പനി അക്കൗണ്ട് ഓപ്പണ്‍ ചെയ്ത്  ഉപഭോക്താക്കളുടെ പേരും മറ്റ് വിവരങ്ങളുമെല്ലാം ഇന്റര്‍നെറ്റില്‍ നിന്ന് എടുത്ത ശേഷം സബ്മിറ്റ് ചെയ്യാതെ സേവ് ചെയ്യും. അതിനു ശേഷം അതിന്റെ ഫോട്ടോ കോപ്പിയെടുത്തിട്ട് അതില്‍ കോര്‍ട്ട് ഫീ സ്റ്റാമ്ബൊട്ടിച്ച്‌ വാഹന ഉടമകൾക്ക് ഇന്‍ഷൂറന്‍സ് പേപ്പര്‍ നല്‍കും.ഇത്തരത്തിലാണ് ഷീബ തട്ടിപ്പ് നടത്തി വന്നിരുന്നത്.ഷിയ ബസ് ഉടമ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ഷിയാബ് ഇബ്രാഹിമിന്റെ ബി എം ഡബ്ല്യു കാറിന്റെ ഇന്‍ഷൂറന്‍സ് അടക്കാനുള്ള 46000 രൂപയും ഷീബ ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ട്. ഇങ്ങനെ 200 ഓളം പേരുടെ കയ്യിൽ നിന്നായി ഷീബ ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.ഷീബ ബാബുവിന് പിന്നില്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ച് വരികയാണ്.

തീർത്ഥയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചു

keralanews two persons died in a car accident

ഫറോക്ക്:തീർത്ഥയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു.മലപ്പുറം വാഴയൂര്‍ പഞ്ചായത്തിലെ മേലെ പുതുക്കോട് കരിബില്‍പൊറ്റ ചന്ദ്രന്‍തൊടി മുഹമ്മദ് (60), മകള്‍ ചാലിയം ബീച്ച്‌ റോഡ് കോവില്‍ക്കാരന്റകത്ത് ഷംസുദ്ദീന്റെ ഭാര്യ മുംതാസ് (35) എന്നിവരാണ് മരിച്ചത്. മുഹമ്മദും ഭാര്യയും മക്കളും പേരക്കുട്ടികളുമടങ്ങുന്ന പതിനൊന്നംഗ സംഘം ഞായറാഴ്ച രാത്രിയാണ് ഏര്‍വാടിയിലേക്ക് തീര്‍ത്ഥ യാത്ര പോയത്. മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ തമിഴ്‌നാട്ടിലെ പൊള്ളാച്ചി-മുതുമല റോഡില്‍ കരൂരിനു സമീപം ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഉടന്‍ തന്നെ പരിക്ക് പറ്റിയവരെ ആശുപത്രിയില്‍ എത്തിച്ചുവെക്കിലും മുഹമ്മദുo മകളും മരിക്കുകയായിരുന്നു.വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. പരിക്കേറ്റ മുഹമ്മദിന്റെ ഭാര്യ സുഹറ (55), മുഹമ്മദ് സിനാന്‍ (28), ആഷിഖ് റഹ്മാന്‍ (26), മുനീറ (32), മരിച്ച മുംതാസിന്റെ മക്കളായ ഷിജില നര്‍ഗീസ് (13), ആയിഷ ഫന്‍ഹ (12), ഷഹന ഷെറിന്‍ (10) എന്നിവരെ പരിക്കുകളോടെ കരൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തളിപ്പറമ്പിൽ നിർത്തിയിട്ട കാറിനടിയിൽ നിന്നും ഉഗ്രശേഷിയുള്ള ബോംബുകൾ കണ്ടെടുത്തു

keralanews bombs were found below a parked car in thaliparamba

തളിപ്പറമ്പ്:തളിപ്പറമ്പിൽ നിർത്തിയിട്ട കാറിനടിയിൽ നിന്നും ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു.തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ പിൻവശത്ത് ചിൻമയ വിദ്യാലയത്തിന് സമീപമെത്തുന്ന റോഡിൽ നിർത്തിയിട്ടിരുന്ന കാറിനടിയിലാണ് ബോംബ് കണ്ടെത്തിയത്.ബിജെപി അനുഭാവിയായ ഗോപാൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറിനടിയിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്.ഡിവൈഎസ്പി കെ.വി.വേണുഗോപാലിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ  ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ബോംബ് കണ്ടെടുത്തത്.സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ദളിത് ഹർത്താൽ;ജില്ലയിൽ വിവിധയിടങ്ങളിൽ സംഘർഷം

keralanews dalith hartal violence in different areas of kannur district

കണ്ണൂർ:ദളിത് സംഘടനകൾ ഇന്നലെ നടത്തിയ ഹർത്താലിൽ ജില്ലയിൽ വിവിധയിടങ്ങളിൽ സംഘർഷം.വാഹന ഗതാഗതം കാര്യമായി തടസ്സപ്പെട്ടില്ലെങ്കിലും ഭൂരിഭാഗം കടകളും തുറന്നു പ്രവർത്തിച്ചില്ല.ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് യുവജന സംഘടനകളും രംഗത്തെത്തിയതോടെ പലയിടത്തും പ്രതിഷേധം ശക്തമായി.രാവിലെ തുറന്നു പ്രവർത്തിച്ച പല കടകളും ഏറെ വൈകാതെ പൂട്ടി.തളിപ്പറമ്പ്,കണ്ണൂർ,മട്ടന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ കടയടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളും ഹർത്താൽ അനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി.ഹര്‍ത്താല്‍ ദിനത്തില്‍ തളിപ്പറമ്പിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും രാവിലെ മുതല്‍ തന്നെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു.എന്നാല്‍ ഹര്‍ത്താലിനു പിന്തുണ പ്രഖ്യപിച്ച് രംഗത്തു വന്ന യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എത്തി വാഹനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒഴിവാക്കി കടകള്‍ മാത്രം അടപ്പിച്ചതോടെയാണ് വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തു വന്നത്.തുടര്‍ന്ന് തളിപ്പറമ്പ് എസ്ഐ പി.എ. ബിനുമോഹന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയാണ് ഇരു വിഭാഗങ്ങളെയും അനുനയിപ്പിച്ചത്.കടകള്‍ തുറക്കുന്നവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്ന് അറിയിച്ചെങ്കിലും കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ തയാറായില്ല.ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇരിട്ടി പട്ടണത്തില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് നേരിയ സംഘര്‍ഷം ഉണ്ടായി.ഇന്നലെ രാവിലെ 10 മണിയോടെ നഗരത്തിലെ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതിനെ സിഐടിയു ചുമട്ടു തൊഴിലാളികള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വാക്ക് തര്‍ക്കം മൂത്തതിനെത്തുടര്‍ന്നു ഇരിട്ടി എസ്‌ഐ സഞ്ജയ്കുമാറിന്‍റെ നേതൃത്വത്തില്‍ എത്തിയ പോലീസ് ഇരു വിഭാഗങ്ങളെയും പിന്തിരിപ്പിക്കുകയായിരുന്നു.കണ്ണൂരിലും ഹർത്താലിൽ നേരിയ തോതിൽ സംഘർഷമുണ്ടായി.പലയിടങ്ങളിലും സമരാനുകൂലികൾ ബസുകൾ തടഞ്ഞു. കടകൾ അടപ്പിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം ബസുകൾ തടയാനുള്ള സമരാനുകൂലികളുടെ ശ്രമം സംഘർഷത്തിനിടയാക്കി. രാവിലെ നഗരത്തിലെയും പരിസരങ്ങളിലെയും കടകൾ പതിവുപോലെ തുറക്കുകയും ബസുകൾ സർവീസ് നടത്തുകയും ചെയ്തെങ്കിലും പത്തോടെ പുതിയതെരുവിൽനിന്നും പ്രകടനമായി കണ്ണൂരിലേക്ക് നീങ്ങിയ സമരാനുകൂലികൾ പുതിയതെരു, പള്ളിക്കുന്ന്, കണ്ണൂർ ജെഎസ് പോൾ ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻഡ്, പ്ലാസ എന്നിവിടങ്ങളിലെ കടകൾ നിർബന്ധിപ്പിച്ച് അടപ്പിക്കുകയായിരുന്നു. ഇതോടെ നഗരത്തിലെ മറ്റു കടക്കാരും കടകളടച്ചു.എന്നാൽ, ഹോട്ടലുകൾ തുറന്നുപ്രവർത്തിച്ചത് ജനങ്ങൾക്ക് ആശ്വാസമായി. ഇതിനിടെ ഒരു സംഘം പഴയ ബസ് സ്റ്റാൻഡിനു സമീപം ബസുകൾ തടഞ്ഞു.സർവീസ് നിർത്തിയില്ലെങ്കിൽ ബസുകൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സംഘർഷം ഉടലെടുത്തു.പോലീസ് എത്തി പ്രകടനക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു.

പോലീസ് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവം; പറവൂരിൽ ഇന്ന് ബിജെപി ഹർത്താൽ

keralanews the incident of accused died under police custody bjp hartal in paravoor today

കൊച്ചി:വീടാക്രമണത്തെത്തുടർന്നു ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ച സംഭവത്തെത്തുടർന്ന് പറവൂർ മണ്ഡലത്തിൽ ഇന്ന് ബിജെപി  ഹർത്താൽ.വരാപ്പുഴ ദേവസ്വംപാടം ഷേണായിപ്പറമ്പിൽ ശ്രീജിത്(27) ആണ് മരിച്ചത്. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീജിത്ത് തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോട് കൂടിയാണ് മരണപ്പെട്ടത്.പോലീസ് മർദ്ദനത്തെ തുടർന്നാണ് ശ്രീജിത്ത് മരണപ്പെട്ടതെന്ന് ബന്ധുക്കൾ ആരോപിച്ചു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്നു രാവിലെ വരാപ്പുഴ പോലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നു ശ്രീജിത്തിന്‍റെ വീടു സന്ദർശിക്കും.