കണ്ണൂർ മട്ടന്നൂരില്‍ ചെങ്കല്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

keralanews two died when lorry lost control and overturned in mattannur

കണ്ണൂർ: മട്ടന്നൂരില്‍ ചെങ്കല്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു.ഇരിട്ടി വിളമന സ്വദേശികളായ ഡ്രൈവര്‍ അരുണ്‍ വിജയന്‍(38) ലോഡിങ് തൊഴിലാളി രവീന്ദ്രന്‍ (57) എന്നിവരാണ് മരണപ്പെട്ടത്. വടകരയിലേക്ക് ചെങ്കല്‍ കയറ്റി പോകുന്നതിടെയായിരുന്നു അപകടം. ഇന്ന് പുലര്‍ച്ച 4.30 ഓടെ ആണ് അപകടം നടന്നത്.ഇരിട്ടിയില്‍ നിന്നും കല്ല് കയറ്റി വടകരയിലേക്ക് പോകുന്ന എയ്ച്ചര്‍ ലോറി കീഴ്‌മേല്‍ മറിഞ്ഞാണ് അപകടം.ലോറിയില്‍ നിന്ന് അഗ്‌നി -രക്ഷാസേനയും നാട്ടുകാരും കൂടിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മട്ടന്നൂരിലെ ഒരുസ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ഇന്ന് 3972 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;31 മരണം;4836 പേർക്ക് രോഗമുക്തി

keralanews 3972 corona cases confirmed in the state today deaths 4836 cured

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3972 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂർ 352, കോട്ടയം 332, കണ്ണൂർ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം 157, ആലപ്പുഴ 152, ഇടുക്കി 144, പാലക്കാട് 123, വയനാട് 105, കാസർഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 309 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,579 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3736 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 200 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4836 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 958, കൊല്ലം 275, പത്തനംതിട്ട 172, ആലപ്പുഴ 172, കോട്ടയം 419, ഇടുക്കി 201, എറണാകുളം 760, തൃശൂർ 491, പാലക്കാട് 150, മലപ്പുറം 105, കോഴിക്കോട് 759, വയനാട് 76, കണ്ണൂർ 236, കാസർഗോഡ് 62 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

കുനൂർ ഹെലികോപ്ടർ ദുരന്തത്തിൽ വീരമൃത്യൂ വരിച്ച മലയാളി സൈനികൻ പ്രദീപിന്റെ ഭൗതികദേഹം നാളെ നാട്ടിലെത്തിക്കും

keralanews body of pradeep a malayalee soldier who was martyred in the coonoor helicopter tragedy will be brought home tomorrow

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കുനൂർ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യൂ വരിച്ച മലയാളി സൈനികൻ എ. പ്രദീപിന്റെ ഭൗതികദേഹം നാളെ നാട്ടിലെത്തിക്കും.സുലൂർ വ്യോമതാവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം പ്രദീപിന്റെ കുടുംബത്തെ അറിയിച്ചത്. ഇന്ന് വൈകുന്നേരത്തോടു കൂടി ഭൗതികദേഹം സുലൂർ വ്യോമകേന്ദ്രത്തിൽ എത്തിക്കും. വ്യോമകേന്ദ്രത്തിൽ നിന്നും വിലാപയാത്രയായി ഭൗതിക ദേഹം നാളെ നാട്ടിലേയ്‌ക്ക് എത്തിക്കും. തുടർന്ന് പ്രദീപ് പഠിച്ച പുത്തൂർ ഗവ. സ്‌കൂളിൽ പൊതു ദർശനത്തിന് വെയ്‌ക്കും.പിന്നാലെ വീട്ടുവളപ്പില്‍ തന്നെ സംസ്കാരം നടത്താനാണ് കുടുംബത്തിന്‍റെ തീരുമാനം. കോയമ്പത്തൂരിൽ നിന്നും പ്രദീപിന്‍റെ ഭാര്യ ലക്ഷ്‌മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു.അപകടത്തിൽ പെട്ട എംഐ 17വി5 ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. തൃശ്ശൂർ മരത്താക്കര സ്വദേശിയാണ് വീരമൃത്യൂ വരിച്ച സൈനികൻ പ്രദീപ്. സൈന്യത്തിലെ ജൂനിയർ വാറന്റ് ഓഫീസറാണ് അദ്ദേഹം.2004ലാണ് പ്രദീപ് വ്യോമ സേനയിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ, കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരായ ഓപ്പറേഷനുകളിലും പ്രദീപ് പങ്കെടുത്തിട്ടുണ്ട്. 2018ലെ പ്രളയകാലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ ഹെലികോപ്ടർ സംഘത്തിൽ പ്രദീപ് ഉണ്ടായിരുന്നു.

സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ കൂടി അനുവദിച്ചു

keralanews 79 additional batches temporarily allotted to plus one in the state

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ കൂടി അനുവദിച്ചു.അർഹരായ വിദ്യാർത്ഥികൾക്ക് ഇഷ്ടബാച്ചുകളിൽ പ്രവേശനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.കോമേഴ്‌സിന് പത്തും ഹ്യൂമാനിറ്റീസിന് നാൽപ്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. 20 സയൻസ് ബാച്ചുകളും അനുവദിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് 20 സയൻസ് ബാച്ചുകൾ അനുവദിച്ചത്. മിടുക്കരായ നിരവധി വിദ്യാർത്ഥികൾക്ക് നിസാര മാർക്ക് വ്യത്യാസത്തിന്റെ പേരിൽ സയൻസ് ബാച്ചുകളിൽ പ്രവേശനം നഷ്ടമായിരുന്നു.താലൂക്ക് അടിസ്ഥാനത്തിൽ കണക്കെടുത്തതിന് ശേഷം സീറ്റ് സംബന്ധിച്ച കാര്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് വിശദമായി പരിശോധിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും അപേക്ഷകളും പരിഗണിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. എല്ലാം പരിശോധിച്ചാണ് 79 അധിക ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചത്.താത്കാലിക ബാച്ചുകൾ അനുവദിച്ച പശ്ചാത്തലത്തിൽ നിലവിലുള്ള വേക്കൻസികൾ കൂടി ഉൾപ്പെടുത്തി സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിന് ഡിസംബർ 14 മുതൽ അപേക്ഷ ക്ഷണിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ മെഡിക്കൽ കോളേജിലെ പിജി ഡോക്റ്റർമാരുടെ സമരം തുടരും ;അത്യാഹിത വിഭാഗ സേവനങ്ങൾ നിർത്തിവെയ്‌ക്കും

keralanews strike by p g doctors in medical colleges across the state will continue emergency services will be suspended

തിരുവനന്തപുരം: സമരം പിൻവലിക്കില്ലെന്ന് സംസ്ഥാനത്തെ മെഡിക്കൽ കോളേജിലെ പിജി ഡോക്ടർമാർ. നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ നിയമനം സംബന്ധിച്ച് സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന് പിജി ഡോക്ടർമാർ അറിയിച്ചു. ആരോഗ്യമന്ത്രി ചർച്ചയ്‌ക്ക് തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം. ചർച്ചയ്‌ക്ക് തയ്യാറായില്ലെങ്കിൽ അടിയന്തിര സേവനവും നിർത്തി വെയ്‌ക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.ജോലിഭാരം കുറയ്‌ക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം സർക്കാർ ഇന്നലെ അംഗീകരിച്ചിരുന്നു. 373 നോൺ റെസിഡന്റ് ജൂനിയർ ഡോക്ടർമാരെ താത്കാലികമായി നിയമിക്കാനുള്ള ഉത്തരവാണ് ഇന്നലെ രാത്രി പുറത്തിറങ്ങിയത്. എന്നാൽ സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.നീറ്റ്-പിജി പ്രവേശനം നീളുന്നത് മൂലം ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരെ നിയമിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അക്കാര്യത്തിൽ ഇതുവരെ ഒരു വ്യക്തതയുമില്ലെന്ന് ഡോക്ടർമാർ പറയുന്നു.നേരത്തെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്നോട്ട് പോയി. ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചതോടെയാണ് ഡോക്ടര്‍മാര്‍ ഇന്നും മുതല്‍ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചത്. വാഗ്ദാനങ്ങൾ മാത്രമാണ് സർക്കാർ നൽകുന്നതെന്നും ഒന്നും നടപ്പിലാക്കുന്നില്ലെന്നും ആരോപിച്ച ഡോക്ടർമാർ സമരത്തിനെതിരെ സർക്കാർ എന്ത് നടപടിയെടുത്താലും പിന്നോട്ടില്ലെന്നും വ്യക്തമാക്കി.

ബിപിൻ റാവത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം; സംസ്കാരം ഇന്ന്

keralanews country pays last respects to bipin rawat funeral today

ന്യൂഡൽഹി:ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും സംസ്കാരം ഇന്ന്. പൂർണ ഔദ്യോഗിക ബഹുമതികളോടെ ഡൽഹി കന്റോൺമെന്റിലെ ബ്രാർ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മറ്റ് സൈനികരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതിന് ശേഷം ജന്മനാട്ടിലേക്ക് അയക്കും.രാവിലെ ഒൻപത് മണിയോടെ സൈനിക ആശുപത്രിയിൽ നിന്നും കാമരാജ് നഗറിലുള്ള ഔദ്യോഗിക വസതിയിലേക്കാണ് ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും മൃതദേഹമെത്തിക്കുക. 11 മണി മുതൽ പൊതുജനങ്ങൾക്കും 12.30 മുതൽ ജനറൽ ബിപിൻ റാവത്തിന്‍റെ സഹപ്രവർത്തകർക്കും അന്തിമോപചാരം അർപ്പിക്കാൻ അവസരം ലഭിക്കും. 1.30ന് വിലാപയാത്രയായി മൃതദേഹം ഡൽഹി കന്‍റോണിലെത്തിക്കും. ബ്രാർ സ്ക്വയർ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. ശ്രീലങ്ക ഉൾപ്പെടെ ഇന്ത്യയുമായി അടുത്ത നയതന്ത്രബന്ധം പുലർത്തുന്ന 10 രാജ്യങ്ങളിലെ സൈനിക മേധാവിമാരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.ബ്രിഗേഡിയർ എൽ എസ് ലിഡറിന്‍റെ സംസ്കാരവും ഡൽഹി കാന്‍റിൽ നടക്കും. അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപ് ഉൾപ്പെടെയുള്ളവരുടേ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതിന് ശേഷമേ ജന്മനാട്ടിലേക്കയക്കൂ.

സംസ്ഥാനത്ത് ഇന്ന് 4169 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;52 മരണം;4357 പേർക്ക് രോഗമുക്തി

keralanews 4169 corona cases confirmed in the state today 52 deaths 4357 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4169 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 759, എറണാകുളം 691, കോഴിക്കോട് 526, തൃശൂർ 341, കോട്ടയം 317, കൊല്ലം 300, കണ്ണൂർ 287, പത്തനംതിട്ട 172, മലപ്പുറം 161, പാലക്കാട് 142, ആലപ്പുഴ 141, ഇടുക്കി 140, വയനാട് 98, കാസർകോട് 94 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 66,715 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 52 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 173 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,239 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3912 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 229 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4357 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 863, കൊല്ലം 111, പത്തനംതിട്ട 214, ആലപ്പുഴ 147, കോട്ടയം 318, ഇടുക്കി 126, എറണാകുളം 563, തൃശൂർ 344, പാലക്കാട് 184, മലപ്പുറം 249, കോഴിക്കോട് 638, വയനാട് 182, കണ്ണൂർ 337, കാസർകോട് 81 എന്നിങ്ങനെയാണ് രോഗമുക്തിയായത്.

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കി

keralanews bird flu confirmed in alappuzha district ducks killed

അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.തുടർന്ന്  താറാവുകളെ കൂട്ടത്തോടെ കൊന്നു സംസ്കരിച്ചു. കഴിഞ്ഞ ദിവസമാണ് പുറക്കാട് താറാവുകള്‍ കൂട്ടത്തോടെ ചത്തത്.തുടർന്ന് നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചതോടെ ഒപ്പം ഉണ്ടായിരുന്നവയെ കൊന്ന് സംസ്കരിക്കുകയായിരുന്നു. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് അറുപതില്‍ച്ചിറ വീട്ടില്‍ ജോസഫ് ചെറിയാന്‍റെ ഉടമസ്ഥതയിലുള്ള 3000 ഓളം താറാവുകളെയാണ് വ്യാഴാഴ്ച വൈകിട്ടോടെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ സേന കൊന്ന് സംസ്ക്കരിച്ചത്.സ്വകാര്യ ഹാര്‍ച്ചറിയില്‍നിന്നും ഒരു ദിവസം പ്രായമായ 13500 കുഞ്ഞുങ്ങളെയാണ് വാങ്ങിയത്. ഇതില്‍ 10000 ത്തോളം താറാവുകള്‍ പലപ്പോഴായി ചത്തു. ബാക്കി ഉണ്ടായിരുന്ന താറാവുകളെയാണ് കൊന്ന് സംസ്ക്കരിച്ചത്.മൃഗ സംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ കൃഷ്ണ കിഷോര്‍, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ ലേഖ എന്നിവരുടെ നേതൃത്വത്തിലുള്ള 30 അംഗ ആര്‍.ആര്‍.ടി സംഘമാണ് നടപടി സ്വീകരിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താറാവുകള്‍ കൂട്ടമായി ചാവുന്ന സാഹചര്യത്തില്‍ വിശദ പരിശോധനക്ക് ഭോപാലിലേക്ക് അയച്ച സാമിലുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍നിന്നുള്ള സാമ്പിളും പരിശോധനക്ക് കൈമാറിയിട്ടുണ്ട്.

കര്‍ഷകസമരം പിന്‍വലിച്ചു;കർഷകരുടെ ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് നല്‍കി കേന്ദ്രം

keralanews farmers strike called off center given written assurances on the needs of the farmers

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഒരു വർഷത്തിലേറെയായി തുടരുന്ന കർഷകസമരം പിൻവലിച്ചു.കർഷകരുടെ ആവശ്യങ്ങളെല്ലാം കേന്ദ്രസർക്കാർ അംഗീകരിച്ചു. കിസാൻ സംയുക്ത മോർച്ചയ്‌ക്ക് ഉറപ്പുകൾ രേഖാമൂലം നൽകി. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ സിംഘുവിൽ സംയുക്ത മോർച്ച യോഗം പുരോഗമിക്കുകയാണ്. സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഉടൻ പ്രഖ്യാപനം നടത്തുമെന്നാണ് കർഷക നേതാക്കൾ അറിയിച്ചിരിക്കുന്നത്. സിംഘുവിലെ ടെന്റുകളും കർഷകർ പൊളിച്ചു തുടങ്ങി.കർഷസമരം അവസാനിപ്പിക്കാനായി അഞ്ച് വാഗ്ദാനങ്ങളുമായി സംയുക്ത കിസാൻ മോർച്ചയ്‌ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ കത്തയച്ചിരുന്നു. കൊല്ലപ്പെട്ട കുടുംബങ്ങൾക്ക് സംസ്ഥാനങ്ങൾ വഴി നഷ്ടപരിഹാരം, പ്രക്ഷോഭം അവസാനിപ്പിച്ച് മടങ്ങിയാൽ കേസുകൾ പിൻവലിക്കാം, താങ്ങുവില പരിശോധിക്കാൻ കർഷക പ്രതിനിധികൾ ഉൾപ്പെട്ട സമിതി, വൈദ്യുത ഭേദഗതി ബില്ലിൽ കർഷകർക്ക് എതിർപ്പുള്ള ഭാഗങ്ങൾ ഒഴിവാക്കും, മലിനീകരണ നിയന്ത്രണ നിയമത്തിൽ കർഷകർക്കെതിരെ ക്രിമിനൽ കുറ്റവും പിഴയും ചുമത്താനുള്ള വ്യവസ്ഥ ഒഴിവാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് കേന്ദ്രം നൽകിയത്. ഇതിൽ രേഖാമൂലം ഉറപ്പ് നൽകണമെന്ന് ഇന്നലെ സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടിരുന്നു. രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാൽ സമരം അവസാനിപ്പിക്കാമെന്നായിരുന്നു കർഷകരുടെ നിലപാട്.

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; രണ്ട് മരണം

keralanews two killed when vehicle of sabarimala pilgrims accident

പത്തനംതിട്ട:ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു.പെരുവന്താനത്തിന് സമീപം അമലഗിരിയിൽ വെച്ചാണ് വാഹനം അപകടത്തിൽപെട്ടത്. ശബരിമല തീര്‍ത്ഥാടകരുടെ ഇടയിലേയ്ക്ക് തീര്‍ത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. മൂന്നു തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു.ആന്ധ്രാപ്രദേശ് സ്വദേശികളായ ആദി നാരായണ നായിഡു (44), ഈശ്വര്‍ (42) എന്നിവരാണ് മരിച്ചത്. ആന്ധ്രാപ്രദേശില്‍നിന്നും ശബരിമലയിലേക്ക് പോകുകയായിരുന്ന തീര്‍ത്ഥാടകരാണ് അപകടത്തില്‍പെട്ടത്.അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ കാറിലിടിച്ചാണ് ആദ്യം അപകടമുണ്ടായത്. ഇത് സംബന്ധിച്ച്‌ ഇരുവാഹനങ്ങളിലുമുണ്ടായിരുന്നവര്‍ സംസാരിക്കവെ പിന്നിലൂടെയെത്തിയ മിനി ബസ് ട്രാവലറിന് പിന്നില്‍ ഇടിച്ച്‌ കയറുകയായിരുന്നു.ട്രാവലറിന് മുന്നില്‍ സംസാരിച്ചുനിന്നിരുന്ന രണ്ട് പേരാണ് അപകടത്തില്‍ മരിച്ചത്. മതിലിനും വാഹനത്തിനും ഇടയില്‍പെട്ടാണ് ഇവര്‍ക്ക് പരിക്കേറ്റത്.എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.