
ഡല്‍ഹിയില്‍ മലിനീകരണ ബോര്‍ഡിന്റെ മുന്നറിയിപ്പ്;അന്തരീക്ഷ മലിനീകരണം അപായനിലയും കടന്നു



കൊല്ലം:പി ഡി പി നേതാവ് മദനി കേരളത്തിലെത്തി.അതീവ ഗുരുതരാവസ്ഥയില്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഉമ്മ അസ്മാഅ് ബീവിയെ കാണാനായാണ് മഅദനി 8 ദിവസത്തെ ജാമ്യത്തില്‍ എത്തിയത്.രാവിലെ 10.15 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മഅദനിക്കൊപ്പം ഭാര്യ സൂഫിയ മഅദനി, മകന്‍ സലാഹുദീന്‍ അയ്യൂബി,പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ സലിം ബാബു, നിയാസ് എന്നിവരും ഉണ്ടായിരുന്നു.കര്‍ശന ഉപാധികളോടെയാണ് ബംഗുളൂരു എന്‍.ഐ.എ കോടതി ജാമ്യമനുവദിച്ചത്. എന്‍.ഐ.എ വിചാരണ കോടതി നല്‍കിയ കര്‍ശന വ്യവസ്ഥകളില്‍ പ്രതിഷേധിച്ച് വായ്മൂടിക്കെട്ടിയാണ് പി.ഡി.പി പ്രവര്‍ത്തകരും നേതാക്കളും മഅ്ദനിയെ സ്വീകരിക്കാനെത്തിയത്.മഅ്ദനിയുടെ സുരക്ഷക്കായി ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ നിയമിച്ച 12 പൊലീസുകാരും കേരളത്തിലെത്തിയിട്ടുണ്ട്. സുരക്ഷ ഉദ്യോഗസ്ഥരുടെ ചെലവിലേക്കായി 1,76,600 രൂപ കെട്ടിവെച്ച ശേഷമാണ് യാത്ര. ബംഗളൂരുവില്‍ തിരിച്ചെത്തിയ ശേഷം മറ്റു ചെലവുകള്‍ കണക്കാക്കി ആ തുക കൂടി അടക്കണം. പൊലീസുകാര്‍ സഞ്ചരിക്കുന്ന വാഹനത്തിന് കിലോമീറ്ററിന് 60 രൂപയാണ് നിരക്ക്. ഇവര്‍ക്കുള്ള ഭക്ഷണം, താമസം എന്നിവക്കുള്ള ചെലവും മഅ്ദനി തന്നെ വഹിക്കണമെന്നാണ് നിബന്ധന.

ന്യൂഡൽഹി:സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി.വയനാട് ഡി.എം,പാലക്കാട് പി.കെ ദാസ്,വർക്കല എസ്.ആർ,തൊടുപുഴ അൽ അസർ എന്നീ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനമാണ് സുപ്രീം കോടതി റദ്ദാക്കിയത്.നാല് മെഡിക്കൽ കോളേജുകളിലുമായി 550 സീറ്റുകളിലേക്ക് ഹൈക്കോടതി നൽകിയ പ്രവേശനാനുമതി ചോദ്യം ചെയ്ത് മെഡിക്കൽ കൗസിൽ ഓഫ് ഇന്ത്യ(എം.സി.ഐ) നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര,വിനീത് സരൺ എന്നിവർ വിധി പ്രഖ്യാപിച്ചത്.മതിയായ സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എം.സി.ഐ ഹർജി സമർപ്പിച്ചത്.നാല് കോളേജുകളിലെയും പ്രവേശനം നേരത്തെ സ്റ്റേ ചെയ്ത സുപ്രീം കോടതി വിദ്യാർഥികൾ പുറത്തുപോകേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.നാല് കോളേജുകൾക്കും ഈ വർഷം പ്രവേശനം നടത്താൻ എം.സി ഐ അനുമതി നിഷേധിച്ചിരുന്നു.എന്നാൽ ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയാണ് ഇവർ പ്രവേശനം നടത്തിയത്.ഇതേ തുടർന്നാണ് എം.സി.ഐ സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം മറ്റു സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളേജുകളിലുള്ള സൗകര്യങ്ങൾ കേരളത്തിലെ മെഡിക്കൽ കോളേജുകളിലുണ്ടെന്നും പക്ഷെ എന്തുകൊണ്ടാണ് കേരളത്തിലെ സീറ്റുകളിൽ അനുമതി നിഷേധിക്കുന്നതെന്ന് അറിയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.വിധിയെ മറികടക്കാൻ നിയമനിർമാണം സാധ്യമാകില്ല. പുനഃപരിശോധനാ ഹർജി നല്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നിയമവശം പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

തലശ്ശേരി:മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു.എറണാകുളം എടപ്പള്ളി സ്വദേശി സൈദ്മുഹമ്മദിൻറെ മകൻ സാദത്ത് (20) ആണ് മരിച്ചത്.ബീച്ചിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽ പെട്ടതാണ് . മദ്രസാ വിദ്യാർഥികളോടൊപ്പം ബീച്ച് സന്ദര്ശിക്കാനെത്തിയതാണ് സാദത്ത്.ബീച്ചിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപെട്ടാണ് അപകടം ഉണ്ടായത്.എടക്കാട് പ്രദേശത്തെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അൽ വുദാ ദഅവ അറബിക്കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയാണ് മരിച്ച സാദത്ത് .മൃതദേഹം തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി

ജക്കാർത്ത:ഇന്നലെ ഇന്തോനേഷ്യയിൽ ഉണ്ടായ വിമാനാപകടത്തിൽ മുഴുവൻ പേരും മരിച്ചതായി അധികൃതർ വ്യക്തമാക്കി.സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നും നേരത്തയുണ്ടായിരുന്ന പ്രശ്‌നം അധികൃതകരെ അറിയിക്കുന്നതില്‍ പൈലറ്റിന് വീഴ്ച പറ്റിയെന്നുമാണ് ടെക്‌നികല്‍ ലോഗിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹി സ്വദേശി ഭവ്യെ സുനേജയായിരുന്നു പൈലറ്റ്.ഇന്‍ഡോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് ലയണ്‍ എയറിന്റെ വിമാനം അല്‍പസമയത്തിനകം കടലില്‍ പതിക്കുകയായിരുന്നു. ഇന്തോനേഷ്യന്‍ ധനമന്ത്രാലയത്തിലെ 20 ഉദ്യോഗസ്ഥരടക്കം 189 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാന അപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി പ്രഖ്യാപിച്ചെങ്കിലും തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

കോഴിക്കോട്:സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ മീടൂ ആരോപണവുമായി ചിത്രകാരി. ഫേസ്ബുക്ക് പേജിലാണ് രാജ നന്ദിനി എന്ന ചിത്രകാരി സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.പെയിന്റിംഗ് എക്‌സിബിഷന് ഒരു സ്‌പോണ്‍സര്‍ കിട്ടുമോ എന്നറിയാന്‍ സന്ദീപാനന്ദ ഗിരിയെ കാണാന്‍ സരോവരത്തില്‍ എത്തിയപ്പോഴാണ് മോശം അനുഭവം ഉണ്ടായതെന്ന് ചിത്രകാരി പറയുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം പോകാന്‍ എഴുന്നേറ്റപ്പോള്‍ കൂടെ സ്വാമിയും എഴുന്നേറ്റു ചുമലില്‍ പിടിച്ച്, ഇന്ന് ഒന്നിച്ച് അത്താഴം കഴിച്ചൂടെ എന്ന് ചോദിച്ചു. കൈ തട്ടിമാറ്റി അതു വേണ്ടെന്നു പറഞ്ഞു. താഴെ എത്തിയപ്പോള്‍ വീണ്ടും ഫോണില്‍ വിളിച്ച് പോകണോ എന്നു ചോദിച്ചെന്നും ചിത്രകാരി പറയുന്നു. സ്വാമി വലിയ മഹാനാണെന്ന് കരുതി കാലില്‍ വീഴുന്ന പലരും ഉണ്ടല്ലോ എന്നു കരുതിയാണ് ഇക്കാര്യം ആരോടും പറയാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ മീടുവിന്റെ കാലമല്ലേയെന്നും ചോദിച്ച് കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

തൃശൂർ:തൃശൂർ ചാവക്കാട്ട് വീണ്ടും എടിഎം കവർച്ച ശ്രമം.ചാവക്കാട് കടപ്പുറം അങ്ങാടിയിലുള്ള എസ്ബിഐയുടെ എടിഎമ്മാണു തകര്‍ത്തത്.എന്നാല്‍ ഇതില്‍നിന്നു പണം നഷ്ടമായോ എന്ന കാര്യം വ്യക്തമല്ല.യന്ത്രത്തില്‍ പരിശോധന തുടരുകയാണ്.കവര്‍ച്ചയ്ക്കു പിന്നില്‍ പ്രഫഷനല്‍ സംഘമല്ലെന്നാണു പ്രാഥമിക നിഗമനം. ഇന്നു രാവിലെ എട്ടുമണിയോടെയാണു സംഭവം പുറംലോകം അറിയുന്നത്. എടിഎം കൗണ്ടറിലെത്തിയ ഒരു ഇടപാടുകാരന്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. കുറച്ചുദിവസം മുമ്ബാണ് കൊച്ചിയില്‍ ഇരുമ്ബനത്തും തൃശൂര്‍ ചാലക്കുടിയിലും എടിഎം തകര്‍ത്ത് വന്‍ കവര്‍ച്ച നടത്തിയത്. കേസില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ചാവക്കാട് വീണ്ടും എടിഎം തകര്‍ത്തത്. ഒരു മാസത്തിനിടെ തൃശൂര്‍ ജില്ലയില്‍ നാല് എടിഎമ്മുകളാണ് തകര്‍ത്തത്.

കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. ആറളത്താണ് സംഭവം. പതിമൂന്നാം ബ്ലോക്ക് 55ലെ കരിയത്തന്റെ ഭാര്യ ജാനു(55) ആണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന ഷെഡ് തകര്‍ത്താണ് കാട്ടാന ആക്രമിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന നാല് വയസുകാരി കൊച്ചുമകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മുംബൈ:ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ നമ്പർ പ്ലേറ്റ് സ്വന്തമാക്കി മുംബൈ സ്വദേശി.താനെ സ്വദേശി അവിനാശ് നിമോൻകറിനാണ് ഇക്കഴിഞ്ഞ ദസറ ഉത്സവകാലത്ത് താൻ സ്വന്തമാക്കിയ മഹിന്ദ്ര ആൻഡ് മഹിന്ദ്ര കമ്പനിയുടെ ഇലക്ട്രിക്ക് കാറായ ഇ വെരിറ്റോയ്ക്ക് ഗ്രീൻ നമ്പർ പ്ലേറ്റ് ലഭിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഇന്നോവേഷൻ ഫോർ മാൻകൈൻഡ്’എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഡയറക്ടറും സി ഇ ഒയുമാണ് നിമോൻകാർ.വായുമലിനീകരണം ഇല്ലാതെ പരിസ്ഥിതി സൗഹാർദമായ ഇലക്ട്രിക്ക് വാഹനങ്ങൾക്കാണ് ഗ്രീൻ നമ്പർ പ്ലേറ്റ് നൽകുന്നത്.സ്വകാര്യ ഇലക്ട്രിക്ക് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് പച്ച നിറമുള്ള പ്രതലത്തിൽ വെള്ള നിറത്തിലുള്ള അക്കങ്ങളിലും മറ്റു വാഹനങ്ങൾക്ക് പച്ച പ്രതലത്തിൽ മഞ്ഞ നിറത്തിലുള്ള അക്കങ്ങളിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിമോൻകറിന്റെ അഭിപ്രായത്തിൽ 8-10 മണിക്കൂർ വരെ ചാർജ് ചെയ്യുമ്പോൾ ഏകദേശം 150 കിലോമീറ്റർ വരെ കാറിന് മൈലേജ് ലഭിക്കും.മാത്രമല്ല ഇതിനായി 49 രൂപ മാത്രമേ ചിലവും വരുന്നുള്ളൂ.അന്തരീക്ഷ മലിനീകരണം വളരെ കുറവാണെന്നുള്ളതാണ് കാറിന്റെ മറ്റൊരു പ്രത്യേകത.ഡിസി ചാർജിങ് സ്റ്റേഷനുകളിൽ കാർ ഫുൾ ചാർജ് ചെയ്യാൻ ഏകദേശം 45 മിനിറ്റ് എടുക്കും.ഗിയർ ഇല്ല,എൻജിൻ ഇല്ല,ഓയിൽ ചെയ്യേണ്ട ആവശ്യകതയില്ല എന്നിവയും ഇത്തരം ഇലക്ട്രിക്ക് കാറുകളുടെ പ്രത്യേകതയാണ്.ഇന്ധന വിലവർദ്ധനവ് ഇത്തരം കാറുകളെ ബാധിക്കുകയില്ല. ഇത്തരം കാറുകളെ റോഡ് ടാക്സിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല ഇവയ്ക്ക് രെജിസ്ട്രേഷൻ ഫീസും ആവശ്യമില്ല.മുംബൈ താനെ രജിസ്റ്റർ ഓഫീസിലാണ് വാഹനം രെജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏകദേശം പത്തരലക്ഷം രൂപയാണ് ഇത്തരം കാറുകളുടെ വില.കാറിനായി മഹാരാഷ്ട്ര സർക്കാരിന്റെ ഒരുലക്ഷം രൂപയുടെ സബ്‌സിഡിക്ക് പുറമെ കേന്ദ്ര ഗവണ്മെന്റിന്റെ ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള സബ്‌സിഡി സ്കീമായ ഫെയിം(FAME-Faster Adoption and Manufacturing of Hybrid and Electric Vehicle scheme)) ന്റെ 1.38 ലക്ഷം രൂപ സബ്‌സിഡിയും നിമോൻകറിനു ലഭിച്ചു.

ന്യൂഡൽഹി:നവകേരള നിര്‍മ്മാണത്തിനായുളള സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. സാലറി ചലഞ്ചില്‍ പങ്കെടുത്ത് പണം നല്‍കാന്‍ തയ്യാറല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിസമ്മതപത്രം നല്‍കണം എന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തത് സുപ്രീം കോടതി ശരിവെച്ചു. ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.വിസമ്മത പത്രത്തിന് വേണ്ടി സര്‍ക്കാര്‍ എന്തിനാണ് വാശി പിടിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. വിസമ്മതപത്രമെന്നത് വ്യക്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ജഡ്ജിമാരായ തങ്ങളും പണം നല്‍കിയിട്ടുണ്ട് എന്ന് കോടതി ചൂണ്ടിക്കാട്ടി. പല കാരണങ്ങള്‍ കൊണ്ടും പണം നല്‍കാന്‍ സാധിക്കാത്ത ആളുകളുണ്ടാവും. അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ പണം നല്‍കേണ്ടതില്ല. എന്നാല്‍ അതിന്റെ പേരില്‍ വിസമ്മത പത്രം നല്‍കി അപമാനിതരാകേണ്ട കാര്യമില്ലെന്ന് കോടതി പറഞ്ഞു. ദുരിതാശ്വാസ നിധിയിലെ പണം ആ ആവശ്യങ്ങള്‍ക്ക് തന്നെയാണോ ഉപയോഗിക്കുന്നത് എന്ന കാര്യത്തില്‍ ഉറപ്പില്ല. ആ വിശ്വാസം ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയെടുക്കേണ്ടതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.അതേസമയം സാലറി ചലഞ്ചിലെ സുപ്രീം കോടതി വിധി തിരിച്ചടിയാണെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് സമ്മതിച്ചു. സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈ മാസം പണം ഈടാക്കൂ എന്നും തോമസ് ഐസക് പറഞ്ഞു.അതിനിടെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. വിധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ്. വടി കൊടുത്ത് അടി വാങ്ങുന്നത് പോലെ സുപ്രീം കോടതിയില്‍ നിന്ന് സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയ വിധിയാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.