ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്; കണ്ണൂരില്‍ ഒരാള്‍ അറസ്റ്റില്‍

keralanews crypto currency fraud one arrested in kannur

കണ്ണൂർ: ക്രിപ്റ്റോ കറന്‍സി തട്ടിപ്പിൽ കണ്ണൂരില്‍ ഒരാള്‍ അറസ്റ്റില്‍.ചാലാട് പഞ്ഞിക്കല്‍ റഷീദ മന്‍സിലില്‍ മുഹമ്മദ് റനീഷിനെ (33) യാണ് കണ്ണൂര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ പി.പി.സദാനന്ദന്‍ അറസ്റ്റ് ചെയ്തത് .ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ കോടികളുടെ അനധികൃത ഇടപാടുകള്‍ കണ്ടെത്തി.എല്‍.ആര്‍ ട്രേഡിംഗ് എന്ന സ്ഥാപനം മോറിസ് കോയിന്‍ വാഗ്ദാനം നല്‍കി 1265 കോടി പിരിച്ചെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി.ഈ തുകയില്‍ ഭൂരിഭാഗവും ആദ്യകാല നിക്ഷേപകര്‍ക്ക് വിതരണം ചെയ്ത് മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകളില്‍ അവശേഷിച്ച 36 കോടി രൂപ പൊലീസ് ഇടപെട്ട് മരവിപ്പിച്ചു. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധനനിയമ പ്രകാരം പ്രതികളുടെ സ്വത്തുക്കളും നിക്ഷേപങ്ങളും കണ്ടുകെട്ടും. അതിനായി ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി.

സംസ്ഥാനത്ത് ഇന്ന് 2846 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;12 മരണം;2576 പേർക്ക് രോഗമുക്തി

keralanews 2846 corona cases confirmed in the state today 12 deaths 2576 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2846 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂർ 185, പത്തനംതിട്ട 179, കൊല്ലം 141, കണ്ണൂർ 136, ആലപ്പുഴ 128, ഇടുക്കി 100, മലപ്പുറം 91, വയനാട് 69, കാസർകോട് 53, പാലക്കാട് 51 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 199 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,277 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 20 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2678 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 121 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2576 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 634, കൊല്ലം 115, പത്തനംതിട്ട 144, ആലപ്പുഴ 103, കോട്ടയം 121, ഇടുക്കി 157, എറണാകുളം 402, തൃശൂർ 169, പാലക്കാട് 135, മലപ്പുറം 106, കോഴിക്കോട് 260, വയനാട് 19, കണ്ണൂർ 161, കാസർകോട് 50 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 20,456 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

നടിയെ ആക്രമിച്ച കേസ്;സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ്; കോടതിയില്‍ അപേക്ഷ നല്‍കി

keralanews actress attack case police demand further probe on the basis of director balachandra kumars revelation police filed application in the court

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ്.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് വിചാരണ കോടതിയില്‍ കേസന്വേഷണ സംഘം അപേക്ഷ നല്‍കി.ഇന്ന് രാവിലെ കേസിന്റെ സാക്ഷി വിസ്താരത്തിനിടെയാണ് പുതിയൊരു അപേക്ഷ പ്രൊസിക്യൂട്ടര്‍ കോടതിയ്ക്ക് കൈമാറിയത്.നിലവിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ അന്തിമ ഘട്ടത്തിലാണ്. ഇതിനിടെയാണ് ദിലീപിനെതിരെ തുടരന്വേഷണം നടത്തുന്നത്.വിചാരണ കോടതിയിൽ പോലീസാണ് ഇക്കാര്യം അറിയിച്ചത്. വിചാരണ നടപടികൾ നിർത്തിവെയ്‌ക്കണമെന്നും പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു.കേസിലെ പ്രതിയായ പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ട്, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പൾസർ സുനി ദിലീപിന് കൈമാറി, കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ നടൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ബലചന്ദ്രകുമാർ ഉയർത്തിയിരിക്കുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ബാലചന്ദ്രകുമാർ. ഈ സാഹചര്യത്തിൽ വെളിപ്പെടുത്തൽ അതീവ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. സംവിധായകന്‍ പരാതിയോടൊപ്പം സമര്‍പ്പിച്ച ശബ്ദരേഖ കേസില്‍ നിര്‍ണായകമാണ്. നിലവില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച രേഖകളോട് ഒത്തുപോകുന്ന തെളിവുകളാണ് അദ്ദേഹം ഹാജരാക്കിയതെന്നും സൂചനയുണ്ട്. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു ബാലചന്ദ്രകുമാര്‍. 2014ല്‍ തുടങ്ങിയ സൗഹൃദം 2021 ഏപ്രില്‍ വരെ തുടര്‍ന്നിരുന്നു.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോള്‍ തന്നെ ലഭിച്ചിരുന്നെന്നും, താന്‍ ഇതിന് സാക്ഷിയാണെന്നും അഭിമുഖത്തില്‍ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ഒരു വി ഐ പിയായിരുന്നു നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത്. ദിലീപിന്റെ സഹോദരന്‍ അനൂപും, സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ ദൃശ്യങ്ങള്‍ കണ്ടതിന് താന്‍ സാക്ഷിയാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.പ്രൊസിക്യൂഷന്റെ അപേക്ഷയില്‍ വിചാരണ കോടതിയുടെ തീരുമാനം കേസില്‍ നിര്‍ണായകമാകും. വിചാരണ അന്തിമ ഘട്ടത്തിലാണിപ്പോള്‍. ഫെബ്രുവരിയോടെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.

ജനുവരി മൂന്ന് മുതൽ സംസ്ഥാനത്ത് അങ്കണവാടികൾ തുറക്കാം; ശനിയാഴ്ചയും പ്രവൃത്തി ദിവസം; വനിത-ശിശു ക്ഷേമ വകുപ്പ് മാർനിർദ്ദേശങ്ങൾ പുറത്തിറക്കി

keralanews anganwadis open in the state from january 3 saturday also working day department of women and child welfare issued guidelines

തിരുവനന്തപുരം: ജനുവരി മൂന്ന് മുതൽ സംസ്ഥാനത്ത് അങ്കണവാടികൾ തുറക്കുമെന്ന് സംസ്ഥാന വനിത-ശിശു ക്ഷേമ വകുപ്പ് അറിയിച്ചു. ഇതിനായി ‘കുരുന്നുകൾ അങ്കണവാടികളിലേയ്‌ക്ക്’ എന്ന പേരിൽ പ്രത്യേക മാർഗനിർദ്ദേശങ്ങൾ വകുപ്പ് പുറത്തിറക്കി. ശനിയാഴ്ചകളും പ്രവൃത്തി ദിനമായിരിക്കുമെന്നും വകുപ്പ് അറിയിച്ചു.രാവിലെ 9.30 മുതൽ ഉച്ചയ്‌ക്ക് 12.30 വരെയായിരിക്കും പ്രവർത്തന സമയം.1.5 മീറ്റർ അകലം പാലിച്ച് കുട്ടികളെ ഇരുത്താൻ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷാകർത്തക്കൾ അങ്കണവാടിയിൽ പ്രവേശിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.ഘട്ടം ഘട്ടമായാണ് അങ്കണവാടികൾ തുറക്കുന്നത്. ആദ്യ ഘട്ടത്തിൽ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. 15 കുട്ടികളുള്ള അങ്കണവാടികളിൽ രക്ഷകർത്താക്കളുടെ അഭിപ്രായം പരിഗണിച്ച് ബാച്ചുകളായി തിരിച്ചായിരിക്കും പ്രവർത്തനം. ജീവനക്കാരും, കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കണം എന്നും വനിത-ശിശുക്ഷേമ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ-ടാക്‌സി പണിമുടക്ക് പിൻവലിച്ചു

keralanews auto taxi strike announced in the state rom today midnight called off

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ-ടാക്‌സി പണിമുടക്ക് പിൻവലിച്ചതായി തൊഴിലാളി സംഘടനകൾ അറിയിച്ചു. എന്നാൽ, ബിഎംഎസ് പ്രഖ്യാപിച്ച പണിമുടക്കിന് മാറ്റമില്ലെന്ന് നേതാക്കൾ അറിയിച്ചു. സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്‌ക്കാൻ തയ്യാറാകുന്നത് വരെ സമരം തുടരാനാണ് ബിഎംഎസ് നേതാക്കളുടെ തീരുമാനം.നിരക്കു വര്‍ധന വേണമെന്ന ആവശ്യം ന്യായമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഓട്ടോ തൊഴിലാളികളുടെ ചാർജ്ജ് വർദ്ധന സർക്കാരിന്റെ പരിഗണനയിലാണ്.ചാർജ്ജ് വർദ്ധനവിനെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചാർജ്ജ് വർദ്ധനവിനെ കുറിച്ച് അന്തിമ തീരുമാനം എടുക്കുക. തൊഴിലാളികളുടെ എല്ലാ തർക്കങ്ങളും പരിഗണിക്കും എന്നും മന്ത്രി ഉറപ്പ് നൽകി.തൊഴിലാളികളുടെ ആവശ്യം സർക്കാർ പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്ന് സംയുക്ത ഓട്ടോ-ടാക്‌സി യൂണിയൻ അറിയിച്ചു.വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചെലവുകളും കൂടിയതിനാല്‍ ഓട്ടോ ടാക്സി തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.ടാക്സ് നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക, സഹായപാക്കേജുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നു.

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ഓട്ടോ-ടാക്‌സി പണിമുടക്ക്; തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും

keralanews auto taxi strike in the state from midnight today transport minister antony raju will hold talks with trade unions today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ഓട്ടോ-ടാക്‌സി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും.രാവിലെ പത്തിന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസില്‍ വച്ചാണ് യോഗം. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും.ഇന്ധനവില വര്‍ധനയുടേയും അവശ്യസാധനങ്ങളുടെ വില കുതിച്ചുയുന്നതിന്റെയും സാഹചര്യത്തില്‍ ഓട്ടോ തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോ ടാക്സി നിരക്ക് പുതുക്കുക,പഴയ വാഹനങ്ങളില്‍ ജി പി എസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമായി നീട്ടുക, ഇ-ഓട്ടോ റിക്ഷയ്ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

അമ്പലവയൽ കൊലപാതകം;മുഹമ്മദിനെ കൊന്നത്​ പെണ്‍കുട്ടികളല്ലെന്ന്​ ഭാര്യ സക്കീന

keralanews ambalavayal murder it was not the girls who killed muhammad said wife sakkeena

വയനാട്:അമ്പലവയൽ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട മുഹമ്മദിന്‍റെ ഭാര്യ സക്കീന. 68കാരനായ മുഹമ്മദിനെ കൊന്നത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളല്ലെന്നും തന്‍റെ സഹോദരനാണെന്നും അവര്‍ പറഞ്ഞു.യഥാര്‍ഥ കൊലയാളികളെ രക്ഷപ്പെടുത്താന്‍ പെണ്‍കുട്ടികളെയും അവരുടെ മാതാവിനെയും കരുവാക്കുകയാണെന്നും സക്കീന പറഞ്ഞു. ഇപ്പോള്‍ പ്രതികളാക്കിയ പെണ്‍കുട്ടികള്‍ക്ക് മുഹമ്മദിനെ കൊല്ലാനാകില്ലെന്നും ആ പെണ്‍കുട്ടിളെ സംരക്ഷിച്ചത് അദ്ദേഹമായിരുന്നെന്നും അവര്‍ പറഞ്ഞു.മുഹമ്മദ് ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഈ കൊല നടത്താനാകില്ല. തന്‍റെ സഹോദരനും മകനുമാണ് കൊന്നത്. പെണ്‍കുട്ടികളുടെ പിതാവും മുഹമ്മദുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും മുഹമ്മദിന്റെ ഭാര്യ പറഞ്ഞു.

അമ്പലവയൽ ആയിരംകൊല്ലിയില്‍ മാതാവിനെ അക്രമിക്കാന്‍ ശ്രമിച്ചയാളെ പെണ്‍മക്കള്‍ കോടാലി കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത. മുഹമ്മദ് (68) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ പൊലിസില്‍ കീഴടങ്ങിയിരുന്നു. ഇവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും അവരുടെ മാതാവിനെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.അമ്മയെ മുഹമ്മദ് ഉപദ്രവിക്കുന്നത് കണ്ട് കോടാലിയെടുത്ത് തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. പത്താം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പെണ്‍കുട്ടികള്‍. കൊല്ലപ്പെട്ട മുഹമ്മദിന്റെ വാടക വീട്ടില്‍ അമ്മയ്ക്ക് ഒപ്പം വര്‍ഷങ്ങളായി താമസിച്ച്‌ വരികയായിരുന്നു ഇരുവരും.വലതുകാലിന്‍റെ കാല്‍മുട്ടിന് താഴെ മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുറിച്ചുമാറ്റപ്പെട്ട കാലിന്‍റെ ഭാഗം അമ്പലവയലിലെ ആശുപത്രിക്കുന്ന് പരിസരത്തുനിന്നാണ് കണ്ടെത്തിയത്.മൃതദേഹവും സംഭവം സ്ഥലത്തു നിന്ന് അകലെ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു. കാല്‍ മുറിച്ചു മാറ്റാനും മൃതദേഹം ദൂരെ ഉപേക്ഷിക്കാനുമൊന്നും പെണ്‍കുട്ടികള്‍ക്കാകില്ലെന്നാണ് സക്കീന ചൂണ്ടികാണിക്കുന്നത്. തന്‍റെ സഹോദരനില്‍ നിന്നും ഭര്‍ത്താവ് മുഹമ്മദിന് ഭീഷണി ഉണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു. സഹോദരന്‍റെ ആദ്യ ഭാര്യയും പെണ്‍മക്കളുമാണ് കൊലപാതകത്തില്‍ പ്രതികളായി പൊലീസില്‍ കീഴടങ്ങിയത്. ഇവരെ സഹോദരന്‍ ഉപേക്ഷിച്ചപ്പോള്‍ സംരക്ഷിച്ചത് മുഹമ്മദായിരുന്നെന്നും സക്കീന പറഞ്ഞു.

കള്ളനെന്ന് തെറ്റിദ്ധരിച്ചു;തിരുവനന്തപുരത്ത് മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു

keralanews misunderstood as thief father stabs boyfriend of daughter to death in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരത്ത് മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു.പേട്ടയിലെ ചാലക്കുടി ലൈനിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പിതാവ് ലാലൻ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ പേട്ട സ്വദേശി അനീഷ് ജോര്‍ജ് (19) ആണ് കൊല്ലപ്പെട്ടത്.പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മകളുടെ മുറിക്ക് സമീപത്ത് നിന്ന് ശബ്ദം കേട്ട ലാലന്‍ ആയുധവുമായി വീട് പരിശോധിച്ചു. തുടര്‍ന്ന് മകളുടെ മുറി തുറക്കാനായി തട്ടിയെങ്കിലും തുറക്കാഞ്ഞതോടെ വാതില്‍ തല്ലിപൊളിച്ച്‌ അകത്ത് കയറുകയായിരുന്നു. മുറിക്കകത്ത് അപരിചിതനെ കണ്ടതോടെ പിടിവലി ഉണ്ടാവുകയും ഇതിനിടെ അനീഷിന് കുത്തേല്‍ക്കുകയുമായിരുന്നു.തുടര്‍ന്നാണ് ലാലന്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. യുവാവിനെ കുത്തിയതായും ആശുപത്രിയില്‍ എത്തിക്കണമെന്നും ലാലന്‍ പറഞ്ഞു.കള്ളനെന്ന് കരുതിയാണ് താൻ കുത്തിയതെന്ന് ലാലൻ പോലീസിനോട് പറഞ്ഞു. സ്ഥലത്തെത്തിയ പോലീസ് യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് 2474 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;38 മരണം; 3052 പേർക്ക് രോഗമുക്തി

keralanews 2474 corona cases confirmed in the state today 38 deaths 3052 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2474 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂർ 237, കോട്ടയം 203, കണ്ണൂർ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90, ആലപ്പുഴ 87, ഇടുക്കി 60, പാലക്കാട് 60, കാസർകോട് 35 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,597 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 206 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,066 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 24 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2302 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 121 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3052 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 567, കൊല്ലം 209, പത്തനംതിട്ട 209, ആലപ്പുഴ 93, കോട്ടയം 79, ഇടുക്കി 136, എറണാകുളം 512, തൃശൂർ 278, പാലക്കാട് 128, മലപ്പുറം 119, കോഴിക്കോട് 376, വയനാട് 75, കണ്ണൂർ 185, കാസർകോട് 86 എന്നിങ്ങനെയാണ് രോഗമുക്തിയായത്.

നടി ആക്രമിക്കപ്പെട്ട കേസ്;വിചാരണ കോടതിക്കെതിരായ ഹര്‍ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

keralanews actress attack case high court accepted the petition against the trial court on file

കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണാ കോടതിക്ക് എതിരായ പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നായിരുന്നു ഹരജിയിലെ ആരോപണം. ഹരജിയില്‍ നടൻ ദിലീപ് ഉൾപ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസയച്ചു.ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. ജനുവരി ആറിന് ഹര്‍ജി വീണ്ടും പരിഗണിക്കും.നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍ വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അംഗീകാരം തേടിയത്. 16 പേരുടെ പട്ടികയില്‍ ഏഴു പേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. മറ്റ് ഒൻപത് പേരില്‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം വിചാരണ കോടതി തള്ളുകയായിരുന്നു. മൂന്ന് സാക്ഷികളുടെ വിസ്താരം മാത്രമാണ് വിചാരണാ കോടതി അനുവദിച്ചിരിക്കുന്നത്.കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടർ സമര്‍പ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതികളുടെ ഫോൺ രേഖകളുടെ ഒറിജിനൽ പതിപ്പുകൾ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യവും കോടതി തള്ളിയിരുന്നു. ഇതോടെ സിഡിആർ അടിസ്ഥാനമാക്കിയുള്ള നിർണ്ണായക തെളിവുകൾ അപ്രസ്ക്തമായെന്നും ഹരജിയില്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് വിചാരണ കോടതി നടപടികളിൽ അതൃപ്തിയുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുന്നത്.