ശബരിമല ദർശനത്തിനെത്തിയ ട്രാസ്‌ജെൻഡേഴ്സിനെ പോലീസ് തിരിച്ചയച്ചു

keralanews police returned the transgenders who came to visit sabarimala

ശബരിമല:ശബരിമല ദർശനത്തിനെത്തിയ ട്രാസ്‌ജെൻഡേഴ്സിനെ പോലീസ് തിരിച്ചയച്ചു.ഇവരോട് സ്ത്രീവേഷം മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതോടെയാണ് പോലീസ് ഇവരെ തിരിച്ചയച്ചത്.രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് അയ്യപ്പദര്‍ശനത്തിനായി പുലര്‍ച്ചെ നാലിന് എത്തിയത്. ദര്‍ശനത്തിന് പോലീസ് സംരക്ഷണം വേണമെന്ന് ഇവര്‍ പോലീസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.പുലര്‍ച്ചെ 1.50 നാണ് ട്രാന്‍സ് ജെന്‍ഡറുകള്‍ കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. വ്രതമെടുത്ത് കെട്ട് നിറച്ച്‌ വിശ്വാസികള്‍ എത്തുന്നതുപോലെ തന്നെയാണ് തങ്ങള്‍ എത്തിയതെന്നും മുമ്ബും ഇത്തരത്തില്‍ തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. കോട്ടയം, എറണാകുളം സ്വദേശികളാണിവര്‍.അതേസമയം തങ്ങളോട് പൊലീസ് മോശമായാണ് സംസാരിച്ചതെന്ന് ഇവർ പറഞ്ഞു.തങ്ങളുടെ സ്ത്രീവേഷം മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടെന്നും തങ്ങള്‍ വന്ന ടാക്‌സി കാറിന്റെ ഡ്രൈവറിനെ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചു. നിങ്ങള്‍ ആണുങ്ങളാണെങ്കില്‍ പാന്റും ഷര്‍ട്ടുമിട്ട് വരാന്‍ ആക്ഷേപിച്ചെന്നും ഇവര്‍ ആരോപിച്ചു.എന്നാൽ സ്ത്രീ വേഷം അണിഞ്ഞ് ശബരിമലയിലേക്ക് പോകുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് പൊലീസ് ഇവരെ അറിയിച്ചു. എന്നാല്‍, വേഷം മാറ്റാന്‍ ഇവര്‍ തയ്യാറായില്ല. ഇതേ തുടർന്ന് ഇവരെ കോട്ടയത്തേക്ക് തിരിച്ചയക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

ജാമ്യവ്യവസ്ഥകൾ പാലിച്ചില്ല;രാഹുൽ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി

keralanews court canceled the bail of rahul ishwar

റാന്നി: ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി.ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധം നടത്തിയ കേസിലാണ് രാഹുൽ അറസ്റ്റിലായത്.തുടർന്ന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.എന്നാൽ ജാമ്യവ്യവസ്ഥയിലെ ഉപാധികൾ പാലിക്കാത്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.രാഹുലിനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.പമ്ബ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ്  പോലീസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം റദ്ദാക്കിയത്.രണ്ടാഴ്ചയിൽ ഒരിക്കൽ സ്റ്റേഷനിൽ ഹാജരാകണം,അന്വേഷണവുമായി സഹകരിക്കണം,നിലയ്ക്കൽ,പമ്പ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവേശിക്കരുത് തുടങ്ങിയവയായിരുന്നു ജാമ്യവ്യവസ്ഥയിലെ ഉപാധികൾ. എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തത്.സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടാന്‍ ആരുടേയും അനുവാദം ആവശ്യമില്ല. അടച്ച നട തുറക്കണം എന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരവുമില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.ഇതിനായി ഇരുപതോളം പേര്‍ തയ്യാറായി നിന്നിരുന്നു എന്നും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കലാപത്തിന് ആഹ്വാനം നല്‍കിയതിന് രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുക്കുകയായിരുന്നു.

ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം

keralanews santhosh echikkanam who was arrested for allegedly anti dalit remark has been released on bail

കാസർകോഡ്: ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം.കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 9ന് കാസര്‍ഗോഡ് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയത്. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ തന്റെ ജാതി, നിറം തുടങ്ങിയവയെയും മാതാപിതാക്കളെയും അപമാനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി കാസര്‍ഗോഡ് സ്വദേശി ബാലകൃഷ്ണനാണ് സന്തോഷ് എച്ചിക്കാനത്തിന്റെ പേരില്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഹോസ്ദുര്‍ഗ് പൊലീസാണ് സന്തോഷ് ഏച്ചിക്കാനത്തിനെതിരെ കേസ് രെജിസ്റ്റർ ചെയ്തത്.

കൊച്ചി പനമ്പിള്ളി നഗറിൽ സിനിമ താരത്തിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ വെടിവെയ്പ്പ്

keralanews gun shoot against the beauty parlour of actress in kochi panambilli nagar

കൊച്ചി:പനമ്പിള്ളി നഗറില്‍പട്ടാപ്പകല്‍ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെയ്‌പ്പ്. 25 കോടി രൂപ ആവശ്യപ്പെട്ട് ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്തത്. ഹെല്‍മെറ്റ് ധരിച്ച്‌ ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വെടിവെച്ച രണ്ടു പേരും ബൈക്കില്‍ രക്ഷപ്പെട്ടു. വൈകിട്ട് മൂന്നരയ്ക്കാണു സംഭവം. നടിയായ ലീനാ മരിയാ പോളിന്റെ ഉടമസ്ഥതയിലുള്ള ആഡംബ ബ്യൂട്ടി പാര്‍ലറായ നെയില്‍ ആര്‍ട്ടിസ്റ്ററി എന്ന ബ്യൂട്ടി പാര്‍ലറിന് നേരെയാണ് ആക്രമണം ഉണ്ടായത്.ബ്യൂട്ടി പാര്‍ലര്‍ ഉടമയ്ക്ക് 25 കോടി രൂപ ആവശ്യപ്പെട്ട് നേരത്തെ ഫോണ്‍ സന്ദേശം എത്തിയിരുന്നു.പണം നല്‍കിയില്ലെങ്കില്‍ ബ്യൂട്ടി പാര്‍ലര്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ഉടമ തയ്യാറായില്ല. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അക്രമികള്‍ വെടിവയ്പ് നടത്തിയതെന്നു കരുതുന്നു.രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പര്‍ സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു.രവി പൂജാരെയുടെ പേരിലായിരുന്നു ഫോണ്‍ കോളും ലഭിച്ചിരുന്നത്.2013 ല്‍ ചെന്നൈ കാനറാ ബാങ്കുമായി ബന്ധപ്പെട്ട് 19 കോടിയുടെ തട്ടിപ്പു കേസില്‍ പ്രതിയാണ് ബ്യൂട്ടി പാർലർ ഉടമയും നടിയുമായ ലീനമരിയ പോൾ.ഈ കേസിൽ  ഡല്‍ഹിയിലെ ഫാം ഹൗസില്‍ വച്ച്‌ നടി അറസ്റ്റിലാകുകയും ചെയ്തു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്താണ് ബ്യൂട്ടി പാര്‍ലര്‍ സ്ഥിതി ചെയ്യുന്നത്.ലീനാ പോളുമായി ബന്ധമുള്ളവര്‍ തന്നെയാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഈ ബൈക്ക് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും റോഡുകളും കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

keralanews gun shoot against the beauty parlour of actress in kochi panambilli nagar (2)

ഗ്വാളിയാര്‍ ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു

keralanews gwalior bishop thomas thennatt died in an accident

ഗ്വാളിയാര്‍: ഗ്വാളിയാര്‍ ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു.കോട്ടയം അതിരൂപത അംഗമായ അദ്ദേഹം രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയ്ക്ക് കാര്‍ അപകടത്തില്‍പ്പെട്ടാണ് മരിച്ചത്.അപകടം നടന്ന ഉടന്‍ തന്നെ ബിഷപ്പിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നടത്തിയ ശേഷം ഗ്വാളിയോര്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 2016 ഒക്ടോബര്‍ 18നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ ഗ്വാളിയോര്‍ രൂപത ബിഷപ്പായി നിയമിച്ചത്. കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ഇടവകാംഗവുമാണ് മാര്‍ തോമസ് തെന്നാട്ട്.

ഫുട്ബോൾ താരം ഐ.എം വിജയൻറെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

keralanews football player i m vijayans brother died in an accident

തൃശൂർ:ഫുട്ബോൾ താരം ഐ.എം വിജയൻറെ സഹോദരൻ കൃഷ്ണന്‍ (വിജു 53)വാഹനാപകടത്തിൽ മരിച്ചു.തൃശൂര്‍ വടക്കേസ്റ്റാന്‍ഡില്‍ വച്ച്‌ വിജു സഞ്ചരിച്ചിരുന്ന ബൈക്ക് ഒമ്നി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ബൈക്കില്‍ വിജുവിനൊപ്പമുണ്ടായിരുന്ന എആര്‍ ക്യാമ്പിലെ  പോലീസുകാരനായ ലിഗേഷും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണമടയുകയായിരുന്നു.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ സംസ്കരിക്കും.മണി – കൊച്ചമ്മു ദമ്പതികളുടെ മൂത്ത മകനാണ് കൃഷ്ണന്‍ . ലതയാണ് വിജുവിന്‍റെ ഭാര്യ. മക്കള്‍: കാവ്യ കിരണ്‍, കൈലാസ് .

ശബരിമലയിലെ ബാരിക്കേഡുകൾ ഭാഗീകമായി നീക്കി

keralanews barricades in sabarimala are partially moved

ശബരിമല:ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപം സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബാരിക്കേഡുകള്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇത് നീക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ സുരക്ഷാ മേഖലകളായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നത്.രാവിലെ മൂന്നു മുതല്‍ പതിനൊന്നര വരെയുള്ള സമയത്ത് തീര്‍ത്ഥാടകര്‍ക്ക് നെയ്യഭിഷേകത്തിനായുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഇവിടെയിരിക്കാം. അതിനു ശേഷം ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കില്ല. തീര്‍ത്ഥാടകരുടെ തിരക്ക് കൂടിയ സാഹചര്യത്തിലാണ് ബാരിക്കേഡുകള്‍ നീക്കിയതെന്ന് പൊലീസ് പറയുന്നു.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;ആന്ധ്രാപ്രദേശിൽ കനത്ത മഴയ്ക്ക് സാധ്യത

keralanews low pressure over bay of bengal chance for heavy rain in andrapradesh

വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ആന്ധ്രപ്രദേശില്‍ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. വടക്കന്‍ തമിഴ്‌നാട്ടില്‍ പലയിടത്തും മഴയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.അതെസമയം തെലങ്കാനയില്‍ ഇന്നലെയും ഇന്നും കനത്ത മഴയും കാറ്റുമാണ്. തിങ്കളാഴ്ച ആന്ധ്രയുടെ തെക്കുകിഴക്കന്‍ തീരത്തായിരിക്കും കാറ്റ് വീശുക. മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റു വീശാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

കണ്ണൂരിൽ ജലഅതോറിറ്റിയുടെ ക്ളോറിൻ സിലിണ്ടർ ചോർന്നു;12 പേർ ആശുപത്രിയിൽ

keralanews water authoritys chlorine cylinder leak 12 people in hospital

കണ്ണൂര്‍: കണ്ണൂരില്‍ ക്ലോറിന്‍ സിലണ്ടര്‍ ചോര്‍ന്ന് 12 പേര്‍ ആശുപത്രിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് ഫാറൂക്ക് നഗറില്‍ ജല അതോറിറ്റിയുടെ പഴയ ക്ലോറിന്‍ സിലണ്ടര്‍ ആണ് ചോര്‍ന്നത്. ഇതേത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട 12 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചോര്‍ച്ച താത്കാലികമായി അടച്ചെന്നും ശനിയാഴ്ച പ്രശ്നം പൂര്‍ണമായും പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരായി

keralanews badminton players saina nehwal and p kashyap got married

ഹൈദരാബാദ്:ഇന്ത്യൻ ബാഡ്മിന്ടൻറെ അഭിമാനം എന്ന് വിശേഷിപ്പിക്കാവുന്ന സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരായി.കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഇവര്‍ പ്രണയത്തിലായിരുന്നു. ഇതിന് ഇരട്ടി മധുരം നല്‍കിയാണ് കഴിഞ്ഞ ദിവസം ഇരുവരും ജീവിത കോര്‍ട്ടില്‍ കൈപിടിച്ച്‌ ഒന്നിച്ചത്.ഹൈദരാബാദിലായിരുന്നു വിവാഹച്ചടങ്ങുകള്‍. തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളും രാഷ്ട്രീയ നേതാക്കളും കായിക രംഗത്ത് നിന്നുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇക്കാര്യം സൈനയും കശ്യപും ആരാധകരെ അറിയിച്ചത്.28 കാരിയായ സൈന ഒളിമ്ബിക്സ് വെങ്കല മെഡലും ലോക ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളിയും ഉള്‍പ്പെടെ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. 32 കാരനായ കശ്യാപ് 2013 ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്.