ട്രെയിനില്‍ പൊലീസ് യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം;യാത്രക്കാരന്‍ മദ്യപിച്ച്‌ സ്ത്രീകളെ ശല്യം ചെയ്തതായി ടി ടി ഇ

keralanews incident of police beating passenger in train t t e alleges that passenger is drunken and

കണ്ണൂര്‍:കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരനെ കേരളാ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പാലക്കാട് റെയില്‍വേ ഡിവൈഎസ്‌പി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ട്രെയിനില്‍ മദ്യപിച്ച്‌ ഒരാള്‍ ശല്യം ചെയ്യുന്നതായി വനിതാ യാത്രക്കാര്‍ പരാതി നല്‍കിയിരുന്നുവെന്നും, യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ മാറി നിന്നില്ലെന്നും ടി ടി ഇ പി എം കുഞ്ഞഹമ്മദ് വിശദീകരിച്ചു. യാത്രക്കാരന്‍ മദ്യപിച്ച്‌ ശല്യമുണ്ടാക്കിയെന്ന് തന്നെയാണ് പാലക്കാട് സബ് ഡിവിഷണല്‍ ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ യാത്രക്കാരന്റെ കൈവശം ടിക്കറ്റ് ഇല്ലായിരുന്നു. ഇയാള്‍ രണ്ട് പെണ്‍കുട്ടികളുടെ അടുത്തിരുന്നു. ഇയാളെ അവിടെ നിന്ന് മാറ്റുന്നതിനിടയില്‍ നിലത്തുവീണു. അതിനിടയിലാണ് എ എസ് ഐ ചവിട്ടിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിനെക്കുറിച്ച്‌ അന്വേഷിച്ച്‌ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് പറഞ്ഞു.മാവേലി എക്‌സ്പ്രസില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. കണ്ണൂരില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ട സമയത്താണ് സംഭവമുണ്ടായത്. തുടര്‍ന്ന് യാത്രക്കാരനെ വടകര സ്റ്റേഷനില്‍ ഇറക്കിവിട്ടിരുന്നു. യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

എടിഎമ്മിൽ നിന്ന് അഞ്ചിൽ കൂടുതൽ തവണ പണമെടുത്താൽ ഇനിമുതൽ അധിക ചാർജ് ഈടാക്കും

keralanews withdraw money from an atm more than five times you will now be charged extra

ന്യൂഡൽഹി:ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾക്ക് പ്രതിമാസം അനുവദിക്കുന്ന സൗജന്യ ഇടപാടുകളുടെ പരിധിക്ക് പുറമേ പണം പിൻവലിച്ചാൽ ഇനിമുതൽ അധിക ചാർജ് ഈടാക്കും. എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുമ്പോൾ ഈടാക്കുന്ന നിരക്കിൽ വർദ്ധനവ് വരുത്താൻ ബാങ്കുകൾക്ക് ആർബിഐ അനുമതി നൽകിയതിന് പിന്നാലെയാണിത്. ജനുവരി ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.പ്രതിമാസം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള പരിധി കഴിഞ്ഞാൽ പിന്നീട് നടത്തുന്ന ഇടപാടുകൾക്ക് 20 രൂപ വീതമാണ് ഈടാക്കിയിരുന്നത്. എന്നാൽ 2022 മുതൽ 21 രൂപയും ജിഎസ്ടിയുമാണ് ഇനി നൽകേണ്ടി വരിക. നിലവിൽ പ്രതിമാസം അഞ്ച് ഇടപാടുകളാണ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്.എടിഎമ്മിന്റെ ചിലവുകളിൽ ഉണ്ടായ വർദ്ധനയും ഉയർന്ന ഇന്റർചേഞ്ച് ഫീസിനുള്ള നഷ്ടപരിഹാരവും കണക്കിലെടുത്താണ് എടിഎം ഇടപാടുകൾക്ക് ചാർജ് വർദ്ധിപ്പിക്കാൻ ആർബിഐ അനുമതി നൽകിയത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇത് സംബന്ധിച്ച് ഉത്തരവ് ബാങ്കുകൾക്ക് ആർബിഐ കൈമാറിയത്.

തിരുവനന്തപുരത്ത് ആക്രിക്കടയില്‍ വന്‍ തീപിടിത്തം

keralanews huge fire broke out in scrap godown in thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആക്രിക്കടയില്‍ വന്‍ തീപിടിത്തം.കിളളിപ്പാലം പിആർഎസ് ആശുപത്രിക്ക് സമീപമുള്ള ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്. ആദ്യം ചെറിയ പുകയായി തുടങ്ങിയ ശേഷം പെട്ടെന്ന് വലിയ രീതിയിലുള്ള തീപിടിത്തമായി മാറുകയായിരുന്നു എന്നാണ് വിവരം.ആക്രിക്കടയുടെ ഗോഡൗണിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇവിടെ നിന്നും അടുത്ത മരങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും തീപടരുന്നതായാണ് വിവരം. ഗോഡൗണിലും മറ്റും ആരെങ്കിലും ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല.ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. തീ അണയ്‌ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് ആളിക്കത്തുകയാണ്. ആക്രിക്കടയിലുള്ള സാധനങ്ങൾ പൊട്ടിത്തെറിക്കുന്നുമുണ്ട്. കടയ്‌ക്ക് സമീപമുള്ള വീടുകൾ പുകകൊണ്ട് മറഞ്ഞിരിക്കുകയാണ്. തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ നിന്നും അകലെയല്ലാതെ നഗരത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് അപകടമുണ്ടായിരിക്കുന്നത്. ഇതിന് അടുത്ത് തന്നെ ആശുപത്രിയും മറ്റ് കടകളുമുണ്ട്. കടയുടമകളോട് അവിടെ നിന്നും മാറുവാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം നീട്ടില്ല; തീരുമാനം അടുത്തയാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ

keralanews night control in the state will not be extended decision will be taken at the covid review meeting next week

തിരുവനന്തപുരം: ഒമിക്രോൺ ഭീഷണിയെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം നീട്ടില്ല. അടിയന്തരമായി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. രാത്രികാല നിയന്ത്രണങ്ങളിലെ തുടർ തീരുമാനം അടുത്ത യോഗത്തിലുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണ് സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയായിരുന്നു കര്‍ഫ്യു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലായിരുന്നു ഇക്കാര്യം തീരുമാനിച്ചിരുന്നത്.വരുന്ന ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കൊറോണ അവലോകന യോഗത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുക. പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങാതിരിക്കാനാണ് കർഫ്യൂ ഏർപ്പെടുത്തിയത്.കേസുകൾ വീണ്ടും വർദ്ധിച്ചാൽ നിയന്ത്രണങ്ങൾ കുടപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വയനാട് ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

keralanews omicron confirmed in wayanad district

മാനന്തവാടി:വയനാട് ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് എത്തിയ 26 കാരിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. മാനന്തവാടി താലൂക്ക് സ്വദേശിനിയാണ്. ഇവർ യുഎഇയിൽ നിന്ന് വന്ന ഡിസംബർ 28 മുതൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. രോഗിയുമായി സമ്പർക്കമുള്ള നാലുപേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തെന്നാരോപിച്ച് കണ്ണൂരിൽ തീവണ്ടി യാത്രികനെ ക്രൂരമായി മർദ്ദിച്ച് പോലീസ്;തല്ലിവീഴ്ത്തിയ ശേഷം ബൂട്ടിട്ട് ചവിട്ടി;സംഭവം മാവേലി എക്‌സ്പ്രസിൽ

keralanews rain passenger was brutally beaten up by police in Kannur for allegedly traveling in a sleeper coach without a ticket incident happened in maveli express

കണ്ണൂർ: ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്‌തെന്ന് ആരോപിച്ച് തീവണ്ടി യാത്രികനെ ക്രൂരമായി മർദ്ദിച്ച് പോലീസ്. മാവേലി എക്‌സ്പ്രസിലാണ് സംഭവം. എസ്‌ഐ പ്രമോദാണ് യാത്രികനെ ക്രൂരമായി ചവിട്ടി വീഴ്‌ത്തിയത്.രാത്രി ഏഴരയോടെയായിരുന്നു സംഭവം. കണ്ണൂരിൽ നിന്നും പുറപ്പെട്ട് തലശ്ശേരി പിന്നിട്ട ശേഷമായിരുന്നു മർദ്ദനം. എസ് ടു കമ്പാർട്ട്‌മെന്റിലേക്ക് എത്തിയ പ്രമോദും സിപിഒ രാഗേഷും യാത്രക്കാരുടെ ടിക്കറ്റുകൾ പരിശോധിക്കുകയായിരുന്നു. ഇതിനിടെ ഇയാളോടും ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു. ടിക്കറ്റ് ഉണ്ടെന്നും എന്നാൽ സ്ലീപ്പർ ടിക്കറ്റ് അല്ലെന്നും യാത്രികൻ പറഞ്ഞു. ടിക്കറ്റ് എടുക്കാനായി ബാഗിൽ തിരയുന്നതിനിടെ പ്രമോദ് ഇയാളുടെ മുഖത്ത് അടിക്കുകയായിരുന്നു. നിലത്ത് വീണ യാത്രികനെ ക്രൂരമായി മർദ്ദിച്ചു. സംഭവം കണ്ട യാത്രികരിൽ ഒരാൾ ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഇതു കണ്ട പ്രമോദ് യാത്രികനോടും ക്ഷുഭിതനായി. ടിക്കറ്റ് കാണിക്കാനും ആവശ്യപ്പെട്ടു. അപ്പോഴേക്കും കമ്പാർട്ട്‌മെന്റിലേക്ക് ടിടിആർ എത്തി.ടിടിആറിന് മുൻപിൽവെച്ചും എഎസ്‌ഐ യാത്രികനെ മർദ്ദിച്ചു. തുടർന്ന് വലിച്ചിഴച്ച് ഡോറിന്റെ ഭാഗത്തേക്ക് കൊണ്ടുപോയി. തീവണ്ടി വടകര സ്‌റ്റേഷനിൽ എത്തിയപ്പോൾ യാത്രികനെ ചവിട്ടി പുറത്തേക്ക് തള്ളിവിടുകയായിരുന്നു.തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇതേ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നയാള്‍ പറഞ്ഞു. സംഭവം വിവാദമായതോടെ വിശദീകരണവുമായി എഎസ്‌ഐ രംഗത്ത് എത്തി. മർദ്ദിച്ചെന്ന ആരോപണം തെറ്റാണെന്നും, യാത്രികരുടെ സുരക്ഷ ഉറപ്പാക്കാൻ ഏതറ്റംവരെയും പോകുമെന്നുമായിരുന്നു പ്രമോദിന്റെ പ്രതികരണം.

രാജ്യത്ത് 15 വയസ്സിനു മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ തുടങ്ങി;ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 7 ലക്ഷത്തിലധികം പേര്‍

keralanews vaccination of children above 15 years of age has started in the country and more than 7 lakh people have registered so far

ന്യൂഡൽഹി: രാജ്യത്ത് 15 വയസ്സിനു മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ തുടങ്ങി.7 ലക്ഷത്തിലധികം പേരാണ് ഇതുവരെ കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തത്.15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷനാണ് ഇന്ന് ആരംഭിച്ചത്.ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ നാലാഴ്ച ഇടവേളയില്‍ രണ്ട് ഡോസായാണ് നല്‍കുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സാധിക്കാത്തവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം.ശനിയാഴ്ച മുതലാണ് കൗമരക്കാർക്കായുള്ള വാക്‌സിൻ രജിസ്‌ട്രേഷൻ ആരംഭിച്ചത്. കഴിഞ്ഞ മാസം 24 നാണ് 15 നും 18 നും ഇടയിലുള്ളവർക്ക് കൊവാക്‌സിൻ നൽകാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. കേരളത്തിൽ കൗമാരക്കായ 15.34 ലക്ഷം പേർ ഉണ്ടെന്നാണ് കണക്ക്. ഇവർക്ക് മുഴുവൻ ഉടൻ പ്രതിരോധ വാക്‌സിൻ നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ജനറൽ/ജില്ലാ/താലൂക്ക് ആശുപത്രികൾ, സിഎച്ച്‌സി എന്നിവിടങ്ങൾ വഴിയാണ് വാക്‌സിൻ വിതരണം. ഈ മാസം 10 വരെ ബുധൻ ഒഴികെ എല്ലാ ദിവസവും വാക്‌സിൻ നൽകും. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണിവരെയാണ് വാക്‌സിൻ വിതരണം.കൗമാരക്കാരുടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ തിരിച്ചറിയാൻ പിങ്ക് ബോർഡുകൾ സ്ഥാപിക്കും. വാക്‌സിൻ സ്വീകരിച്ച കുട്ടികളുടെ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് രേഖപ്പെടുത്തും. കൊറോണ വന്നുപോയവരാണെങ്കിൽ മൂന്ന് മാസങ്ങൾക്ക് ശേഷം വാക്‌സിൻ സ്വീകരിച്ചാൽ മതി.

പുതുവത്സരദിനത്തിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

keralanews man tried to commit suicide after killed wife and children on newyear day

കൊച്ചി: പുതുവത്സരദിനത്തിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു.എറണാകുളം കടവന്ത്രയിലാണ് സംഭവം. ഭാര്യയെയും നാലും എട്ടും വയസ് പ്രായമുള്ള കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്.നാരണയൻ എന്നയാളാണ് കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.നാരണയന്റെ ഭാര്യ ജയമോൾ,മക്കളായ ലക്ഷ്മികാന്ത്,അശ്വന്ത് നാരായൺ എന്നിവരാണ് കൊല്ലപ്പെട്ടത്.മൂവർക്കും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ സ്വയം കഴുത്തു മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു.കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. ഹോൾസെയിലായി പൂക്കച്ചവടം നടത്തിയിരുന്നയാളാണ് നാരായൺ.ഇയാൾക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും വിവരങ്ങളുണ്ട്.കഴിഞ്ഞ ദിവസം നാരായണൻ സുഹൃത്തുക്കൾക്കും മറ്റും പുതുവത്സരദിനാശംസകൾ നേർന്ന് മെസേജ് അയച്ചിരുന്നു. പിന്നാലെ സോറി എന്നും മെസേജ് അയച്ചിരുന്നതായി നാട്ടുകാർ വ്യക്തമാക്കി.സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഭാര്യയെയും, മക്കളെയും ഷൂലെയ്സ് കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചു.മൂവരെയും, കൊലപ്പെടുത്തിയ ശേഷം ബ്ലേഡ് കൊണ്ട് സ്വയം കഴുത്തറത്തുവെന്നും പ്രതിയുടെ മൊഴി.നാരായണയ്‌ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്ഫോടനം; നാലുപേര്‍ മരിച്ചു

keralanews explosion at fireworks factory in tamil nadu four died

ചെന്നൈ:തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ മരിച്ചു.എട്ടുവയസുള്ള ഒരു കുട്ടി അടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു.മൂന്ന് പേര്‍ സംഭവ സ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.ശ്രീവല്ലിപുത്തുരിലെ ആര്‍.കെ.വി എം. പടക്കനിര്‍മ്മാണ ശാലയില്‍ ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്.എസ്. കുമാര്‍ (38), പി. പെരിയസ്വാമി (40), എസ്. വീരകുമാര്‍ (40), പി. മുരുഗേശന്‍ (38) എന്നിവരാണ് മരിച്ചത്. കുമാര്‍, പെരിയസ്വാമി, വീരകുമാര്‍ എന്നിവര്‍ സംഭവ സ്ഥലത്തുവെച്ചും മുരുഗേശന്‍ ശിവകാശി ജില്ലാ ആശുപത്രിയില്‍വെച്ചുമാണ് മരണപ്പെട്ടത്. പരിക്കേറ്റവര്‍ ശിവകാശി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പൂജ നടത്താനായാണ് ജോലിക്കാര്‍ പടക്ക നിര്‍മ്മാണ യൂണിറ്റിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

പപ്പടവും ഇനി പൊള്ളും;നിരക്ക് വര്‍ദ്ധനവ് ഇന്ന് മുതല്‍

keralanews pappad rate will increase from today

തിരുവനന്തപുരം: ഉല്പാദന ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ പപ്പടത്തിന്റെ വില ഇന്നുമുതല്‍ കൂടുമെന്ന് കേരള പപ്പട് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വില ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ പപ്പടം വ്യവസായത്തെ സംരക്ഷിക്കാന്‍ വില വര്‍ദ്ധനവല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.കേരളത്തില്‍ പപ്പടം നിര്‍മിക്കുന്നത് ഉഴുന്ന് കൊണ്ടാണ്. എന്നാല്‍ മൈദ കൊണ്ട് പപ്പടം നിര്‍മിച്ച്‌ കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിക്കുന്നവരുണ്ട്. ഇത്തരത്തിലുള്ള മായം ചേര്‍ത്ത പപ്പടങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ പാക്കിംഗ് കമ്മോഡിറ്റി ആക്‌ട് പ്രകാരം പപ്പടത്തിന്റെ പേരും നിര്‍മാതാക്കളുടെ വിലാസവുമുള്ള പപ്പടം പാക്കറ്റുകള്‍ വാങ്ങണമെന്ന് ഭാരവാഹികള്‍ ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു. വില വര്‍ദ്ധനവ് ഇന്നുമുതല്‍ നടപ്പിലാക്കുമെന്നും അവര്‍ അറിയിച്ചു.