മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനം കുറച്ച് ശബരിമല നട അടച്ചു

keralanews sabarimala temple closed after mandala makaravilakk festival

ശബരിമല:മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനം കുറച്ച് ശബരിമല നട അടച്ചു. ഇന്നു രാവിലെ പന്തളം രാജപ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം മേല്‍ശാന്തി നട അടച്ച്‌ താക്കോല്‍ കൈമാറി.പന്തളംകൊട്ടാരത്തിലെ പ്രതിനിധിക്ക് മാത്രമാണ് ഇന്ന് ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് അവസരം ഉണ്ടായിരുന്നത്. തുടര്‍ന്നു രാജപ്രതിനിധിയും 22അംഗ സംഘവും തിരുവാഭരണങ്ങളുമായി പതിനെട്ടാം പടിയിലൂടെ മലയിറങ്ങി പന്തളത്തേക്ക് തിരിച്ചു.ശനിയാഴ്ച രാത്രി മാളികപ്പുറത്തു നടന്ന ഗുരുതിയോടെയാണ് മകരവിളക്ക് തീര്‍ഥാടനകാലത്തിനു സമാപനം കുറിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ പമ്പയിൽ നിന്നുള്ള മലകയറ്റം അവസാനിച്ചിരുന്നു. രാത്രി കൂടി മാത്രമേ ഭക്തര്‍ക്കു ക്ഷേത്രത്തില്‍ പ്രവേശിക്കാനാകുമായിരുന്നുള്ളൂ.

ഗോ എയറിന്റെ മസ്‌കറ്റ് -കണ്ണൂര്‍ സർവീസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

keralanews go air muscat kannur service ticket booking started

മസ്‌ക്കറ്റ്: മാര്‍ച്ച്‌ ഒന്നുമുതല്‍ ആരംഭിക്കുന്ന ഗോ എയറിന്റെ മസ്‌കറ്റ് -കണ്ണൂര്‍ സർവീസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. വെള്ളിയാഴ്ചയാണ് ബുക്കിങ് ആരംഭിച്ചത്.തുടക്കത്തില്‍ മസ്‌കറ്റില്‍ നിന്ന് വെള്ളി, ഞായര്‍, ബുധന്‍ ദിവസങ്ങളിലാണ് സര്‍വീസ്. കണ്ണൂരില്‍നിന്ന് രാത്രി 9.45ന് പുറപ്പെടുന്ന വിമാനം 12 മണിക്ക് മസ്‌കറ്റിലെത്തും.തിരികെ ഒരു മണിക്ക് പുറപ്പെട്ട് ഇന്ത്യന്‍ സമയം ആറിന് കണ്ണൂരിലെത്തും.ബുക്കിങ് ആരംഭിച്ചപ്പോള്‍ മസ്‌കറ്റില്‍നിന്ന് കണ്ണൂരിലേക്ക് 30 റിയാലും ഇരുവശങ്ങളിലേക്ക് 60 റിയാലുമായിരുന്നു നിരക്ക്. തിരക്കേറിയതോടെ ഇത് 45 റിയാലായി ഉയര്‍ന്നു. ഫെബ്രുവരി 28ന് കണ്ണൂരില്‍ നിന്നുള്ള ആദ്യ സർവീസിന് 35 റിയാലാണ് വെബ്‌സൈറ്റില്‍ നിരക്ക് കാണിക്കുന്നത്. മസ്‌കറ്റില്‍ നിന്നുള്ള അടുത്ത ദിവസങ്ങളിലെ സര്‍വീസിന് 33 റിയാലും 30 റിയാലുമാണ് നിരക്ക്.

ശബരിമല ദർശനത്തിനെത്തിയ കണ്ണൂർ സ്വദേശികളായ യുവതികളെ പോലീസ് വീണ്ടും തിരിച്ചയച്ചു

keralanews two women below 50years again forced to return -from sabarimala

പത്തനംതിട്ട:ശബരിമല ദർശനത്തിനെത്തിയ കണ്ണൂർ സ്വദേശികളായ യുവതികളെ പോലീസ് വീണ്ടും തിരിച്ചയച്ചു.രേഷ്മ നിഷാന്ത്,ശനില എന്നിവരെയാണ് പോലീസ് നിലയ്ക്കലിൽ നിന്നും എരുമേലിയിലേക്ക് മടക്കി അയച്ചത്.ശബരിമല ദർശനത്തിനായി നിലയ്ക്കലിലെത്തിയ ഇവരെ പോലീസ് തടഞ്ഞ് കൺട്രോൾ റൂമിലേക്ക് മാറ്റി.മലകയറാൻ ശ്രമിച്ച വൻ പ്രതിഷേധമുണ്ടാകുമെന്നും പോലീസ് സംരക്ഷണം നല്കാൻ ആവില്ലെന്നും പോലീസ് ഇവരെ അറിയിച്ചു.ഇതിനു ശേഷമാണ് ഇരുവരെയും മടക്കിയയച്ചത്.കഴിഞ്ഞ ബുധനാഴ്ച ദർശനത്തിനെത്തിയ ഇവരെ നീലിമലയിൽ പ്രതിഷേധക്കാർ തടഞ്ഞിരുന്നു.എന്നാൽ തങ്ങൾ വ്രതമെടുത്താണ് എത്തിയിരിക്കുന്നതെന്നും മടങ്ങിപ്പോകാൻ തയ്യാറല്ലെന്നും ഇവർ പറഞ്ഞു.എന്നാൽ മലകയറാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാരും നിലപാടെടുത്തു.തുടർന്ന് പോലീസ് ഇടപെട്ട് ഇവരെ അന്നും മടക്കിയയക്കുകയായിരുന്നു.

മണ്ഡല-മകരവിളക്ക് കാലത്തിന് സമാപനം കുറിച്ച് ശബരിമല നട നാളെ അടയ്ക്കും

keralanews sabarimala temple will close tomorrow after mandala makaravilakk season

ശബരിമല:മണ്ഡല-മകരവിളക്ക് കാലത്തിന് സമാപനം കുറിച്ച് ശബരിമല നട നാളെ അടയ്ക്കും.തീര്‍ത്ഥാടകര്‍ക്ക് ഇന്ന് വൈകിട്ട് വരെ മാത്രമാണ് ദര്‍ശന സൗകര്യമുള്ളത്. നാളെ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികള്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. വൈകീട്ട് ഒമ്ബതരയോടെ ഹരിവരാസനം പാടി നട അടയ്ക്കും.തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഉച്ചയോടെ ആരംഭിക്കും വൈകിട്ട് അഞ്ച് മണി വരെ മാത്രമാണ് പമ്ബയില്‍ നിന്ന് തീര്‍ത്ഥാടകരെ കടത്തി വിടുക. ഇന്ന് സാധാരണ പൂജകള്‍ മാത്രമാണ് സന്നിധാനത്ത് നടക്കുക.രാജപ്രതിനിധി നാളെ ദര്‍ശനം നടത്തും. തുടര്‍ന്ന് തിരുവാഭരണം രാജപ്രതിനിധിക്ക് കൈമാറും. തുടര്‍ന്ന് ഈ മണ്ഡല കാലത്തിന് സമാപനം കുറിച്ച്‌ ശബരിമല നട നാളെ രാവിലെ 6 മണിയ്ക്ക് അടയ്ക്കും.

ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയതായി സർക്കാർ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട് വ്യാജമെന്ന് പി എസ് ശ്രീധരന്‍ പിള്ള

keralanews sreedharan pillai said the report submitted by govt in supreme court that 51 women visited in sabarimala was fake

തിരുവനന്തപുരം:ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയതായി സർക്കാർ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട് വ്യാജമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരന്‍ പിള്ള.കേരളത്തിലെ വിശ്വാസി സമൂഹത്തോട് തോറ്റത്തിലുള്ള ജാള്യത മറക്കാനാണ് സുപ്രീം കോടതിയില്‍ വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചത്.റിവ്യൂ ഹരജി പരിഗണിക്കാനിരിക്കെ സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല ക്ഷേത്രത്തിലെ കാര്യങ്ങള്‍ നോക്കാന്‍ ഹൈക്കോടതി നിയോഗിച്ച ജില്ലാ ജഡ്ജി സ്പെഷല്‍ ഓഫീസറായി സ്ഥിരമായി സന്നിധാനത്തുണ്ട്. നിലവിലെ കാര്യങ്ങള്‍ പരിശോധിക്കാനും നിരീക്ഷിക്കാനും മൂന്നംഗ നിരീക്ഷണ സമിതിയുമുണ്ട്.ഇവര്‍ക്ക് ഒന്നും റിപ്പോര്‍ട്ട് നല്‍കാത്ത പിണറായി ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയത് പുനഃപരിശോധനാ ഹര്‍ജികളെ സ്വാധീനിക്കാനാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.നേരത്തെ ശബരിമലയില്‍ കയറിയ 51 പേരുടെ പേരും വിവരവും സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിരുന്നു. ഇവരില്‍ പകുതി പേരും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് പട്ടികയില്‍ പറയുന്നു. പേരും ആധാര്‍ നമ്പറും അടക്കമുള്ള പട്ടികയാണ് നല്‍കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവരില്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടവര്‍ക്കാണ് അത് നല്‍കിയതെന്ന് സര്‍ക്കാര്‍ പട്ടികയില്‍ പറയുന്നു.ഓണ്‍ലൈന്‍ ബുക്കിങ് വഴി വന്നവരുടെ വിവരമാണ് പട്ടികയിലുള്ളത്.

ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയതായി സർക്കാർ സുപ്രീം കോടതിയിൽ

keralanews govt in supreme court says 51 young ladies visited sabrimala during mandala makaravilakk season

ശബരിമല:മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയതായി സർക്കാർ സുപ്രീം കോടതിയിൽ.ഇവരുടെ പട്ടികയും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പത്തിനും അമ്ബതിനും ഇടയില്‍ പ്രായമുള്ള ഏഴായിരം സ്ത്രീകള്‍ ദര്‍ശനത്തിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ 51 പേര്‍ കയറിയതായി ഡിജിറ്റല്‍ തെളിവുകള്‍ അടക്കമാണ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്.പട്ടികയില്‍ കൂടുതലും ആന്ധ്ര, തമിഴ്‌നാട്, തെലങ്കാന സ്വദേശികളാണ്. പട്ടികയില്‍ പേര്, വയസ്, ആധാര്‍ നമ്പർ, മൊബൈൽനമ്പർ, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ട്.ശബരിമലയിലെത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും മതിയായ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ബിന്ദുവിനും കനകദുർഗയ്ക്കും സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി

keralanews supreme court order to give protection to bindhu and kanakadurga who visited sabarimala

ദില്ലി: ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം.ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇക്കാര്യം ഓരോ പൗരനും ഭരണഘടന ഉറപ്പ് നല്‍കുന്നതുമാണ്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മുഴുവന്‍ സമയസുരക്ഷ ആവശ്യപ്പെട്ട് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും മുഴുവന്‍ സമയവും സുരക്ഷവേണമെന്നും ചൂണ്ടിക്കാണിച്ചാണ് ഇവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ബിന്ദുവിന്റേയും കനകദുര്‍ഗ്ഗയുടേയും അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു.

പണിമുടക്ക് ദിവസം സെക്രെട്ടെറിയേറ്റിന് സമീപത്തെ എസ്ബിഐ ശാഖ അടിച്ചുതകർത്ത കേസിലെ പ്രതികളായ എൻ ജി ഓ നേതാക്കൾക്ക് സസ്‌പെൻഷൻ

keralanews suspended ngo leaders who destroyed sbi branch in thiruvananthapuram during the day of strike

തിരുവനന്തപുരം:പണിമുടക്ക് ദിവസം സെക്രെട്ടെറിയേറ്റിന് സമീപത്തെ എസ്ബിഐ ശാഖ അടിച്ചുതകർത്ത കേസിലെ പ്രതികളായ എൻ ജി ഓ നേതാക്കൾക്ക് സസ്‌പെൻഷൻ.എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, യൂണിയന്‍ പ്രവര്‍ത്തകരായ സുരേഷ്, വിനുകുമാര്‍,ശ്രീവത്സന്‍ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.നേരത്തെ  തൈക്കാട് ഏരിയ സെക്രെട്ടറി എ.അശോകൻ,ജില്ലാ സെക്രെട്ടറിയേറ്റ് അംഗം ടി.വി ഹരിലാൽ എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു.പണിമുടക്ക് ദിനത്തിൽ ബാങ്ക് തുറന്നതിനെ ചോദ്യം ചെയ്തെത്തിയ സമരാനുകൂലികൾ മാനേജരുടെ മുറിയിൽ അതിക്രമിച്ചു കയറി കമ്പ്യൂട്ടർ,മേശയുടെ ചില്ല്,ഫോൺ ക്യാബിൻ എന്നിവ അടിച്ചു തകർക്കുകയായിരുന്നു.ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ട്ടമുണ്ടെന്നാണ് പരാതി.

തൃശൂർ മാന്ദാമംഗലം പള്ളി സംഘർഷത്തിൽ മെത്രാപൊലീത്തയടക്കം 120 പേര്‍ക്കെതിരെ കേസെടുത്തു

keralanews case charged against 120persons including thrissur methrapolitha in mandamangalam church protest

തൃശൂർ:മാന്ദാമംഗലം പള്ളി സംഘർഷത്തിൽ മെത്രാപൊലീത്തയടക്കം 120 പേര്‍ക്കെതിരെ കേസെടുത്തു.തൃശൂര്‍ ഓര്‍ത്തഡോക്‌സ്‌ ഭദ്രസാനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയാണ്‌ കേസ്‌.ഇന്നലെ രാത്രി 12 മണിയോടെ ഓര്‍ത്തഡോക്സ് വിഭാഗം ഗേറ്റ് തകര്‍ത്ത് പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ്‌ സംഘര്‍ഷത്തിനിടയാക്കിയത്‌. ഇരുവിഭാഗക്കാരും പ്രാര്‍ത്ഥനാ യജ്ഞത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് സംഘര്‍ഷമുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി. പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തങ്ങള്‍ക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടി പാത്രിയാര്‍ക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്സ് വിഭാഗം സമരം ചെയ്തത്.എന്നാല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തെ പള്ളിയില്‍ കയറാന്‍ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു. സമരപ്പന്തല്‍ ഒഴിപ്പിച്ചെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

ഉപ്പള റെയിൽവേ സ്റ്റേഷനെ തരംതാഴ്ത്തിയ നടപടിയിൽ പ്രതിഷേധിച്ച് നടത്തുന്ന അനിശ്ചിതകാല സമരം ഫലം കാണുന്നു;സമര സമിതി നേതാക്കളെ ഡി ആര്‍ എം ചര്‍ച്ചക്ക് വിളിച്ചു

keralanews strike against the degradation of uppala railway station dmr called strike committee leaders for discussion

കാസർകോഡ്:ഉപ്പള റെയിൽവേ സ്റ്റേഷനെ തരംതാഴ്ത്തിയ നടപടിയിൽ പ്രതിഷേധിച്ച് നടത്തുന്ന അനിശ്ചിതകാല സമരം ഫലം കാണുന്നു.’ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയുമാണ് സത്യാഗ്രഹ സമരം നടത്തുന്നത്. സമരം ആരംഭിച്ച്  17 ദിവസം കഴിയുമ്പോൾ സമര സമിതി നേതാക്കളെ ഡി ആര്‍ എം ചര്‍ച്ചക്ക് വിളിച്ചു.പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തുന്ന പി കരുണാകരന്‍ എം പിയുമായി ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പാടി, പൈവളിഗെ, മീഞ്ച പഞ്ചായത്തിലെ ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ യാത്രാകേന്ദ്രവുമാണ് ഉപ്പള. നേത്രാവതി, മാവേലി, ഏറനാട്, പരശുറാം എക്‌സ്പ്രസുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കുക, ഉപ്പള ടൗണിനെ തീരദേശ പ്രദേശമായ മണിമുണ്ടയുമായി ബന്ധിപ്പിക്കാനായുള്ള മേല്‍പാലം നിര്‍മ്മിക്കുക, റിസര്‍വേഷന്‍ കൗണ്ടര്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിത കാല സത്യാഗ്രഹം.നിരവധി പേരാണ് ദിവസേന സമര പന്തല്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്.