കണ്ണൂർ സിറ്റി പോലീസിന്റെയും കടലോര ജാഗ്രതാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

keralanews more time allotted to sabarimala thanthri for giving explantion in sudhikriya in sannidhanam (2)

കണ്ണൂർ:കണ്ണൂർ സിറ്റി പോലീസിന്റെയും കടലോര ജാഗ്രതാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.20.01.19 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ കടലായി യു.പി സ്കൂളിലാണ് ക്യാമ്പ് നടന്നത്.നിരവധിയാളുകൾ ക്യാമ്പിൽ പങ്കെടുത്തു.വിദഗ്ദ്ധരായ ഡോക്റ്റർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു.

keralanews free medical camp conducted in leadership of kannur city police and kadalora jagratha samithi

യുവതീ പ്രവേശനത്തെ തുടർന്ന് ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ വിശദീകരണം നല്കാൻ തന്ത്രിക്ക് കൂടുതൽ സമയം അനുവദിച്ചു

keralanews more time allotted to sabarimala thanthri for giving explantion in sudhikriya in sannidhanam

ശബരിമല:യുവതീ പ്രവേശനത്തെ തുടർന്ന് സന്നിധാനത്ത് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ വിശദീകരണം നല്കാൻ തന്ത്രിക്ക് കൂടുതൽ സമയം അനുവദിച്ചു.വിശദീകരണം നല്‍കുന്നതിനായി കൂടതല്‍ സമയം വേണമെന്ന് തന്ത്രി കണ്ഠരര് രാജീവര് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.അതേസമയം യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ശുദ്ധിക്രിയകള്‍ നടത്തിയതിനു തന്ത്രിക്കു ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട കര്‍മങ്ങളുടെ കാര്യത്തില്‍ തന്ത്രിയുടെ നടപടികളെ ചോദ്യം ചെയ്യാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനില്ലെന്നു ചൂണ്ടിക്കാട്ടി ബെംഗളൂരു സ്വദേശി വി. രഞ്ജിത് ശങ്കറാണു ഹര്‍ജി സമർപ്പിച്ചത്.

കോട്ടയം അയർകുന്നത്ത് പതിനഞ്ചുകാരി കൊല്ലപ്പെട്ടത് ക്രൂരപീഡനത്തിനു ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

keralanews postmortem report says 15 year old girl killed in kottayam after brutal abuse

കോട്ടയം:അയർകുന്നത്ത് പതിനഞ്ചുകാരി കൊല്ലപ്പെട്ടത് ക്രൂരപീഡനത്തിനു ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് നിര്‍ണ്ണായക കണ്ടെത്തല്‍. ഇതോടെ സംഭവത്തില്‍ പിടിയിലായ കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് അജീഷിനെതിരെ പോക്സോ നിയമ പ്രകാരം കൂടി പോലീസ് കേസെടുത്തു.സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. എതിര്‍ത്തപ്പോള്‍ കഴുത്തില്‍ ഷാള്‍ ചുറ്റി. അപ്പോഴാണ് ശ്വാസംമുട്ടി മരിച്ചത്. തുണിപോലുള്ളവയുപയോഗിച്ച്‌ കഴുത്തില്‍ മുറുക്കിയതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമികറിപ്പോര്‍ട്ടിലുണ്ട്. ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കുകളും ബലപ്രയോഗം നടന്നതുമൂലമുള്ള പാടുകളും കണ്ടെത്തി. മൃതദേഹത്തിന് രണ്ടുദിവസത്തിലേറെ പഴക്കമുണ്ട്.ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഈ പരിശോധന ഫലം കൂടി ലഭിച്ചാലേ കൂടുതല്‍ കാര്യം വ്യക്തമാകൂ.പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

കെഎസ്‌ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ

keralanews the indefinte strike of m panel workers dismissed from kstrc will start today

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം സെക്രെട്ടെറിയേറ്റിന് മുൻപിൽ ഇന്ന് മുതൽ ആരംഭിക്കും.സര്‍ക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ചാണ് സമരം.സമരത്തിന്റെ ഭാഗമായി ജീവനക്കാരുടെ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയനപ്രദക്ഷിണം നടത്തും.പിരിച്ചുവിട്ട നടപടി ആശാസ്ത്രീയമാണെന്നും അത് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച്‌ ഹര്‍ജി നല്കും ഇതിനിടയിലാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. ജീവനക്കാരുടെ കുടുംബാംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് സമരം.

രാജ്യത്ത് ഇന്ധനവില വീണ്ടും ഉയരുന്നു

keralanews fuel price increasing in the country

ന്യൂഡൽഹി:തുടർച്ചയായ പന്ത്രണ്ടാം ദിവസവും രാജ്യത്ത് ഇന്ധനവിലയിൽ വർദ്ധനവ്.പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്.ഇതോടെ പെട്രോളിന്‍റെ വില ലിറ്ററിന് 74 കടന്നു. 70രൂപ 60 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്‍റെ ഇന്നത്തെ വില.രൂപയുടെ വിലയിടിവ‌് തുടരുന്നതും അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ‌് ഓയില്‍ വില കൂടിയതുമാണ‌് വര്‍ധനയ‌്ക്ക‌് കാരണമെന്ന‌് എണ്ണക്കമ്പനികൾ അവകാശപ്പെടുന്നു.

മുനമ്പം മനുഷ്യക്കടത്ത്;ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ട സംഘം ഇന്തോനേഷ്യൻ തീരത്തേക്ക് നീങ്ങുന്നതായി സൂചന

keralanews munambam human trafficking team travelling to indonesian coast

കൊച്ചി:മുനമ്പം തീരത്തുനിന്നും സ്തീകളും കുട്ടികളുമടക്കം 230 പേരുമായി ആസ്‌ട്രേലിയയിലേയ്ക്ക് പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇന്തോനേഷ്യൻ തീരത്തേക്ക് നീങ്ങുന്നതായി പോലീസിന് സൂചന ലഭിച്ചു.ഒരാഴ്ച മുൻപ് മുനമ്പത്തു നിന്നും പുറപ്പെട്ട സംഘം ഇന്ത്യയുടെ സമുദ്രാതിര്‍ത്തി കടന്നു. കൊച്ചിയില്‍നിന്ന് ന്യൂസീലന്‍ഡിലേക്ക് കടല്‍മാര്‍ഗം 11,470 കിലോമീറ്റര്‍ ദൂരമുണ്ട്. 47 ദിവസം തുടര്‍ച്ചയായി സഞ്ചരിച്ചാലേ ന്യൂസീലന്‍ഡ് തീരത്തെത്തൂ. ബോട്ടില്‍ ഒറ്റയടിക്ക് ഇത്രയും ദൈര്‍ഘ്യമേറിയ യാത്ര പ്രായാസമായതിനാലാകണം ഇന്‍ഡൊനീഷ്യ ലക്ഷ്യമാക്കാന്‍ കാരണമെന്ന് പോലീസ് കരുതുന്നു.ബോട്ടില്‍ കരുതിയിട്ടുള്ള ഭക്ഷ്യവസ്തുക്കളും ഇന്ധനശേഖരവും തീർന്നുതുടങ്ങിയതും ഇതിനു കാരണമായേക്കാം. മനുഷ്യക്കടത്തിന് അന്താരാഷ്ട്രബന്ധം ഉണ്ടെന്ന സംശയത്താൽ  സംഭവത്തില്‍ വിദേശ അന്വേഷണ ഏജന്‍സികളുടെ സഹകരണം തേടാന്‍ കേരള പോലീസ് തീരുമാനിച്ചു.

നിപാ വൈറസ് കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരുടെ സമരം ഒത്തുതീർപ്പായി

keralanews the strike of temporary workers in kozhikkode medical college in nipah season settled

കോഴിക്കോട്:നിപാ വൈറസ് കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരുടെ സമരം ഒത്തുതീർപ്പായി. സ്ഥിരനിയമനം ആവശ്യപ്പെട്ടാണ് ഇവർ  സമരം നടത്തിവന്നിരുന്നത്.ഇന്നലെ വൈകിട്ടോടെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.ആരോഗ്യവകുപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി ജോലി നല്‍കാമെന്ന മെഡിക്കല്‍ കോളേജ് അധികൃതരുടെ നിര്‍ദ്ദേശം സമരസമിതി അംഗീകരിക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം മേയ് 22 മുതല്‍ 31 വരെ ഐസലേഷന്‍ വാഡില്‍ ജോലി ചെയ്തിരുന്ന 23 ജീവനക്കാര്‍ക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസിനു കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കാമെന്നതാണ് നിലവിലെ ധാരണ.മറ്റു ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാകാതിരുന്ന കാലത്ത് ജീവന്‍ പണയം വച്ച്‌ ജോലി ചെയ്യാന്‍ തയാറായ 45 ജീവനക്കാരെയാണ് നോട്ടീസ് പോലും നൽകാതെ 2018 ഡിസംബര്‍ 31 ന് പിരിച്ചുവിട്ടത്.ഇവരില്‍ 23 പേര്‍ക്കാണ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുക. മറ്റ് ജീവനക്കാരുടെ ജോലിയും നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതായി സമരക്കാര്‍ വ്യക്തമാക്കി.

മെക്സിക്കോയിൽ ഇന്ധന പൈപ്പ് ലൈനില്‍ നിന്നും എണ്ണ മോഷ്ട്ടിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു

keralanews 66 died in fuel pipeline explosion in mexico

മെക്സിക്കോ സിറ്റി:ഇന്ധന പൈപ്പ് ലൈനില്‍ നിന്നും എണ്ണ മോഷ്ട്ടിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു.ഒട്ടേറെ പേര്‍ക്ക് പൊള്ളലേറ്റു. മെക്‌സിക്കന്‍ സംസ്ഥാനമായ ഹിഡാല്‍ഗോയിലെ ത്‌ലാഹുലിപാനിലാണ് സംഭവം.പൈപ്പ് ലൈനില്‍ അനധികൃത ടാപ്പ് സ്ഥാപിച്ച്‌ മോഷണത്തിന് ശ്രമം നടന്നിരുന്നു. ഇവിടെ നിന്ന് ഇന്ധനം ചോര്‍ത്തി എടുക്കുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്.പരിക്കേറ്റവരിൽ ഒട്ടേറെ പേരുടെ നില അതീവ ഗുരുതരമാണ്.മരണസംഖ്യ  കൂടാനാണ് സാധ്യത.മെക്‌സിക്കന്‍ സിറ്റിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്ന സ്ഥലം. പൈപ്പ് ലൈനില്‍ നിന്ന് ഇന്ധനം ചോര്‍ത്തുന്നതിനിടെ ശേഖരിക്കാന്‍ പ്രദേശവാസികള്‍ കൂട്ടത്തോടെ എത്തിയിരുന്നു. ഈ വേളയിലാണ് തീപ്പിടുത്തമുണ്ടായത്.മെക്‌സിക്കോയില്‍ ഇന്ധനമോഷണം പതിവാണ്. പ്രസിഡന്റ് ലോപസ് ഒബ്‌റാഡര്‍ അധികാരത്തിലെത്തിയ ശേഷം പൈപ്പ് ലൈന്‍ സുരക്ഷക്കായി ആയിരകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. 2013ലും 2012ലും മെക്‌സിക്കോയില്‍ സമാന സ്‌ഫോടനങ്ങള്‍ ഉണ്ടായിരുന്നു. അന്ന് 63 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ശബരിമല വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് പന്തളം കൊട്ടാരം

keralanews panthalam palace ready for dicussion in sabarimala issue

പത്തനംതിട്ട:ശബരിമല വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് പന്തളം കൊട്ടാരം.പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനായി ഏത് ചര്‍ച്ചക്കും തയാറാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ അറിയിച്ചു.മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ശേഷം ശബരിമല നടയടച്ചതിന് പിന്നാലെയാണ് കൊട്ടാരം പ്രതിനിധിയുടെ പ്രതികരണം.അതേസമയം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക സുപ്രിംകോടതിയില്‍ നല്‍കിയ സര്‍ക്കാര്‍ അടി ഇരന്ന് വാങ്ങിയെന്നും അദ്ദേഹം വിമര്‍ശിച്ചു.തീര്‍ത്ഥാടന കാലം ആരംഭിക്കുന്ന വേളയില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ പന്തളം കൊട്ടാരം തയ്യാറായിരുന്നില്ല. പിന്നീട് ദേവസ്വം ബോര്‍ഡ് വിളിച്ചുചേർത്ത ചർച്ചയിലും പന്തളം കൊട്ടാരം പങ്കെടുത്തില്ല.

കോട്ടയത്ത് അയപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന കെഎസ്‌ആര്‍ടിസി 20അടി താഴ്ചയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്

keralanews many injured when ksrtc bus fell into valley in kottayam

കോട്ടയം:കോട്ടയത്ത് അയപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന കെഎസ്‌ആര്‍ടിസി 20അടി താഴ്ചയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.പമ്പയിൽ നിന്നും അയപ്പ ഭക്തരുമായി എറണാകുളത്തേക്ക് പോയ ബസ് 20അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.കെഎസ്‌ആര്‍ടി ജന്‍ട്രം ബസാണ് അപകടത്തില്‍പ്പെട്ടത്. ജീവനക്കാരുള്‍പ്പടെയുള്ള യാത്രക്കാര്‍ പരിക്കേറ്റു.ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.