കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോ എയർലൈൻസിന്റെ ഉഡാൻ സർവീസുകൾ നാളെ മുതൽ

keralanews indigo airlines will start udan services from kannur airport from tomorrow

കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും  ഇൻഡിഗോ എയർലൈൻസിന്റെ ഉഡാൻ സർവീസുകൾ  നാളെ മുതൽ ആരംഭിക്കും.ഹൈദരാബാദ്, ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്ക്‌ ഇൻഡിഗോ പ്രതിദിന സർവീസുകൾ നടത്തും. 74 പേർക്കിരിക്കാവുന്ന എ.ടി.7 വിമാനങ്ങളാണ് സർവീസ് നടത്തുന്നതിനായി ഉപയോഗിക്കുക. രാവിലെ 9.15-ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 11 മണിക്ക്‌ ഹൈദരാബാദിലെത്തും. തിരിച്ച് 11.35-ന് പുറപ്പെട്ട് 1.25-ന് കണ്ണൂരിലെത്തിച്ചേരും.ഉച്ചയ്ക്ക് 1.45-ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന വിമാനം 3.20-ന് ചെന്നൈയിലെത്തിച്ചേരും.  ചെന്നൈയിൽനിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് 5.30-ന് കണ്ണൂരിലെത്തും.വൈകുന്നേരം 5.50-നാണ് ഹുബ്ബള്ളിയിലേക്കുള്ള സർവീസ് നടത്തുക.7.05-ന് എത്തും. തിരിച്ച് 7.25-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് 8.45-ന് കണ്ണൂരിലെത്തിച്ചേരും.ബെംഗളൂരുവിൽനിന്നുള്ള വിമാനം രാത്രി എട്ടുമണിക്ക് പുറപ്പെട്ട് 9.05-ന് കണ്ണൂരിലെത്തും. കണ്ണൂരിൽനിന്ന് തിരിച്ച് 9.25-ന് പുറപ്പെട്ട് 10.30-ന് ബെംഗളൂരുവിലെത്തും. ഗോവയിലേക്ക് രാത്രി 10.05-ന് പുറപ്പെട്ട് 11.35-ന് എത്തിച്ചേരും. തിരിച്ച് 11.55-ന് പുറപ്പെട്ട് 1.20-ന് കണ്ണൂരിലെത്തും. ഇത്തരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.ഉഡാൻ സർവീസിനുള്ള വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ ഇളവുകൾ അനുവദിച്ചതിനെത്തുടർന്നാണ് കിയാൽ സർവീസുകൾക്ക് തയ്യാറായത്.ഗോ എയർ, ഇൻഡിഗോ കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകളും കണ്ണൂരിൽനിന്ന് ഉടൻ തുടങ്ങൂം. ഇൻഡിഗോ കുവൈത്തിലേക്കും ദോഹയിലേക്കും മാർച്ച് 15 മുതൽ സർവീസ് നടത്തും.ഗോ എയറിന്റെ മസ്കറ്റ് സർവീസ് ഫെബ്രുവരി 28-ന് തുടങ്ങും. ബഹ്‌റൈൻ, ദമാം എന്നിവിടങ്ങളിലേക്കും കണ്ണൂരിൽനിന്ന് സർവീസുകളുണ്ടാകും.

എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരേസമയം നടത്താമെന്ന നിര്‍ദേശം ഈ വര്‍ഷം നടപ്പാക്കില്ല

keralanews the decision to conduct sslc and higher secondary exams on the same day will not implemented this year

തിരുവനന്തപുരം:എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇനിമുതൽ ഒരേസമയം നടത്താമെന്ന നിര്‍ദേശം ഈ വര്‍ഷം നടപ്പാക്കില്ല. ഡി.പി.ഐ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മാപരിശോധനാ സമിതിയുടേതാണ് തീരുമാനം.ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചകഴിഞ്ഞും നടത്തും.ഇരു പരീക്ഷകളും ഒരുമിച്ച് നടത്തുന്നതിന് നിരവധി സ്കൂളുകളിൽ സൗകര്യക്കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.എസ്എസ്എൽസി പരീക്ഷ മാർച്ച് 13 ന് ആരംഭിച്ച് 28 ന് അവസാനിക്കും.കണക്കു പരീക്ഷയുടെ തലേന്ന് അവധി നല്‍കും. ഇതനുസരിച്ച് ടൈംടേബിളില്‍ മാറ്റംവരും. 25-ന് സോഷ്യല്‍ സ്റ്റഡീസ്, 26-ന് അവധി, 27-ന് കണക്ക്, 28-ന് ബയോളജി എന്നിങ്ങനെയാണ് പുതുക്കിയ ടൈംടേബിള്‍.അധ്യാപക സംഘടനകളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ശബരിമല യുവതീ സന്ദർശനം;പോലീസ് സമർപ്പിച്ച 51 പേരുടെ പട്ടികയിൽ യുവതികൾ 17 പേർ മാത്രം

keralanews sabarimala women entry there is olnly seventeen young ladies in the list submitted by the police in supreme court

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നു കാട്ടി പോലീസ് സുപ്രീം കോടതിയിൽ സമര്‍പ്പിച്ച 51 പേരുടെ പട്ടികയില്‍ യുവതികളായുള്ളത് 17 പേര്‍ മാത്രം.പട്ടികയില്‍ നിന്നും 34 പേരെ ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ളു ഉന്നതതല സമിതി ശിപാര്‍ശ ചെയ്തു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ നാല് പുരുഷന്മാരും, 50 വയസിന് മുകളില്‍ പ്രായമുള്ള 30 പേരും ഉള്‍പ്പെട്ടിരുന്നുവെന്നാണ് ഉന്നതതല സമിതി കണ്ടെത്തിയത്.വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 51 യുവതികൾ മലകയറിയെന്ന് കാട്ടിയാണ് സർക്കാർ പട്ടിക സമർപ്പിച്ചത്. ഇവരുടെ ആധാർ നമ്പറും ഫോൺ നമ്പരും ഇതിലുണ്ടായിരുന്നു. മാധ്യമങ്ങൾ വിളിച്ചന്വേഷിപ്പിച്ചപ്പോൾ പലരും 50 വയസ്സിനു മുകളിൽ പ്രായമുള്ളവരാണെന്ന് കണ്ടെത്തുകയായിരുന്നു. പട്ടിക കോടതിയില്‍ നല്‍കുന്നതിലുണ്ടായ തിടുക്കവും, കാര്യക്ഷമതയില്ലായ്മയുമാണ് അബദ്ധത്തിലേക്ക് നയിച്ചതെന്നാണ് സമിതി വിലയിരുത്തിയത്.

നിരോധിത കീടനാശിനികള്‍ വ്യാജലേബലില്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക്

keralanews banned pesticides exported from tamilnadu to kerala with fake label

ചെന്നൈ:നിരോധിത കീടനാശിനികള്‍ വ്യാജലേബലില്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വ്യാപകമായി കടത്തുന്നതായി റിപ്പോർട്ട്.അംഗീകൃത കീടനാശിനികളുടെ വ്യാജ ലേബല്‍ പതിച്ചാണ് തമിഴ്നാട്ടിലെ ഇടനിലക്കാര്‍ നിരോധിത മരുന്നുകള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്.മെര്‍ക്കുറിക്ക് ക്ലോറേഡ്,ഫ്രഫന്ന ഫോസ് , ട്രൈസോഫോസ്, മോണോക്രോട്ടോഫോസ് തുടങ്ങി നിരോധിത പട്ടികയിലുള്ള കീടനാശിനികള്‍ എത്ര അളവ് വേണമെങ്കിലും ചെന്നൈയിലെ ഇടനിലക്കാരില്‍ നിന്ന് ലഭ്യമാണ്. അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ സാധാരണ പരിശോധന ഉണ്ടാകാറില്ലെന്നും, മുന്‍കരുതല്‍ എന്ന നിലയില്‍ അംഗീകൃത കീടനാശിനികളുടെ വ്യാജലേബല്‍ പതിച്ചാണ് അയക്കുകയെന്നും ഇടനിലക്കാര്‍ തന്നെ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.ചെറിയ അളിവാലാണെങ്കില്‍ മലയോര മേഖലയില്‍ ജോലിക്കെത്തുന്ന തൊഴിലാളികളുടെ വാഹനത്തിലോ ചരക്ക് വാഹനങ്ങളെയോ കേരളത്തിലേക്ക് എത്തിക്കും. അനിലോഫോസ്, പാരക്ക്വറ്റ്, അട്ടറസൈന്‍ തുടങ്ങിയ കീടനാശിനികളുടെ വില്‍പനയ്ക്ക് തമിഴ്നാട്ടിലും വിലക്ക് ഉണ്ടെങ്കിലും പരിശോധന കാര്യക്ഷമം അല്ലാത്തതിനാല്‍ ചെറുകടകളില്‍ പോലും ലഭ്യമാണ്. വിലപ്രശ്നമെങ്കില്‍ തമിഴ്നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്ന ലോക്കല്‍ കീടനാശിനി എത്തിച്ച്‌ നല്‍കാനും ഇടനിലക്കാര്‍ തയാറാണ്.

കണ്ണൂർ മെഡിക്കൽ കോളേജ്;പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

keralanews kannur medical college supreme court rejected the review petition

അഞ്ചരക്കണ്ടി:വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ തുക ഇരട്ടി ആയി മടക്കി നല്‍കണം എന്ന ഉത്തരവിന് എതിരെ കണ്ണൂർ മെഡിക്കൽ കോളേജ് സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി.ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചേമ്പറിൽ പരിഗണിച്ച ശേഷമാണ് പുനഃ പരിശോധന ഹര്‍ജികള്‍ തള്ളിയത്.2016 -17 അദ്ധ്യായന വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ പണം ഇരട്ടി ആയി നല്‍കാന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോട് സുപ്രീകോടതി നിര്‍ദേശിച്ചിരുന്നു.150 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ചട്ടവിരുദ്ധമാണെന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

കോഴിക്കോട് പേരാമ്പ്രയിൽ ബിജെപി പ്രവർത്തകരുടെ വീടിനു നേരെ ബോംബേറ്

keralanews bomb attack against the houses of bjp workers in perambra

കോഴിക്കോട്: പേരാമ്ബ്രയ്ക്കടുത്ത് പന്തിരിക്കരയില്‍ വീണ്ടും ബോംബേറുണ്ടായി. ബിജെപി പ്രവര്‍ത്തകരായ രണ്ടു പേരുടെ വീടുകള്‍ക്ക് നേരെ പുലർച്ചെ രണ്ടുമണിയോടുകൂടിയാണ് ആക്രമണം ഉണ്ടായത്. ബോംബേറിനു പിന്നിലാരാണെന്ന് വ്യക്തമല്ല.കഴിഞ്ഞ ദിവസം ഇവിടെ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറുണ്ടായിരുന്നു.ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിന് പിന്നാലെ പേരാമ്പ്രയിൽ തുടർച്ചയായി സംഘർഷം നിലനിൽക്കുകയാണ്. സ്ഥലത്ത് പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.

പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്;കിഴക്കൻ യുപിയുടെ ചുമതലയുള്ള ഐസിസി ജനറൽ സെക്രെട്ടറി

keralanews priyanka gandhi entered to politics and appointed as icc general secretary

ന്യൂഡൽഹി:പ്രിയങ്കാ ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കി കോൺഗ്രസിന്റെ കരുത്തുറ്റ നീക്കം.കിഴക്കൻ യുപിയുടെ ചുമതലയുള്ള ഐസിസി ജനറൽ സെക്രെട്ടറിയായി പ്രിയങ്ക ചുമതലയേറ്റു.സഹോദരനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയാണ് ഇന്നലെ നിയമനം നടത്തിയത്.പ്രിയങ്ക ഫെബ്രുവരി ആദ്യം ചുമതലയേല്‍ക്കും.ജ്യോതിരാദിത്യ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല. സംഘടനകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി വേണുഗോപാലും തെരഞ്ഞെടുക്കപ്പെട്ടു.രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‍ലോട്ട് പോയപ്പോള്‍ ഒഴിവുവന്ന എ.ഐ.സി.സി സംഘടനകാര്യ ജനറല്‍ സെക്രട്ടറി പദവിയിലാണ് കെ.സി വേണുഗോപാലിനെ നിയമിച്ചത്.യുപിയില്‍ എസ‌്പി–ബിഎസ‌്പി സഖ്യത്തില്‍നിന്ന‌് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന‌് കടുത്ത നിരാശയിലായിരുന്നു കോണ്‍ഗ്രസ‌് അണികള്‍. പഴയ ശക്തികേന്ദ്രത്തില്‍ ഏതുവിധേനയും വീണ്ടും സജീവമാകാനുള്ള നീക്കത്തിന്റെ ഭാഗമായാണ‌് പ്രിയങ്കയുടെ രംഗപ്രവേശം.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസി, ആദിത്യനാഥിന്റെ മണ്ഡലമായ ഖൊരഗ്‌പുര്‍, സോണിയയും രാഹുലും പ്രതിനിധാനം ചെയ്യുന്ന റായ‌്ബറേലി, അമേത്തി, നെഹ‌്റുവിന്റെ മണ്ഡലമായിരുന്ന ഫൂല്‍പ്പുര്‍ എന്നിവ കിഴക്കന്‍ യുപിയിലാണ‌്.

ഇന്ത്യയുടെ സ്വിറ്റ്‌സർലാന്‍ഡ് എന്നറിയപ്പെടുന്ന കോത്തഗിരിയിലേക്ക് ഒരു യാത്ര

keralanews travel to kotagiri which is known as the switzerland of india

യാത്രകളെ പ്രണയിക്കുന്നവരുടെ കാഴ്ചകൾക്ക് നിറം പകരാനും ഹൃദയത്തിന് കുളിരേകാനും യാത്രപോകാം ‘ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെട്ടുന്ന കോത്തഗിരിയിലേക്ക്.ഊട്ടിയിൽ നിന്നും ഏകദേശം 29 കിലോമീറ്റർ അകലെയാണ് കോത്തഗിരി ഹിൽ സ്റ്റേഷൻ.ഊട്ടിയുടെ അത്ര പ്രശസ്തമല്ലെങ്കിലും വളരെ മനോഹരമായ ഒരു സ്ഥലമാണ് ഇത്.നീലഗിരി മലനിരയുടെ ഹൃദയ ഭാഗത്തുള്ള കോത്തഗിരി തണുപ്പിന്റെ കാര്യത്തിൽ ഊട്ടിയെ തോൽപ്പിക്കും. അതിഗംഭീരമൊരു വെള്ളച്ചാട്ടവും മനസ്സിൽ കുളിരു കോരിയിടുന്ന വ്യൂ പോയിന്റും മിനുക്കിയൊതുക്കിയ തേയിലത്തോട്ടങ്ങളുമാണ് കോത്തഗിരിയുടെ പ്രധാന ആകർഷണങ്ങൾ.

പ്രകൃതി സൗന്ദര്യത്തിന്റെ കലവറയായ കോത്തഗിരിയിലെത്താന്‍ മേട്ടുപാളയത്തു നിന്നും 34 കിലോമീറ്റര്‍ മല കയറി റോഡിലൂടെ സഞ്ചരിക്കണം.പാലക്കാട് വഴി പോകുന്നവര്‍ക്ക് ഊട്ടിയില്‍ കയറാതെ മേട്ടുപ്പാളയത്തുനിന്ന് തിരിഞ്ഞ് 33 കി.മീ. പോയാല്‍ കോത്തഗിരിയിൽ എത്തിച്ചേരാം. ഇരുള്‍മുറ്റി നില്‍ക്കുന്ന വന്‍മരങ്ങളും വള്ളികളും പാറക്കെട്ടുകളും ഉയര്‍ന്നുനില്‍ക്കുന്ന പര്‍വതങ്ങളും നിറഞ്ഞ റോഡാണ് മേട്ടുപാളയം. ഹെയര്‍പിന്‍ വളവുകള്‍ക്കരികില്‍ വാനരക്കൂട്ടം ഉൾപ്പടെ ആന, കാട്ടുപോത്ത്, കാട്ടെരുമ, മാന്‍, കരടി, ചീറ്റപ്പുലി തുടങ്ങിയവയും പതിവു കാഴ്ചയാണ്.കോത്തഗിരിയിലെ കാലാവസ്ഥ സ്വിറ്റ്സർലാൻഡിലേതിനു കിടപിടിക്കുന്നതാണെന്നാണ് സഞ്ചാരികളുടെ  വിലയിരുത്തൽ.

കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ കാഴ്ചകൾ.ഹോളിവുഡ് സിനിമകളിലെ അദ്ഭുത ലോകത്തു പ്രത്യക്ഷപ്പെടാറുള്ള പർവതങ്ങളുടെ രൂപമാണ് രംഗസ്വാമി മലയ്ക്ക്.അതുപോലെ കണ്ണിനു കുളിർമ്മ നൽകുന്ന പ്രകൃതിയുടെ വിസ്മയം തന്നെയാണ് കോത്തഗിരിയിലെ കാതറിന്‍ വെള്ളച്ചാട്ടം.തണുപ്പുകാലത്ത് ഊട്ടിയുടെ അത്ര കഠിന തണുപ്പും ചൂടുകാലത്ത് ഊട്ടിയുടെ അത്ര ചൂടും ഇവിടെ അനുഭവപ്പെടാറില്ല.ബ്രിട്ടീഷുകാര്‍ പണിത അനേകം ബംഗ്ലാവുകളും ഇവിടെയുണ്ട്. ഇന്ന് അവയെല്ലാം റിസോര്‍ട്ടുകളായി മാറിക്കഴിഞ്ഞു.

keralanews travel to kotagiri which is known as the switzerland of india (2)

പാലക്കാട് സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു

keralanews cpm local leader injured in palakkad

പാലക്കാട്:കണ്ണമ്പ്രയിൽ സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു.ലോക്കൽ സെക്രെട്ടറി എം.കെ സുരേന്ദ്രനാണ് വെട്ടേറ്റത്.ആലത്തൂർ കോടതി വളപ്പിൽ വെച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിൽ പോവുകയായിരുന്ന സുരേന്ദ്രനെ ജീപ്പിടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. സുരേന്ദ്രന്റെ അയൽവാസിയും ആർഎസ്എസ് പ്രവർത്തകനുമായ ശിവദാസനാണ് ആക്രമണത്തിന് പിന്നിൽ.സംഭവശേഷം ഇയാൾ ആയുധവുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.വ്യക്തി വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

വയനാട്ടില്‍ ഒരാള്‍ക്ക് രോഗലക്ഷണങ്ങളോടു കൂടി കുരങ്ങുപനി പനി സ്ഥിരീകരിച്ചു

keralanews monkey fever repoted in wayanad

വയനാട്:കർണാടകയെ ആശങ്കയിലാഴ്ത്തിയ കുരങ്ങുപനി കേരളത്തിലേക്കും.വയനാട്ടില്‍ ഒരാള്‍ക്ക് രോഗലക്ഷണങ്ങളോടു കൂടി കുരങ്ങുപനി പനി സ്ഥിതീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.തിരുനെല്ലി സ്വദേശിയായ യുവാവിനാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിതീകരിച്ചത്. രോഗബാധ കേരളത്തിലേയ്ക്ക് പടര്‍ന്നത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ വനത്തിനുള്ളില്‍ പോകുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.കര്‍ണാടകയില്‍ നിരവധി പേര്‍ കുരങ്ങുപനി ബാധിച്ച്‌ മരിച്ചിരുന്നു.രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ ഇത് മനുഷ്യരിലേക്കും പകരും.