പാലക്കാട് ദേശീയപാതയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ് ക്‌ളീനർ മരിച്ചു

keralanews bus cleaner died when bus and lorry collided in palakkad

പാലക്കാട്: ദേശീയപാതയില്‍ വടക്ക് മുറിയില്‍  ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ് ക്‌ളീനർ മരിച്ചു.തമിഴ്‌നാട് കടലൂര്‍ സ്വദേശി കറുപ്പുദുരൈയാണ് മരണപ്പെട്ടത്.ചെന്നെയില്‍ നിന്ന് യാത്രക്കാരുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്.അപകടത്തെ  അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു.

മുൻ കേന്ദ്രമന്ത്രി ജോർജ് ഫെർണാണ്ടസ് അന്തരിച്ചു

keralanews former union minister george fernandes passes away

ന്യൂഡല്‍ഹി:മുൻ കേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.സമതാ പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ അദ്ദേഹം 2010ലാണ് പൊതുരംഗം വിട്ടത്.മംഗലാപുരം സ്വദേശിയായ ജോർജ് ഫെർണാണ്ടസ് ഒൻപത് തവണ ലോക്‌സഭംഗമായിരുന്നു.വാര്‍ത്താവിനിമയം, വ്യവസായം, റയില്‍വേ, പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്‍മാരില്‍ ഒരാളായി വളര്‍ന്ന അദേഹം ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ഈ നിലയിലേക്ക് വളര്‍ന്ന അപൂര്‍വം നേതാക്കളിലൊരാളായിരുന്നു.ഇന്ദിര ഗാന്ധിയെപ്പോലും വിറപ്പിച്ച തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ട്രേഡ് യൂണിയന്‍ നേതാവ്, അടിയന്തിരാവസ്ഥയിലെ പൗരാവകാശ നിഷേധങ്ങള്‍ക്കെതിരെ നിര്‍ഭയം പോരാടിയ തീവ്രസോഷ്യലിസ്റ്റ്, കേന്ദ്രമന്ത്രിയായിരിക്കെ കൊക്കോകോള ഉൾപ്പെടെയുള്ള കോര്‍പറേറ്റ് കമ്ബനികളോട് ഇന്ത്യ വിടാന്‍ കല്‍പിച്ച സാമ്രാജ്യത്വ വിരോധി, ആര്‍എസ്‌എസിനോട് മൃദുസമീപനം പുലര്‍ത്തിയതിന് ജനതാ പാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയ മതേതരവാദി എന്നിങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ ഉയര്‍ന്നുകേട്ട പേരായിരുന്നു ഫെര്‍ണാണ്ടസിന്‍റെത്.റെയിൽവേ മന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹം കൊങ്കൺ റെയിൽവേ എന്ന ചരിത്ര പദ്ധതിക്ക് തുടക്കം കുറിച്ചത്.ഒടുവില്‍, ബിജെപി പാളയത്തിലേക്ക് ചേക്കേറിയ അദ്ദേഹം പതിനാലാം ലോക്‌സഭയില്‍ അംഗമായ അദ്ദേഹം എന്‍.ഡി.എ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പു മന്ത്രിയായിരിക്കെയായിരുന്നു കാര്‍ഗില്‍ യുദ്ധം. ശക്തമായ പോരാട്ടത്തിനൊടുവില്‍ പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചതോടെ അതും ചരിത്രമായി.എന്നാൽ കാർഗിൽ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട വിവാദം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി.അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ചതോടെ 2010ല്‍ അദേഹം പൊതുരംഗം വിട്ടു.

മുനമ്പം മനുഷ്യക്കടത്ത്;അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് ഓസ്‌ട്രേലിയ

keralanews australia says illegal immigrants are not allowed to enter the country

ന്യൂഡൽഹി:മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രതികരണവുമായി ഓസ്‌ട്രേലിയ. ഇന്ത്യയിൽ നിന്നും ഒരു സംഘം ആളുകള്‍ ബോട്ടു മാര്‍ഗം പുറപ്പെട്ടതായി അറിവ് കിട്ടിയിട്ടുണ്ട്.അനധികൃതമായി എത്തുന്നവരെ പിടികൂടുമെന്നും ഇതിലുള്ളവരെ ഇന്ത്യയിലേക്കു തന്നെ തിരിച്ചയക്കുമെന്നും അനധികൃതമായി എത്തുന്ന ആരെയും തങ്ങളുടെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്നും ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൂത്തുപറമ്പ് ബിജെപി-സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

keralanews bomb attack against the houses of bjp and cpm workers in kuthuparamba

തലശ്ശേരി: ബിജെപി-സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. തലശേരി കതിരൂര്‍ ഏഴാം മൈലില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.സിപിഎം കനാല്‍കര ബ്രാഞ്ച് കമ്മറ്റി അംഗം കതിരൂര്‍ ഏഴാം മൈല്‍ റോസില്‍ രഞ്ജിത്ത്, ബിജെപി പ്രവര്‍ത്തകന്‍ തള്ളോട് വാഴയില്‍ അക്ഷയ് എന്നിവരുടെ വീടുകള്‍ക്കു നേരെയായിരുന്നു സ്റ്റീല്‍ ബോംബേറുണ്ടായത്. സ്‌ഫോടനത്തില്‍ രഞ്ജിത്തിന്റെ വീടിന്റെ ഗ്ലാസുകളും വരാന്തയിലെ ടൈല്‍സും തകര്‍ന്നിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സിപിഎം ഓഫീസ് റെയ്ഡ്;എഎസ്പി ചൈത്രയ്‌ക്കെതിരെ നടപടിക്ക് ശുപാർശയില്ല

keralanews raid in cpm office no reccomendation for action against asp chaithra theresa john

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് എസ്പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയ്ക്ക് ശുപാര്‍ശയില്ല.ഇത് സംബന്ധിച്ച്‌ എഡിജിപി മനോജ് എബ്രഹാം ഡിജിപിയ്ക്ക് റിപ്പേര്‍ട്ട് കൈമാറി. റെയ്ഡില്‍ നിയമപരമായി തെറ്റില്ലെന്നും എന്നാല്‍ ചൈത്ര കുറച്ചു കൂടി ജാഗ്രത പാലിക്കണമായിരുന്നുവെന്നും പരാമര്‍ശമുണ്ട്. പാർട്ടി ഓഫീസിൽ അനധികൃതമായി റെയ്ഡ് നടത്തിയെന്ന സിപിഎം നേതാക്കളുടെ പരാതിയെ തുടർന്നാണ് എസ്പിക്കെതിരെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നല്‍കിയ വിശദീകരണം.മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്.കഴിഞ്ഞ 22-നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു നേരേ അമ്ബതോളം ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. പോക്സോ കേസില്‍ അറസ്റ്റിലായ രണ്ടു പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതായിരുന്നു പ്രകോപനം. അക്രമത്തേത്തുടര്‍ന്ന് കഴിഞ്ഞ 24-നു രാത്രി ഡി.സി.പി: ചൈത്രയുടെ നേതൃത്വത്തില്‍ പതിനഞ്ചോളം ഉദ്യോഗസ്ഥര്‍ സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി. നിലവിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ശബരിമല ഡ്യൂട്ടിയിലായിരുന്നതിനാല്‍ പകരം ചുമതലയിലായിരുന്നു ചൈത്ര.പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു ഡി.സി.പിയുടെ നടപടി. എന്നാല്‍, പരിശോധനയില്‍ അക്രമികളെ കണ്ടെത്താനായില്ല.

ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ സ്കൂ​ള്‍ ബ​സ് പാ​ല​ത്തി​ല്‍ നി​ന്ന് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്

keralanews many students injured when bus falls from bridge in andrapradesh

ഹൈദരാബാദ്:ആന്ധ്രാപ്രദേശില്‍ സ്കൂള്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്.ആന്ധ്രയിലെ ഗുണ്ടൂരിലാണ് സംഭവം. 50ലേറെ കുട്ടികളുമായിപ്പോയ ബസാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന്‍റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായാണ് പോലീസ് നല്‍കുന്ന വിവരം.

കർണാടക ബന്ദിപ്പൂർ വനത്തിനുള്ളിൽ കടുവയുടെ ആക്രമണത്തിൽ ഒരുമരണം

keralanews one died in tiger attack in bandhipoor forest

വയനാട്:കർണാടക ബന്ദിപ്പൂർ വനത്തിനുള്ളിൽ  കടുവയുടെ ആക്രമണത്തിൽ ഒരുമരണം.കുണ്ടറ സ്വദേശി ചിന്നപ്പനാണ് മരിച്ചത്.കര്‍ണാടകയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന സ്ഥലമാണ് ബന്ദിപ്പൂര്‍. ഈ പ്രദേശത്ത് സ്ഥിരമായി വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാറുണ്ടെന്ന് സമീപ വാസികള്‍ പറഞ്ഞു.വയനാട് പുല്‍പ്പള്ളിയില്‍നിന്ന് 20 കിലോ മീറ്റര്‍ ദൂരെയാണ് ആക്രമണം നടന്നത്.വളര്‍ത്തുമൃഗങ്ങളെ കടുവ കൊണ്ടുപോകുന്നത് പതിവാണെന്ന് പ്രദേശ വാസികള്‍ പറഞ്ഞു.

അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷി യോഗത്തിന് സർക്കാർ തയ്യാറെന്ന് മുഖ്യമന്ത്രി

keralanews govt ready to hold all party meeting to avoid hartal said chief minister

തിരുവനന്തപുരം:അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷി യോഗത്തിന് സർക്കാർ തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭയില്‍ ചോദ്യത്തോര വേളയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.അടുത്തിടെ സംസ്ഥാനത്തുണ്ടായ തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ചിലര്‍ ബോധപൂര്‍വം നടത്തിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരായി ഹർത്താലിന് പിന്നിലുള്ളത്. സംസ്ഥാനത്തിന്റെ പുരോഗതിയില്‍ ഒന്നും ചെയ്യാത്തവരാണ് അവര്‍. അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ പ്രതിപക്ഷം സഹകരിച്ചാല്‍ സര്‍വകക്ഷിയോഗം വിളിക്കുന്നതിന്‌ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഹര്‍ത്താലിലൂടെ ക്രമസമാധാനം തകര്‍ക്കാനാണ് ബിജെപി ലക്ഷ്യമിട്ടത്. കലാപശ്രമം മുന്‍കൂട്ടിയറിഞ്ഞ് പൊലീസ് അതു തടഞ്ഞു. ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മുങ്ങിമരിച്ചു

keralanews father drawned when tried to escape daughter

ഇടുക്കി:തൊടുപുഴ മൂലമറ്റത്ത് കനാലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മുങ്ങിമരിച്ചു. കാസര്‍കോട് രാജപുരം നിരവടിയില്‍ പ്രദീപന്‍ (45)ആണ് മരിച്ചത്. മകള്‍ പൗര്‍ണമി (11) മരച്ചില്ലയില്‍ പിടിച്ച്‌ രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. മൂലമറ്റത്തെ ബന്ധുവീട്ടില്‍ കുടുംബസമേതം എത്തിയതായിരുന്നു പ്രദീപന്‍.ഇതിനിടെ കനാലിൽ കുളിക്കാനിറങ്ങുകയായിരുന്നു. പ്രദീപന്റെ ഭാര്യ രാധാമണിയും ഒപ്പമുണ്ടായിരുന്നു.പൗര്‍ണമി ഒഴുക്കില്‍പെട്ടതോടെ കനാലിലേക്ക് ചാടി മകളെ തോളിലേറ്റി നീന്താന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം രാധാമണി തൊട്ടടുത്ത ഫോറസ്റ്റ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി കനാലിനു മുകളില്‍ നിന്ന് കയറിട്ട് കൊടുത്തെങ്കിലും പ്രദീപനു കയറില്‍ പിടിക്കാനായില്ല. അവശനിലയിലായ പ്രദീപന്‍ കനാലിനരികിലെ മരത്തിന് സമീപത്തേക്ക് കുട്ടിയെ തള്ളിവിട്ട ശേഷം വെള്ളത്തില്‍ താഴ്ന്നു പോവുകയായിരുന്നു. മരച്ചില്ലയില്‍ പിടിച്ച്‌ നിന്ന കുട്ടിയെ സമീപവാസി രഞ്ജിത്ത് രക്ഷിക്കാന്‍ ശ്രമിക്കുകയും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഇരുവരെയും കരയിലെത്തിക്കുകയുമായിരുന്നു.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

keralanews minister m m mani admitted to hospital due to health issues

തൊടുപുഴ:ദേഹാസ്വാസ്ഥ്യത്തെ  തുടർന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് അദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.