യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ കൊലപാതകം; പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നത് വരെ വിശ്രമമില്ലെന്ന് രാഹുൽ ഗാന്ധി

keralanews muder of youth congress workers no rest before the accused brought infront of the law

ന്യൂഡല്‍ഹി: കാസര്‍ഗോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതു വരെ വിശ്രമമില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.കോണ്‍ഗ്രസ് പ്രസ്ഥാനമാകെ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തിനൊപ്പമുണ്ടെന്നും സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും രാഹുല്‍ കുറിച്ചു.ഇന്നലെ രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലായിരുന്നു സംഭവം. നേരത്തെ ഈ സ്ഥലത്ത് സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. കല്യോട്ട് നടന്ന തെയ്യം സംഘാടകസമിതിക്ക് ശേഷം തിരിച്ച്‌ വീട്ടിലേക്ക് പോവുകയായിരുന്ന ഇരുവരെയും ജീപ്പിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു.

ഹര്‍ത്താല്‍;യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

keralanews congress high court take case against youth congress

കൊച്ചി:സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് ഇന്ന് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് തുടര്‍ന്നാണ് കോടതി നടപടി.ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച്ച മുൻപ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.യൂത്ത് കോണ്‍ഗ്രസിന്റേത് കോടതിയലക്ഷ്യ നടപടിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഹർത്താൽ;എസ്എസ്എൽസി മോഡൽ പരീക്ഷ മാറ്റിവെച്ചു;പുതുക്കിയ തീയതി പിന്നീടറിയിക്കും

keralanews harthal sslc model exams postponed

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചു.ഇന്ന് തുടങ്ങാനിരുന്ന എസ്‌എസ്‌എസ്‌എല്‍സി, ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി മാതൃകാ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.കേരള, എംജി സര്‍വകലാശാലകളും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നിവര്‍ ആണ് ഇന്നലെ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട് കൂരാങ്കര റോഡിലൂടെ പോകവേ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തിയ ശേഷം വെട്ടുകയായിരുന്നു.

പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു;മേജർ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെട്ടു

keralanews encounter continues in pulwama four soldiers including a major were killed

ശ്രീനഗര്‍:പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ തുടരുന്നു.മൂന്ന് ദിവസം മുൻപ് സിആര്‍പിഎഫ് വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായ സ്ഥലത്തിന് സമീപമാണ് ഏറ്റുമുട്ടല്‍.സൈനിക വ്യൂഹം ആക്രമിച്ച ചാവേര്‍ ആദില്‍ ധറിന്റെ കൂട്ടാളികളെന്ന് കരുതുന്ന മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളയുകയായിരുന്നു.ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ മരിച്ചു.സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്. സൈന്യം പ്രദേശം വളഞ്ഞുവെന്ന് മനസ്സിലാക്കിയതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറായ ആദില്‍ ധര്‍ ഒറ്റയ്ക്കല്ല ആക്രമണം നടത്തിയതെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്.ആദിലിന് മൂന്നോ നാലോ സഹായികള്‍ ഉണ്ടായിരുന്നുവെന്നും ഇവരാണ് സിആര്‍പിഎഫ് വാഹന വ്യൂഹത്തിന്‍റെ വിവരങ്ങള്‍ കൈമാറിയതെന്നുമാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

കാസർകോട്ട് രണ്ട് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു;സംസ്ഥാന വ്യാപകമായി ഇന്ന് യുഡിഎഫ് ഹർത്താൽ

keralanews two congress workers killed in kasarkode and udf hartal in the state today

കാസർകോഡ്:കാസർകോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. അടിയന്തര സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.ഇന്നലെ രാത്രി എട്ടരയോടെയാണ് കല്യോട്ട് വച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തിനും കൃപേഷിനും വെട്ടേറ്റത്. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.ഗുരുതരമായി പരിക്കേറ്റ  ശരത്തിനെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാസർകോട്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ട്ടേ​റ്റ് മ​രി​ച്ചു;ജില്ലയിൽ നാളെ ഹർത്താൽ

keralanews congress worker killed in kasarkode and tomorrow hartal in the district

മഞ്ചേശ്വരം: കാസര്‍ഗോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പെരിയ കല്യോട്ട് കൃപേഷാണ്(24) മരിച്ചത്. കാറിലെത്തിയ അജ്ഞാത സംഘം കൃപേഷിനെ ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ജോഷി എന്നയാള്‍ക്കും വെട്ടേറ്റു.ഗുരുതരമായി പരിക്കേറ്റ ജോഷിയെ മംഗലാപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കാസർകോഡ് ജില്ലയിൽ കോൺഗ്രസ് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു.

പുൽവാമ ഭീകരാക്രമണം;പാകിസ്താന്റെ കൂടുതൽ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു

keralanews pulwama terrorist attack obtained more evidence of showing the involvement of pakisthan

ശ്രീനഗർ:പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന്റെ കൂടുതൽ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യയ്ക്ക് ലഭിച്ചു.ജെയെ്‌ഷെ മുഹമ്മദ് ഭീകരവാദി മസൂദ് അസറാണ് ഭീകരാക്രമണത്തിന്റെ ആസൂത്രകനെന്നും പാകിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ വെച്ചാണ് മസൂദ് അസര്‍ ഇന്ത്യന്‍ സേനയെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്നും വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പുറത്ത് വിട്ടു.ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന ശബ്ദ സന്ദേശം പാക് സൈനിക ആശുപത്രിയില്‍ നിന്നും ജെയ്‌ഷെ മുഹമ്മദ് ക്യാമ്ബിലേക്ക് മസൂദ് അയച്ചതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് കൈമാറാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി മിന്നലാക്രമണം മുന്നില്‍ കണ്ട് അതിര്‍ത്തിയിലെ ഭീകരവാദ ക്യാമ്ബുകള്‍ പാകിസ്ഥാന്‍ ഒഴിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മലയാളിയായ ഹവില്‍ദാര്‍ വസന്തകുമാറടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

ഡൽഹിയിലെ അർപിത് ഹോട്ടൽ തീപിടുത്തം; ഹോട്ടലുടമ അറസ്റ്റിൽ

keralanews fire in delhi hotel hotel owner arrested

ന്യൂഡൽഹി:മൂന്നു മലയാളികൾ ഉൾപ്പെടെ 17 പേരുടെ മരണത്തിന് ഇടയാക്കിയ ഡൽഹിയിലെ അർപിത് ഹോട്ടൽ തീപിടുത്തവുമായി ബന്ധപ്പെട്ട് ഹോട്ടലുടമ  രാകേഷ് ഗോയൽ അറസ്റ്റിൽ.ദില്ലി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ദില്ലി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു അറസ്റ്റ്.തീപിടുത്തം ഉണ്ടായതിനു ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു.വിദേശത്തേക്ക് കടന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗോയലിനെ കൂടാതെ ഹോട്ടല്‍ മാനേജറിനെയും അസിസ്റ്റന്റ് മാനേജറിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

ധീരജവാന് ജന്മനാടിന്റെ അന്ത്യാഞ്ജലി;ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

keralanews the dead body of malayali soldier who killed in terror attack buried with official honors

വയനാട്:കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വി.വി വസന്തകുമാറിന് ജന്മനാടിന്‍റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. മൃതദേഹം രാത്രി പത്തുമണിയോടെ തൃക്കെപ്പറ്റയിലെ കുടുംബശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.ഉച്ചക്ക് രണ്ടരയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ ഏറ്റുവാങ്ങി.കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. വയനാട്ടിലേക്കുള്ള യാത്രയില്‍ വിവിധ ഇടങ്ങളില്‍ വെച്ച്‌ നിരവധി ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

നെടുമ്പാശ്ശേരിയിൽ വീടുകുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ട്ടാക്കൾ വനിതാ ഡോക്റ്ററെ കത്തികാട്ടി ഭീഷണിപ്പെടുത്തി 90 പവൻ സ്വർണ്ണവും 50000 രൂപയും കവർന്നു

keralanews gold and money stealed from the house of lady doctor in nedumbasseri

എറണാകുളം:നെടുമ്പാശ്ശേരിയിൽ വീടുകുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ട്ടാക്കൾ വനിതാ ഡോക്റ്ററെ കത്തികാട്ടി ഭീഷണിപ്പെടുത്തി 90 പവൻ സ്വർണ്ണവും 50000 രൂപയും കവർന്നു.ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.ചെങ്ങമനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡോ.ഗ്രെയ്‌സ് മാത്യുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്.ഡോക്റ്ററുടെ ഭർത്താവ് അമേരിക്കയിലും മകൻ നേവിയിലുമാണ്.15 വർഷമായി ഇവർ തനിച്ചാണ് ഇവിടെ താമസം.വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷണ സംഘം ഡോക്റ്റർ കിടക്കുന്ന മുറിയിലെത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കവരുകയായിരുന്നു.കഴിഞ്ഞ ദിവസം ബാങ്കിലെ ലോക്കറിൽ നിന്നും എടുത്തതാണ് സ്വർണ്ണമെന്ന് ഡോക്റ്റർ പറഞ്ഞു.ബാങ്കിൽ നിന്നും സ്വർണ്ണവും പണവും പിൻവലിച്ചത് അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സൂചന.