കാസർകോഡ് ഇരട്ട കൊലപാതകം; കൊലയാളിസംഘം എത്തിയ ജീപ്പിന്റെ ഉടമ അറസ്റ്റിൽ;കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

keralanews kasarkode double murder case the owner of jeep in which the killer team travelled arrested and more arrest may happen today

കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ കൊലയാളിസംഘം എത്തിയ ജീപ്പിന്റെ ഉടമ അറസ്റ്റിൽ.കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കണ്ണൂർ ആലക്കോട് സ്വദേശി സജി ജോർജ് ആണ് അറസ്റ്റിലായത്.ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.കേസിൽ നേരത്തെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ അറസ്റ്റിലായിരുന്നു.സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.അതിനാൽ സംഭവവുമായി ബന്ധപ്പെട്ട ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.

കൊച്ചിയിൽ ചെരുപ്പ് ഗോഡൗണിൽ വൻ തീപിടുത്തം

keralanews massive fire break out at footwear godown in kochi

കൊച്ചി:കൊച്ചിയിൽ ചെരുപ്പ് ഗോഡൗണിൽ വൻ തീപിടുത്തം.കൊച്ചിയില്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനുസമീപം ഇന്ന് ഉച്ചയോടെയാണ് ഗോഡൗണിന് തീപിടിത്തമുണ്ടായത്.പാരഗണ്‍ ചെരിപ്പ് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ആറ് നിലയുള്ള കെട്ടിടത്തിന്റെ അഞ്ച് നിലയും പൂര്‍ണമായും കത്തിനശിച്ചു.അടുത്തുള്ള കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടര്‍ന്നു. കെട്ടിടത്തിന്റെ താഴെ നിലയിലാണ് ഗോഡൗണ്‍ സ്ഥിതിചെയ്‌തിരുന്നത്. അപകടം ഒഴിവാക്കാന്‍ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. അഗ്നിശമന സേനയും ഒപ്പം നേവിയുമെത്തി തുടര്‍ച്ചയായി തീയണക്കാന്‍ ശ്രമിച്ചതോടെയാണ് നഗരത്ത ആശങ്കയിലാഴ്‌ത്തിയ തീ നിയന്ത്രിക്കാനായത്. ആറു നിലകളുള്ള ഈ ഗോഡൌണ്ണിന്റെ അഞ്ച് നിലകളും പൂർണ്ണമായും കത്തി നശിച്ചു.കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ജീവനക്കാര്‍ ഇറങ്ങിയോടിയത് മൂലം വന്‍ അപകടം ഒഴിവായി. ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കില്ലെന്നും പോലീസ് അറിയിച്ചു.

കാസർകോഡ് ഇരട്ടക്കൊലപാതകം; കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി

keralanews kasarkode double muder case weapons used for murder were discovered

കാസർകോഡ്:രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ കൃത്യം നടത്തുന്നതിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്ബ് ദണ്ഡുകളും ലഭിച്ചു.കേസിലെ മുഖ്യ സൂത്രധാരന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനുമായി പൊലീസ് തെളിവെടുപ്പ് നടത്തി.ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കും. കൊലനടന്ന സ്ഥലമായ കല്ലിയോട് എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീതാംബരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഇയാള്‍ക്കു വേണ്ടി പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന ആറംഗ സംഘവും പോലീസ് കസ്റ്റഡിയിലുണ്ട്. പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരുമാണ് കൊലനടത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു.

കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

keralanews three from one family died when container lorry fell over the car in delhi

ഡല്‍ഹി: അമിതവേഗതയിലെത്തിയ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട്‌ ഓഡി കാറിന് മുകളിലേക്ക് മറിഞ്ഞ്  കുടുംബത്തിലെ മൂന്നുപേർ മരിച്ചു.ഡല്‍ഹി രോഹിണിയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ഡല്‍ഹി സ്വദേശികളായ സുമിത്(29), ഭാര്യ രുചി(27), സുമിതിന്റെ മാതാവ് റീത(65) എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുമിതിന്റെ മകനെ (4) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയിലായിരുന്ന ലോറി യു-ടേണ്‍ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സുമിതും കുടുംബവും സഞ്ചരിച്ചിരുന്ന ഓഡി കാര്‍ പൂര്‍ണമായും ലോറിക്കടിയില്‍ പെട്ടു.രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ചാണ് കാറിന് മുകളില്‍ നിന്ന് ലോറി മാറ്റിയത്.

കോഴിക്കോട് മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്

keralanews bomb attack attack against muslim league office in kozhikkode

കോഴിക്കോട്: തൂണേരിയില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്.ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.ചൊവ്വാഴ്ച രാത്രി 11.50 ഓടെയാണ് സംഭവം നടന്നത്.ഓഫീസിന്റെ ചുമരില്‍ പതിച്ച ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഡിവൈഎഫ്‌ഐയുടെ ഷെഡ് കത്തിച്ചതിനെ തുടര്‍ന്നാണ് ലീഗ് ഓഫീസിന് നേര്‍ക്കും ആക്രമണം ഉണ്ടായതെന്നാണ് വിവരം. നാദാപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാൻ വസന്തകുമാറിന്‍റെ വീട് മുഖ്യമന്ത്രി സന്ദ‌ര്‍ശിച്ചു

keralanews cm visited the house of soldier vasathkumar who killed in pulwama attack

വയനാട്:പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാൻ വസന്തകുമാറിന്‍റെ വീട് മുഖ്യമന്ത്രി സന്ദ‌ര്‍ശിച്ചു.മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും ഇ പി ജയരാജനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.വയനാട് വെറ്റിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരിയായ വസന്തകുമാറിന്റെ ഭാര്യ ഷീനയ്ക്ക് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ താല്‍പര്യമില്ലെങ്കില്‍ എസ് ഐ തസ്തികയില്‍ ജോലി നല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ച്‌ നല്‍കാനും വസന്തകുമാറിന്റെ രണ്ട് മക്കളുടെയും ഇനിയുള്ള പഠന ചിലവുകളും വഹിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

കാസർകോഡ് ഇരട്ട കൊലപാതകം;കഞ്ചാവ് ലഹരിയിൽ താൻ തന്നെയാണ് യുവാക്കളെ വെട്ടിയതെന്ന് പീതാംബരന്റെ മൊഴി

keralanews kasarkode double murder case peethambarans statement that he attacked both of them

കാസർകോഡ്: ഇരട്ട കൊലപാതകത്തിൽ കഞ്ചാവ് ലഹരിയിൽ  തന്നെയാണ് യുവാക്കളെ വെട്ടിയതെന്ന് പീതാംബരന്റെ മൊഴി.മൊഴികള്‍ വിശ്വസിക്കാതെ ചോദ്യം ചെയ്യുന്ന പൊലീസിനെ കുഴപ്പിച്ച്‌ പ്രതികള്‍ മൊഴികള്‍ ഒരുപോലെ ആവര്‍ത്തിക്കുകയാണ്. പ്രതികളുടെ നീക്കം അന്വേഷണത്തിന്റെ ദിശ തിരിച്ച്‌ വിടാനുള്ള ശ്രമമാണെന്നാണ് പൊലീസ് നിഗമനം.കേസിൽ അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയ ശേഷമാകും എ പീതാംബരനെ കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക. പീതാംബരന്‍ നിരവധി കേസില്‍ പ്രതിയാണ്. മൂരിയനം മഹേഷ് കൊലപാതകക്കേസിലും പ്രതിയാണ് പീതാംബരന്‍. പെരിയയില്‍ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും പ്രതിയാണ് ഇയാള്‍. നേരത്തെ പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‍ലാലും.ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

ഷുക്കൂർ വധക്കേസ്;വിചാരണ കോടതി മാറ്റണമെന്ന സിബിഐയുടെ ആവശ്യം തള്ളി

keralanews shukkoor murder case the court rejected the plea of cbi to change the trial court

കണ്ണൂർ:അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ കോടതി മാറ്റണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി.തലശ്ശേരി സെഷൻസ് കോടതിയാണ് ആവശ്യം തള്ളിയത്.കൊച്ചി സിബിഐ പ്രത്യേക കോടതിയിലേയ്ക്ക് വിചാരണ മാറ്റണമെന്നായിരുന്നു ആവശ്യം.കേസ് സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് ഷുക്കൂറിന്റെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു സിബിഐയും കോടതിയില്‍ സമാന ആവശ്യം ഉന്നയിച്ചത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.പി. ജയരാജനെതിരെ കൊലക്കുറ്റവും ടി.വി.രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് സിബിഐ തലശ്ശേരി കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.

ഇരിക്കൂറിനടുത്ത് പെരുമണ്ണിൽ കക്കൂസ് ടാങ്ക് നിർമാണത്തിനിടെ ഗുഹ കണ്ടെത്തി

keralanews cave was discovered during construction of septic tank in perumannu

കണ്ണൂർ:ഇരിക്കൂറിനടുത്ത് പെരുമണ്ണിൽ കക്കൂസ് ടാങ്ക് നിർമാണത്തിനിടെ ഗുഹ കണ്ടെത്തി. പെരുമണ്ണ നാരായണ വിലാസം എ എൽ പി സ്കൂളിന് സമീപത്തെ നാറോത്ത് റിസ്വാനയ്ക്കായി പുതുതായി നിർമിക്കുന്ന വീടിന്റെ പിൻഭാഗത്ത് കക്കൂസ് ടാങ്കിനായി കുഴിയെടുക്കുമ്പോഴാണ് ഗുഹ കണ്ടെത്തിയത്.ജെസിബി കൊണ്ട് കുഴിക്കുമ്പോൾ ഒന്നരമീറ്റർ താഴ്ചയിലെത്തിയപ്പോഴാണ് ഗുഹ ദൃശ്യമായത്.ഗുഹയുടെ കവാടത്തിനു രണ്ടുമീറ്റർ വ്യാസവും പത്തുമീറ്ററിലധികം നീളവുമുണ്ട്.റിസ്വാനയ്ക്കുവേണ്ടി നിർമ്മിക്കുന്ന വീടിന്റെ തറയുടെ അടിഭാഗത്തുകൂടി കടന്നുപോകുന്ന ഗുഹ തൊട്ടടുത്തുള്ള നാറോത്ത് നഫീസയുടെ വീടിന്റെ രണ്ട് കിടപ്പുമുറികൾക്കിടയിലൂടെയാണ് കടന്നു പോകുന്നത്.ഗുഹയ്ക്കുള്ളിൽ ഒരാൾക്ക് നില്ക്കാൻ കഴിയുന്ന ഉയരവുമുണ്ട്.ഗുഹ കണ്ടെത്തിയതോടെ ടാങ്കിന്റെ നിർമാണം നിർത്തിവെച്ചിരിക്കുകയാണ്.വിവരം അറിഞ്ഞ് നിരവധി ആളുകളാണ് ഗുഹ കാണാനായി എത്തുന്നത്.ഇരിക്കൂർ പ്രിൻസിപ്പൽ എസ്‌ഐ വിജേഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തി.ജിയോളജി,പുരാവസ്തു വകുപ്പ് അധികൃതർ എന്നിവരെയും വിവരമറിയിച്ചിട്ടുണ്ട്.

തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് കാണിച്ച് ഇന്ത്യൻ സൂപ്പർലീഗ് ചെന്നൈയിൻ എഫ്‌സി താരം സി.കെ വിനീത് പൊലീസിന് പരാതി നൽകി

keralanews c k vineeth filed a petition before the police alleging abuse via social media

എറണാകുളം:സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് കാണിച്ച് ഇന്ത്യൻ സൂപ്പർലീഗ് ചെന്നൈയിൻ എഫ്‌സി താരം സി.കെ വിനീത് പൊലീസിന് പരാതി നൽകി.എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ഒരു ബോൾ ബോയിയോട് താൻ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടക്കുന്നതായി വിനീത് നൽകിയ പരാതിയിൽ പറയുന്നു. താന്‍ ബോള്‍ ബോയിയോട് അപമര്യാദയായി പെരുമാറിയിട്ടില്ല. ബോള്‍ പുറത്തേയക്ക് പോയ സമയത്ത് അതു നോക്കി നിന്ന കുട്ടിയെ ശബദ്ം കൂട്ടി വിളിക്കുകയാണ് ചെയ്തത്. സ്‌റ്റേഡിയത്തിലെ ആരവം കാരണം കേള്‍ക്കാന്‍ പറ്റാതിരുന്നതിനെ തുടര്‍ന്നാണ് താന്‍ ശബ്ദം കൂട്ടി വിളിച്ചത്.അല്ലാതെ താന്‍ ആ കുട്ടിയോട് ഒന്നും പറഞ്ഞിട്ടില്ല.പൊതുജനമധ്യത്തില്‍ അവഹേളിക്കുവാനുദ്ദേശിച്ച്‌ വോയ്സ് ക്ലിപ്പ് ഉള്‍പ്പെടെ പോസ്റ്റുകളിലൂടെ ഫേസ്ബുക്ക്, വാട്ട്‌സ്‌ആപ്പ് തുടങ്ങിയവയില്‍ ചില തത്പ്പരകക്ഷികള്‍ ഇത് പ്രചരിപ്പിക്കുകയാണ്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമന്നാണ് ആവശ്യം. വോയ്‌സ് ക്ലിപ്പുകളടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും വിനീത് കമ്മീഷണര്‍ക്ക് സമര്‍പിച്ചു.സംഭവത്തിനു പിന്നിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ വാട്സ്ആപ് കൂട്ടായ്മയായ ‘മഞ്ഞപ്പട’ ആണെന്ന് വ്യക്തമായിട്ടുണ്ടെന്നും ‘മഞ്ഞപ്പട എക്സിക്യൂട്ടീവ്സ്’ എന്ന വാട്സ്ആപ് കൂട്ടായ്മയുടെ അഡ്മിനും സംഘടനയുടെ എറണാകുളം ജില്ലാ അധ്യക്ഷനുമായ പ്രഭുവിനെ കുറിച്ച് ഒരു വോയിസ് ക്ലിപ്പിൽ പരാമർശിക്കുന്നുണ്ടെന്നും വിനീത് പരാതിയിൽ പറയുന്നു.