പരിയാരം മെഡിക്കൽ കോളേജ് പൂർണ്ണമായും സർക്കാർ ഏറ്റെടുത്തു

keralanews pariyaram medical college was taken over by the government

പരിയാരം:പരിയാരം മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും സർക്കാർ ഏറ്റെടുക്കുന്നതിനായി ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭാ തീരുമാനം.ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകുന്നതോടെ പരിയാരം മെഡിക്കൽ കോളേജ്,ഡെന്റൽ കോളേജ്,അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്,കോളേജ് ഓഫ് നഴ്സിംഗ്,സ്കൂൾ ഓഫ് നഴ്സിംഗ്,സഹകരണ ഹൃദയാലയ,മെഡിക്കൽ കോളേജ് പബ്ലിക് സ്കൂൾ,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് എന്നീ എട്ടു സ്ഥാപനങ്ങൾ സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലാകും.പ്രത്യേക നിയന്ത്രണബോർഡിനു കീഴിലായിരുന്നു കോളേജ്.മെഡിക്കൽ കോളേജിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് സർക്കാർ ഏറ്റെടുക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.സർക്കാർ ഏറ്റെടുക്കുന്നതോടെ കോളേജിലെ വിവിധ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസിൽ പഠിക്കാനാകും.മറ്റു മെഡിക്കൽ കോളേജുകളിലെ പോലെ രോഗികൾക്ക് സൗജന്യ ചികിത്സയും ലഭ്യമാകും.

അതേസമയം പരിയാരം മെഡിക്കല്‍ കോളജും മറ്റ് എട്ട് അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത വാര്‍ത്ത അത്യാഹ്ലാദത്തോടെയാണ് ജീവനക്കാർ സ്വീകരിച്ചത്.ഏറ്റെടുക്കല്‍ സംബന്ധിച്ച്‌ ചൊവ്വാഴ്ച്ച തന്നെ വിവരം ലഭിച്ചതിനാല്‍ പാല്‍പായസം ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളും മറ്റും നേരത്തെ തന്നെ ജീവനക്കാര്‍ എത്തിച്ചിരുന്നു.പരിയാരം മെഡിക്കല്‍ കോളജ് എംപ്ലോയീസ് യൂണിയന്‍ -സിഐടിയു-ന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ജീവനക്കാര്‍ കാമ്ബസില്‍ ആഹ്‌ളാദപ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.കൂത്തുപറമ്ബില്‍ നടന്ന സമരം തന്നെ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ വേണ്ടിയായിരുന്നുവെന്നും, അത് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ നൂലാമാലകളില്‍ കുടുങ്ങിനില്‍ക്കുന്നതിനാലാണ് ഏറ്റെടുക്കല്‍ വൈകിയതെന്നും ഇപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച്‌ മെഡിക്കല്‍ കോളജ് ഏറ്റെടുക്കുക എന്ന കാല്‍ നൂറ്റാണ്ട് പിന്നിട്ട ആവശ്യം അംഗീകരിക്കപ്പെടുകയാണെന്നും അടുത്ത വര്‍ഷത്തെ എംബിബിഎസ് ഉള്‍പ്പെടെ എല്ലാ കോഴ്‌സുകളിലേക്കുമുള്ള പ്രവേശനം പുര്‍ണ്ണമായും സര്‍ക്കാര്‍ ഫീസ് അനുസരിച്ചായിരിക്കുമെന്നും ടി.വി.രാജേഷ് പറഞ്ഞു.താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ ആരേയും പിരിച്ചുവിടാതെയാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന പ്രഖ്യാപനത്തെ വലിയ കയ്യടികളോടെയാണ് ജീവനക്കാര്‍ സ്വാഗതം ചെയ്തത്. എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് കെ.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. പി.ബാലകൃഷ്ണന്‍, ഡോ.ടി.കെ.ശില്‍പ്പ, സീബാ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

പാക്കിസ്ഥാൻ കസ്റ്റഡിയിലുള്ള പൈലറ്റിന്റെ മോചനത്തിനായി നയതന്ത്ര നീക്കങ്ങൾ സജീവമാക്കി ഇന്ത്യ

keralanews india activated diplomatic moves to release the indian pilot under pakistan custody

ന്യൂഡൽഹി:പാക്കിസ്ഥാൻ കസ്റ്റഡിയിലുള്ള വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമന്റെ    മോചനത്തിനായി നയതന്ത്ര നീക്കങ്ങൾ സജീവമാക്കി ഇന്ത്യ.ജനീവ കരാർ പാലിച്ച് യുദ്ധത്തടവുകാരനായ പൈലറ്റിനെ ഉടൻ വിട്ടുനല്കണമെന്ന് ഇന്ത്യ ഔദ്യോഗികമായി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.1949 ലെ ജനീവ കരാര്‍ പ്രകാരം യുദ്ധത്തിലോ പട്ടാള നടപടികള്‍ക്കിടയിലോ കസ്റ്റഡിയിലാകുന്ന സൈനിക‌‌ര്‍ യുദ്ധ തടവുകാരനാണ്. റാങ്ക് അനുസരിച്ചുള്ള പരിഗണന നല്‍കി വേണം കസ്റ്റഡിയില്‍ വയ്ക്കാന്‍. കുടുംബാംഗങ്ങളുമായി സംസാരിക്കാനുളള അവസരം, ഭക്ഷണം ചികിത്സാ സൗകര്യങ്ങള്‍ എന്നിവ നല്‍കണം. യാതൊരു തരത്തിലുളള പരിക്കും ഏല്‍പിക്കരുത്. പാക് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടു കിട്ടാന്‍ ഈ ജനീവ കരാറാണ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.നയതന്ത്രതലത്തില്‍ പൈലറ്റിന്‍റെ മോചനത്തിനായുള്ള ശ്രമം നടത്തുകയാണ് ഇന്ത്യയിപ്പോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രണ്ട് തവണ മൂന്ന് സേനാ മേധാവികളുമായി ചര്‍ച്ച നടത്തി. പാക്കിസ്ഥാന്‍റെ സമ്മര്‍ദങ്ങള്‍ക്കു മുന്നില്‍ വഴങ്ങേണ്ടതില്ലെന്ന നിര്‍ദേശമാണ് സൈന്യത്തിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഇന്നലെ രാത്രി വൈകിയും പ്രധാനമന്ത്രിയുടെ വസതിയില്‍ തിരക്കിട്ട ഉന്നതതല യോഗങ്ങള്‍ നടന്നു.നയതന്ത്ര ഇടപെടല്‍ ഉണ്ടായാല്‍ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്നാണ് ജനീവ കരാര്‍ നിര്‍ദേശം. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ കരാര്‍ പാലിച്ച്‌ വിട്ടയ്ക്കണമെന്നാണ് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെടുന്നത്. വ്യോമസേനയുടെ പ്രത്യേക പരിശീലനം നേടിയ സുര്യ കിരണ്‍ അംഗമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. ഇന്നലെ രാവിലെയോടെ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ നിന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹവും വിമാനവും ചെന്നു പതിച്ചത് പാക് അധീന കശ്മീരിലാണ്. പിന്നീട് ഇദ്ദേഹത്തെ പ്രദേശവാസികളും പാക് സൈനികരും പിടികൂടി സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുകയാണ് ഉണ്ടായത്‌.

നിയന്ത്രണരേഖയിൽ വീണ്ടും പാക് വെടിവെയ്പ്പ്; തിരിച്ചടിച്ച് ഇന്ത്യ

keralanews pak firing again in boarder

ശ്രീനഗർ:നിയന്ത്രണരേഖയിൽ വീണ്ടും പാക് വെടിവെയ്പ്പ്.പൂഞ്ചിലെ കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വീണ്ടും വെടിയുതിര്‍ത്തത്. രാവിലെ 6 മുതല്‍ 7 മണി വരെയാണ് വെടിവെപ്പ് ഉണ്ടായത്.അതേസമയം ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.കഴിഞ്ഞ ദിവസം രാവിലെ പാകിസ്താന്‍റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിരുന്നു.അതിര്‍ത്തിയിലെ ആറ് ഇടങ്ങളില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയിരുന്നു. ഇതിനെല്ലാം ഇന്ത്യ ശക്തമായ തിരിച്ചടിയും നൽകിയിരുന്നു.കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.സിയാല്‍കോട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പാക് സൈന്യം ആയുധ സന്നാഹങ്ങള്‍ കൂട്ടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. കറാച്ചി മേഖലയില്‍ യുദ്ധവിമാനങ്ങളും പറക്കുന്നുണ്ട്. ഇതോടെ ഇന്നും അതിര്‍ത്തിയില്‍ കനത്ത ജാഗ്രത തുടരുകയാണ്.

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ലോകരാജ്യങ്ങൾ

keralanews world countries with request to announce masood asar as global terrorist
ന്യൂഡൽഹി:പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ലോകരാജ്യങ്ങൾ.അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുന്ന നിര്‍ദേശം യുഎന്നില്‍ നിര്‍ദേശം കൊണ്ടു വന്നത്.മസൂദ് അസ്ഹറിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടണമെന്നും,കരിമ്പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാന്നെന്നും യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്നുമാണ് മൂന്ന് രാജ്യങ്ങളും ആവശ്യപ്പെടുന്നത്.മസൂദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്തണമെന്ന പ്രമേയം ഫ്രാന്‍സ് രക്ഷാസമിതിയില്‍ അവതരിപ്പിച്ചേക്കും. ഈ നീക്കം വീറ്റോ അധികാരമുള്ള ചൈന എതിര്‍ക്കുമെന്നാണ് സൂചന. ഇയാള്‍ക്കെതിരെ മുമ്ബ് പ്രമേയങ്ങള്‍ കൊണ്ടുവന്നപ്പോഴെല്ലാം ചൈന എതിര്‍ത്തിരുന്നു.എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഫ്രാന്‍സിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്ന നീക്കത്തിന് കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ട്. മാര്‍ച്ചില്‍ ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയുടെ പ്രസിഡന്‍റ് സ്ഥാനം ഫ്രാന്‍സ് ഏറ്റെടുക്കുന്നതോടെ ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

കസ്റ്റഡിയിലുള്ള പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

keralanews india asked pakistan that the pilot under their custody should return safely

ന്യൂഡൽഹി:കസ്റ്റഡിയിലുള്ള പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ.സൈനികന്റെ ഫോട്ടോയും വീഡിയോയും പുറത്തുവിട്ട പാക്കിസ്ഥാന്റെ നടപടിയെയും പാകിസ്താന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യിദ് ഹൈദര്‍ഷായെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചു.പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ കൈമാറി. കസ്റ്റഡിയിലെടുത്ത സൈനികന്റെ ചിത്രങ്ങളും വീഡിയോയും പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു.അതിർത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ വിമാനം വെടിവെച്ചിട്ട് പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്ന അവകാശവാദം ഉറപ്പിക്കാനായിരുന്നു ഇത്.ഇതിലൂടെ രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളുടെയും ജനീവ ഉടമ്പടിയുടെയും ലംഘനമാണ് പാകിസ്ഥാൻ നടത്തിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. എതിര്‍രാജ്യത്തിന്റെ കൈയില്‍പ്പെടുന്ന സൈനികന്റെ ദൃശ്യവും ചിത്രവും പരസ്യപ്പെടുത്തരുതെന്ന നിയമം പൈലറ്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട‌ുകൊണ്ട‌് പാകിസ്ഥാന്‍ ലംഘിച്ചു.ബാലാകോട്ടില്‍ ജയ‌്ഷെ കേന്ദ്രം ആക്രമിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ ഔദ്യോഗികമായി നല്‍കിയിട്ടില്ല. അതേസമയം പാകിസ്ഥാന്‍ ഈ സ്ഥലത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. സ്ഥലം സന്ദര്‍ശിക്കാനായി അന്താരാഷ‌്ട്ര മാധ്യമങ്ങളെ ക്ഷണിക്കുകയും ചെയ‌്തു.

സെക്രട്ടേറിയറ്റിന് മുൻപിൽ പിരിച്ചുവിട്ട കെഎസ്ആർടിസി എംപാനല്‍ ജീവനക്കാരുടെ ആത്മഹത്യാ ഭീഷണി

keralanews ksrtc m panal employees threatened to commit suicide infront of secretaiate

തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുൻപിൽ പിരിച്ചുവിട്ട കെഎസ്ആർടിസി എംപാനല്‍ ജീവനക്കാരുടെ ആത്മഹത്യാ ഭീഷണി.തിരുവനന്തപുരം സെക്രട്ടേറിയറ്റിന് പിന്നിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തിന് സമീപത്തെ മരത്തില്‍ കയറിയാണ് എംപാനല്‍ ജീവനക്കാരായിരുന്ന കണ്ടക്ടര്‍മാര്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്.അധികൃതരെത്തി ഇവരെ താഴെയിറക്കി.പിരിട്ടുവിട്ട മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് കണ്ടക്ടര്‍മാര്‍ സമരം നടത്തുന്നത്. ഇതിനിടെ നേരത്തേയും സമരക്കാരില്‍ ചിലര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ജയസൂര്യയും സൗബിൻ ഷാഹിറും മികച്ച നടന്മാർ;നിമിഷ സജയൻ നടി

keralanews state film awards announced jayasurya and soubin shahir selected as best actors and nimisha sajayan best actress

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.ജയസൂര്യയും സൗബിൻ ഷാഹിറും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.നിമിഷ സജയനാണ് മികച്ച നടി.ഞാൻ മേരിക്കുട്ടി,ക്യാപ്റ്റൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് പുരസ്ക്കാരം.സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയമാണ് സൗബിൻ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്.ചോല,ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലൂടെ നിമിഷ സജയൻ മികച്ച നടിയായി.മന്ത്രി എ.കെ ബാലനാണ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനായി ജോജു ജോര്‍ജിനെ തിരഞ്ഞെടുത്തു.ശരീഫ് ഈസ സംവിധാനം ചെയ്ത ‘കാന്തൻ ദി ലവർ ഓഫ് കളർ’ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം നേടി. മികച്ച ജനപ്രിയ ചിത്രം സുഡാനി ഫ്രം നൈജീരിയ ആണ്.സൺ‌ഡേ എന്ന ചിത്രത്തിലൂടെ ശ്യാമപ്രസാദ് മികച്ച സംവിധായകനുള്ള പുരസ്ക്കാരം സ്വന്തമാക്കി.ജോസഫ് എന്ന ചിത്രത്തിലെ ‘പൂമുത്തോളെ’ എന്ന ഗാനം ആലപിച്ച വിജയ് യേശുദാസിനെ മികച്ച ഗായകനായി ജൂറി തിരഞ്ഞെടുത്തു.ശ്രെയ ഘോഷാലാണ് മികച്ച ഗായിക.മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കരിയ മുഹമ്മദിനാണ്.

പെരിയ ഇരട്ടക്കൊലപാതകം;സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് വാഹനങ്ങൾ കണ്ടെത്തി

keralanews periya double murder case two vehicles found under suspicious circumstances

കാസര്‍കോട്:പെരിയയിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് വാഹനങ്ങള്‍ കണ്ടെത്തി. ഒരു സ്വിഫ്റ്റ് കാറും ഒരു ഇന്നോവയുമാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന കല്ല്യോട്ടിന് സമീപം കണ്ണാടിപ്പാറ എന്ന സ്ഥലത്ത് നിന്നാണ് കാറുകള്‍ കണ്ടെത്തിയത്. സ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തുന്നു.കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സാഹയിച്ചതില്‍ സി പി എം നേതാക്കള്‍ക്ക് പങ്കുണ്ടെന്നും സംഭവത്തിന് ശേഷം  ഉദുമ ഏരിയയിലെ പ്രമുഖ നേതാവിനെ ബന്ധപ്പെട്ടുവെന്നും ഇയാളുടെ നിര്‍ദേശ പ്രകാരമാണ് വസ്ത്രങ്ങള്‍ കത്തിച്ചതെന്നും മുഖ്യപ്രതി പീതാംബരന്റെ മൊഴി നല്‍കിയിരുന്നു. അതേസമയം കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കല്‍ സെക്രട്ടറിയുമായ പീതാംബരന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയെന്ന് സിപിഎം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ സമ്മതിച്ചു. കൊലപാതകം നടത്തിയ പ്രതിയെ സംരക്ഷിക്കാന്‍ പാര്‍ട്ടിയോ താനോ ശ്രമിച്ചിട്ടില്ല. പീതാംബരന്‍ മാത്രമേ കൃത്യത്തില്‍ പങ്കെടുത്തിട്ടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ പൈലറ്റ് തങ്ങളുടെ കസ്റ്റഡിയിലെന്ന് പാകിസ്ഥാൻ;സമാധാന ചർച്ചയ്ക്ക് ഇന്ത്യ തയ്യാറാകണമെന്ന് ഇമ്രാൻ ഖാൻ

keralanews pakistan said indian pilots are under their custody and india should ready for peace talk

ഇസ്ലാമാബാദ്:അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.രണ്ട് ഇന്ത്യൻ പൈലറ്റുമാർ പാക്കിസ്ഥന്റെ കസ്റ്റഡിയിലുണ്ടെന്നും ഇമ്രാൻഖാൻ അവകാശപ്പെട്ടു.തെറ്റിദ്ധാരണയാണ് പല സംഘര്‍ഷങ്ങള്‍ക്കും കാരണം.പുല്‍വാമ അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.പാകിസ്താന്‍ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഇന്ത്യയ്ക്ക് ഒരു വിമാനം നഷ്ടമായിട്ടുണ്ടെന്നും ഒരു പൈലറ്റിനെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ പിടിയിലുണ്ടെന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ പൈലറ്റിന്റെ വീഡിയോ പാകിസ്താന്‍ പുറത്ത് വിട്ടിട്ടുണ്ട്.വൈമാനികനായ സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനന്ദന്‍ വര്‍ധമാനിനെ ആണ് കാണാതായിരിക്കുന്നത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.മിഗ് 21 ബൈസണ്‍ ജെറ്റ് കമാന്‍ഡര്‍ ആണ് അഭിനന്ദന്‍.പാകിസ്താന്‍ മേജര്‍ ജനറല്‍ നേരത്തെ അവകാശവാദം ഉന്നയിച്ചത് രണ്ട് പൈലറ്റുമാരെ തങ്ങള്‍ പിടികൂടിയിട്ടുണ്ട് എന്നാണ്.ഇന്ത്യന്‍ പൈലറ്റിന്റേത് എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും പാകിസ്താന്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇത് കാണാതായ ഇന്ത്യന്‍ പൈലറ്റ് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പാകിസ്താന്‍ യൂണിഫോമിലുളള ആളുകള്‍ ഇയാളെ ചോദ്യം ചെയ്യുന്നതാണ് വീഡിയോ. തന്റെ പേര് അഭിനന്ദന്‍ എന്നാണെന്നും തന്റെ നമ്ബര്‍ ഇത്രയാണെന്നും താന്‍ ഫ്‌ളൈയിംഗ് കമാന്‍ഡര്‍ ആണെന്നും വീഡിയോയില്‍ ഇദ്ദേഹം പറയുന്നുണ്ട്. തന്റെ മതം ഹിന്ദുമതം ആണെന്നും അദ്ദേഹം പറയുന്നുണ്ട്.ഈ വീഡിയോ വ്യാജമാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. യൂട്യൂബില്‍ ഇന്നലത്തെ തിയ്യതിയില്‍ ആണ് ഈ വീഡിയോ കിടക്കുന്നത്. ഇന്ത്യ ടുഡേ അടക്കമുളള മാധ്യമങ്ങള്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇന്ത്യയുടെ പൈലറ്റുമാരില്‍ ആരെയും കാണാതായിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണ് എന്നുമാണ് ആദ്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ പിന്നീട് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പൈലറ്റിനെ കാണാനില്ല എന്ന കാര്യം സ്ഥിരീകരിച്ചത്.

വ്യോമാതിർത്തി ലംഘിച്ച് വീണ്ടും പാക്കിസ്ഥാന്റെ ആക്രമണം;തിരിച്ചടി നൽകി ഇന്ത്യ

keralanews pakistan attack again violates indian airspace

ശ്രീനഗര്‍: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച്‌ വീണ്ടും പാക്കിസ്ഥാന്‍ ആക്രമണം. രജൗരി സെക്ടറിലെ നൗഷേരയിലാണ് പാക്കിസ്ഥാന്‍ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച്‌ ബോംബുകള്‍ വര്‍ഷിച്ചത്.ബുധനാഴ്ച രാവിലെ മൂന്ന് യുദ്ധവിമാനങ്ങളാണ് അതിര്‍ത്തി ലംഘിച്ചത്.പാക്കിസ്ഥാന്‍ അതിര്‍ത്തിലംഘിച്ചതോടെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇതോടെ വിമാനങ്ങള്‍ മടങ്ങിയെന്നും സൈന്യം അറിയിച്ചു.ഒരു വിമാനം നിയന്ത്രണ രേഖയ്ക്ക് അപ്പുറം തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുണ്ട്.സംഭവത്തെ തുടര്‍ന്നു കാഷ്മീരില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. നാല് വിമാനത്താവളങ്ങള്‍ അടയ്ക്കാനും കേന്ദ്രം തീരുമാനിച്ചു. പത്താന്‍കോട്ട്, ജമ്മു, ശ്രീനഗര്‍, ലേ വിമാനത്താവളങ്ങളാണ് അടയ്ക്കുന്നത്.ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാക് ആക്രമണം.