ദോഹ-കണ്ണൂര്‍ ഇൻഡിഗോ വിമാനം 14 മ​ണി​ക്കൂ​ര്‍ വൈ​കി;ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം

keralanews doha kannur indigo flight delayed for 14hours and passengers protest in kannur airport

കണ്ണൂര്‍ :വിമാനം വൈകിയതിനെ തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. വിമാനത്തില്‍ നിന്നും പുറത്തിറങ്ങാതെയാണ് യാത്രക്കാർ പ്രതിഷേധം രേഖപ്പെടുത്തിയത്.ദോഹയില്‍ നിന്നും ഇന്നലെ രാത്രി പത്ത് മണിക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോയുടെ 6ഇ1716 വിമാനമാണ് പതിനാല് മണിക്കൂറോളം വൈകിയത്.പുലര്‍ച്ചെ നാല് മണിക്ക് വിമാനം ഇന്ത്യയിലേക്ക് പുറപ്പെടും എന്നായിരുന്നു ആദ്യം നല്‍കിയ വിവരം.എന്നാല്‍ രാത്രി 12 മണിയോടെ അടുത്ത അറിയിപ്പ് വന്നത് രാവിലെ പത്ത് മണിയോടെ വിമാനം പുറപ്പെടും എന്നായിരുന്നു. എന്തു കൊണ്ടു വിമാനം വൈകുന്നു എന്ന ചോദ്യത്തിന് പൈലറ്റില്ല എന്നാണ് കാരണമായി അധികൃതര്‍ പറഞ്ഞത്.യാത്രക്കാര്‍ പ്രതിഷേധം കടുപ്പിച്ചതോടെ പതിനാല് മണിക്കൂര്‍ വൈകി ദോഹ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വിമാനം കണ്ണൂരിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് കണ്ണൂരില്‍ വിമാനം ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാര്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാതെ പ്രതിഷേധിക്കുകയായിരുന്നു.

ദില്ലിയില്‍ മലയാളി ഡോക്ടറെ മോഷ്ട്ടാക്കൾ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്നു

keralanews malayalee doctor died when she was thrown out from the train by thieves

ദില്ലി:ദില്ലിയില്‍ മലയാളി ഡോക്ടറെ മോഷ്ട്ടാക്കൾ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്നു. തൃശ്ശൂര്‍ പട്ടിക്കാട് സ്വദേശിയായ തുളസിയാണ് ട്രെയിനില്‍ നിന്നും വീണ് മരിച്ചത്. പുലര്‍ച്ചയോടെ ന്യൂ ദില്ലി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.കുടുംബത്തിനൊപ്പം ഹരിദ്വാര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡോ. തുളസിയുടെ കയ്യിലെ ബാഗ് തട്ടിപ്പറിക്കാന്‍ മോഷ്ട്ടാക്കൾ ശ്രമിക്കുകയായിരുന്നു. സ്റ്റേഷന്‍ അടുത്തെത്താന്‍ ആയതിനാല്‍ വാതിലിന് സമീപമാണ് തുളസി നിന്നിരുന്നത്. മോഷ്ടാക്കള്‍ ബാഗ് വലിച്ച്‌ ഓടിയപ്പോള്‍ തുളസി താഴെ വീഴുകയായിരുന്നു.ഈ സമയം ഭര്‍ത്താവും മകളുമുള്‍പ്പെടെയുള്ളവര്‍ കംപാര്‍ട്മെന്റില്‍ ഉണ്ടായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിച്ച്‌ വൈകീട്ട് സംസ്ക്കരിക്കും.മകള്‍ കാര്‍ത്തികയോടൊപ്പം വിഷു ആഘോഷിക്കാനാണ് തുളസിയും കുടുംബവും കഴിഞ്ഞയാഴ്ച ദില്ലിയിലേക്ക് പോയത്. ജലസേചന വകുപ്പില്‍ നിന്ന് വിരമിച്ച രുദ്രകുമാറാണ് ഡോക്ടര്‍ തുളസിയുടെ ഭര്‍ത്താവ്.കീരന്‍കുള്ളങ്ങര വാരിയത്ത് പത്മിനി വാര്യസ്യാരുയുടെയു ശേഖരവാര്യരുടെയും മകളാണ്.മുപ്പത് വര്‍ഷമായി പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ തറവാട് വീടിനോട് ചേര്‍ന്ന് ക്ലീനിക്ക് നടത്തിവരികയായിരുന്നു തുളസി.

എല്‍ഡിഎഫിനെ വെല്ലുവിളിച്ച്‌ യുഡിഎഫ്; ഇടുക്കിയില്‍ ഏതെങ്കിലും ഒരു നിയോജക മണ്ഡലത്തില്‍ ലീഡ് നേടിയാല്‍ സ്വര്‍ണമോതിരം

keralanews udf challenges ldf if take a lead in any constitution in idukki udf will give a golden ring

ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഇടുക്കിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വെല്ലുവിളിച്ച്‌ യു.ഡി.എഫ്.ഇടുക്കിയില്‍ ഏതെങ്കിലും നിയോജക മണ്ഡ‌ലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുകയാണെങ്കില്‍ സ്വര്‍ണമോതിരം നല്‍കുമെന്നാണ് വെല്ലുവിളിച്ചിരിക്കുന്നത്. ഡി.സി.സി അദ്ധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാറാണ് പരസ്യമായി എല്‍.ഡി.എഫിനെ വെല്ലുവിളിച്ചിരിക്കുന്നത്.ഇത്തവണ ശക്തമായ മത്സരമാണ് ഇടുക്കിയില്‍ നടക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏഴ് നിയോജക മണ്ഡലത്തില്‍ മൂന്നിടത്ത് മാത്രമേ യു.ഡി.എഫിന് മുന്നിലെത്താനായുള്ളു. നിയമസഭ തിരഞ്ഞെടുപ്പില്‍ അതിലും പരിതാപകരമായിരുന്നു. മൂന്നിടങ്ങളില്‍ മാത്രമേ യു.ഡി.എഫിന് മുന്നിട്ട് നില്‍ക്കാന്‍ കഴിഞ്ഞുള്ളു.

കോഴിക്കോട് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ വ​യോ​ധി​ക​ന്‍ കുത്തേറ്റ് മരിച്ചു;പ്രതി അറസ്റ്റില്‍

keralanews old man stabbed to death near kozhikkode commissioner office

കോഴിക്കോട്:കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ വയോധികന്‍ കുത്തേറ്റ് മരിച്ചു.സംഭവത്തില്‍ വളയം സ്വദേശിയായ പ്രബിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദനത്തിനിരയായി മരിച്ച മൂന്നുവയസുകാരന്‍റെ മൃതദേഹം സംസ്‌കരിച്ചു

keralanews the deadbody of three year old boy creamated who died after his mother beat him

കൊച്ചി:ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദനത്തിനിരയായി മരിച്ച മൂന്നുവയസുകാരന്‍റെ മൃതദേഹം സംസ്‌കരിച്ചു.കളമശ്ശേരി പലയ്‌ക്കാമുകള്‍ പള്ളിയില്‍ മതാചാര ചടങ്ങുകളോടെ നാട്ടുകാരാണ് മൃതദേഹം ഖബറടക്കിയത്.കഴിഞ്ഞ ദിവസം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം  കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് സൂക്ഷിച്ചത്. സംസ്കരിക്കുന്നതിന് മുന്‍പ് മൃതദേഹം അവസാനമായി കാണാന്‍ മാതാപിതാക്കള്‍ക്ക് പോലീസ് അവസരമൊരുക്കി. മകന്‍റെ മൃതദേഹം കണ്ട ഇരുവരും പൊട്ടിക്കരഞ്ഞു.ബംഗാള്‍ സ്വദേശിയായ അച്ഛന്‍റെയും ജാര്‍ഖണ്ഡ് സ്വദേശിനിയായ അമ്മയുടേയും ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കലക്ടറുടെ നിര്‍ദേശപ്രകാരം നാട്ടുകാരാണ് സംസ്കാര ചടങ്ങുകള്‍ നടത്തിയത്.അച്ഛനെയും കേസില്‍ പ്രതിചേര്‍ത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. അമ്മയുടെ അറസ്റ്റ് നേരത്തെ രേഖപെടുത്തി റിമാന്‍ഡ് ചെയ്തിരുന്നു. മാതാപിതാക്കള്‍ ഇവര്‍തന്നെ ആണോ എന്നുറപ്പിക്കാന്‍ DNA പരിശോധനയും നടത്തും.

സംസ്ഥാനത്ത് വേനൽമഴ ബുധനാഴ്ച വരെ തുടരും;ഇടിമിന്നലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

keralanews rain continues in the state till wednesday and chance for heavy thunder storm and landslide

തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന വേനൽമഴ അടുത്ത ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ഇടിയോട് കൂടിയ ശക്തമായ മഴ ചില ജില്ലകളിലും മറ്റിടങ്ങളില്‍ ശക്തിയേറിയ കാറ്റും സാധാരണ മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. അതിശക്തായ മഴ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലേക്ക് രാത്രി യാത്രകള്‍ ഒഴിവാക്കുന്നത് നന്നാവുമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ രാത്രി എട്ടുമണി വരെ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇടിവെട്ടുമ്ബോള്‍ മരങ്ങള്‍ക്ക് താഴെ നില്‍ക്കരുതെന്നും ഫോണുപയോഗം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഉച്ചയ്ക്ക് ശേഷം കുട്ടികളെ തുറസ്സായ സ്ഥലങ്ങളില്‍ കളിക്കാന്‍ അനുവദിക്കേണ്ടെന്നും ദുരന്ത നിവാരണ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഇടിമിന്നല്‍ ഉള്ള സമയങ്ങളില്‍ മൈക്രോഫോണ്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ഒഴിവാക്കണമെന്ന് രാഷ്ട്രീയക്കാര്‍ക്കും മുന്നറിയിപ്പുണ്ട്.

ആലുവയിൽ അമ്മയുടെ ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ട മൂന്നുവയസ്സുകാരന്റെ ഡിഎൻഎ പരിശോധന നടത്തും;സംസ്ക്കാരം പിന്നീട്

keralanews dna test of three year old child died after mother beat in aluva will be take

കൊച്ചി:ആലുവയിൽ അമ്മയുടെ ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ട മൂന്നുവയസ്സുകാരന്റെ ഡിഎൻഎ പരിശോധന നടത്തും. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്.അതിനായി മർദ്ദിച്ച സ്ത്രീയുടേത് തന്നെയാണോ കുഞ്ഞെന്നറിയാൻ ഡി.എൻ.എ പരിശോധന പൂർത്തിയാക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ 9 മണിയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. കളമശേരി മെഡിക്കൽ കോളജിലേക്ക് എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ കുഞ്ഞിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് തീരുമാനമായില്ല.അതേസമയം നാട്ടിലേക്ക് കൊണ്ട്‌പോകാന്‍ ആരുമില്ലാത്ത കുഞ്ഞിനെ ഖബറടക്കാന്‍ തയ്യാറായി കാത്തിരിക്കുകയാണ് ഏലൂര്‍ പാലയ്ക്കാമുകള്‍ ജുമാമസ്ജിദിലെ സുമനസുകള്‍. ഏലൂരിലെ കൗണ്‍സിലര്‍ നസീറ റസാക്കിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും സഹായവുമായി എത്തിയിരുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണവുമായി യുവതി രംഗത്ത്

keralanews sex harrasement allegation against supreme court chief justice ranjan gogoi

ന്യൂഡൽഹി:സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണവുമായി യുവതി രംഗത്ത്.വിഷയവുമായി ബന്ധപ്പെട്ട് മുന്‍ കോടതി ജീവനക്കാരി 22 ജഡ്ജിമാര്‍ക്ക് പരാതി നല്‍കി. ചീഫ് ജസ്റ്റിസിന്റെ വസതിയില്‍വെച്ച്‌ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ യുവതി പറയുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ മൂന്നംഗ ബെഞ്ച് വേനലവധി വെട്ടിച്ചുരുക്കി പ്രത്യേക സിറ്റിങ് ചേര്‍ന്നു. ആരോപണം നിഷേധിച്ച ചീഫ് ജസ്റ്റിസ് താന്‍ രാജിവെക്കില്ലെന്നു ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.മുന്‍ സ്റ്റാഫ് അംഗമായ 35കാരിയാണ് ചീഫ് ജസ്റ്റിസ് വീട്ടില്‍വച്ച്‌ തന്നെ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട് 22 സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് പരാതി സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞദിവസം ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് കോടതി അടിയന്തര സിറ്റിങ് ചേര്‍ന്നത്. കഴിഞ്ഞദിവസം ചില മാധ്യമങ്ങള്‍ ആരോപണം സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടിരുനന്നു.താന്‍ ഇരയാക്കപ്പെട്ടുവെന്നും സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ടുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10, 11 തിയ്യതികളിലായിരുന്നു സംഭവമെന്നും പരാതിയില്‍ ആരോപിക്കുന്നു. തനിക്കെതിരെ വ്യാജ പരാതി നല്‍കി. തന്നെ നിശ്ശബ്ദയാക്കാനാണ് ശ്രമം. ഇതിന് പുറമെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. എല്ലാത്തിനും തന്റെ കൈയ്യില്‍ തെളിവുകളുണ്ടെന്നും യുവതി പറയുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വൃന്ദ ഗ്രോവറിനെ ഉദ്ധരിച്ച്‌ ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു.

വിവാദ പരാമർശം;എ.വിജയരാഘവനെതിരെ കേസെടുക്കില്ല

keralanews controversial reference case will not be filed against vijayaraghavan

കോഴിക്കോട്:ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർ രമ്യ ഹരിദാസിനെതിരെ അശ്ളീല പരാമർശം നടത്തിയ സംഭവത്തിൽ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ്.ഇത് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കി. അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസംഗം വിജയരാഘവന്‍ നടത്തിയിട്ടില്ലെന്നാണ് നിയമോപദേശം. മലപ്പുറം എസ്.പി പ്രതീഷ് കുമാര്‍ തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത് കുമാറിന് റിപ്പോര്‍ട്ട് കൈമാറി.ഏപ്രില്‍ ഒന്നിന് പൊന്നാനിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ രമ്യാ ഹരിദാസിനെതിരേ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ രമ്യാ ഹരിദാസ് പോലീസില്‍ പരാതി നല്‍കി. ആലത്തൂര്‍ ഡിവൈഎസ്പിക്കാണ് രമ്യാ ഹരിദാസ് പരാതി നല്‍കിയത്. വിജയരാഘവന്‍ തനിക്കെതിരേ നടത്തിയ പരാമര്‍ശം യാദൃശ്ചികമല്ലെന്നും ആസൂത്രിതമാണെന്നുമായിരുന്നു രമ്യയുടെ ആരോപണം.വിവാദ പരാമര്‍ശത്തില്‍ വിജയരാഘവന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ താക്കീത് നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് പരാമര്‍ശം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് താക്കീത്. ആവര്‍ത്തിച്ചാല്‍‌ ശക്തമായ നടപടിയെന്നും എ.വിജയരാഘവന് മുന്നറിയിപ്പ് നല്‍കി.അതേസമയം രമേശ് ചെന്നിത്തലയും, പൊന്നാനി യൂത്ത് കോണ്‍ഗ്രസ് നേതാവും, രമ്യ ഹരിദാസും നേരിട്ട് പരാതി നല്‍കിയിട്ടും ഇത്തരത്തിലൊരു നടപടി അംഗീകരിക്കാനാവില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും യു.‌ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി.തെറ്റായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും കേസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് എം.കെ രാഘവനെ വേട്ടയാടുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന നടപടി അംഗീകരിക്കില്ല.രമ്യക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കേരളം വിധിയെഴുതാൻ ഇനി രണ്ടു നാൾ കൂടി;നാളെ കൊട്ടിക്കലാശം

keralanews two days remaining for election in kerala and kottikalasam on tomorrow

തിരുവനന്തപുരം:കേരളം വിധിയെഴുതാൻ ഇനി രണ്ടു നാൾ കൂടി.നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരത്തിന് അന്ത്യമാകും. നാളെ വൈകിട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. പ്രചാരണത്തിന്റെ അവസാന ലാപ്പിലെത്തിയപ്പോള്‍ ദേശീയ, സംസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങളുയർത്തിയുള്ള ആരോപണ പ്രത്യാരോപണങ്ങളാല്‍ കളം നിറയുകയാണ് മൂന്ന് മുന്നണികളും.അവസാന നിമിഷം ദേശീയ നേതാക്കളെ എത്തിച്ച് വോട്ട് ഉറപ്പിക്കാന്‍ ആഞ്ഞു ശ്രമിക്കുകയാണ് മുന്നണികള്‍.21ന് വൈകുന്നേരം ആറു വരെയാണ് പരസ്യ പ്രചാരണത്തിന് അനുമതി. കൊട്ടിക്കലാശം ആവേശോജ്ജ്വലമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ. ഒപ്പം അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ കർശന സുരക്ഷ ഒരുക്കി പൊലീസും.പര്യടനങ്ങൾ ഏറക്കുറെ പൂർത്തിയാക്കിയ സ്ഥാനാർഥികൾ വിട്ടുപോയവ പൂർത്തീകരിക്കാനുള്ള തിരക്കിലാണ്. യു.ഡി.എഫിനുവേണ്ടി രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കം നേതാക്കളും ഇടതുമുന്നണിക്കുവേണ്ടി സീതാറാം യെച്ചൂരി, സുധാകർ റെഡ്ഡി അടക്കമുള്ളവരും ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ അമിത് ഷാ എന്നിവരുമാണ് ജനത്തെ ഇളക്കിമറിക്കാനെത്തുന്നത്.