തളിപ്പറമ്പ് ബക്കളത്ത് സിപിഎം ഓഫീസിന് നേരെ അക്രമം

keralanews attack against cpm office in bakkalam thalipparamba

തളിപ്പറമ്പ്:തളിപ്പറമ്പ് ബക്കളത്ത് സിപിഎം ഓഫീസിന് നേരെ അക്രമം.മടയിച്ചാലിലെ ബക്കളം സി.പി.എം നോര്‍ത്ത് ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെയാണ് അക്രമമുണ്ടായത്. ഓഫീസും ചെഗുവേര ക്ലബ്ബും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പത്ത് ജനല്‍ചില്ലുകളാണ് ഇന്ന് പുലര്‍ച്ചെ അടിച്ചുതകര്‍ത്തത്.നോര്‍ത്ത് ബ്രാഞ്ച്‌സെക്രട്ടറി പി.വി.സതീഷ്‌കുമാറിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.സിഐ എ.അനില്‍കുമാര്‍, എസ് ഐ കെ.കെ.പ്രശോഭ്, സ്‌പെഷ്യല്‍ബ്രാഞ്ച് എഎസ്‌ഐ കെ.മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.കഴിഞ്ഞദിവസം തെക്കേ ബക്കളത്തെ അഷറഫിന്റെ ചിക്കന്‍സ്റ്റാളിനും നേരെ ബോംബാക്രമണം നടന്നിരുന്നു. ഇതിനുപിന്നില്‍ സി.പി എം ആണെന്ന് ലീഗ് നേതൃത്വം ആരോപിച്ചിരുന്നു. എന്നാല്‍ ബക്കളത്ത് പ്രവര്‍ത്തിക്കുന്ന കോഴിക്കട പല സാമൂഹ്യ വിരുദ്ധരുടെയും താവളമാണെന്നും നണിയൂര്‍ നമ്ബ്രത്ത് അക്രമം നടത്തിയതും പോള ചന്ദ്രനെ അക്രമിക്കാന്‍ ശ്രമിച്ചതും തെരഞ്ഞെടുപ്പ് ദിവസം അക്രമം ലക്ഷ്യമിട്ട് ഒഴക്രോത്ത് കേന്ദ്രീകരിച്ചതും ഈ സംഘമാണ്.ഇതിന് മറയിടാന്‍ ലീഗ് നേതൃത്വം തന്നെ ആസൂത്രണം ചെയ്തതാണ് ബക്കളത്തെ ബോംബ് സ്‌ഫോടനമെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ സി.പി.എം ഓഫീസിന് നേരെ നടന്ന അക്രമസംഭവത്തിന് പിറകിലും മുസ്‌ലിം ലീഗാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. സി.പി.എം ഓഫീസിന് നേരെ നടന്ന അക്രമ സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബക്കളത്ത് സിപിഎം നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു.

ശ്രീലങ്കയിലെ ഐസിസ് കേന്ദ്രത്തില്‍ ചാവേറുകള്‍ പൊട്ടിത്തെറിച്ചു;15 പേര്‍ കൊല്ലപ്പെട്ടു

Sri Lankan air force officers and clergy stand outside St. Anthony's Shrine, a day after a blast in Colombo, Sri Lanka, Monday, April 22, 2019. Easter Sunday bombings of churches, luxury hotels and other sites was Sri Lanka's deadliest violence since a devastating civil war in the South Asian island nation ended a decade ago. (AP Photo/Gemunu Amarasinghe)

കൊളംബോ:ശ്രീലങ്കയിലെ ഐസിസ് കേന്ദ്രത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്‌ക്കിടയിൽ ആറു കുട്ടികൾ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. പരിശോധനയ്‌ക്കിടെ മൂന്ന് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ച സംഭവത്തിലാണ് മൂന്ന് സ്ത്രീകളും ആറ് കുട്ടികളും കൊല്ലപ്പെട്ടത്. ബാക്കിയുള്ളവരെ സുരക്ഷാസേന വെടിവച്ച്‌ കൊല്ലുകയായിരുന്നു.രാജ്യത്തിന്റെ കിഴക്കന്‍ നഗരമായ കലുമുനായിയില്‍ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവമുണ്ടായത്.ഐസിസ് കേന്ദ്രത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധനയ്‌ക്ക് എത്തിയപ്പോഴാണ് മൂന്ന് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ചത്. വീട്ടിലുള്ളവരുമായി പൊലീസ് സംഘം ഒരുമണിക്കൂറിലേറെ ഏറ്റുമുട്ടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏറ്റുമുട്ടലിനിടയില്‍ ഒരു ഗ്രാമീണനും കൊല്ലപ്പെട്ടതായി സുരക്ഷാസേനയുടെ വക്താവ് സുമിത്ത് അട്ടപ്പട്ടു അറിയിച്ചു. സംഭവത്തില്‍ സുരക്ഷാസേനയില്‍ പെട്ട ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.ഈസ്‌റ്റര്‍ ദിനത്തില്‍ രാജ്യതലസ്ഥാനത്ത് ആക്രമണം നടത്തിയവരുടെ വസ്ത്രവും കറുത്ത കൊടികളും ഇവിടെ നിന്നും ലഭിച്ചതായും അട്ടപ്പട്ടു വ്യക്തമാക്കി. ഇതിന് പുറമെ സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന സ്‌ഫോടക വസ്തുക്കളുടേതിന് സമാനമായ വസ്തുക്കളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഞായറാഴ്‌ച പ്രാര്‍ത്ഥനകള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയതായി ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു. കൂടുതല്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് കുര്‍ബാനകള്‍ റദ്ദാക്കിയത്.വിശ്വാസികള്‍ വീടുകളില്‍ തന്നെ തുടരണമെന്നും ആര്‍ച്ച്‌ ബിഷപ്പ് സന്ദേശത്തില്‍ അറിയിച്ചു.

കോട്ടയം നാഗമ്പടത്തെ പഴയ റെയില്‍ പാലം പൊളിക്കുന്നു;ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി

keralanews the old railway bridge at nagambadam will be demolished and restrictions on train traffic

കോട്ടയം:നാഗമ്പടത്തെ പഴയ റെയില്‍ പാലം പൊളിക്കുന്നു.ചെറുസ്ഫോടക വസ്തുകള്‍ ഉപയോഗിച്ച്‌ നിയന്ത്രിത സ്ഫോടനത്തിലൂടെയാവും പാലം തകര്‍ക്കുക. അമിത മലിനീകരണം ഒഴിവാക്കാനും, ട്രെയിന്‍ ഗതാഗതം തടസപ്പെടുത്താതിരിക്കാനുമാണ് സ്ഫോടനത്തലൂടെ പാലം തകര്‍ക്കുന്നതെങ്കിലും കോട്ടയത്ത് ടെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.ചെന്നൈ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മാഗലിംഗ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നത്. ഇന്ന് 11നും 12നും ഇടയിലാണ് പാലം പൊളിക്കുന്നത്.സുരക്ഷ മുന്‍നിര്‍ത്തി എം.സി റോഡിലും ഗതാഗതം നിരോധിക്കും.പാലത്തില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ച്‌ കഴിഞ്ഞു. രാവിലെ പാലത്തിനടിയിലെ വൈദ്യുതി ലൈന്‍ നീക്കം ചെയ്യും. തുടര്‍ന്ന് ട്രാക്ക് മണല്‍ചാക്കും തടിയും കൊണ്ട് സുരക്ഷിതമായി മൂടിയതിന് ശേഷമായിരിക്കും സ്ഫോടനം നടത്തുക. പാലം തകര്‍ന്നു കഴിഞ്ഞാലുടന്‍ തന്നെ ട്രാക്ക് പഴയ പടിയിലാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും വൈകുന്നേരത്തോടെ ട്രാക്ക് പൂര്‍വ്വസ്ഥിതിയില്‍ ആക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.പാത ഇരട്ടിപ്പിക്കുന്നതിന്റ ഭാഗമായി പുതിയ റെയില്‍ പാലം നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് 1953ല്‍ നിര്‍മിച്ച നാഗമ്ബടം പഴയ പാലം പൊളിക്കാന്‍ തീരുമാനിച്ചത്.

കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന ഭീഷണി സന്ദേശം വ്യാജമെന്ന് ബെംഗളൂരു പോലീസ്;മുൻ സൈനികൻ അറസ്റ്റിൽ

keralanews news about terrorist attacks in eight states including kerala would be false retired army personnel arrested

ബെംഗളൂരു:കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന ഭീഷണി സന്ദേശം വ്യാജമെന്ന് ബെംഗളൂരു പോലീസ്.വ്യജ സന്ദേശം പൊലീസിനെ വിളിച്ച്‌ അറിയിച്ചതിന് ബംഗലൂരു റൂറല്‍ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തതു.സൈന്യത്തില്‍ നിന്ന് വിരമിച്ച സുന്ദരമൂര്‍ത്തി ഇപ്പോള്‍ ആവലഹള്ളിയില്‍ ലോറി ഡ്രൈവറാണ്.ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സിറ്റി പൊലീസിനെ വിളിച്ച്‌ കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം ഇയാൾ നല്‍കിയത്. ഫോണ്‍ നമ്പർ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്.ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെന്നും അത് വിളിച്ച്‌ അറിയിക്കുകയാണ് ചെയ്തതെന്നുമാണ് സുന്ദരമൂര്‍ത്തി പൊലീസിനോട് പറഞ്ഞത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.കേരളം അടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം കിട്ടിയെന്നും ജാഗ്രത പാലിക്കണമെന്നും ഇന്നലെ വൈകീട്ട് ബംഗലൂരു പൊലീസ് കേരളത്തെ അറിയിച്ചിരുന്നു.ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഭീകരാക്രമണ ഭീഷണിയുണ്ടായത്.

അതേസമയം ബംഗലൂരുവില്‍ നിന്ന് വന്ന ഭീകരാക്രമണ സന്ദേശം വ്യാജമെന്ന് തെളിഞ്ഞെങ്കിലും ജാഗ്രത തുടരാനാണ് കേരള പൊലീസിന്‍റെ തീരുമാനം. തിരക്കേറിയ സ്ഥലങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പൊലീസിന്‍റെ കര്‍ശന പരിശോധന തുടരും. ജാഗ്രതയോടെ ഇരിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി നല്‍കിയിട്ടുണ്ട്.ട്രെയിന്‍ വഴി തീവ്രവാദികളെത്തുമെന്ന സന്ദേശത്തെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനുകളിലാണ് കര്‍ശന പരിശോധന നടത്തുന്നത്. റെയില്‍വെ സ്റ്റേഷനുകളിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരുടെയും ലഗേജുകള്‍ പരിശോധിക്കുന്നുണ്ട്.യാത്രക്കാരെയും നിരീക്ഷിക്കുന്നുണ്ട്. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും ബംഗലൂരു പൊലീസിന്‍റെ സന്ദേശത്തെ തുടര്‍ന്ന് ജാഗ്രത നിര്‍ദ്ദേശം ശക്തമാക്കുകയായിരുന്നു. ഭീഷണി സന്ദേശം വ്യാജമെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും സുരക്ഷയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് കേരള പൊലീസ് ഇപ്പോഴുള്ളത്.

നാവിക സേനയുടെ ഐഎന്‍എസ് വിക്രമാദിത്യ കപ്പലിൽ തീപിടുത്തം;ലഫ്. കമാന്‍ഡര്‍ക്ക് ദാരുണാന്ത്യം

keralanews fire broke out in i n s vikramadithya ship lt commandar died

കാര്‍വാര്‍: നാവിക സേനയുടെ ഐഎന്‍എസ് വിക്രമാദിത്യ കപ്പലിലുണ്ടായ തീപിടുത്തത്തില്‍ ലഫ്. കമാന്‍ഡര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ കാര്‍വാറില്‍ വച്ചാണ് സംഭവം.ലഫ്. കമാന്‍ഡര്‍ ഡി. എസ്. ചൗഹാനാണ് കൊല്ലപ്പെട്ടതെന്ന് നാവിക സേന അറിയിച്ചു.തുറമുഖത്തേക്ക് കപ്പല്‍ കയറ്റുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. രാജ്യത്തെ ഏക വിമാനവാഹിനി കപ്പലാണ് ഐഎന്‍എസ് വിക്രമാദിത്യ.തീ നിയന്ത്രണ വിധേയമാക്കിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കപ്പലില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ചൗഹാന്‍ ശ്വാസം മുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു.സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉടന്‍ തന്നെ കാര്‍വാറിലെ നാവിക സേനാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. തീപിടുത്തമുണ്ടായെങ്കിലും കപ്പലിന് കാര്യമായ തകരാര്‍ ഉണ്ടായിട്ടില്ലെന്നാണ് സൂചന. അപകടമുണ്ടായതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 2004 ജനുവരിയിലാണ് റഷ്യയില്‍നിന്ന് 2.3 ബില്യണ്‍ യുഎസ് ഡോളറിന് ഇന്ത്യ വിമാനവാഹിനിക്കപ്പല്‍ വാങ്ങിയത്. അറ്റകുറ്റപ്പണികള്‍ വൈകിയതിനാല്‍ 2013ലാണു വിക്രമാദിത്യ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുന്നത്.284 മീറ്റര്‍ നീളവും 60 മീറ്റര്‍ ഉയരവുമുണ്ട്. ഏകദേശം 20 നില കെട്ടിടത്തിന്‍റെ ഉയരമാണിത്. 40,000 ടണ്‍ ഭാരമുള്ള വിക്രമാദിത്യയാണ് ഇന്ത്യന്‍ നാവികസേനയിലെ ഏറ്റവും ഭാരമേറിയതും വലിപ്പമുള്ളതുമായ കപ്പല്‍.ഫ്രാന്‍സിന്‍റെ നാവികസേനയുമായി ചേര്‍ന്ന് ഇന്ത്യന്‍ നാവികസേന മെയ്‌ 1 മുതല്‍ നടത്താനിരുന്ന വരുണ നാവികാഭ്യാസത്തിലെ പങ്കാളിയായിരുന്നു ഐ.എന്‍.എസ് വിക്രമാദിത്യ.

ഞായറാഴ്ചകളില്‍ തിരുവനന്തപുത്ത് നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

keralanews special train alloted from thiruvananthapuram to bengalooru on sundays

തിരുവനന്തപുരം:ഞായറാഴ്ചകളില്‍ തിരുവനന്തപുത്ത് നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു.കൊച്ചുവേളിയില്‍ നിന്നു ഞായറാഴ്ച വൈകിട്ടു 5ന് പുറപ്പെടുന്ന സുവിധ ട്രെയിന്‍ (82644) പിറ്റേ ദിവസം രാവിലെ 8.40ന് ബെംഗളൂരുവിലെ കൃഷ്ണരാജപുരത്ത് എത്തും.മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു 2നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 6ന് കൊച്ചുവേളിയിലെത്തും. 8 സ്ലീപ്പര്‍, 2 തേഡ് എസി, 2 ജനറല്‍ എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക.ഈ മാസം 28 മുതല്‍ ജൂണ്‍ 30 വരെയാണു സ്‌പെഷല്‍ സര്‍വീസ്. ഇത് താല്‍ക്കാലിക നടപടിയാണെങ്കിലും കൊച്ചുവേളി ബാനസവാടി ഹംസഫര്‍ എക്‌സ്പ്രസ് ഞായറാഴ്ച സര്‍വീസ് നടത്താനുളള സാധ്യതയും റെയില്‍വേ പരിശോധിക്കും.ഞായറാഴ്ച സ്ഥിരം സര്‍വീസ് ലഭിക്കാന്‍ ഇപ്പോള്‍ ആഴ്ചയില്‍ 2 ദിവസം സര്‍വീസ് നടത്തുന്ന ഹംസഫര്‍ എക്‌സ്പ്രസിന്റെ യാത്രാദിവസങ്ങളിലും സമയക്രമത്തിലും മാറ്റം വരുത്തിയാല്‍ മതിയാകും.

ന്യു​ന​മ​ര്‍​ദം ചു​ഴ​ലി​ക്കാ​റ്റാ​കു​ന്നു;കേരളത്തിൽ ജാഗ്രത നിർദേശം;എട്ടു ജില്ലകളിൽ യെല്ലോ അ​ല​ര്‍​ട്ട്

keralanews low preassure turns to cyclone alert in kerala yellow alert in eight districts

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം നൽകി.എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ചുഴലിക്കാറ്റിനൊപ്പം കേരളത്തില്‍ വ്യാപക മഴ പെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണു നടപടി.ശ്രീലങ്കക്കും കന്യാകുമാരിക്കും സമീപമാണ് ന്യൂനമര്‍ദം രൂപം കൊണ്ടിരിക്കുന്നത്.അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദമാകും. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റായി തമിഴ്നാട്-ആന്ധ്രാ തീരത്ത് പതിക്കുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗതയിലാകും ഫാനി വീശിയടിക്കുക. ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം മൂലം 28, 29 തീയതികളില്‍ കേരളത്തിലും കര്‍ണാടക തീരത്തും ശക്തമായ മഴയും കാറ്റുമുണ്ടാകും. 28ന് രാവിലെ മുതല്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. 29ന് ഇത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനുമുള്ള സാധ്യതയുണ്ട്. ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് 29ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും 30ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്തിന്‍റെ കിഴക്കും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യ ഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കേരളതീരത്തും മത്സ്യബന്ധനത്തിന് പോകുന്നതു വിലക്കിയിട്ടുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ ഉടന്‍ തിരിച്ചെത്താനും നിര്‍ദേശം നല്‍കി.

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് ആദ്യവാരം പ്രസിദ്ധീകരിക്കും

keralanews sslc result of this year will published may first week

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് ആദ്യവാരം പ്രസിദ്ധീകരിക്കും.മൂല്യനിര്‍ണയം തീര്‍ന്ന ശേഷം ടാബുലേഷനും മറ്റു നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കും. അതേസമയം എസ്‌എസ്‌എല്‍സി പരീക്ഷ ഫലം പുറത്തു വരുന്നതിന്റെ അടുത്ത ദിവസം തന്നെ പ്ലസ് ടു ഫലവും പ്രസിദ്ധീകരിക്കും. എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ നടത്തിപ്പിലെന്ന പോലെ കുറ്റമറ്റ രീതിയില്‍ പരീക്ഷാ ഫലം തയ്യാറാക്കാനുള്ള നടപടികളും പരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

keralanews p m narendra modi submitted nomination in varanasi

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വാരണാസി കളക്‌ട്രേറ്റിലാണ് പ്രധാനമന്ത്രി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. വാരണാസിയിലെ കാലഭൈരക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു പത്രികാ സമര്‍പ്പണത്തിന് എത്തിയത്.എന്‍ഡിഎയിലെ സഖ്യകക്ഷി നേതാക്കളും കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമെല്ലാം അദ്ദേഹത്തെ അനുഗമിച്ചു.അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കളക്ടേറ്റില്‍ പ്രധാനമന്ത്രിക്കായി കാത്തുനിന്നു. പുഷ്പവൃഷ്ടി നടത്തിയാണ് അണികള്‍ പ്രധാനമന്ത്രിയെ വരവേറ്റത്.ബിജെപി അധ്യക്ഷന്‍ അമിത് ഷാ, പീയുഷ് ഗോയല്‍, ഉദ്ധവ് താക്കറെ, ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍, അണ്ണാ ഡിഎംകെ നേതാവ് ഒ പനീര്‍ ശെല്‍വം, ജെഡിയു നേതാവ് നിതീഷ് കുമാര്‍ തുടങ്ങിയവരെല്ലാം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനായി എത്തിയിരുന്നു

വയനാട് ബത്തേരിയിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു

keralanews two died in a blast in batheri wayanad

വയനാട്:സുൽത്താൻബത്തേരിയിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു.നായ്ക്കട്ടി സ്വദേശികളായ ആമിന, ബെന്നി എന്നിവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു സ്‌ഫോടനം നടന്നത്.മരിച്ച ഇരുവരും അയല്‍വാസികളാണ്. ശശീരത്തില്‍ സ്ഫോടക വസ്തു കെട്ടിവെച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.