അറക്കൽ സുല്‍ത്താൻ ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചു

keralanews araikkal sultan adiraja fathima muthubeevi passed away

കണ്ണൂര്‍: കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിലെ സുല്‍ത്താന്‍ അറക്കല്‍ ആദിരാജ ഫാത്തിമ മുത്തുബീബി (86) അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് തലശ്ശേരി ചേറ്റം കുന്നിലെ സ്വവസതിയായ ‘ഇശലില്‍’ വച്ചാണ് അന്ത്യം സംഭവിച്ചത്. പരേതനായ സി.പി. കുഞ്ഞഹമ്മദ് എളയയാണ് ഭര്‍ത്താവ്. ഏക മകള്‍ ആദിരാജ ഖദീജ സോഫിയ. കഴിഞ്ഞ വര്‍ഷം ജൂണ്‍ 26 ന് സഹോദരിയും 38 ആമത് അറക്കല്‍ സ്ഥാനിയുമായിരുന്ന അറക്കല്‍ സുല്‍ത്താന്‍ സൈനബ ആയിഷ ആദിരാജയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഫാത്തിമ മുത്തുബീവി 39 ആമത്‌ അറക്കല്‍ സുല്‍ത്താന്‍ സ്ഥാനം ഏറ്റെടുത്തത്.തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ മഗ്‌രിബ് നമസ്‌ക്കാരത്തിന് ശേഷം മയ്യത്ത് നമസ്‌ക്കാരവും തുടര്‍ന്ന് ഖബറടക്കവും നടക്കുമെന്ന് ബീവിയുടെ പ്രതിനിധികളായ പേരമകന്‍ ഇന്‍ത്യാസ് അഹമ്മദ് ആദിരാജ, സഹോദരി പുത്രന്‍ മുഹമ്മദ് റാഫി ആദിരാജ എന്നിവര്‍ അറിയിച്ചു.അറക്കല്‍ കെട്ടിന് സമീപത്തെ കണ്ണൂര്‍ സിറ്റി ജുമാ അത്ത് പള്ളി ഉള്‍പ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാരി കൂടിയാണ് അറയ്ക്കല്‍ സുല്‍ത്താന്‍ എന്ന നിലയില്‍ ബീവിയില്‍ നിക്ഷിപ്തമായിട്ടുള്ളത്. കണ്ണൂര്‍ സിറ്റിയുടെ ചരിത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ന്‍കുന്ന അറയ്ക്കല്‍ മ്യൂസിയത്തിന്റെ രക്ഷാധികാരി കൂടിയാണ് അന്തരിച്ച ആദിരാജ ഫാത്തിമാ മുത്തു ബീവി.

ഫോനി ചുഴലിക്കാറ്റിനെ കുറിച്ച് കൃത്യമായി മുന്നറിയിപ്പ് നൽകി;കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന് ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം

keralanews give accurate warning about foni cyclone un recognition for central weather monitoring centre

ന്യൂഡൽഹി:ഫോനി ചുഴലിക്കാറ്റിന്റെ തീവ്രതയെ കുറിച്ച്‌ കൃത്യമായ മുന്നറിയിപ്പ് നൽകിയതിന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം.കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്കായത് ഫോനിയുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ സഹായകമായി എന്ന് ഐക്യരാഷ്ട്രസംഘടനയുടെ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു.ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ 8 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. പതിനൊന്ന് ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ടാവുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഫോനിയെ അതിതീവ്രചുഴലിക്കാറ്റിന്റെ വിഭാഗത്തിലാണ് കാലാവസ്ഥാ ഗവേഷണകേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുടക്കത്തില്‍ മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗതയില്‍ വീശിയ ഫോനിയുടെ വേഗത ഇപ്പോള്‍ മണിക്കൂറില്‍ 90 കിമീ ആയി കുറഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം;ആർക്കെതിരെയും പരാതിയില്ലെന്ന് വിദ്യാർത്ഥിനി

keralanews in the incident of suicide attempt in thiruvananthapuram university college student give statement that no complaint against anyone

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെൺകുട്ടി മൊഴി നൽകി.രാവിലെ 11 മണിയോടെയാണ് പെൺകുട്ടി ആറ്റിങ്ങൽ സ്റ്റേഷനിലെത്തി മൊഴി നൽകിയത്.കടുത്ത മാനസിക സമ്മര്‍ദം അനുഭവപ്പെട്ടതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.സമരം കാരണം തുടര്‍ച്ചയായി ക്ലാസുകള്‍ മുടങ്ങിയത് സമ്മര്‍ദത്തിലാക്കിയെന്നും കോളേജില്‍ പഠനം നല്ല രീതിയില്‍ കൊണ്ട് പോവാന്‍ സാധിച്ചില്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. പഠനത്തെക്കാള്‍ കൂടുതല്‍ മറ്റ് പരിപാടികളാണ് നടക്കുന്നത്.അധ്യയന ദിവസങ്ങള്‍ നഷ്ടമായി കൊണ്ടിരുന്നു, ഈ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥിനി വിശദമാക്കി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.നേരത്തെ ആത്മഹത്യാ കുറിപ്പിൽ രണ്ട് എസ്.എഫ്.ഐ വനിതാ നേതാക്കളുടെ പേര് പെൺകുട്ടി പറഞ്ഞിരുന്നു. ഇവരടക്കം സംഘടനാ നേതാക്കൾ പഠിക്കാൻ അനുവദിക്കുന്നില്ലെന്നും പ്രിൻസിപ്പാളിനോട് പരാതി പറഞ്ഞ ശേഷം കോളേജിൽ പഠിക്കാൻ കഴിയാതായെന്നുമായിരുന്നു പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ വിവരിച്ചത്.

തൊടുപുഴയില്‍ പതിനാലുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം

keralanews 14year old boy brutally beaten by mothers friend in thodupuzha

കൊച്ചി:തൊടുപുഴയില്‍ പതിനാലുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം.കുട്ടിയുടെ വയറില്‍ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഇയാള്‍ ഇടിക്കുകയും ഫ്രിഡ്ജിന്റെ ഇടയില്‍വെച്ച്‌ ഇടിച്ച്‌ പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.കുട്ടിയെ മര്‍ദ്ദിച്ച തൊടുപുഴ പട്ടയം കവല സ്വദേശി ജയേഷിനെ അറസ്റ്റ് ചെയ്തു.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ബന്ധുവിനൊപ്പം കുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്.പൊലീസ് നിര്‍ദ്ദേശ പ്രകാരം ആശുപത്രിയില്‍ ചികില്‍സ തേടിയ പതിനാല് വയസുകാരനെ ഇന്ന് വീട്ടിലേക്ക് മാറ്റി. ഒരുമാസം മുമ്പാണ് തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദ് ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം നടന്നത്.

ശ്രീലങ്കയിൽ ആക്രമണം നടത്തിയ ഭീകരർ കേരളത്തിലും എത്തിയിരുന്നതായി ശ്രീലങ്കൻ സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ

keralanews srilankan military commandar reveals that the terrorists who attacked srilanka reached kerala also

കൊളംബോ:ശ്രീലങ്കയിൽ ആക്രമണം നടത്തിയ ഭീകരർ കേരളത്തിലും എത്തിയിരുന്നതായി ശ്രീലങ്കൻ സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ.ലെഫ് : ജന.മഹേഷ് സേന നായകയുടേതാണ് പ്രതികരണം.ഇന്ത്യയിലെത്തിയ ഭീകരര്‍ കാശ്‌മീര്‍, കേരളം, ബംഗളൂരു എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്ന് ലങ്കന്‍ മഹേഷ് സേനാനായകെ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.എന്നാൽ ഇവരുടെ സന്ദർശനത്തിന്റെ ഉദ്ദേശം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ പരിശീലനത്തിനോ രാജ്യത്തിനു പുറത്തുള്ള മറ്റു സംഘടനകളുമായി ബന്ധപ്പെടാനോ ആയിരിക്കാമെന്ന് ഉറപ്പുണ്ടെന്നും ലങ്കന്‍ സൈനികമേധാവി പറഞ്ഞു. സ്ഫോടനത്തിനു നേതൃത്വം നല്‍കിയവര്‍ നടത്തിയ യാത്രകള്‍ പരിശോധിച്ചാല്‍ ആക്രമണത്തിനു രാജ്യാന്തര സഹായം ലഭിച്ചിട്ടുണ്ടെന്നു വിലയിരുത്താന്‍ കഴിയുമെന്നും ലഫ്. ജനറല്‍ മഹേഷ് സേനാനായകെ പറഞ്ഞു.സ്‌ഫോടനവുമായി ബന്ധമുള്ള മൗലവി സഹ്രാന്‍ ബിന്‍ ഹാഷിമാണ് ഇന്ത്യയിലെത്തിയതെന്നാണ് സംശയം. ശ്രീലങ്കന്‍ നാഷണല്‍ തൗഹീദ് ജമാ അത്‌(എന്‍ റ്റി ജെ)യുടെ നേതാവാണ് ഇയാള്‍. ഹാഷിം അംഗമായുള്ള തമിഴ്‌നാട് തൗഹീദ് ജമാ അത്തിന് തീവ്രവാദ ആക്രമണത്തില്‍ ബന്ധമില്ലെന്നാണ് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട് തൗഹീദ് ജമാ അത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ഇയാള്‍ പിന്നീട് ശ്രീലങ്കന്‍ തൗഹീദ് ജമാ അത്ത് രൂപീകരിക്കുകയായിരുന്നു

നിപ വൈറസ് ബാധിച്ച മൂന്ന് പേര്‍ രോഗത്തെ അതിജീവിച്ചു;റിപ്പോർട്ട് പുറത്തുവിട്ട് അമേരിക്കൻ ജേർണൽ

keralanews three of those who infected nipah virus survived american journal released the report

കോഴിക്കോട്:നിപ വൈറസ് ബാധിച്ച മൂന്ന് പേര്‍ രോഗത്തെ അതിജീവിച്ചതായി റിപ്പോർട്ട്. അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ ജേർണലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ശരീരം സ്വയം പ്രതിരോധ ശേഷി ആര്‍ജിച്ചതിനാലാണ് മൂന്നു പേരും രക്ഷപ്പെട്ടത് എന്നാണ് വിലയിരുത്തല്‍.പരിശോധനയില്‍ ഈ മൂന്ന് പേരിലും നിപ്പയ്‌ക്കെതിരായ ആന്റിബോഡി കണ്ടെത്തിയെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.കഴിഞ്ഞ വര്‍ഷം 18 പേരിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവര്‍ത്തകരും ബന്ധുക്കളും അടക്കം 279 പേരുടെ രക്ത സാംപിളുകള്‍ പിന്നീട് പരിശോധിച്ചു. ഇതില്‍ രണ്ട് ബന്ധുക്കളുടെയും ആരോഗ്യപ്രവര്‍ത്തകന്‍റെയും ശരീരത്തില്‍ നിപ വൈറസിനെതിരെയുള്ള ആന്‍റിബോഡി കണ്ടെത്തിയെന്നാണ് അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പ്രസിദ്ധീകരിക്കുന്ന എമര്‍ജിങ് ഇന്‍ഫെക്ഷിയസ് ഡിസീസസ് ജേര്‍‌ണലിന്റെ മെയ് ലക്കത്തിലെ ലേഖനത്തില്‍ പറയുന്നത്.ഉയര്‍ന്ന പ്രതിരോധശേഷി കൊണ്ടോ വൈറസുകളുടെ എണ്ണം കുറഞ്ഞതു കൊണ്ടോ ആയിരിക്കാം ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണാതിരുന്നതെന്നാണ് നിഗമനം. ചെന്നൈയിലെ എപിഡമോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച്ച് എന്നീ സ്ഥാപനങ്ങളിലെ ആരോഗ്യ വിദഗ്ധര്‍, സംസ്ഥാന ആരോഗ്യ ഡയറക്ടര്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ എന്നിവർ ഉള്‍പ്പെടെ 21 പേര്‍ ചേർന്നാണ് ലേഖനം തയ്യാറാക്കിയത്.

മലപ്പുറത്ത് രണ്ട് മുസ്ലിം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു

keralanews two muslim league workers injured in malappuram

മലപ്പുറം:താനൂർ അഞ്ചുടിയിൽ രണ്ട് മുസ്ലിം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു.താനൂര്‍ നഗരസഭ കൗണ്‍സിലര്‍ സിപി സലാം, ബന്ധു എപി മൊയ്തീന്‍കോയ എന്നിവര്‍ക്കാണ് വെട്ടേറ്റത്.മൊയ്തീന്‍ കോയയെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി വെട്ടുന്നത് കണ്ട് തടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സലാമിന് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരേയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചുടി ഉള്‍പ്പടെയുള്ള തീരദേശ മേഖലയില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കാസര്‍കോട് കള്ളവോട്ട് ചെയ്ത മുസ്ലിം ലീഗ് പ്രവര്‍ത്തകരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

keralanews muslim league workers who did bogus vote in kasarkode may arrested tomorrow

കാസർകോഡ്:കാസര്‍കോട് കള്ളവോട്ട് ചെയ്ത മുസ്ലിം ലീഗ് പ്രവര്‍ത്തകരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.മുഹമ്മദ് ഫായിസ്, കെ.എം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവരാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇവര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചതോടെ വരണാധികാരിയായ കളക്ടറുടെ പരാതിയില്‍ പോലീസ് കേസെടുക്കും.കല്യാശ്ശേരിയില്‍ പുതിയങ്ങാടി ജമാ അത്ത് സ്‌കൂളിലെ 69,70 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതായി കണ്ടെത്തിയത്. മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളിലാണ് വോട്ട് ചെയ്തത്.അബ്ദുള്‍ സമദ് ഒരേ ബൂത്തില്‍ രണ്ടുതവണയും വോട്ട് ചെയ്തു. കെ.എം മുഹമ്മദ് സ്വന്തം വോട്ടടക്കം മൂന്ന് തവണ വോട്ട് ചെയ്തതായും കണ്ടെത്തി.

ശുദ്ധീകരിക്കാത്ത സിറിഞ്ചിന്റെ ഉപയോഗം മൂലം പാകിസ്താനില്‍ 65 കുട്ടികള്‍ ഉള്‍പ്പെടെ 90ഓളംപേര്‍ക്ക് എച്ച്‌ഐവി ബാധയേറ്റതായി റിപ്പോര്‍ട്ട്

keralanews 90persons including 65kids affected with hiv after using uncleansed syringe in pakistan

ഇസ്ലാമബാദ്:ശുദ്ധീകരിക്കാത്ത സിറിഞ്ചിന്റെ ഉപയോഗം മൂലം പാകിസ്താനില്‍ 65 കുട്ടികള്‍ ഉള്‍പ്പെടെ 90ഓളംപേര്‍ക്ക് എച്ച്‌ഐവി ബാധയേറ്റതായി റിപ്പോര്‍ട്ട്.സംഭവത്തെ തുടര്‍ന്ന് സിറിഞ്ച് ഉപയോഗിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. ഇയാൾക്കും എച്ച്‌ഐവി ബാധയേറ്റതായി പരിശോധനയില്‍ കണ്ടെത്തി.എച്ച്‌ഐവി ബാധ റിപ്പോര്‍ട്ട് ചെയ്ത മേഖലയില്‍ പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് മൽസ്യ ലഭ്യതയിൽ കുറവ്;ലഭ്യത കുറഞ്ഞതോടെ വില കുതിച്ചുയരുന്നു

keralanews availability of fish declaine in kerala and price increases

തിരുവനന്തപുരം:സംസ്ഥാനത്ത് മൽസ്യ ലഭ്യതയിൽ ഗണ്യമായ കുറവ്.ലഭ്യത കുറഞ്ഞതോടെ മത്സ്യവില കുതിച്ചുയര്‍ന്നു.കടുത്ത ചൂടിനാല്‍ കഴിഞ്ഞ ഒരുമാസമായി കടല്‍മത്സ്യങ്ങള്‍ കിട്ടുന്നത് കുറഞ്ഞിരുന്നു.ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് കൂടി വന്നതോടെ മീന്‍പിടിക്കാന്‍ ബോട്ടുകളും തോണികളും കടലില്‍ പോകുന്നില്ല. ഇതോടെ മൂന്ന് ദിവസമായി വിപണിയിലേക്ക് മീന്‍വരവ് നന്നേ കുറഞ്ഞു.അയക്കൂറ, ആവോലി ,മത്തി, അയല എന്നിവക്ക് ഇരട്ടിയിലേറെ വിലകൂടി.സാധാരണക്കാരുടെ മത്സ്യമായ മത്തിയുടേയും അയലയുടേയും വില സര്‍വ്വകാല റെക്കോര്‍ഡിലാണ്. 120 രൂപയില്‍ നിന്ന് മത്തിക്ക് 200ഉം, 140ല്‍ നിന്ന് അയല വില 280ലുമെത്തി. ചെറുമീനായ നത്തോലി, മാന്ത എന്നിവയുടെ വിലയും മേല്‍പ്പോട്ടാണ്.കാലാവസ്ഥ മുന്നറിയിപ്പ് പിന്‍വലിച്ച്‌ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുംവരെ ഈ സ്ഥിതി തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.