ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും

keralanews sslc result will announce today at 2pm

തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും.ടിഎച്ച്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എസ്‌എസ്‌എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എഎച്ച്‌എസ്‌എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇന്ന് ഉണ്ടാകും.ഫലപ്രഖ്യാപനത്തിനുശേഷം പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും https://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും. എസ്.എസ്.എല്‍.സി(എച്ച്‌.ഐ), റ്റി.എച്ച്‌.എസ്.എല്‍.സി (എച്ച്‌.ഐ) റിസള്‍ട്ട് https://sslchiexam.kerala.gov.in ലും ടി.എച്ച്‌.എസ്.എല്‍.സി റിസള്‍ട്ട് https://thslcexam.kerala.gov.in ലും ലഭ്യമാകും.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍നിന്നും പി.ആര്‍.ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം.

കാസര്‍കോഡ് പെരിയയില്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്

keralanews bomb attack against the house of youth congress worker in periya

കാസര്‍കോഡ്:പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്. ശരത് ലാലിന്‍റെയും സുഹൃത്തായ ദീപു കൃഷ്ണന്‍റെ വീടിനു നേരെ ഞായറാഴ്ച അർധരാത്രിയോടെയാണ്‌ ബോംബേറുണ്ടായത്.സംഭവസമയത്ത് ദീപുവും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.സിപിഎം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂടുതല്‍ പൊലീസ് സുരക്ഷ ഏര്‍പ്പാടാക്കി.

പെരിയ ഇരട്ടക്കൊലപാതകം;ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്റെ മൊഴിയെടുത്തു

keralanews kasarkode double murder case uduma mla k kunjiramans statement recorded

കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തർ വെട്ടേറ്റ് മരിച്ച കേസിൽ ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്റെ മൊഴിയെടുത്തു.ഇന്ന് രാവിലെയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുന്നതിനായി എംഎല്‍എയെ വിളിച്ചു വരുത്തിയത്. എംഎല്‍എയ്ക്ക് പുറമേ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്റെയും ഏരിയ സെക്രട്ടറി കെ മണികണ്ഠന്റെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുസ്തഫയുടെയും മൊഴികൂടി അന്വേഷണ സംഘം രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തും കൃപേഷും കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെരിയ ലോക്കല്‍ കമ്മിറ്റിയംഗമായ പീതാംബരന്‍ ഉള്‍പ്പടെ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; സുൽത്താൻ ബത്തേരി സ്വദേശി പിടിയിൽ

keralanews gold seized from kannur airport sulthan batheri native arrested

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.അബൂദാബിയില്‍ നിന്നെത്തിയ സുൽത്താൻ ബത്തേരി സ്വദേശി നിയാസ് കണ്ണോത്ത് എന്ന യാത്രക്കാരനിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്.ഫ്രൂട്ട് ജ്യൂസറിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാൾ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളില്‍ നിന്നും 28 ലക്ഷം രൂപ വിലവരുന്ന 886 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി.എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് നിയാസ് കണ്ണൂരിലെത്തിയത്. സംശയം തോന്നി ഫ്രൂട്ട് ജ്യൂസര്‍ കസ്റ്റഡിയിലെടുത്ത് ടെക്‌നീഷ്യനെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്;അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

keralanews loksabha election fifth phase voting started

ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്.7 സംസ്ഥാനങ്ങളില്‍ നിന്നായി 51 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്‌. ദേശീയ ശ്രദ്ധ നേടിയ മണ്ഡലങ്ങളായ അമേത്തി, റായ്ബറേലി, ലഖ്നൗ ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ പതിനാലും മധ്യപ്രദേശിലെയും പശ്ചിമബംഗാളിലെയും ഏഴ് മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടും.രാജസ്ഥാന്‍ 12, മധ്യപ്രദേശ് 7, ഝാര്‍ഖണ്ഡ്‌ 4, ബീഹാര്‍ 5, ബംഗാള്‍ 7, കശ്മീര്‍-2 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങള്‍. കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി നേതാവ് സ്മൃതി ഇറാനി, യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്നവരിൽ പ്രമുഖർ.അഞ്ചാംഘട്ടത്തില്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന 51 മണ്ഡലങ്ങളില്‍ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമായിരുന്നു ബിജെപി നേടിയിരുന്നത്. 51ല്‍ 38 സീറ്റുകളായിരുന്നു മോദി തരംഗത്തില്‍ കഴിഞ്ഞ തവണ ബിജെപി സ്വന്തമാക്കിയത്. അതേസമയം കോണ്‍ഗ്രസിന് കിട്ടിയത് വെറും രണ്ട് സീറ്റ് മാത്രമായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ പരാജയത്തില്‍ നിന്നും വലിയൊരു തിരിച്ചു വരവിനാണ് ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പ്രാദേശിക കക്ഷികള്‍ ബിജെപിക്ക് വലിയ തിരിച്ചടി നല്‍കുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. കശ്മീരില്‍ കശ്മീരില്‍ ലഡാക്ക് മണ്ഡലത്തിലെ കാര്‍ഗില്‍, ലേ എന്നീ ജില്ലകളിലെ വോട്ടെടുപ്പും അനന്തനാഗിലെ ചില ബൂത്തുകളിലെ വോട്ടെടുപ്പം ഇന്നാണ് നടക്കുന്നത്. അനന്തനാഗില്‍ കഴിഞ്ഞ ഘട്ടത്തിലെ വോട്ടെടുപ്പില്‍ 10% വോട്ട് മാത്രമാണ് രേഖപ്പെടുത്തിയത്.543ല്‍ 425 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം കഴിയുന്നതോടെ പൂര്‍ത്തിയാകും.

തലശ്ശേരിയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ ബോംബ് സ്ഫോടനം;ഒരാൾക്ക് പരിക്ക്

keralanews one injured in bomb blast in thalasseri

കണ്ണൂർ:തലശ്ശേരി എടത്തിലമ്പലത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിൽ ബോംബ് സ്ഫോടനം. പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു.കോഴിക്കോട് സ്വദേശി മനോജ് എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. രണ്ടുകൈകൾക്കും പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.പ്രദേശത്ത് ബോംബ് സ്ക്വാര്‍ഡ് പരിശോധന നടത്തുന്നു.

നീറ്റ് പരീക്ഷ ഇന്ന്;15.19 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നു;കേരളത്തിൽ നിന്നും ഒരുലക്ഷത്തോളം പേർ

keralanews neet exam today 15lakhs students writing the exam one lakh students from kerala

ന്യൂഡൽഹി:മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള ദേശീയ യോഗ്യത പരീക്ഷയായ ‘നീറ്റ്’ ഇന്ന് നടക്കും.രാജ്യത്താകെ 15.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തില്‍ നിന്നും ഒരു ലക്ഷത്തോളം പേര്‍ പരീക്ഷ എഴുതും. ഉച്ചക്ക് രണ്ട് മണി മുതൽ അഞ്ചുമണി വരെയാണ് പരീക്ഷ. പതിവ് പോലെ കര്‍ശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണയും നീറ്റ് പരീക്ഷ നടക്കുക.ഒന്നരക്ക് ശേഷം പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല.ദേശീയ പരീക്ഷ ഏജന്‍സിയുടെ വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും കൈവശം വെക്കണം.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഡ്രസ്സ് കോഡുണ്ട്. ഇളം നിറത്തിലുള്ള അരക്കൈ ഷര്‍ട്ട് വേണം. കൂര്‍ത്ത, പൈജാമ എന്നിവ പാടില്ല. ചെരിപ്പ് ഉപയോഗിക്കാം, പക്ഷെ ഷൂ പാടില്ല. വാച്ച്‌, ബ്രെയിസ് ലെറ്റ്, തൊപ്പി,ബെല്‍റ്റ് എന്നിവയും പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള കണ്ണടയാകാം എന്നാല്‍ സണ്‍ ഗ്ലീസിന് വിലക്കുണ്ട്. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മതാചാരപ്രകാരമുള്ള ശിരോ വസ്ത്രമാകാം.എന്നാല്‍ ഇവ ധരിക്കുന്നവര്‍ പരിശോധനക്കായി 12.30 ഹാളില്‍ എത്തുകയും വേണം.

ലോക്‌സഭാ തിരഞ്ഞെടുപ്പ്;അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ

keralanews loksabha election fifth phase polling tomorrow

ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 51 മണ്ഡലങ്ങളിലാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുക.സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, രാജ്നാഥ് സിങ്, രാജ്യവര്‍ധന്‍ റാത്തോര്‍, രാംവിലാസ് പാസ്വാന്‍ തുടങ്ങിയ പ്രമുഖരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്.യുപിയില്‍ 14 ഉം രാജസ്ഥാനില്‍ 12 ഉം ബംഗാളിലും മധ്യപ്രദേശിലും ഏഴു വീതം സീറ്റിലും ബിഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ നാലും കശ്മീരില്‍ രണ്ടും സീറ്റിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.

ഭാര്യയെയും മകനെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

keralanews man killed wife and son and committed suicide

കൊച്ചി:ഭാര്യയെയും മകനെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരനായ സജിയാണ് ഭാര്യയെയും കുഞ്ഞിനെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.കളമശേരി കൊച്ചിന്‍ സര്‍വകലാശാല ക്യാമ്പസിനു സമീപം പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഭാര്യ ബിന്ദുവും ഒന്നര വയസ്സുള്ള മകൻ ശ്രീഹരിയും ഉറങ്ങുന്നതിനിടെ സജി ഇവരു ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.ശബ്ദം കേട്ടെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും സജി തീകൊളുത്തി.ശേഷം സജി ശുചിമുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു.പൊള്ളലേറ്റ് പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ കൂടിയതും പൊലീസില്‍ വിവരമറിയിച്ചതും. 60അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ആനന്ദവല്ലിയുടെ ആരോഗ്യനില ഗുരുതരമാണ്. മദ്യലഹരിയിലാണ് സജി കൃത്യം ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സജിയും ബിന്ദുവും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. കളമശ്ശേരി വിദ്യാനഗറിനു സമീപം വാടകയ്‌ക്ക് താമസിക്കുകയായിരുന്നു സജിയും കുടുംബവും. അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു സജി.

തമിഴ്‌നാട് റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടി;90 മലയാളി വിദ്യാർഥികൾ ഉൾപ്പെടെ 150 പേർ അറസ്റ്റിൽ

keralanews drug party in tamilnadu resort 150 including 90 malayalee students were arrested

തമിഴ്‌നാട്:പൊള്ളാച്ചി റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടി നടത്തിയ 90 മലയാളി വിദ്യാർഥികൾ ഉൾപ്പെടെ 150 പേർ അറസ്റ്റിൽ.ഇന്നലെയാണ് സംഭവം.ആനമല സേതുമടയില്‍ അണ്ണാനഗറിലെ തെങ്ങിന്‍തോട്ടത്തിലാണ് വാട്സ് ആപ്പ് കൂട്ടായ്മകളില്‍ കൂടി സംഘടിച്ചെത്തിയ ഇവര്‍ സ്വകാര്യ റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്നത്. ശക്തിമാന്‍ എന്നപേരില്‍ 13 വാട്സ് ആപ്പ് കൂട്ടായ്മകള്‍ വഴിയാണ് വിദ്യാര്‍ഥികള്‍ പരിപാടിക്കായി എത്തിയത് . വിദ്യാര്‍ഥികള്‍ക്ക് പുറമേ തോട്ടം ഉടമ ഗണേശനും റിസോര്‍ട്ട് ജോലിക്കാരുമടക്കം ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വെള്ളിയാഴ്ച വൈകുന്നേരം റിസോര്‍ട്ടിലേക്ക് കാറുകളിലും ബൈക്കുകളിലുമായിട്ടാണ് വിദ്യാര്‍ഥികളെത്തിയത്. അര്‍ധരാത്രിയായപ്പോള്‍ ഉച്ചത്തില്‍ പാട്ടും നൃത്തവും തുടങ്ങി. എല്ലാവരും മദ്യപിച്ചിരുന്നു.ഹെറോയിന്‍, കൊക്കൈന്‍, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളും ഉണ്ടായിരുന്നു.കോയമ്ബത്തൂരില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളാണ് കൂടുതലും പിടിയിലായത്. റിസോര്‍ട്ട് നടത്താന്‍ ലൈസന്‍സെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.