ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും;പോലീസ് സുരക്ഷ ശക്തമാക്കി

keralanews sabarimala temple open today for edavamasa pooja police strengthen the security

പത്തനംതിട്ട:ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പോലീസ് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.മണ്ഡല മകര വിളക്ക് കാലങ്ങളില്‍ സ്ത്രീ പ്രവേശനത്തെച്ചൊല്ലി സംഘര്‍ഷാവസ്ഥ ഉണ്ടായെങ്കിലും പിന്നീട് വിഷുവിന് ഉള്‍പ്പെടെ നട തുറന്നപ്പോള്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ച പാശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.വീണ്ടും സ്ത്രീകളെത്തിയാല്‍ കര്‍മ്മസമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.ചില ആക്ടിവിസ്റ്റ് സംഘടനകളും സ്ത്രീകള ശബരിമലയില്‍ എത്തിക്കുമെന്ന് സമൂഹമാധ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന സുരക്ഷയൊരുക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

സോഫ്റ്റ്‌വെയർ തകരാർ;സംസ്ഥാനത്ത് ആധാർ സേവനങ്ങൾ തടസ്സപ്പെട്ടു

keralanews aadhar services disrupted in the state due to software error

തിരുവനന്തപുരം:സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ആധാർ സേവനങ്ങൾ തടസ്സപ്പെട്ടു.ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്ട് വെയറായ എന്‍ റോള്‍മെന്റ് ക്ലയന്റ് മള്‍ട്ടി പ്ലാറ്റ്‌ഫോമിലെ തകരാറിനെ തുടര്‍ന്നാണ് സേവനങ്ങള്‍ തകരാറിലായത്. പുതിയതായി ആധാര്‍ എടുക്കല്‍, ആധാറിലെ തെറ്റുകള്‍ തിരുത്തല്‍, ബയോമെട്രിക് അപ്‌ഡേറ്റ് തുടങ്ങിയ സേവനങ്ങളൊന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 80 ശതമാനം കേന്ദ്രങ്ങളിലും ഈ തകരാറുണ്ട്.കഴിഞ്ഞ മാസം 24 ന് സോഫ്ട് വെയര്‍ അപ്‌ഡേറ്റ് ചെയ്തത് മുതലാണ് തകരാറ് ആരംഭിച്ചത്.തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് അധികൃതരുടെ വിശദീകരണം.

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും

keralanews the incident of teacher wrote exam for students arrest may happen today

കോഴിക്കോട്:നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും.നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ റസിയ, അധ്യാപകരായ നിഷാദ് വി മുഹമ്മദ്, പികെ ഫൈസല്‍ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി നാല് വകുപ്പുകളാണ് മുക്കം പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.നിഷാദ് വി മുഹമ്മദ് എന്ന അധ്യാപകന്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പരീക്ഷ പൂര്‍ണമായും എഴുതുകയും 32 വിദ്യാര്‍ത്ഥികളുടെ ഐടി പരീക്ഷ തിരുത്തി എഴുതുകയും ചെയ്തതായി ഹയര്‍ സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് നിയമ നടപടിയുണ്ടായിരിക്കുന്നത്. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന പരാതി ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് കേസെടുത്തെടുത്തത്. താന്‍ പഠനവൈകല്യമുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുകയാണ് ചെയ്തത് എന്നായിരുന്നു അധ്യാപകന്റെ വാദം. എന്നാല്‍ ഇത് സ്‌കൂളിലെ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക തന്നെ തള്ളിക്കളഞ്ഞിരുന്നു.

ഇത്തവണ ആകെ 175 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 173 പേരും സ്‌കൂളില്‍ നിന്ന് വിജയിച്ചിരുന്നു. 22 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസും ലഭിച്ചു. സയന്‍സില്‍ നിന്ന് 17 പേരും കൊമേഴ്സില്‍ നിന്ന് അഞ്ച് പേരും. കൂടാതെ 12 കുട്ടികള്‍ക്ക് അഞ്ച് വിഷയങ്ങള്‍ക്കും എപ്ലസും ലഭിച്ചു. 2014- 15 വര്‍ഷത്തില്‍ രണ്ട് കുട്ടികള്‍ മാത്രം മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയിടത്ത് നിന്നാണ് നാല് വര്‍ഷം കൊണ്ട്‌ വലിയ നേട്ടത്തിലേക്ക് സ്‌കൂള്‍ എത്തിയത്. സ്‌കൂളിനെ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോവുന്നതിനിടെയാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.

കോഴിക്കോട് കൊടുവള്ളിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ രണ്ടുകുട്ടികൾക്ക് പരിക്ക്

keralanews two kids injured in blast in kozhikkode koduvally

കോഴിക്കോട്:കോഴിക്കോട് കൊടുവള്ളിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ രണ്ടു കുട്ടികൾക്ക് പരിക്ക്.ചുണ്ടപ്പുറം കേളോത്ത് പുറായില്‍ അദീപ് റഹ്മാന്‍ (10), കല്ലാരന്‍കെട്ടില്‍ ജിതേവ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്.കുട്ടികളുടെ കൈയ്ക്കും മുഖത്തും പൊള്ളലേറ്റു. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്.അയല്‍വാസിയായ സദാശിവന്‍ എന്നയാളുടെ പറമ്പിൽ നിന്നാണ് കുട്ടികള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ കിട്ടിയത്.

പഴയങ്ങാടിയില്‍ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം

keralanews fire broke out in plywood company pazhayangadi

കണ്ണൂര്‍: പഴയങ്ങാടിയില്‍ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം.ബി വി റോഡിലെ മുഹമ്മദ് ആരിഫിന്റെ ഉടമസ്ഥതയിലുള്ള പഴയങ്ങാടി താവം എ.കെ ഫ്രെയിം പ്ലൈവുഡ് കമ്പനിയിൽ ഇന്ന് രാവിലെ എട്ടരയോടെ തീപ്പിടുത്തമുണ്ടായത്.ബോയ്‌ലര്‍ ഓയില്‍ പൈപ്പില്‍ നിന്നാണ് തീ പടര്‍ന്ന് പിടിച്ചത്. തീ പടരുന്നത് കണ്ട തൊഴിലാളികള്‍ ബഹളം വെച്ചതോടെ മറ്റു തൊഴിലാളികള്‍ കമ്പനിയുടെ അകത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരിന്നു.ഓയില്‍ പൈപ്പ് പൊട്ടിയത്‍ വന്‍ ദുരന്തത്തിന് കാരണമാകുമായിരുന്നു. എന്നാല്‍, ഫയര്‍ഫോഴ്സ് കൃത്യ സമയത്ത് എത്തി തീ അണച്ചതിനാൽ വന്‍  ഒഴിവായത്.പയ്യന്നൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും റെസ്‌ക്യു ആന്റ് സര്‍വീസ് സെന്ററും‍ ഒന്നര മണിക്കൂറോളം പ്രയത്‌നിച്ചാണ് തീയണച്ചത്.

തൃശ്ശൂരിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

keralanews four from one family died in an accident in thrissur

തൃശൂർ:തൃശൂർ പെരിഞ്ഞനത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.ആലുവ പളളിക്കര സ്വദേശി രാമകൃഷ്ണന്‍( 68), ബന്ധു നിഷ( 33) , മൂന്നരവയസ്സുളള ദേവനന്ദ, രണ്ടുവയസ്സുകാരി നിവേദിക എന്നിവരാണ് മരിച്ചത്.കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കൊടുത്താൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

തൃശൂർ പൂരം;ചെമ്പട മേളത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു

keralanews thrissur pooram peruvanam kuttan marar falls down due to dizziness during chembadamelam

തൃശൂര്‍:തൃശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന പാറമേക്കാവ് വിഭാഗത്തിന്‍റെ ചെമ്പട മേളത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു.കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായ അസ്വാസ്ഥ്യമാണ് അദ്ദേഹത്തെ ബാധിച്ചത്. കുട്ടന്‍ മാരാരെ ആശുപത്രിയിലേക്ക് മാറ്റി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭ്യമാകുന്ന വിവരം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഇലഞ്ഞിത്തറ മേളത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തുമെന്നാണ് സൂചന.

പ്രളയ സെസ് ജൂൺ ഒന്ന് മുതൽ നിലവിൽ വരും;നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലവര്‍ധിക്കും

keralanews flood cess to be levied in kerala from june and price increase for essential items

തിരുവനന്തപുരം:പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ജിഎസ്ടിക്ക് പുറമെ അധികനികുതിയും.പ്രളയ സെസ് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലവര്‍ധിക്കും.ജിഎസ്ടിക്ക് പുറമെ ഒരു ശതമാനം പ്രളയസെസ് നടപ്പാക്കുന്ന കാര്യം ധനമന്ത്രി നടപ്പ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ ഏപ്രില്‍ ഒന്നു മുതല്‍ സെസ് നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജൂണിലേക്ക് നീട്ടിവെക്കുകയായിരുന്നു.രണ്ട് വര്‍ഷം ജനങ്ങളില്‍ നിന്നും പ്രളയസെസ് ഈടാക്കാനാണ് തീരുമാനം. ഇതിലൂടെ 600 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിനകത്ത് മാത്രമാണ് സെസ് ബാധകമാവുക. കേരളത്തിന് പുറത്ത് നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ഉണ്ടാകില്ല.

പൂരപ്രേമികൾക്ക് ആവേശമായി തൃശൂർ പൂരം ഇന്ന്

keralanews thrissur pooram today (2)

തൃശൂർ:പൂരപ്രേമികൾക്ക് ആവേശമായി പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്.ഇന്നലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസിലേറിയ നെയ്ത്തലകാവിലമ്മ പൂര വിളംബരം നടത്തിയതോടെ തൃശൂര്‍ പൂര ലഹരിയിലാണ്. രാവിലെ ഏഴിന് കണിമംഗലം ശാസ്താവിന്റെ വരവോടെ ഘടകപൂരങ്ങള്‍ എത്തിച്ചേര്‍ന്നതോടുകൂടിയാണ് പൂരങ്ങളുടെ പൂരത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്.ചെറു പൂരങ്ങള്‍ ഒന്നൊന്നായി ഇന്ന് രാവിലെ തന്നെ വടക്കുംനാഥന്റെ മണ്ണിലെത്തി വണങ്ങി മടങ്ങും. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പതിനൊന്നോടെ നടക്കും.2.30നു പാറമേക്കാവ് അമ്പലത്തിന് മുന്നില്‍ പെരുവനം കുട്ടന്‍ മാരാരുടെ ചെമ്ബടമേളം. രണ്ട് മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയില്‍ ഇലഞ്ഞിത്തറമേളം. രണ്ടേമുക്കാലോടുകൂടി ശ്രീമൂലസ്ഥാനത്ത് തിരുവമ്ബാടി വിഭാഗത്തിന്റെ പാണ്ടിമേളം. വൈകിട്ട് അഞ്ചരയ്ക്ക് തെക്കേഗോപുരനടയില്‍ മഹാവിസ്മയം തീര്‍ക്കുന്ന കുടമാറ്റം. രാത്രി 11 മണിക്ക് പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യം. തുടര്‍ന്നു പുലര്‍ച്ചെ മൂന്നിനു പൂരവെടിക്കെട്ട്.നാളെ രാവിലെ 9നു ശ്രീമൂല സ്ഥാനത്ത് പൂരം വിടച്ചൊല്ലിപ്പിരിയും. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയാണ് തൃശൂര്‍ പൂരത്തിനായി ഒരുക്കിയിരിക്കുന്നത്. 3500 ലധികം പൊലീസുകാരെയാണ് പൂരനഗരിയില്‍ വിന്യസിച്ചിരിക്കുന്നത്. 100ലധികം സിസിടിവികളാണ് പൂര നഗരിയെ നിരീക്ഷിക്കാനായി ഒരുക്കിയിരിക്കുന്നത്. പൂരത്തിനെത്തുന്നവര്‍ ക്യാരി ബാഗുകളും മറ്റും കൊണ്ടുവരരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 25 കിലോ സ്വർണ്ണം പിടികൂടി

keralanews 25kg of gold seized from thiruvananthapuram airport

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 25 കിലോ സ്വർണ്ണം പിടികൂടി.ഡിആ‌ര്‍ഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. തിരുവനന്തപുരം തിരുമല സ്വദേശി സുനിലിന്‍റെ പക്കല്‍ നിന്നാണ് എട്ട് കോടി വിലവരുന്ന സ്വര്‍ണ ബിസ്കറ്റുകള്‍ പിടിച്ചെടുത്തത്. ഒമാനില്‍ നിന്നാണ് സുനില്‍ തിരുവനന്തപുരത്തെത്തിയത്.ഒമാനില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരെയും സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.