നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്;ലേഖയുടെ ഭർത്താവ് ചന്ദ്രനടക്കം നാലുപേർ പോലീസ് കസ്റ്റഡിയിൽ

keralanews twist in the case of mother and daughter committed suicide four including lekhas husband under police custody

നെയ്യാറ്റിൻകര:നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്.മരണപ്പെട്ട വീട്ടമ്മ ലേഖയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളായ 2 സ്ത്രീകളുമാണെന്നാണ് വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പില്‍ ആരോപിച്ചിരിക്കുന്നത്. ജപ്തിയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്ന് കുറിപ്പില്‍ ആരോപിക്കുന്നു.സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.സ്ത്രീധനത്തിന്റെ പേരിലും മന്ത്രവാദത്തിന്റെ പേരിലും പീഡിപ്പിച്ചുവെന്ന് ലേഖ കുറിപ്പില്‍ വിശദമാക്കുന്നു. ആത്മഹത്യ ചെയ്ത മുറിയുടെ ചുമരിലാണ് കുറിപ്പ് ഒട്ടിച്ചിരുന്നത്.ഇത് പ്രകാരം ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍,ചന്ദ്രന്റെ അമ്മ, ചന്ദ്രന്റെ സഹോദരിമാര്‍ എന്നീ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇന്റര്‍നാഷണല്‍ മിലിട്ടറി സ്‌പോര്‍ട്ട്‌സ് ഇവന്റ്; ചരിത്രത്തിലാദ്യമായി ഇന്ത്യ വേദിയൊരുക്കും

keralanews international military sports event india will host the first in the history of the event

ന്യൂഡൽഹി:ഇന്റര്‍നാഷണല്‍ മിലിട്ടറി സ്‌പോര്‍ട്ട്‌സ് ഇവന്റിന്റെ ഭാഗമായി നടക്കുന്ന ഗെയിംസിനു വേദിയൊരുക്കാന്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്കും അവസരം.പത്ത് രാജ്യങ്ങളിലായി നടക്കുന്ന ഗെയിംസിലെ ചില മത്സര ഇനങ്ങള്‍ക്കാണ് ഇന്ത്യ വേദിയാകുന്നത്. രാജസ്ഥാനിലെ ജെയ്‌സാല്‍മറിലാണ് മിലിട്ടറി ഗെയിംസിനു വേദിയൊരുക്കുന്നത്. ഇന്റര്‍ നാഷണല്‍ മിലിട്ടറി സ്പോര്‍ട്ട്സ് ഇവന്റിന്റെ സംഘാടന ചുമതല റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനാണ്.റഷ്യ, ചൈന, ഇറാന്‍, മംഗോളിയ, ബലാറസ്, കസാഖ്സ്ഥാന്‍, അര്‍മേനിയ, ബലാറസ്, ഉസ്‌ബെക്കിസ്ഥാന്‍, അസര്‍ബെയ്ജാന്‍ എന്നിവയാണ് ഗെയിംസിന് ഭാഗമാകുന്ന മാറ്റ് രാജ്യങ്ങൾ.ഇന്റര്‍ നാഷണല്‍ മിലിട്ടറി സ്പോര്‍ട്ട്സ് ഇവന്റിന് വേദിയൊരുക്കാന്‍ അവസരം ലഭിച്ചത് അഭിമാനകരമാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.32 രാജ്യങ്ങളാണ് മിലിട്ടറി ഗെയിംസില്‍ പങ്കെടുക്കുന്നത്.ജൂലൈ 24 മുതല്‍ ആഗസ്റ്റ് മാസം 17 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.

അട്ടപ്പാടിയിൽ ആൾക്കൂട്ടമർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ഇനി കേരളാ പോലീസിൽ

keralanews the sister of madhu who killed in attappadi appointed in kerala police

പാലക്കാട്:അട്ടപ്പാടിയിൽ ആൾക്കൂട്ടമർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ഇനി കേരളാ പോലീസിൽ.സംസ്ഥാന സര്‍ക്കാരിന്റെ ഇടപ്പെടലിന്റെ ഭാഗമായാണ് മധുവിന്റെ സഹോദരി ചന്ദ്രിക അഭിമാനാര്‍ഹമായ ചുവടുവയ്ക്കുന്നത്.മധു കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കുടുംബത്തിന് എല്ലാവിധ സഹായങ്ങളും സർക്കാർ വാഗ്ദാനം നൽകിയിരുന്നു. മധുവിന്റെ കുടുംബത്തിന് പത്ത‌് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായവും നല്‍കിയിരുന്നു. കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പു നല്‍കി. മധു കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയും മുൻപേ ചന്ദ്രികയെ കേരള പൊലീസിലേക്ക് പ്രത്യേക നിയമനംവഴി കോണ്‍സ്റ്റബിളായി നിയമിക്കുകയായിരുന്നു.പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ ആദിവാസികള്‍ അടക്കമുള്ള പിന്നോക്കക്കാര്‍ക്ക് വേണ്ടിയുള്ള പിഎസ്സിയുടെ പ്രത്യേക നിയമന പട്ടികയിലാണ് ചന്ദ്രിക ഇടം പിടിച്ചാണ് ചന്ദ്രിക ഈ നേട്ടം കൈവരിച്ചത്.ആദിവാസി മേഖലയില്‍ നിന്ന് പ്രത്യേക നിയമനം വഴി സര്‍ക്കാര്‍ തെരഞ്ഞെടുത്ത 74 പേരിലാണ് ചന്ദ്രികയും ഉള്‍പ്പെട്ടത്. ചന്ദ്രിക ഉള്‍പ്പടെ പാലക്കാട് ജില്ലയില്‍ നിന്ന് 15 പേരാണ് പൊലീസില്‍ ഇക്കുറി നിയമിതരാവുന്നത്. ചന്ദ്രികയുടെ സഹോദരി സരസു അങ്കണവാടി വര്‍ക്കറും അമ്മ മല്ലി അങ്കണവാടി ഹെല്‍പ്പറുമാണ്.2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച്‌ അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്.

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം;മകൾ മരിച്ച ശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ വിളിച്ചിരുന്നതായി പിതാവ്

keralanews the incident of mother and daughter committed suicide father said that the bank had called for money after the death of his daughter

തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ ബാങ്ക് ജപ്തി നടപടികൾക്കിടെ  അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ മകൾ മരിച്ച ശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ വിളിച്ചിരുന്നതായി പിതാവ് ചന്ദ്രന്റെ വെളിപ്പെടുത്തൽ.ഇന്നലെ വൈകിട്ട് അഞ്ചു മണിവരെ വരെ പണം എപ്പോള്‍ എത്തിക്കുമെന്ന് ചോദിച്ച്‌ ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചുവെന്നും ഫോണ്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചന്ദ്രന്‍ പറഞ്ഞു.അതേസമയം, അമ്മയും മകളും ജീവനൊടുക്കിയതില്‍ ബാങ്ക് അധികൃതരെ പ്രതിയാക്കണമോയെന്ന് പോലീസ് ഇന്നു തീരുമാനിക്കും. ബാങ്കിന്റെ ഭാഗത്തുനിന്നു സമ്മര്‍ദമുണ്ടായതായി തെളിഞ്ഞാല്‍ കേസെടുക്കാനാണ് തീരുമാനം.ജപ്തി സമ്മര്‍ദവുമായി ബാങ്ക് അധികൃതർ തുടര്‍ച്ചയായി ഫോണ്‍ വിവിളിച്ചിട്ടുണ്ടോ എന്നറിയാൻ  ഫോണ്‍ രേഖകള്‍ പരിശോധിക്കും.കൂടാതെ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്റെയും മാതാവ് കൃഷ്ണമ്മയുടെ മൊഴികളും നിര്‍ണായകമാവും.ബാങ്കിലെ വായ്പയുടെ രേഖകളും പരിശോധിക്കും.ശേഷം നിയമവിദഗ്ദ്ധരുമായി ആലോചിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം.

നെയ്യാറ്റിൻകരയിൽ ബാങ്ക് നടപടിക്കിടെ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയും മരണത്തിനു കീഴടങ്ങി

keralanews mother and daughter committed suicide after failing to pay bank loan

തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ ബാങ്ക് ജപ്തി നടപടിക്കിടെ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തു.നെയ്യാറ്റിൻകര മാരായിമുട്ടം മലയിൽക്കട സ്വദേശിനി ലേഖ, മകൾ വൈഷ്ണവി എന്നിവരാണ് തീക്കൊളുത്തി ആത്മഹത്യ ചെയ്തത്. വൈഷ്ണവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 90ശതമാനം പൊളളലേറ്റ അമ്മ ലേഖയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെയാണ് മരണപ്പെട്ടത്.കാനറ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽ നിന്നെടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ജപ്തിയിലേക്ക് നീങ്ങിയിരുന്നു. ഇന്ന് വീട് ജപ്തി ചെയ്യാനിരിക്കെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്.ഭവന നിർമ്മാണത്തിനായി 15 വർഷം മുൻപെടുത്ത 5ലക്ഷം രുപയാണ് തിരിച്ചടവ് മുടങ്ങിയത്. മുതലും പലിശയും ചേർത്ത് 8 ലക്ഷം തിരിച്ചടച്ചെങ്കിലും നാല് ലക്ഷത്തോളം കൂടി അടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞെന്നാണ് ബന്ധുക്കൾ പറയുന്നത്.ജപ്തി ഒഴിവാക്കണമെന്ന് ബാങ്കിനോട് ആവശ്യപെട്ടിരുന്നുവെന്ന് പാറശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ പറഞ്ഞു. എന്നാൽ ബാങ്ക് ചെവിക്കൊണ്ടില്ല. ബാങ്കിന്റെ നടപടി തെറ്റായിരുന്നുവെന്നും കുടുംബത്തിന് സാവകാശം നൽകണമായിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു.ജപ്തിയുടെ പേരില്‍ ബാങ്ക് പലതവണ തങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന് ഗൃഹനാഥനായ ചന്ദ്രന്‍ പറഞ്ഞു. പണമടക്കാന്‍ സന്നദ്ധമായിരുന്നു, എന്നാല്‍ അതിന് ബാങ്ക് അനുവദിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞു. ബാങ്കില്‍ നിന്നുള്ള നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഭാര്യയും മകളും സ്വയം തീകൊളുത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

വീടിന്റെ ജപ്തി നടപടികള്‍ക്കിടെ അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു;മകൾ മരിച്ചു;അമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

keralanews fearing-bank revenue recovery mother daughter duo set self on fire daughter died and mother seriously injured

തിരുവനന്തപുരം:വീടിന്റെ ജപ്തി നടപടികള്‍ക്കിടെ അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.സംഭവത്തിൽ മകൾ മരിച്ചു.അമ്മയ്ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിയ്ക്കുന്നതിനിടെയായിരുന്നു അമ്മയും മകളും തീകൊളുത്തിയത്. ഡിഗ്രി വിദ്യാര്‍ത്ഥിനി വൈഷ്ണവി(19) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ തിരുവവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബാങ്ക് വായ്പ മുടങ്ങിയതിന് ഇവരുടെ വീട് നാളെ ബാങ്ക് ജപ്തി ചെയ്യാനിരിക്കുകായാണെന്നാണ് വിവരം. ഇക്കാര്യം അറിയിച്ച ബാങ്കില്‍ നിന്ന് ഫോണ്‍ വന്നതിന് പിന്നാലെ അമ്മയും മകളും സ്വയം തീ കൊളുത്തുകയായിരുന്നു. വീട് നിര്‍മ്മാണത്തിനായി കാനറ ബാങ്കില്‍ നിന്ന് 7.80 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. സാമ്ബത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്ക് വായ്പയടക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് അയല്‍ക്കാര്‍ പറയന്നത്.സംഭവത്തോടെ ബാങ്ക് നടപടി വിവാദത്തിലായിരിക്കുകയാണ്.ജപ്തിയുടെ പേരില്‍ ബാങ്ക് പലതവണ സമ്മര്‍ദം ചെലുത്തിയെന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പണമടക്കാന്‍ സന്നദ്ധമായിരുന്നു, എന്നാല്‍ അതിന് ബാങ്ക് അനുവദിച്ചില്ലെന്നും കുട്ടിയുടെ പിതാവ് ചന്ദ്രന്‍ പറഞ്ഞു. ബാങ്കില്‍ നിന്നുള്ള നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഭാര്യയും മകളും ആത്മഹത്യക്ക് ശ്രമിച്ചതതെന്നും അദ്ദേഹം പറഞ്ഞു.ജപ്തി ഒഴിവാക്കണമെന്ന് ബാങ്കിനോട് ആവശ്യപെട്ടിരുന്നുവെന്ന് പാറശാല എം.എല്‍.എ സി.കെ ഹരീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ബാങ്ക് ചെവിക്കൊണ്ടില്ല. ബാങ്കിന്റെ നടപടി തെറ്റായിരുന്നുവെന്നും കുടുംബത്തിന് സാവകാശം നല്‍കണമായിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു

കാസർകോഡ് ഇരട്ടക്കൊലപാതകം;ഏരിയ സെക്രെട്ടറിയടക്കം രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിൽ

keralanews kasarkode double murder case two cpm workers including area secretary arrested

കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ ഏരിയ സെക്രെട്ടറിയടക്കം രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിൽ.ഉദുമ ഏരിയ സെക്രട്ടറി മണികണ്‌ഠന്‍, കല്യാട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്‌ണന്‍ എന്നിവരാണ് അറസ്റ്റിലായത്.പ്രതികളെ ഒളിവില്‍ പോകാനും തെളിവ് നശിപ്പിക്കാനും കൂട്ടുനിന്നുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച്‌ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.അതേസമയം, ഇരുവരുടെയും അറസ്‌റ്റ് സംബന്ധിച്ച്‌ പൊലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

യു എ ഇയില്‍ സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം;ആക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായതായി സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ്

keralanews attack against saudi oil tankers in uae

ഫുജൈറ:യു എ ഇയില്‍ സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം. യു.എ.ഇ.യുടെ കിഴക്കന്‍തീരമായ ഫുജൈറ തുറമുഖത്ത് ഞായറാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. നാല് കപ്പലുകള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇതില്‍ രണ്ടുകപ്പലുകള്‍ തങ്ങളുടേതാണെന്ന് സൗദി അറേബ്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു.ആക്രമണത്തില്‍ ടാങ്കറുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായതായി സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. എന്നാല്‍ ആളപായമോ ഇന്ധനചോര്‍ച്ചയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമിക്കപ്പെട്ടവയില്‍ ഒരു ടാങ്കര്‍ റാസ് താനുറ തുറമുഖത്തുനിന്ന് എണ്ണനിറച്ച്‌ യു.എസിലേക്ക് പോകേണ്ടിയിരുന്നതാണ്.ഇക്കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനോ ആക്രമണത്തിന് പിന്നിലുള്ളതാരെന്നോ വ്യക്തമാക്കാന്‍ യു.എ.ഇ-സൗദി സര്‍ക്കാരുകള്‍ തയ്യാറായില്ല. അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഇറാനോ അവരുമായി ബന്ധമുള്ളവരോ മേഖലയിലൂടെ ചരക്കുനീക്കം അട്ടിമറിക്കാന്‍ ശ്രമംനടത്തുമെന്ന് സഖ്യരാഷ്ട്രങ്ങള്‍ക്ക് യു.എസ്. നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ഭീഷണി മറികടക്കാന്‍ യു.എസ് ഗള്‍ഫ് തീരത്ത് വിമാനവാഹിനിക്കപ്പലുകളും ബി-52 ബോംബര്‍ വിമാനങ്ങളും വിന്യസിക്കുകയും ചെയ്തിരുന്നു.ജീവനക്കാരുടെ ജീവന്‍ അപകടത്തിലാക്കാനുള്ള ഇത്തരം പ്രവർത്തനങ്ങളെ ഗുരുതരമായി കാണുന്നുവെന്നും സമുദ്രഗതാഗത സുരക്ഷയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശ്രമങ്ങളെ തടയേണ്ടതിന്റെ ചുമതല അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്നും യു.എ.ഇ. പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സ്വര്‍ണക്കടത്തില്‍ ഇടനിലക്കാരായത് അഭിഭാഷകരുള്‍പ്പെട്ട കൊള്ള സംഘം

keralanews intermediaries in the gold smuggling in thiruvananthapuram airport includes advocates

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സ്വര്‍ണക്കടത്തില്‍ ഇടനിലക്കാരായത് അഭിഭാഷകരുള്‍പ്പെട്ട കൊള്ള സംഘമെന്ന് ഡി.ആര്‍.ഐ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.വിമാനത്താവളം വഴി എട്ടര കോടി സ്വര്‍ണം കടത്താന്‍ ശ്രമിച്ച്‌ പിടിയിലായ സുനിലിനെ ദൗത്യം ഏല്‍പ്പിച്ചത് രണ്ട് അഭിഭാഷകരാണ്. സുനില്‍ പിടിയിലായത് അറിഞ്ഞതോടെ അഭിഭാഷകര്‍ രക്ഷപ്പെടുകയായിരുന്നു. കണ്ടക്ടറായ സുനില്‍ ഇതിനുമുമ്ബും സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ട്. ഈ സംഘം തലസ്ഥാനത്ത് സജീവമാണെന്നും ഗുണ്ടകളും അഭിഭാഷകരും ഉള്‍പ്പെട്ടതാണ് കൊള്ള സംഘമെന്നും ഡി.ആര്‍.ഐ വ്യക്തമാക്കി. സംഭവത്തില്‍ അഭിഭാഷകര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.

കഴിഞ്ഞ ദിവസമാണ് ഒമാനില്‍ നിന്ന് 25 കിലോ സ്വര്‍ണവുമായെത്തിയ രണ്ടു പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്.എട്ടുവടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത്.ഇന്നലെ രാവിലെ 7.45നെത്തിയ ഒമാന്‍ എയര്‍വേയ്‌സിലാണ് ഇരുവരുമെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഹാളില്‍വച്ച്‌ ഇവരെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഒരു കിലോ തൂക്കമുള്ള സ്വര്‍ണ ബാറുകള്‍ കറുത്ത കടലാസില്‍ പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.രണ്ട് ദിവസം മുമ്ബാണ് സുനില്‍കുമാറും സെറീനയും ദുബായിലേക്ക് പോയത്. അവിടെ നിന്നാണ് സ്വര്‍ണം ലഭിച്ചത്. തുടര്‍ന്ന് ഒമാനിലേക്ക് പോയ ശേഷമാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്.

വി​ശാ​ഖ​പ​ട്ട​ണ​ത്ത് വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട;ഒന്നരക്കോടി രൂപ വിലമതിക്കുന്ന 2500 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

keralanews 2500kg of ganja worth rs 1.5crore seized from visakhapattanam

ആന്ധ്രാപ്രദേശ്:വിശാഖപട്ടണത്ത് വന്‍ കഞ്ചാവ് വേട്ട.ഒന്നരക്കോടി രൂപ വിലമതിക്കുന്ന 2500 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്.ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.ഗരിഗാബന്ദാ ചെക്ക്പോസ്റ്റില്‍ കഴിഞ്ഞ മാസം 580 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.