ചെന്നൈയിൽ എ.സി പൊട്ടിത്തെറിച്ച്‌ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

keralanews three from one family died when ac blast in chennai

ചെന്നൈ:ചെന്നൈയിൽ എ.സി പൊട്ടിത്തെറിച്ച്‌ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു.ചെന്നൈ കാവേരിപ്പാക്കം സ്വദേശി കെ. രാജ് (57), ഭാര്യ കല (52), മകന്‍ ഗൗതം (24) എന്നിവരാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് വീട്ടിലെ എ.സി. പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്. വിഴുപുരം ദിണ്ടിവനത്തിനടുത്ത് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അടുത്ത മുറിയില്‍ ഉറങ്ങിയിരുന്ന ഇവരുടെ മൂത്ത മകന്‍ ഗോവര്‍ധനും ഭാര്യയും അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.കടുത്ത ചൂടായിരുന്നതിനാല്‍ രാത്രി എ.സി. പ്രവര്‍ത്തിപ്പിച്ചാണ് കുടുംബം ഉറങ്ങാന്‍ കിടന്നത്. രാത്രിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് എ.സി. പൊട്ടിത്തെറിച്ചു. തുടര്‍ന്ന് എ.സി.യില്‍ നിന്നുള്ള വിഷവാതകം പരക്കുകയായിരുന്നു. വീട്ടില്‍നിന്ന് പുകയുയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചത്. ആളുള്‍ എത്തുമ്ബോള്‍ വിഷവാതകം ശ്വസിച്ച്‌ അബോധാവസ്ഥയിലായിരുന്നു ഇവര്‍. മുറിയില്‍ തീ പടര്‍ന്നതിനാല്‍ ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തീ പടര്‍ന്ന് കിടക്കയും തലയണയുമുള്‍പ്പെടെ മുറിയിലുണ്ടായിരുന്ന തുണിത്തരങ്ങള്‍ കത്തിയിരുന്നു.

നെയ്യാറ്റിൻകര ആത്മഹത്യാ കേസ്;പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

keralanews neyyattinkara suicide case police submit custody application for accused

തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ ബാങ്ക് ജപ്തി നടപടികൾക്കിടയിൽ അമ്മയും മകളും  ആത്മഹത്യാ ചെയ്ത സംഭവത്തിലെ പ്രതികൾക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന് കാണിച്ചാകും പൊലീസ് കസ്റ്റഡി അപേക്ഷ കോടതിയില്‍ നല്‍കുക.ആത്മഹത്യാ ചെയ്ത ലേഖയുടെ ഭര്‍ത്താവായ ചന്ദ്രന്‍, ഭര്‍തൃമാതാവ് കൃഷ്ണമ്മ, ബന്ധുക്കളായ ശാന്ത, കാശി എന്നിവരെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തതും റിമാന്‍ഡ് ചെയ്തതും.

പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ;രണ്ട് ഭീകരരെ സുരക്ഷാസേന കൊലപ്പെടുത്തി

keralanews pulwama encounter army killed two terrorist

ശ്രീനഗർ:പുല്‍വാമയിലെ ദാലിപോര പ്രദേശത്ത്‌ നടന്ന എറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട്‌ ഭീകരരെ വധിച്ചു. വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെയാണ്‌ വധിച്ചത്‌.ഒരു ജവാനും ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടമായി.ദലിപോരയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.വ്യാഴാഴ്‌ച പുലര്‍ച്ചെയാണ്‌ ഏറ്റുമുട്ടലുണ്ടായത്‌. ഭീകരര്‍ക്കായി സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്‌. ഭീകരരുടെ സാനിധ്യം ഉറപ്പിച്ചതോടെ പുല്‍വാമയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

കള്ളവോട്ട്;കാസർകോഡ് നാല് ബൂത്തുകളിൽ റീപോളിങ്ങിന് സാധ്യത

keralanews bogus voting chance for repolling in four booths in kasarkode

കാസര്‍കോട്:ലോക്സഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിങ്ങിന് സാധ്യത.കല്യാശ്ശേരിയിലെ 19, 69, 79 ,ബൂത്തുകളിലും പയ്യന്നൂരിലെ 48 ബൂത്തിലുമാണ് റീ പോളിങ് നടക്കാന്‍ സാധ്യത.ഇത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കും.ഈ മാസം 19 നാണ് റീപോളിങ് നടക്കാൻ സാധ്യത.

പെരിയ ഇരട്ടക്കൊലകേസ്;വിദേശത്തായിരുന്ന എട്ടാംപ്രതി പിടിയിൽ

keralanews periya double murder case accused who was in gulf arrested

കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിദേശത്തായിരുന്ന എട്ടാം പ്രതി പിടിയിലായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പാക്കം സ്വദേശി സുബിഷാണ് പിടിയിലായത്.വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങിയ ഇയാളെ മംഗളൂരു വിമാനത്താവളത്തില്‍ വെച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. കൊലപാതകം നടന്ന് രണ്ടു ദിവസത്തിനു ശേഷം ഷാര്‍ജയിലേക്ക് കടന്നതായിരുന്നു പ്രതി. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയായിരുന്നു പ്രതിയെ പിടികൂടിയത്. പ്രതിയെ വ്യാഴാഴ്ച തന്നെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇന്റര്‍പോളിന്റെയടക്കം സഹായത്തോടെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണ സംഘം നടത്തിവരുന്നതിനിടെയാണ് പ്രതി മടങ്ങിയെത്തിയത്. ഇക്കഴിഞ്ഞ കഴിഞ്ഞ ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ കൃപേഷിനേയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്.കേസില്‍ പ്രതികളായ സി പി എം മുന്‍ ബ്രാഞ്ച് കമ്മറ്റി അംഗം പീതാംബരനെയും സംഘത്തെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പ്രതികള്‍ക്ക് സഹായം നല്‍കിയ കുറ്റത്തിന് ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണനേയും എന്നിവരെയും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

വിദ്യാർത്ഥികളുടെ പരീക്ഷ അധ്യാപകൻ എഴുതിയ സംഭവം;പരീക്ഷ വീണ്ടും എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചു

keralanews the incident of teacher wrote exam for students students agree to write the exam again

കോഴിക്കോട്:മുക്കം നീലേശ്വരം സ്കൂളിൽ വിദ്യാർത്ഥികളുടെ പരീക്ഷ അധ്യാപകൻ എഴുതിയ സംഭവത്തിൽ പരീക്ഷ വീണ്ടും എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചു.രണ്ടു കുട്ടികളോടാണ് ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാന്‍ അവശ്യപ്പെട്ടത്. തീരുമാനത്തെ കുട്ടികളുടെ രക്ഷിതാക്കള്‍ ആദ്യം എതിര്‍ത്തിരുന്നു.വരുന്ന സേ പരീക്ഷയ്ക്ക് ഒപ്പം വീണ്ടും പരീക്ഷ എഴുതാന്‍ കുട്ടികള്‍ അപേക്ഷ നല്‍കി.കുട്ടികളുടെ ഭാവിയെ കരുതിയാണ് പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതെന്ന് രക്ഷിതാവ് പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ക്കായി ആള്‍മാറാട്ടം നടത്തി അധ്യാപകന്‍ പരീക്ഷയെഴുതുകയും പ്രധാനാധ്യാപികയടക്കം അതിന് കൂട്ട് നില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്.അന്വേഷണം നീണ്ടുപോകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷയെഴുതാന്‍ താല്‍ക്കാലിക അനുമതി നല്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും പരീക്ഷ എഴുതുന്നതിനെ രക്ഷിതാക്കള്‍ എതിര്‍ക്കുകയായിരുന്നു.അതേസമയം കേസില്‍ പ്രതിയായ അധ്യാപകന്‍ നിഷാദ് വി. മുഹമ്മദ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി താന്‍ പരീക്ഷയെഴുതിയിട്ടില്ലെന്നാണ് അധ്യാപകന്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഉത്തരക്കടലാസുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിനു പരീക്ഷാ ചുമതലയുള്ള പ്രിന്‍സിപ്പലടക്കമുള്ളവര്‍ക്കാണ് ഉത്തരവാദിത്വമെന്നും നിഷാദിന്‍റെ ജാമ്യാപേക്ഷയില്‍ പറയുന്നു.

നെയ്യാറ്റിൻകര ആത്മഹത്യ;വീട്ടമ്മയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും അറസ്റ്റ് രേഖപ്പെടുത്തി;ആത്മഹത്യയ്ക് കാരണക്കാരി അമ്മയെന്ന് ചന്ദ്രന്റെ മൊഴി

keralanews neyyattinkara suicide police recorded the arrest of chandran and relatives

തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ വീട്ടമ്മയും മകളും  ആത്മഹത്യ ചെയ്ത സംഭവത്തിൽ വീട്ടമ്മയുടെ ഭര്‍ത്താവ് ചന്ദ്രന്‍,ചന്ദ്രന്റെ അമ്മ കൃഷ്ണ, ചന്ദ്രന്റെ സഹോദരിമാര്‍ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് ഇവരുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്നും പൊലീസ് പറഞ്ഞു.തന്റെയും മകളുടെയും ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് മരിച്ച ലേഖയുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.വീട് ജപ്തിയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്ന് കുറിപ്പില്‍ ആരോപിക്കുന്നു.സ്ഥലം വിൽക്കാൻ ശ്രമിച്ചിരുന്നു.എന്നാൽ വില്‍ക്കാന്‍ ശ്രമിച്ച സ്ഥലത്ത് ആല്‍ത്തറയും മന്ത്രവാദക്കളവും ഉണ്ടായിരുന്നതിനാൽ വില്‍ക്കാന്‍ ഭര്‍ത്താവ് അനുവദിച്ചില്ലെന്നാണ് കുറിപ്പിലെ പരാമര്‍ശം. ഭര്‍ത്താവിന്റെ മാതാവ് കൃഷ്ണമ്മ നേരത്തെ തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.അതേസമയം ഭാര്യയുടെയും മകളുടെയും ആത്മഹത്യയ്ക്ക് പിന്നില്‍ തനിക്ക് പങ്കില്ലെന്നും തന്റെ ഇതിന് കാരണക്കാരിയെന്നും ചന്ദ്രന്‍ പറഞ്ഞു.ഗള്‍ഫില്‍ നിന്ന് താന്‍ നാട്ടില്‍ വന്നിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂ. ഭാര്യയും അമ്മ കൃഷ്ണയും തമ്മില്‍ വഴക്കുണ്ടായിരുന്നെന്നും ഇയാള്‍ പറയുന്നു. ഇന്നലെയാണ് ബാങ്ക് ജപ്തി നടപടികൾക്കിടെ ലേഖയും മകൾ വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യ ചെയ്തത്.

സിപിഎം പ്രവര്‍ത്തകന്‍ പാറക്കണ്ടി പവിത്രന്‍ വധക്കേസില്‍ ഏഴ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം;വിധി സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷം

keralanews life imprisonment for seven rss worker in parakkandy pavithran murder case

കണ്ണൂർ:സിപിഎം പ്രവര്‍ത്തകന്‍ പവിത്രന്‍ വധക്കേസില്‍ ഏഴ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.വിധി പ്രഖ്യാപിച്ചത് സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷം.ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരായ പൊന്ന്യംവെസ്റ്റ് ചെങ്കളത്തില്‍വീട്ടില്‍ സികെ പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെസി അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളിപാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ മഹേഷ് (38) എന്നിവരെയാണ് ജീവപര്യന്തം തടവിന് വിധിച്ചത്.തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.2007 നവംബര്‍ 6ന് പുലര്‍ച്ചെ 5.45ന് നാമത്ത്മുക്ക് അങ്കണവാടിക്കു സമീപം പവിത്രനെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. പാല്‍ വാങ്ങാന്‍ നായനാര്‍ റോഡിലേക്കു പോവുകയായിരുന്ന പവിത്രന്‍ അക്രമികളെ കണ്ടു പാല്‍പാത്രം ഉപേക്ഷിച്ച്‌ അടുത്തുള്ള മുണ്ടാണി രാജീവന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമിസംഘം പിന്തുടര്‍ന്നു വെട്ടുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 10ന് പുലര്‍ച്ചെ മരിച്ചുവെന്നാണു കേസ്

കണ്ണൂരിൽ അ​മ്മ​യെ​യും മ​ക​നെ​യും വി​ഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി

keralanews mother and son found dead in kannur

കണ്ണൂർ:കണ്ണൂരിൽ അമ്മയെയും മകനെയും വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പിലോട് തന്നട മായാബസാറില്‍ കടമുറിയുടെ മുകളിലുള്ള വാടക കെട്ടിടത്തില്‍ താമസിക്കുകയായിരുന്ന കിഴുത്തള്ളി സ്വദേശികളായ രാജലക്ഷ്മി (80), മകന്‍ രജിത്ത് (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കിഴുത്തള്ളിയിലെ വീടും സ്ഥലവും വിറ്റ് തന്നട ബസാറില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇരുവരും. തളിപ്പറമ്പിലെ പെട്രോൾപമ്പിൽ ജീവനക്കാരനായിരുന്ന രജിത്ത് ഒരു മാസം മുന്‍പാണ് കണ്ണൂരിലെ പെട്രോള്‍ പമ്പിലേക്ക് മാറിയത്.സാമ്പത്തിക പ്രതിസന്ധിയും രോഗവുമാവാം ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.എടക്കാട് സിഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം;ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസിനു നേര്‍ക്ക് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

keralanews mother and daughter committed suicide in neyyattinkara ksu youth congress workers protest in front of canara bank thiruvananthapuram regional office

നെയ്യാറ്റിൻകര:നെയ്യാറ്റിൻകരയിൽ ബാങ്ക് ജപ്തി നടപടികളെ തുടർന്ന് അമ്മയും മകളും  ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസിനു നേര്‍ക്ക് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.പ്രവര്‍ത്തകര്‍ ബാങ്ക് ഓഫീസ് തല്ലിത്തകര്‍ത്തു.ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്റ്റാച്യുവിലുള്ള കനറാ ബാങ്ക് റീജിയണല്‍ ഓഫീസിനു മുന്നില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രതിഷേധ പ്രകടനമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രവര്‍ത്തകര്‍ ബാങ്ക് കോമ്ബൗണ്ടിനുള്ളില്‍ പ്രവേശിക്കുകയും ബാങ്കിന്റെ ഉള്ളിലേയ്ക്ക് തള്ളിക്കയറുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് റിസപ്ഷന്‍ കൗണ്ടര്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് പൊലീസ് എത്തി പ്രവര്‍ത്തകരെ തടയുകയും ബലപ്രയോഗത്തിലൂടെ കവാടത്തിനു പുറത്തെത്തിക്കുകയും ചെയ്തു. പിന്നീട് പ്രവര്‍ത്തകര്‍ ബാങ്കിന് വെളിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ശാഖകള്‍ക്കുനേരെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയെന്ന ഇന്റലിജന്‍സ് റിപ്പോർട്ടിനെ തുടർന്ന് കാനറ ബാങ്കിന്റെ തിരുവനന്തപുരം ജില്ലയിലെ മൂന്നുശാഖകള്‍ ഇന്ന് തുറക്കില്ല. നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകളാണ് അടച്ചിട്ടിരിക്കുന്നത്. നെയ്യാറ്റിന്‍കര ശാഖ രാവിലെമുതല്‍ നാട്ടുകാര്‍ ഉപരോധിക്കുകയാണ്.കൂടുതല്‍ പ്രതിഷേധമുണ്ടാകുമെന്ന കണക്കുകൂട്ടിലില്‍ ബാങ്കിനു മുന്നില്‍ വലിയ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. മൃതദേഹവുമായി കാനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കരയിലെ കനറാ ബാങ്കിനു മുന്നില്‍ പ്രതിഷേധം നടത്തുമെന്ന് നാട്ടുകാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ വിട്ടു കൊടുത്തതിനു ശേഷം ഉപരോധം ഉണ്ടാകുമെന്നാണ് അറിയുന്നത്.