കണ്ണൂരിൽ കെ.സുധാകരന് ചരിത്ര ഭൂരിപക്ഷത്തോടെ വിജയം

keralanews historical victory for k sudhakaran in kannur

കണ്ണൂർ:കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന് ചരിത്ര ഭൂരിപക്ഷത്തോടെ മിന്നും വിജയം.ഒരുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുധാകരൻ വിജയിച്ചത്. കേരളത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച ഏറ്റവും കൂടുതല്‍ ഭൂരിപക്ഷങ്ങളിലൊന്ന്. കണ്ണൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണ് കെ.സുധാകരന്റേത്. മണ്ഡലം രൂപീകരിച്ച ശേഷം 1952ല്‍ എ.കെ.ജി. നേടിയ 87030 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇതിനു മുന്‍പ് കണ്ണൂരിലെ ഏറ്റവും വലിയ ഭൂരിപക്ഷം.ഇതിനു മുന്‍പ് ആറു തവണ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ മൂന്നുതവണ സി.പി.എം.വിജയിച്ച മണ്ഡലമാണ് കണ്ണൂര്‍. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 43191 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ. സുധാകരന്‍ വിജയിച്ചത്. 2014-ല്‍ ആ വിജയം ആവര്‍ത്തിക്കാമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ പിഴച്ചെങ്കിലും 6535 വോട്ട് മാത്രമായിരുന്നു ശ്രീമതിക്ക് ഭൂരിപക്ഷം.ഇരിക്കൂര്‍, പേരാവൂര്‍, അഴീക്കോട്, കണ്ണൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളാണ്. എന്നാല്‍ ഇത്തവണ ഈ മണ്ഡലങ്ങള്‍ മാത്രമല്ല സിപിഎമ്മിന്റെ കോട്ടകളായി അറിയപ്പെടുന്ന തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം എന്നീ മണ്ഡലങ്ങളിലും വോട്ടെണ്ണലിന്റെ ആദ്യാവസാനം ശക്തമായ ആധിപത്യം പുലര്‍ത്താന്‍ കെ.സുധാകരന് കഴിഞ്ഞു.സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം തന്നെയായിരുന്നു കെ. സുധാകരന്‍റെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. എടയന്നൂരിലെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിന്‍റെ വധം,കാസര്‍കോട് പെരിയയില്‍ രണ്ടു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം തുടങ്ങിയവയൊക്കെ യു.ഡി.എഫ്. പ്രചാരണായുധമാക്കി.ശബരിമല വിഷയത്തില്‍ ആചാരസംരക്ഷണത്തിനായി സുധാകരന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.ശബരിമല വിഷയം സര്‍ക്കാരിനെതിരായി തിരിച്ച ബിജെപിയുടെ രാഷ്ട്രീയനീക്കം കേരളത്തില്‍ മറ്റു മണ്ഡലങ്ങളിലെന്നതുപോല കണ്ണൂരിലും കോൺഗ്രസ്സിന് ഗുണം ചെയ്തു എന്നുവേണം കരുതാൻ.

നരേന്ദ്രമോദിക്ക് അഭിനന്ദനമറിയിച്ച് ലോകരാഷ്ട്രങ്ങൾ

keralanews world nations congratulates narendramodi

ന്യൂഡൽഹി:പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പിൽ അതിശയിപ്പിക്കുന്ന പ്രകടനവുമായി കേവല ഭൂരിപക്ഷം ഉറപ്പാക്കി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്.തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വന്‍ മുന്നേറ്റം നടത്തി. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പൊരുതിയ ബംഗാളില്‍ ബിജെപി നേട്ടുമുണ്ടാക്കി. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസ്സും ബഹുദൂരം മുന്നിലാണ്. ദേശീയ തലത്തില്‍ തിരിച്ചടി നേരിടുന്ന കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്ന് കേരളവും പഞ്ചാബും മാത്രം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ തുടങ്ങിയവര്‍ മോദിയെ അഭിനന്ദിച്ചു. അതേസമയം ബിജെപി ഒറ്റയ്ക്ക് ഇക്കുറിയും കേവല ഭൂരിപക്ഷം ഉറപ്പാക്കുമെന്നാണ് സൂചനകള്‍. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം വൈകിട്ട് 5.30ന് ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തില്‍ പങ്കെടുക്കും.

കണ്ണൂരിൽ കെ.സുധാകരന്റെ വിജയം ഉറപ്പിച്ച് പ്രവർത്തകർ;പലയിടങ്ങളിലും ആഹ്ളാദപ്രകടനങ്ങൾ തുടങ്ങി

keralanews k sudhakaran confirms victory in kannur

കണ്ണൂർ:കണ്ണൂരിൽ യുഡിഎഫ് നേതാവ് കെ.സുധാകരന്റെ വിജയം ഉറപ്പിച്ച് പ്രവർത്തകർ. പലയിടങ്ങളിലും സുധാകരന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് പ്രവർത്തകർ ആഹ്ളാദപ്രകടനങ്ങൾ തുടങ്ങി.അറുപത്തിനായിരത്തില്പരം വോട്ടുകൾക്കാണ് സുധാകരൻ ഇപ്പോൾ ലീഡ് ചെയ്യുന്നത്.വോട്ടെണ്ണലിന്റെ ആദ്യമിനിറ്റുകളിൽ മാത്രമാണ് ഇവിടെ എൽഡിഎഫിന് ലീഡ് നേടാനായത്.വരും മണിക്കൂറുകളിൽ വോട്ടെണ്ണിത്തീരുമ്പോൾ സുധാകരൻ ഒരുലക്ഷത്തിൽപ്പരം വോട്ടുകളുടെ ലീഡ് നേടുമെന്നാണ് പ്രവർത്തകർ പറയുന്നത്. അപ്രതീക്ഷിത മണ്ഡലങ്ങളിൽ പോലും ഇടത് കോട്ട തകർത്ത് ലീഡ് നേടാൻ ഇത്തവണ യുഡിഎഫിനായി.വോട്ടെണ്ണൽ പൂർത്തിയായ ശേഷം വൻതോതിലുള്ള ആഹ്ലാദപ്രകടനകളാണ് യുഡിഎഫ് നേതൃത്വം പ്ലാൻ ചെയ്തിരിക്കുന്നത്.

വയനാട്ടിൽ വൻ മുന്നേറ്റവുമായി രാഹുൽ ഗാന്ധി;അമേത്തിയിൽ പിന്നിൽ

keralanews rahul gandhi leading in wayanad

വയനാട്:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ കേരള-കേന്ദ്ര രാഷ്ട്രീയം ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി വൻ മുന്നേറ്റം നടത്തിയിരിക്കുന്നു.ഏകദേശം എഴുപത് ശതമാനത്തോളം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കേരളത്തിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധി മുന്നിലാണ്.ഏകദേശം രണ്ടരലക്ഷത്തോളമാണ് രാഹുലിന്റെ ഭൂരിപക്ഷം. ഇത് ഇനിയും ഉയരുമെന്നാണ് സൂചന. എൽഡിഎഫ് സ്ഥാനാർഥി പി.സുനീറാണ് വയനാട്ടിൽ രണ്ടാം സ്ഥാനത്ത്.അതേസമയം രാഹുൽ ഗാന്ധി മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ അമേത്തിയിൽ സ്‌മൃതി ഇറാനി തേരോട്ടം തുടരുകയാണ്.സിറ്റിംഗ് എംപിയായ രാഹുൽ ആദ്യ റൗണ്ടിൽ മുന്നേറിയെങ്കിലും പിന്നീട് സ്‌മൃതി ഇറാനി ലീഡ് നിലനിർത്തുന്ന കാഴ്ചയാണ് കണ്ടത്.കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലമാണ് അമേത്തി.

വോട്ടെണ്ണൽ;കണ്ണൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം;യുഡിഎഫ് മുന്നിൽ

keralanews vote counting neck to neck competition in kannur udf is leading

കണ്ണൂർ:വോട്ടെണ്ണൽ ആരംഭിച്ച് രണ്ടു മണിക്കൂർ പിന്നിടുമ്പോൾ കണ്ണൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം.നിലവിൽ യുഡിഎഫ് നേതാവ് കെ.സുധാകരനാണ് കണ്ണൂരിൽ മുന്നേറുന്നത്. വോട്ടെണ്ണൽ തുടങ്ങി ആദ്യ മുപ്പത് മിനിട്ടിൽ എൽഡിഎഫ് ലീഡ് ചെയ്തെങ്കിലും പിന്നീട് യുഡിഎഫ് ശക്തമായി മുന്നേറുന്ന കാഴ്ചയാണ് കണ്ടത്.പ്രവചനാതീതമായ മണ്ഡലമായ കണ്ണൂരിൽ ആര് ജയിക്കുമെന്ന ആകാംക്ഷയിലാണ് കണ്ണൂരിലെ ജനങ്ങൾ.അഭിമാന പോരാട്ടം നടന്ന കണ്ണൂരിൽ കഴിഞ്ഞ വർഷത്തെ തോൽവിക്ക് പകരം വീട്ടാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

കേന്ദ്രത്തിൽ എൻഡിഎ ക്ക് മികച്ച മുന്നേറ്റം;ലീഡ് നില കേവലഭൂരിപക്ഷവും കടന്നു

keralanews nda leading in central lead level crossed the absolute majority

ന്യൂഡൽഹി:തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കേന്ദ്രത്തിൽ എൻഡിഎ ക്ക് മികച്ച മുന്നേറ്റം.ലീഡ് നില കേവലഭൂരിപക്ഷവും കടന്നു.രാവിലെ പത്തുമണിയോടെയുള്ള ഫലസൂചനകളിൽ 542 ൽ 327 സീറ്റിൽ ഇന്ത്യ മുന്നിട്ട് നിൽക്കുകയാണ്.മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഉൾപ്പെടുന്ന യുപിഎ വളരെ പിന്നിലാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. ദേശീയതലത്തിൽ 10 ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകളിൽ ഒൻപതിലും എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു.

കേരളത്തിൽ യുഡിഎഫ് ആധിപത്യം

keralanews udf leading in kerala

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറുന്നു. എൽഡിഎഫും ബിജെപിയും ഒരു മണ്ഡലങ്ങളിലും മുന്നേറ്റം ഉറപ്പിക്കുന്നില്ല.കൊല്ലത്ത് എൻകെ പ്രേമചന്ദ്രനും , എറണാകുളത്ത് ഹൈബി ഈഡനും കോഴിക്കോട്ട് എംകെ രാഘവനും മുന്നിലാണ് . ഇടുക്കിയിൽ രണ്ട് ശതമാനം വോട്ടെണ്ണി തീര്‍ന്നപ്പോൾ ഡീൻ കുര്യാക്കോസ് ലീഡ് ചെയ്യുകയാണ്. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് മുപ്പത്തിനായിരത്തോട് അടുക്കുന്നു.8625 ലീഡ് ഉയർത്തുകയാണ് ആലത്തൂരിൽ രമ്യ ഹരിദാസ്.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ ലീഡ് ചെയ്യുന്നു

keralanews kummanam rajasekharan leading in thiruvananthapuram

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കേരളത്തിലെ ആദ്യ ഫലസൂചനകൾ പുറത്തുവരുന്നു.പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോൾ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ മുന്നേറുകയാണ്.

വോട്ടെണ്ണൽ ആരംഭിച്ചു;ദേശീയതലത്തിൽ എൻഡിഎ ക്ക് മുൻ‌തൂക്കം;കേരളത്തിൽ ഒപ്പത്തിനൊപ്പം

keralanews vote counting nda leads in national level

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ദേശീയ തലത്തിൽ എൻഡിഎ മുന്നിട്ട് നിൽക്കുകയാണ്.ആദ്യ ഫലസൂചനയനുസരിച്ച് 24 മണ്ഡലങ്ങളിൽ പതിനാറിടങ്ങളിലും ബിജെപിയാണ് മുന്നിൽ നിൽക്കുന്നത്.ആറിടത്ത് കോൺഗ്രസ് മുന്നിലാണ്.കേരളത്തിൽ പത്തു സീറ്റുകളിലായി എൽഡിഎഫും യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്.കാസർകോഡ്,കണ്ണൂർ,വടകര, കോഴിക്കോട്, ആറ്റിങ്ങൽ,കൊല്ലം,ആലപ്പുഴ,ആറ്റിങ്ങൽ,തൃശൂർ,പാലക്കാട് എന്നീ മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്.

ജനവിധി ഇന്നറിയാം;വോട്ടെണ്ണൽ അല്പസമയത്തിനകം

keralanews loksabha election vote counting starts

ന്യൂഡൽഹി:പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എണ്ണിത്തുടങ്ങാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി.കേരളത്തിലെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 29 കേന്ദ്രങ്ങളിലായി കൃത്യം എട്ടുമണിക്ക് തന്നെ എണ്ണിത്തുടങ്ങും.പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണുക. എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ അറിയാൻ സാധിക്കും.പതിനൊന്നുമണിയോടെ തിരഞ്ഞെടുപ്പിലെ ഏകദേശ ട്രെൻഡുകൾ മനസിലാക്കാം.വോട്ടെണ്ണലിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.