നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ;മന്ത്രിമാരെ ഇന്ന് തീരുമാനിക്കും

keralanews narendra modi govt will take oath tomorrow ministers will decide today

ന്യൂഡൽഹി:നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ വൈകുന്നേരം ഏഴുമണിക്ക് രാഷ്ട്രപതിഭവനിൽ നടക്കും.മന്ത്രിമാരെ കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ അറിയാം.രാവിലെയോടെ എല്ലാവർക്കും ഔദ്യോഗികമായി വിവരം കൈമാറും.നാളെ രാവിലെ പ്രധാമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കാനുള്ള ക്ഷണവും മന്ത്രിസഭംഗങ്ങൾക്ക് ലഭിക്കും.ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ള പ്രമുഖർ ക്യാബിനറ്റ് മന്ത്രിമാരാകുമെന്നാണ് സൂചന.ഒന്നാം മോഡി സർക്കാരിൽ മന്ത്രിമാർ വഹിച്ചിരുന്ന വകുപ്പുകളിൽ വലിയ തോതിലുള്ള മാറ്റത്തിനു സാധ്യത കുറവാണ്.എല്ലാ സംസ്ഥാനങ്ങൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകും.പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രെട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെയും ഇന്ന് തീരുമാനിക്കും. കേരളത്തിൽ നിന്നും കുമ്മനം രാജശേഖരൻ,വി.മുരളീധരൻ,അൽഫോൻസ് കണ്ണന്താനം എന്നിവരുടെ പേരുകൾ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന.ബിംസ്റ്റക് രാഷ്ട്രത്തലവന്മാർക്ക് പുറമേ കിർഗിസ്ഥാൻ പ്രസിഡണ്ടും മൗറീഷ്യസ് പ്രധാനമന്ത്രിയും നാളത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.വിദേശ പ്രതിനിധികളുടെ സാന്നിധ്യത്തിൽ വർണാഭമായ ചടങ്ങുകളോടെ ആയിരിക്കും രണ്ടാം എൻ.ഡി.എ സർക്കാർ നാളെ അധികാരമേൽക്കുക.

ചങ്ങനാശേരിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് ഹോട്ടൽ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

keralanews two hotel workers died when cleaning the well

കോട്ടയം:ചങ്ങനാശേരിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് ഹോട്ടൽ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു.ചങ്ങനാശ്ശേരി തെങ്ങനായിൽ വാടകയ്ക്ക് താമസിക്കുന്ന അഴകാത്തുപടി സ്വദേശി  മാത്യു(38),പശ്ചിമബംഗാൾ സ്വദേശി വിജയ് ഒറോൺ(29) എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്.ചങ്ങനാശ്ശേരി ബസ്സ്റ്റാൻഡിന് സമീപത്തുള്ള ഫൗസിയ ഹോട്ടലിന്റെ കിണറിൽ മോട്ടോർ നന്നാക്കുന്നതിനായി ഇറങ്ങിയതാണിവർ. അപകടത്തിൽപ്പെട്ട ഇവരെ രക്ഷിക്കുന്നതിനായി കിണറ്റിൽ ഇറങ്ങിയ ഫയർമാന്മാരായ എസ്.ടി ഷിബു,റോബിൻ വർഗീസ് എന്നിവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.ഇവരെ ചങ്ങനാശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് കിണറ്റിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.തുടർന്ന് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.

ബംഗാളിൽ രണ്ട് തൃണമൂല്‍ എം.എല്‍.എമാരും ഒരു സി.പി.എം എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു

keralanews two tmc mlas and one cpm mla joined the bjp in west bengal

കൊൽക്കത്ത:മമത ബാനര്‍ജിയെ സമ്മര്‍ദത്തിലാക്കി പശ്ചിമ ബംഗാളിൽ അട്ടിമറി നീക്കവുമായി ബി.ജെ.പി. രണ്ട് എം.എല്‍.എമാരും അന്‍പതോളം കൌണ്‍സിലര്‍മാരും ബി.ജെ.പിയില്‍ ചേര്‍ന്നു. മുകുള്‍ റോയിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് എം.എല്‍.എമാരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഒരു സി.പി.എം എം.എൽ.എയും ബി.ജെ.പി അംഗത്വം സ്വീകരിച്ചു.തൃണമൂൽ കോൺഗ്രസിൻറ എം.എൽ.എമാരായ ബീജ്പൂരിൽ നിന്നുള്ള ശുബ്രാങ്ശു റോയ്, ബിഷ്ണുപൂരിൽ നിന്നുള്ള തുഷാർ കാന്ദി ഭട്ടാചാര്യ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. അതേസമയം ഇനിയും കുറേ പേര്‍ ബി.ജെ.പിയിലേക്ക് വരുമെന്ന് പാര്‍ട്ടി അവകാശപ്പെട്ടു. പശ്ചിമ ബംഗാളിലെ ഹെംതാബാദിൽ നിന്നുള്ള സി.പി.എം എം.എൽ.എ രവീന്ദ്രനാഥ് റോയിയാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ച മറ്റൊരു എം.എല്‍.എ. പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയത് മുതൽ പശ്ചിമ ബംഗാളില്‍ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള സംഘർഷം രൂക്ഷമാണ്.എം.എൽ.എമാരെയും കൌണ്‍സിലര്‍മാരെയും ചാക്കിട്ട് പിടിച്ചതോടെ മമത ബാനര്‍ജിയെയും തൃണമൂൽ കോൺഗ്രസിനെയും കൂടുതൽ സമ്മർദത്തിലാക്കിയിരിക്കുകയാണ് ബി.ജെ.പി.

നാലുമാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

keralanews mother killed her four month old baby and committed suicide

കൊച്ചി:നാലുമാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി.കൊല്ലം കുളക്കട പുത്തൂർമുക്ക് ഉദയയാണ്(30) മകൾ അദിതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.പാലാരിവട്ടം പി.ജെ ആന്റണി റോഡ് പുനത്തിൽ ലൈനിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം.ഹോസ്റ്റലിലെ ജീവനക്കാരിയാണ് ഉദയ.തിങ്കളാഴ്ച രാവിലെ ഇവർ താമസിച്ചിരുന്ന മുറി തുറക്കാറായതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടത്തിയത്. ജീവിക്കാൻ വരെ മാർഗ്ഗമില്ലെന്നും മരണത്തിനുത്തരവാദി ഭർത്താവാണെന്നും കാണിച്ചുള്ള ഒരു കുറിപ്പും മുറിയിൽ നിന്നും കണ്ടെടുത്തു.ഭർത്താവ് രാജീവിനൊപ്പമാണ് ഉദയ കൊച്ചിയിൽ ജോലിക്കെത്തിയത്.കുറച്ചുദിവസമായി ഇവർ ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു. പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണ്ണത്തിലും വെള്ളിയിലും കുറവൊന്നുമില്ലെന്ന് ഓഡിറ്റ് വിഭാഗം

keralanews audit section says there is no shortage of gold and silver in sabarimala

പത്തനംതിട്ട:ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണ്ണത്തിലും വെള്ളിയിലും കുറവൊന്നുമില്ലെന്ന് ഓഡിറ്റ് വിഭാഗം.ഇവയെ കുറിച്ച് മഹസറിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.അതിനാൽ സ്ട്രോങ്ങ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ലെന്ന് ഓഡിറ്റ് വിഭാഗം അറിയിച്ചു.സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന പ്രചാരണം ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രതികരിച്ചു. 2017 മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘം പരിശോധിച്ചത്. ശബരിമലയിലെയും സ്ട്രോങ് റൂമിലെയും രേഖകള്‍ തമ്മില്‍ വ്യത്യാസമില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.സ്വർണ്ണത്തിന്റെ അളവിൽ കുറവില്ലെന്നും സ്വര്‍ണം നഷ്ടമായെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ദേവസ്വ ബോര്‍ഡ് വ്യക്തമാക്കി. ഒരുമാസം മുമ്പ് നിശ്ചയിച്ച പരിശോധനയാണ് നടന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാര്‍ വിശദീകരിച്ചു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും നിരോധിത ലഹരിവസ്തുക്കൾ പിടികൂടി

keralanews banned tobacco products seized from kannur airport

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ദോഹയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്ന  നിരോധിത ലഹരിവസ്തുക്കൾ പിടികൂടി.കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി ജസീറിൽ (34) നിന്നാണ് 1650 പായ്ക്കറ്റ് ലഹരിവസ്തുക്കൾ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്.ഇവ വിമാനത്താവള പൊലീസിന് കൈമാറി.കഴിഞ്ഞ ദിവസം വൈകുന്നേരം എയർ ഇന്ത്യ എക്സ്പ്രെസ്സിൽ ദോഹയിലേക്ക് പോകാനെത്തിയതായിരുന്നു ജസീർ.മംഗളൂരുവിൽ നിന്നും കൊണ്ടുവന്നതാണ് ലഹരിവസ്തുക്കളെന്ന് ഇയാൾ പറഞ്ഞു.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്ലസ് വൺ പ്രവേശനം;വിദ്യാർത്ഥികളിൽ നിന്നും പിടിഎ ഫണ്ടിന്റെ പേരിൽ വൻതുക ഈടാക്കുന്നതായി പരാതി

keralanews plus one admission complaint that huge amount charged from students as pta fund

കണ്ണൂർ:പ്ലസ് വൺ പ്രവേശനത്തിനെത്തുന്ന വിദ്യാർത്ഥികളിൽ നിന്നും പിടിഎ ഫണ്ടിന്റെ പേരിൽ വൻതുക ഈടാക്കുന്നതായി പരാതി.വിദ്യാർത്ഥികളിൽ നിന്നും പിടിഎ ഫണ്ടായി 500 രൂപയിൽ കൂടുതൽ വാങ്ങരുതെന്ന സർക്കാർ നിർദേശം നിലനിൽക്കവെയാണ് നിർബന്ധിത പിരിവ്.500 രൂപ തന്നെ ഇത് നല്കാൻ ശേഷിയും സന്നദ്ധതയും ഉള്ളവരിൽ നിന്നും മാത്രമേ ഈടാക്കാവൂ എന്നും നിർദേശിച്ചിരുന്നു.എന്നാൽ മലയോരമേഖലയിലെ ചില വിദ്യാലയങ്ങൾ 2000 മുതൽ 8000 രൂപവരെ പിടിഎ ഫണ്ടായി ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.പിടിഎ ഫണ്ട് വാങ്ങുന്നതിനു രസീത് നൽകണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും വാങ്ങുന്ന ഫണ്ടിന് രസീതിയൊന്നും നൽകുന്നുമില്ല.രക്ഷിതാക്കളിൽ നിന്നും ഇതിനെതിരെ പരാതിയുയർന്നതോടെ വാങ്ങുന്ന തുകയിൽ 500 രൂപമുതൽ 1000 രൂപവരെ കുറവുവരുത്തിയിട്ടുണ്ട്.എയ്ഡഡ് സ്കൂളുകളിൽ മാനേജ്‌മന്റ് ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും വൻ തുകയാണ് ഫീസായി ഈടാക്കുന്നത്.ഇതിനു പുറമെയാണ് ഉന്നത റാങ്ക് നേടി മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും പിടിഎ ഫണ്ട് എന്ന പേരിൽ പിരിവ് നടത്തുന്നത്. പിടിഎ ഫണ്ട് ഇനത്തിൽ വാങ്ങുന്ന തുക സ്കൂളിലെ നിത്യച്ചിലവുകൾക്കും മറ്റുമാണ് ഉപയോഗിക്കുന്നത്.ഇതിൽ കൂടുതൽ ചിലവുകളും മറ്റും വന്നാൽ രക്ഷിതാക്കളുടെ യോഗം വിളിച്ചുചേർത്ത് അവരുടെ സമ്മതത്തോടെ ഫണ്ട് ശേഖരിക്കാമെന്നും സർക്കാർ നിർദേശമുണ്ട്. ഈ നിർദ്ദേശങ്ങളൊക്കെ നിലനിൽക്കെയാണ് ചിലവിദ്യാലയങ്ങൾ തോന്നിയപോലെ പണം ഈടാക്കുന്നത്.

കണ്ണൂരിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം;90 ലക്ഷം രൂപയുടെ നഷ്ട്ടം

keralanews fire broke out textile showroom in kannur

കണ്ണൂർ:കണ്ണൂരിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം.എസ്.എൻ പാർക്ക് റോഡിലെ ഇന്ത്യൻ വീവേഴ്‌സ് ഷോറൂമിലാണ്(പഴയ എസ്.ആർ ടെക്സ്) തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ രണ്ടരമണിയോടെയാണ് സംഭവം.തുണിത്തരങ്ങളും ഫർണീച്ചറുകളുമെല്ലാം കത്തി നശിച്ചു.തീപടരുന്നതുകണ്ട സമീപവാസിയാണ് അഗ്നിശമനസേനയെ വിവരമറിയിച്ചത്. കണ്ണൂർ,തളിപ്പറമ്പ്,മട്ടന്നൂർ,തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിൽ  അഗ്നിശമനസേന എത്തിയാണ് തീ കെടുത്തിയത്.ഇൻവെർട്ടറിൽ നിന്നും തീപടർന്നതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.സതീശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

ലോകകപ്പ് സന്നാഹ മത്സരം;ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

keralanews world cup warm up match india contest against bengladesh today

ഇംഗ്ലണ്ട്:ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.ആദ്യ മത്സരത്തില്‍ ന്യൂസിലന്‍റിനോട് തോറ്റ ഇന്ത്യ ജയത്തോടെ ലോകകപ്പിന് ഒരുങ്ങാമെന്ന പ്രതീക്ഷയിലാണ്. വൈകീട്ട് മൂന്ന് മണിക്ക് കാര്‍ഡിഫിലാണ് മത്സരം. ന്യൂസിലൻഡിനോട് തോറ്റ ആദ്യ സന്നാഹ മത്സരത്തിൽ കോഹ്‌ലിയും രോഹിതും ധവാനുമൊക്കെ അടങ്ങുന്ന പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര നേടിയത് 179 റണ്‍സ്. രവീന്ദ്ര ജഡേജ നേടിയ അര്‍ധ സെഞ്ച്വറിയാണ് വന്‍ നാണക്കേടില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ താളം കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം; രാജിവെയ്ക്കാനൊരുങ്ങി രാഹുൽഗാന്ധി; അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളുടെ ശ്രമം

keralanews defeat in loksabha election rahul gandhi ready to resign

ന്യൂഡൽഹി:ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കാനൊരുങ്ങി രാഹുൽ ഗാന്ധി.അധ്യക്ഷ പദം ഒഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തോടെ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ നേതൃപദവി ഏറ്റെടുക്കണമെന്നാണ് രാഹുലിന്റെ നിലപാട്.രാജി പ്രവര്‍ത്തക സമിതി ഐക്യകണ്ഠേന തള്ളിയെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം.താന്‍ മാത്രമല്ല, സോണിയയോ, പ്രിയങ്കയോ അധ്യക്ഷപദവി ഏറ്റെടുക്കില്ലെന്നും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ പാര്‍ട്ടി അധ്യക്ഷനാകണമെന്നുമാണ് രാഹുലിന്റെ പക്ഷം.രാജി സന്നദ്ധത അറിയിച്ചെങ്കിലും പുതിയൊരാളെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് രാഹുല്‍ സമയം നല്‍കിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ അത്യധ്വാനം ചെയ്തെങ്കിലും മറ്റ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് പിന്തുണ ലഭിക്കാത്തതാണ് രാഹുലിനെ ചൊടിപ്പിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുമായുള്ള കൂടിക്കാഴ്ചയും മറ്റ് യോഗങ്ങളുമെല്ലാം റദ്ദാക്കാനും രാഹുല്‍ നിര്‍ദേശം നല്‍കി. ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി.