ദുബായിൽ വാഹനാപകടത്തിൽ പത്ത് ഇന്ത്യാക്കാരടക്കം 17 പേർ മരിച്ചു;മരിച്ചവരിൽ ആറ് മലയാളികളും

keralanews 17 including ten indians died in an accident in dubai 6 malayalees also died

ദുബായ്:ദുബായിൽ വാഹനാപകടത്തിൽ പത്ത്  ഇന്ത്യാക്കാരടക്കം 17 പേർ മരിച്ചു.ആറ് മലയാളികളടക്കം എട്ട് ഇന്ത്യക്കാർ മരിച്ചവരിൽ ഉൾപ്പെടുന്നു.ഇതിൽ നാല് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദീപക് കുമാർ, ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം നടന്നത്.ബസ് സൈൻ ബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു.വിവിധ രാജ്യക്കാരായ 31 ടൂറിസ്റ്റുകളാണ് ബസിലുണ്ടായിരുന്നത്.പരിക്കു പറ്റിയവരെ ഉടനടി റാഷിദ് ഹോസ്പിറ്റലിലേക്ക് മാറ്റി. പലപ്പോഴും അപകടങ്ങളുണ്ടാവുന്ന പ്രദേശമാണിതെങ്കിലും സമീപ കാലത്ത് ദുബൈയിലുണ്ടായ ബസ് അപകടങ്ങളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്നലെ സംഭവിച്ചത്.പെരുന്നാൾ അവധി ആഘോഷിക്കാൻ ഒമാനിൽ പോയി മടങ്ങിയെത്തിയവരാണ് അപകടത്തിൽ പെട്ടത്.

ഇരിട്ടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു

keralanews two students die after drowning in iritty river

കണ്ണൂർ: ഇരിട്ടിക്കടുത്ത് കിളിയന്തറയില്‍ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു.വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി (19), ഉളിക്കല്‍ സ്വദേശി എമില്‍ സെബാന്‍ (19) എന്നിവരാണ് മരിച്ചത്.ബാരാപ്പോള്‍ പുഴയുടെ ഭാഗമായ ചരള്‍ പുഴയില്‍ കുളിക്കുന്നതിനിടെയാണ് സംഭവം.നാല് വിദ്യാര്‍ത്ഥികളാണ് പുഴയില്‍ കുളിക്കാനായി എത്തിയിരുന്നത്.നാലു പേര്‍ പുഴയില്‍ നീന്തുന്നതിനിടെ രണ്ട് പേര്‍ മുങ്ങിപോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികേട്ട് നാട്ടുകാരാണ് ആദ്യം എത്തിയത്. ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

ലോകകപ്പ് ക്രിക്കറ്റ്;ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആറുവിക്കറ്റ് ജയം

keralanews world cup cricket india defeat south africa for 6 wickets

സതാംപ്‌ടണ്‍: രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം.228 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.128 പന്തില്‍ 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതമാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 135 പന്തുകള്‍ നേരിട്ട രോഹിത് 13 ബൗണ്ടറിയും രണ്ടു സിക്‌സുമടക്കം 122 റണ്‍സോടെ പുറത്താകാതെ നിന്നു.സെഞ്ചുറിയോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ (22) പിന്തള്ളി  ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രോഹിത് മൂന്നാമതെത്തി.സച്ചിന്‍ (49), കോലി (41) എന്നിവര്‍ മാത്രമാണ് സെഞ്ചുറിക്കണക്കില്‍ രോഹിതിന് മുന്നിലുള്ളത്.

നേരത്തെ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 13-ല്‍ നില്‍ക്കെ ശിഖര്‍ ധവാനെ റബാദ മടക്കി (8). പിന്നാലെ 34 പന്തുകള്‍ നേരിട്ട് ക്യാപ്റ്റന്‍ വിരാട് കോലിയും (18) പുറത്തായി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് – കെ.എല്‍ രാഹുല്‍ സഖ്യം 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 139-ല്‍ എത്തിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 26 റണ്‍സെടുത്ത രാഹുലിനെ റബാദ മടക്കി.പിന്നീട് ക്രീസില്‍ ധോനിക്കൊപ്പം രോഹിത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ജയിക്കാന്‍ 15 റണ്‍സ് വേണമെന്നിരിക്കെ ക്രിസ് മോറിസിന് വിക്കറ്റ് സമ്മാനിച്ച്‌ ധോനി (34) മടങ്ങി. നാലാം വിക്കറ്റില്‍ രോഹിത് – ധോനി സഖ്യം 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹാര്‍ദിക് പാണ്ഡ്യ 15റണ്‍സുമായി പുറത്താകാതെ നിന്നു.നേരത്തെ ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പതറിയ ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് മാത്രമാണ് നേടാനായത്.

വിദ്യാർത്ഥിനി ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്തു;സംഭവം കോഴിക്കോട്

keralanews girl committed suicide by jumping infront of the train in kozhikkode

കോഴിക്കോട്:വിദ്യാർത്ഥിനി ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്തു.പുതിയങ്ങാടി പള്ളിക്കണ്ടി സ്വദേശി ഷെര്‍ളീധരന്റെയും രൂപയുടെയും മകളായ വന്ദന (17) ആണ് മരിച്ചത്.വെസ്റ്റ്ഹില്‍ റെയില്‍വേ സ്‌റ്റേഷന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം.രാവിലെ 11 മണിയോടുകൂടി വെസ്റ്റ്ഹില്ലിലെ അക്ഷയ കേന്ദ്രത്തിൽ പോയ വന്ദന തിരികെ വരുമ്പോൾ എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന് മുന്നില്‍ ചാടുകയായിരുന്നു.പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ വന്ദന നീറ്റ് പരീക്ഷ എഴുതിയിരുന്നു.പരീക്ഷയുടെ റിസൾട്ട് ഇന്നലെ വന്നിരുന്നു.പരീക്ഷ ജയിച്ചുവെന്നാണ് കുട്ടി വീട്ടില്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വീട്ടില്‍ ഒത്തുകൂടുകയും ചെയ്തിരുന്നു.ജയിച്ചിരുന്നുവെങ്കിലും നീറ്റ് റാങ്കില്‍ താഴെയാണെന്ന് പറഞ്ഞിരുന്നതായി വന്ദനയുടെ സുഹൃത്തുക്കളായ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.റാങ്ക് താഴ്ന്നതിലുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.’എന്റെ ആയുസ്സ് ഇത്രയേ ഉള്ളൂ, ഞാന്‍ ആഗ്രഹിച്ച നിമിഷമായിരുന്നു ഇത്, ഐ.ലവ്.യു അച്ഛന്‍ അമ്മ വൈഷ്ണവ്, വിഷ്ണു’ എന്നിങ്ങനെ കൈത്തണ്ടയില്‍ എഴുതിയ ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.വൈഷ്ണവും വിഷ്ണുവും വന്ദനയുടെ സഹോദരന്മാരാണ്.പള്ളിക്കണ്ടിയിലെ മത്സ്യ തൊഴിലാളിയാണ് വന്ദനയുടെ അച്ഛന്‍.

ബാലഭാസ്‌ക്കറിന്റെ മരണം; തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി

keralanews death of balabhasakar crime branch team conduct inspection in thrissur vadakkumnatha temple

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകട മരണത്തെക്കുറിച്ച്‌ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്  വടക്കുംനാഥ ക്ഷേത്രത്തില്‍ തെളിവെടുപ്പ് നടത്തി.ക്ഷേത്രത്തില്‍ ബാലഭാസ്കറും കുടുംബവും നടത്തിയ പൂജാ വിവരങ്ങള്‍, താമസിച്ച ഹോട്ടല്‍, പുറപ്പെട്ട സമയം എന്നിവയുടെ രേഖകളാണ് ആദ്യം പരിശോധിക്കുന്നത്.ക്രൈം ബ്രാഞ്ച് സംഘം ക്ഷേത്രത്തിനകത്തും തെളിവെടുപ്പ് നടത്തി.ഇതിന് ശേഷം ബാലഭാസ്കറിന്‍റെ ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് മൊഴിയെടുക്കുമെന്നാണ് സൂചന.വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്ന് തലസ്ഥാനത്തേക്ക് മടങ്ങുന്ന വഴിയിലാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

നിപ;ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ വീട്ടിൽ കേന്ദ്രസംഘം പരിശോധന നടത്തി

keralanews the central team conduct inspection in the house of student who is under treatment due to nipah virus

തൊടുപുഴ:നിപ ബാധയെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാത്ഥിയുടെ തൊടുപുഴയിലെ വീട്ടിൽ കേന്ദ്രസംഘം ഉറവിട പരിശോധന നടത്തി. എന്നാല്‍, പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും അത് കൊണ്ട് തന്നെ ആശങ്ക വേണ്ടെന്നും ഡിഎംഒ അറിയിച്ചു.വിദ്യാര്‍ത്ഥി പഠിച്ച കോളേജിലും സംഘം പരിശോധന നടത്തി.അതേസമയം നിപ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തില്‍ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നു. രോഗ വ്യാപനം തടയാനും പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.

ആശങ്ക അകലുന്നു;നിരീക്ഷണത്തിൽ കഴിയുന്ന ആറുപേർക്കും നിപ ബാധയില്ലെന്ന് പരിശോധനാ ഫലം

keralanews result that the six under observation in the hospital have no nipah virus infection

കൊച്ചി: നിപ വൈറസ് ബാധയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 6 പേര്‍ക്കും നിപ ബാധയില്ലെന്ന് പരിശോധനാ ഫലം.പൂനെ വൈറോളജി ഇന്‍സ്റ്റിറ്യുട്ടില്‍ നിന്നുള്ള ഫലം ലഭിച്ചതിനെ തുടര്‍ന്നാണ് വൈറസ് ബാധയില്ലെന്ന സ്ഥിരീകരണം വന്നത്. വിദ്യാര്‍ത്ഥിയോട് അടുത്തിടപെട്ട രണ്ട് പേരും രണ്ട് നേഴ്‌സുമാരും അടക്കം 6 പേരാണ്  പ്രത്യേക വാര്‍ഡില്‍ കഴിയുന്നത്.നിപയില്ലെന്ന് സ്ഥിരീകരിച്ച ആറ് പേരിൽ 3 പേർ രോഗിയെ പരിചരിച്ച നേഴ്സുമാരാണെന്നും ആശങ്കപ്പെടേണ്ട യാതൊന്നും ഇല്ലങ്കിലും മുൻകരുതൽ നടപടികൾ തുടരും. ഐസോലേഷനിലുള്ളവരെ ഇപ്പോൾ ആശുപത്രിയില്‍ നിന്നും ഡിസ് ചാർജ് ചെയ്യില്ലെന്നും മന്ത്രി അറിയിച്ചു.ആശങ്ക വേണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയം ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധനും പ്രതികരിച്ചു.കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങലെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നു എന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം നിപ രോഗം സ്ഥീതികരിച്ച യുവാവിന്റെ ആരോഗ്യ നില അതേ നിലയില്‍ തുടരുകയാണ്. രോഗിയുമായി ഇതേവരെ 314 പേര്‍ ഇടപഴകിയിട്ടുള്ളതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. അതില്‍ 149 പേരുമായി ആരോഗ്യവകുപ്പ് ബന്ധപ്പെട്ടു കഴിഞ്ഞു.ഇവരിൽ 55 പേരുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച് നടപടികള്‍ ആരംഭിച്ചു. ഇവരില്‍ രോഗിയുമായി അടുത്ത് ബന്ധപ്പെട്ടിരുന്ന മൂന്നുപേരെ ഹൈ റിസ്ക് വിഭാഗത്തിലും 52 പേരെ ലോ റിസ്‌ക് വിഭാഗത്തിലും ഉൾപ്പെടുത്തി നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു

keralanews schools in the state opened after vacation

തിരുവനന്തപുരം:മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു.കുട്ടികളെ വരവേൽക്കാൻ വിപുലമായ പ്രവേശനോത്സവ പരിപാടികളാണ് സ്കൂളുകളില്‍ നടന്നത്.ഒരു ലക്ഷത്തി നാല്പത്തി ഏഴായിരം കുട്ടികളാണ് ഇത്തവണ പുതുതായി പൊതു വിദ്യാലയങ്ങളിൽ എത്തിയിരിക്കുന്നത്.1 മുതൽ 12 വരെയുളള ക്ലാസുകൾ ഒരുമിച്ചു തുറക്കുന്നുവെന്നതാണ് ഇത്തവണത്തെ അധ്യയന വർഷത്തിന്റെ പ്രത്യേകത.പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ പുതുക്കാട് ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.ഓണാവധിക്ക് മുൻപ് ഒന്ന് മുതൽ ഏഴുവരെയുള്ള ക്ലാസുകൾ ഹൈടെക് ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സ്കൂളുകൾ ലഹരിവിമുക്തമാക്കുമെന്നും നീന്തൽ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുമെന്നും ഇതിനായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നീന്തൽകുളം സ്ഥാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വ്യക്തമാക്കി.

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിലെത്തും

keralanews prime minister narendramodi will reach kerala on friday to visit guruvayoor temple

തൃശൂർ:ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വൈകുന്നേരം കേരളത്തിലെത്തും.കൊച്ചിയിലെത്തുന്ന അദ്ദേഹം ശനിയാഴ്ച രാവിലെ 9 മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ സുരക്ഷ ശക്തമാക്കി. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ സുരക്ഷാ പരിശോധന നടത്തിയിരുന്നു.കേന്ദ്ര വ്യോമസേന ഉദ്യോഗസ്ഥരും ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരും കേന്ദ്ര സുരക്ഷാ സംഘവും ശ്രീകൃഷ്ണ കോളേജ് മൈതാനിയിലെത്തി ഹെലികോപ്റ്റര്‍ പരീക്ഷണപറപ്പിക്കല്‍ നടത്തുകയും ചെയ്തിരുന്നു.ക്ഷേത്ര ദർശനത്തിന് ശേഷം പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയാണ് ശനിയാഴ്ച നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

keralanews neet exam result published (2)

ന്യൂഡൽഹി:നീറ്റ്(NEET) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 720ല്‍ 701 മാര്‍ക്ക് നേടിയ രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാല്‍ ഒന്നാം റാങ്ക് നേടി.700 മാർക്കോടെ ഭവിക് ബന്‍സാല്‍(ഡല്‍ഹി), അക്ഷത് കൗശിക്(യു.പി) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.റാങ്ക് പട്ടികയില്‍ ആദ്യ അമ്പതില്‍ മൂന്ന് മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നു.നീറ്റ് പരീക്ഷയെഴുതിയ 14,10,755 പേരില്‍ 7,97,042 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. കേരളത്തില്‍നിന്ന് പരീക്ഷയെഴുതിയ 66.59 ശതമാനം പേര്‍ യോഗ്യത നേടി. കേരളത്തില്‍ നിന്നുള്ള അതുല്‍ മനോജ് 29ആം റാങ്ക് നേടി.