നിപ;പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാലുപേരെ ഡിസ്‌ചാർജ് ചെയ്തു

keralanews nipa virus four persons who were admitted to the hospital with signs of fever were discharged

കൊച്ചി:പനി ലക്ഷണങ്ങളോടെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന നാല് പേരെ ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കേളേജില്‍ നിലവില്‍ ഏഴ് പേരാണ് അധികൃതരുടെ നിരീക്ഷണത്തില്‍ കഴിയുന്നത്.നിപയുടെ വലിയ ആശങ്കയൊഴിഞ്ഞങ്കെിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.നിപ ബാധയെ തുടർന്ന് ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ  നില മെച്ചപ്പെട്ടന്നും വിദ്യാര്‍ഥി അമ്മയുമായി സംസാരിച്ചെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പൂനെ വൈറോളജി ലാബില്‍ നിന്നുള്ള വിദഗ്ധസംഘം നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ മൂത്രത്തില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ട്.വൈറസ് ബാധ തലച്ചോറിനെ നേരിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെങ്കിലും ഇത് പരിഹരിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. രോഗിയുടെ നിലവിലെ ആരോഗ്യനിലഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ രണ്ടാം ഘട്ട രക്ത സാമ്പിളും പൂനെയിലേക്ക് അയച്ചിട്ടുണ്ട്.

ചാലക്കുടിയിലെ അനാഥാലയത്തില്‍ കുട്ടികള്‍ക്ക് മർദനം;ഇറങ്ങിയോടിയ കുട്ടികളെ രക്ഷിച്ചത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

keralanews children attacked in orphanage in chalakkudy health inspector rescued the childern escaped from orphanage

ചാലക്കുടി:ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തില്‍ കുട്ടികള്‍ക്ക് ക്രൂര മര്‍ദ്ദനം. മേലൂര്‍ പൂലാനി മരിയപാലന സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലാണ് സംഭവം. മുതിര്‍ന്ന കുട്ടികള്‍ മര്‍ദ്ദിച്ച് അവശരാക്കിയതിനെ തുടര്‍ന്ന് ഇന്ന് വെളുപ്പിന് 5 മണിയോടുകൂടി  അനാഥാലയത്തില്‍ നിന്നും ആറ് കുട്ടികളാണ് ഇറങ്ങിയോടിയത്.അനാഥാലയത്തില്‍ നിന്നും ഏകദേശം 500 മീറ്റര്‍ ദൂരമുള്ള ബസ് സ്റ്റോപ്പില്‍ കുട്ടികളെ കണ്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇവരോട് കാര്യം അന്വേഷിച്ചപ്പോഴാണ് മുതിര്‍ന്ന കുട്ടികള്‍ മര്‍ദ്ദിച്ച വിവരം പുറത്തു വരുന്നത്. ഉടന്‍ തന്നെ അദ്ദേഹം കുട്ടികളെ ചാലക്കുടി ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിവരമറിയച്ചതിനേ തുടര്‍ന്ന് അനാഥാലയവുമായി ബന്ധപ്പെട്ടപ്പോള്‍ കുട്ടികള്‍ ഇറങ്ങി പോയത് ഇവര്‍ അറിഞ്ഞിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.65ഓളം കുട്ടികളാണ് അനാഥാലയത്തില്‍ ഉള്ളത്. ഇവരെ ശ്രദ്ധിക്കുന്നതിന് വേണ്ട യാതൊരു സൗകര്യങ്ങളും ഇവിടെ ഇല്ല. 2 വര്‍ഷം മുന്‍പും സമാനമായ സംഭവം ഉണ്ടായിരുന്നു. അംഗികാരമില്ലാതെയാണ് അനാഥാലയം പ്രവര്‍ത്തിക്കുന്നതെന്നും എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

പാലക്കാട് ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു

keralanews eight died after ambulance collides with lorry in palakkad

പാലക്കാട്:പാലക്കാട് തണ്ണിശ്ശേരിയിൽ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു.ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം നടന്നത്. പാലക്കാടിനും കൊടുവായൂരിനും ഇടയിലുള്ള തണ്ണിശ്ശേരിയില്‍ വെച്ച് നെന്മാറയില്‍ നിന്ന് വന്ന ആംബുലന്‍സും എതിരെ വന്ന മീന്‍ ലോറിയും കൂട്ടിമുട്ടുകയായിരുന്നു.സംഭവസ്ഥലത്ത് വെച്ച് തന്നെ എട്ടു പേരും മരിച്ചു.നെല്ലിയാമ്പതിയില്‍ വിനോദയാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട നാലു പട്ടാമ്പി സ്വദേശികളും നാലു നെന്മാറ സ്വദേശികളുമാണ് മരിച്ചത്.പട്ടാമ്പിക്കടുത്ത വാടാനംകുറുശ്ശി സ്വദേശികളായ സുബൈര്‍, ഫഹാസ്, നാസര്‍, ഷൊര്‍ണൂര്‍ സ്വദേശി ഉമ്മര്‍ ഫറൂഖ്, നെന്മാറ സ്വദേശികളായ ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍, വൈശാഖ്, നിഖില്‍, ശിവന്‍ എന്നിവരാണ് മരിച്ചത്.അപകടത്തിൽ  മരിച്ച എട്ട് പേരുടേയും മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. ഇന്നലെ രാത്രിയോടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിരുന്നു.അപകടത്തില്‍ മരിച്ച നെന്മാറ സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ സുധീറിന്റെ മൃതദേഹം ഇന്നലെത്തന്നെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങും. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് രണ്ടുപേർ മരിച്ചു

keralanews two died in thiruvananthapuram due to electric shock from electric line

തിരുവനന്തപുരം:തിരുവനന്തപുരം പേട്ടയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് രണ്ടുപേർ മരിച്ചു.വഴിയാത്രക്കാരായ പേട്ട സ്വദേശി രാധാകൃഷ്ണന്‍,നെടുമങ്ങാട് സ്വദേശിനി പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. വൈദ്യുതി കമ്പി വീണ് കിടക്കുന്ന വെള്ളക്കെട്ടില്‍ ചവിട്ടിയപ്പോഴാണ് അപകടം. പേട്ട പുള്ളിലൈനില്‍ ഇന്ന് പുലര്‍ച്ചെ 5.30 നാണ് സംഭവം.പത്ര വിതരണം നടത്തിയിരുന്ന കുട്ടിയാണ് രണ്ടു പേര്‍ ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.ഷോക്കേറ്റ രണ്ടു പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ പ്രദേശത്ത് വിവിധയിടങ്ങള്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചു;ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത

keralanews the monsoon in the state has gained strength chance for heavy rain in coming two days

തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. ഇന്നും നാളെയും സംസ്ഥാനവ്യാപകമായി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയും കണ്ണുരും കോഴിക്കോട്ടും ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യപിച്ചിരിക്കുകയാണ്.കേരള കര്‍ണാടക തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നത്തോടെ ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറാനും ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയിലൂടെയാകും കാറ്റിന്റെ സഞ്ചാരം. തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍, മധ്യകിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട് അതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശനിവാസികള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും

keralanews the trawling ban will be implemented in the state from midnight tonight

കൊല്ലം:സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും.കൊല്ലം നീണ്ടകര പാലത്തിന്റെ തൂണുകള്‍ ബന്ധിപ്പിച്ച് ഫിഷറീസ് വകുപ്പ് ചങ്ങല കെട്ടുന്നതോടെ നിരോധനം പ്രാബല്യത്തില്‍ വരും. 52 ദിവസത്തെ ട്രോളിംഗ് നിരോധനകാലത്ത് വലിയ യന്ത്രവത്കൃത ബോട്ടുകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്താനാകില്ല.സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.മത്സ്യബന്ധനത്തിനായി കടലില്‍ പോയ വലിയ ബോട്ടുകള്‍ രാത്രിയോടെ തിരിച്ചെത്തും.പത്ത് കുതിരശക്തിക്ക് മേലുള്ള യന്ത്രവത്കൃത ബോട്ടുകളെയാകും നിരോധനം ബാധിക്കുക.പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍കള്‍ക്ക് നിരോധനം ബാധകമല്ല.ട്രോളിംഗ് നിരോധനകാലത്ത് മത്സ്യത്തൊഴിലാളികള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും കൃത്യസമയത്ത് ലഭ്യമാക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ സൗജന്യ റേഷനു പുറമെ വേതനവും അനുവദിച്ചു നല്‍കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി തീരദേശ പൊലീസിന് പുറമെ മറൈന്‍ എന്‍ഫോഴ്സ്മെന്റും കടലില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

ബാലഭാസ്‌ക്കറിന്റെ മരണം;അപകട സമയത്ത് കാറോടിച്ചിരുന്നത് അർജുൻ തന്നെയെന്ന് പ്രകാശ് തമ്പിയുടെ മൊഴി

keralanews death of balabhaskar prakash thambis statement that arjun drive the car at the time of accident

തിരുവനന്തപുരം:ബാലഭാസ്‌ക്കറിന്റെ മരണത്തിനു ഇടയാക്കിയ അപകടം  നടക്കുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആയിരുന്നെന്ന് പ്രകാശ് തമ്പി മൊഴി നൽകി.സ്വർണ്ണക്കടത്ത് കേസിൽ കാക്കനാട് ജയിലിൽകഴിയുന്ന പ്രകാശ് തമ്പിയുടെ മൊഴി ഇന്നലെയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്.ക്രൈംബ്രാ‍ഞ്ച് ഡിവൈഎസ്‍പി ഹരികൃഷ്‍ണന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.താനാണ് വാഹനമോടിച്ചതെന്ന് ബാലഭാസ്കർ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് അർജുൻ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് മൊഴിമാറ്റിയ ശേഷം അർജുനുമായി ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. അർജുൻ തന്റെ നമ്പർ ബ്ലോക്ക് ചെയ്തു. വാഹനമോടിച്ചത് ആരാണെന്ന് അറിയാൻ വേണ്ടിയാണ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചത്.എന്നാൽ ഒന്നും ലഭിച്ചില്ലെന്നും പ്രകാശ് തമ്പി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞു.പ്രകാശ് തമ്പി സിസിടിവിയിലെ ദൃശ്യങ്ങളടങ്ങുന്ന ഹാര്‍ഡ് ഡിസ്‌ക് എടുത്തെന്ന് ക്രൈംബ്രാഞ്ചിനോട് നേരത്തെ ജ്യൂസ് കടയുടമ ഷംനാദ് പറഞ്ഞിരുന്നു.ഈ മൊഴി പിന്നീട് ഷംനാദ് മാറ്റിപ്പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി എടുത്തിട്ടില്ലെന്നാണ് ഷംനാദ് പിന്നീട് പറഞ്ഞത്.

നിപ;ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി; വിദ്യാർത്ഥിയുടെ സാമ്പിൾ വീണ്ടും പരിശോധിക്കും

keralanews nipah the health condition student under treatment is better and sample will be checked again

കൊച്ചി:നിപ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉള്ളതായി ആശുപത്രി അധികൃതർ.കളമശ്ശേരിയിലെ പരിശോധനയിൽ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസ് ഇല്ല. ക്ഷീണം കുറവുള്ളത് തുടര്‍ ചികിത്സക്കും സഹായകരമാകുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.രോഗം പൂര്‍ണമായി മാറുന്നത് വരെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുളള ചികിത്സ തുടരാനാണ് തീരുമാനം. മൂത്രത്തിൽ വൈറസിന്റെ സാന്നിധ്യം ഉണ്ടെങ്കിലും ആശങ്കയുണ്ടാക്കുന്ന സാഹചര്യം ഇല്ല. ഇത് ഔദ്യോഗികമായി സ്‌ഥിരീകരിക്കാൻ പൂനെയിൽ നിന്നുള്ള ഫലം വരണം. യുവാവിന്റെ രണ്ടാംഘട്ട രക്ത സാമ്പിളും പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.

ദുബായ് ബസ്സപകടം;മരിച്ച മലയാളികളുടെ എണ്ണം എട്ടായി;കണ്ണൂർ മൊറാഴ സ്വദേശി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു

keralanews the number of malayalees died in dubai bus accident is eight

കണ്ണൂർ:ദുബായ് ബസ്സപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.പാളിയത്ത് വളപ്പ് രാജൻ പുതിയ പുരയിൽ (49) ആണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.മോറാഴയിലെ പരേതനായ പുതിയ പുരയിൽ ഗോപാലന്റെയും നാരായണിയുടെയും ഏകമകനാണ് രാജൻ.തലശ്ശേരി സ്വദേശിയായ ഉമ്മർ, മകൻ നബീൽ, തിരുവനന്തപുരം സ്വദേശി ദീപകുമാർ, തൃശൂരില്‍ നിന്നുള്ള ജമാലുദീൻ, കിരൺ ജോണി, വാസുദേവൻ, കോട്ടയം സ്വദേശി വിമൽ കുമാർ, രാജൻ ഗോപാലൻ എന്നിവരാണ് മരിച്ച മലയാളികൾ.ഇരുപത് വർഷമായി വിദേശത്ത് ജോലി ചെയ്തു വരുന്ന രാജൻ പെരുന്നാൾ അവധിയായതിനാൽ ഒമാനിലെ ബന്ധുക്കളെ കണ്ട് മടങ്ങി വരവെയാണ് അപകടം നടന്നത്. ദുബായിലെ കംമ്പേയ്ന്റ് ഗ്രൂപ്പ് കോൺട്രാക്റ്റ് എന്ന കമ്പനിയിൽ സ്റ്റോർ ഹെഡായി ജോലി ചെയ്ത് വരികയാണ് രാജൻ. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി നാട്ടിൽ വന്നത്.ഭാര്യ സുജന.മകൾ :നേഹ ,മരുമകൻ: രാഹുൽ. ബന്ധുക്കൾ ദുബായിലുള്ള രാജന്റെ സുഹൃത്തുക്കളുമായും സന്നദ്ധ സംഘടനകളുമായും, ജോലി ചെയ്യുന്ന കമ്പനി അധികാരികളുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ബാലഭാസ്‌ക്കറിന്റെ മരണം;ജയിലിൽ കഴിയുന്ന പ്രകാശ് തമ്പിയെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

keralanews death of balabhaskkar crime branch will question prakash thambi

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച് പ്രകാശ് തമ്പിയെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും.സ്വര്‍ണ്ണക്കടത്ത് കേസില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന പ്രകാശ് തമ്പിയുടെ മൊഴിയെടുക്കാന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ നിര്‍ണ്ണായകമായ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ ബാലഭാസ്‌ക്കറിന്റെ മരണത്തിന് ശേഷം താന്‍ കൊണ്ടുപയി പരിശോധിച്ചെന്ന് പ്രകാശ് തമ്പി ക്രൈം ബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു.തമ്പി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് കടയുടമ ഷംനാദിനെയും ചോദ്യം ചെയ്തിരുന്നു.ക്യാമറ സ്ഥാപിച്ച ജീവനക്കാരുമായി എത്തി പ്രകാശ് തമ്പി ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചതെന്നും ഷംനാദ് മൊഴി നല്‍കിയിരുന്നു.എന്നാൽ ഈ മൊഴി പിന്നീട് ഷംനാദ് മാറ്റിപ്പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി എടുത്തിട്ടില്ലെന്നാണ് ഷംനാദ് പിന്നീട് പറഞ്ഞത്.ഡിവൈഎസ്പി മാത്രമാണ് അന്വേഷണത്തിനായി ദൃശ്യങ്ങള്‍ ശേഖരിച്ചതെന്നും പ്രകാശ് തമ്പിയെ അറിയില്ല, കടയില്‍ വന്നിട്ടില്ലെന്നുമാണ് പിന്നീട് ഷംനാദ് മൊഴി നല്‍കിയത്.