പെരിയ ഇരട്ടക്കൊലക്കേസ്;സർക്കാരിന് കോടതിയുടെ വിമർശനം

keralanews periya double murder case court criticizes govt

കൊച്ചി:പെരിയ ഇരട്ടക്കൊലക്കേസിൽ  സർക്കാരിന് കോടതിയുടെ വിമർശനം.കേസിലെ രണ്ട്, മൂന്ന്, പത്ത് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.ജാമ്യാപേക്ഷ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായി. ജാമ്യം സംബന്ധിച്ച വിവരങ്ങള്‍ ഡിജിപിയുടെ ഓഫീസ് പ്രോസിക്യൂഷനെ അറിയിക്കുന്നില്ലെന്നും കോടതി പറഞ്ഞു.ഡിജിപിയുടെ ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ടയുണ്ടോയെന്നും കോടതി ചോദിച്ചു.ഡി.ജി.പിയോ എ.ഡി.ജി.പിയോ നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. ഒഴിവുകഴിവുകള്‍ പറഞ്ഞ് ഇനി അപേക്ഷ പരിഗണിക്കുന്നത് മാറ്റി വെക്കാന്‍ ആകില്ലെന്നും ഇന്ന് മൂന്ന് മണിക്ക് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും കേസ് നീട്ടി വയ്ക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ബാലഭാസ്‌ക്കറിന്റെ മരണം;ക്രൈം ബ്രാഞ്ച് സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

keralanews death of balabhaskar crime branch will record the secret statement of witnesses

തിരുവനന്തപുരം:ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.മൊഴികളിലെ വൈരുധ്യം ഇല്ലാതാക്കാനാണ് രഹസ്യ മൊഴി എടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.ഇതിനായി ക്രൈംബാഞ്ച് തിരുവനന്തപുരം മജിസ്‌ടേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പിക്കും. ക്രൈംബാഞ്ചിന്റെ ആവശ്യപ്പകാരം മജിസ്‌ടേറ്റ് രഹസ്യമൊഴി രേഖപെടുത്തും.അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആണോ അര്‍ജുന്‍ ആണോ എന്നതിനടക്കം സാക്ഷി മൊഴികളില്‍ വൈരുധ്യമുണ്ട്. വാഹനം ഓടിച്ചിരുന്നത് താന്‍ ആണെന്ന് അര്‍ജുന്‍ ആദ്യം മൊഴി നല്‍കിയെങ്കിലും പിന്നീട് മാറ്റി പറഞ്ഞിരുന്നു.വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും മൊഴി നല്‍കിയിരുന്നു.എന്നാല്‍ അപകടം നടന്ന സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവരുടെ മൊഴിയില്‍ വൈരുധ്യം ഉണ്ടായതിനെ തുടര്‍ന്നാണ് സാക്ഷികളുടെ രഹസ്യ മൊഴിയെടുക്കന്നതിനുള്ള സാധ്യതകള്‍ അന്വേഷണ സംഘം തേടുന്നത്.അതേസമയം പ്രകാശ് തമ്പി ഉള്‍പ്പെട്ട സ്വര്‍ണ കടത്ത് കേസിലെ വിവരങ്ങളും ക്രൈം ബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. ബാലഭാസ്‌കറിന്റെ പ്രോഗ്രാം മനേജര്‍മാരായിരുന്ന പ്രകാശ് തമ്പിയും വിഷ്ണുവും സ്വര്‍ണ കടത്ത് കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് വിവരങ്ങള്‍ ഡിആര്‍ഐയുടെ പക്കല്‍ നിന്നും ക്രൈംബ്രാഞ്ച് ശേഖരിക്കുന്നത്.

സംസ്ഥാനത്ത് ജൂൺ 18 ന് വാഹന പണിമുടക്ക്

keralanews motor vehicle strike in the state on june 8th
തിരുവനന്തപുരം:സംസ്ഥാനത്ത് ജൂൺ 18 ന് വാഹന പണിമുടക്ക്.മോട്ടോര്‍ വാഹനസംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങളാണ് പണിമുടക്കിൽ പങ്കെടുക്കുക.ഇൻഷുറൻസ് പ്രീമിയം വർധന, ജി.പി.എസ് ഘടിപ്പിക്കൽ എന്നിവക്ക് എതിരെയാണ് പണിമുടക്ക്. വിവിധ സംഘടനകളുടെ നേതാക്കള്‍ തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.ബി.എം.എസ് ഒഴികെയുള്ള മോട്ടോർ വാഹന മേഖലയിലെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു സി, എച്ച്.എം.എസ്., എസ്.ടി.യു ഉൾപ്പെടെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും അനുബന്ധ സംഘടനകളും സമരത്തിൽ പങ്കെടുക്കുമെന്ന് എച്ച്.എം.എസ്. ട്രേഡ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും മോട്ടോർ വാഹന തൊഴിലാളി സംരക്ഷണ സമിതി സംസ്ഥാന വൈസ് ചെയർമാനുമായ മനോജ് ഗോപി തൃശൂരിൽ നടന്ന സമര പ്രഖ്യാപന യോഗത്തിൽ പങ്കെടുത്തതിനു ശേഷം പറഞ്ഞു.

വ്യോമസേനാ വിമാനം തകർന്നു വീണ സംഭവം;കാണാതായ ഉദ്യോഗസ്ഥർക്കായുള്ള തിരച്ചിൽ ഇന്നും തുടരും

keralanews the incident of airforce flight crashed the search for missing officials will continue today

അരുണാചൽപ്രദേശ്:ഇന്ത്യൻ വ്യോമസേനാ വിമാനം തകർന്നു വീണതിനെ തുടർന്ന് കാണാതായ ഉദ്യോഗസ്ഥർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ ആയെങ്കിലും സ്ഥലം ചെരിഞ്ഞ ഭൂപ്രകൃതിയായതിനാല്‍ വ്യോമസേനാ ഹെലികോപ്റ്ററുകള്‍ക്ക് ഇവിടെ ഇറങ്ങാന്‍ ആയില്ല. എന്നാല്‍ അനുയോജ്യമായ തൊട്ടടുത്തുള്ള ഒരു സ്ഥലം കണ്ടെത്തി അവിടെ രാവിലെയോടെ സൈനികരെ ഇറക്കും. വ്യോമസേനയുടെ പര്‍വ്വതാരോഹകര്‍ അടങ്ങിയ സംഘം മലയാളികളടക്കമുള്ള വ്യോമസേന ഉദ്യോഗസ്ഥര്‍ക്കുള്ള തിരച്ചില്‍ നടത്തും.അപകടം നടന്ന സ്ഥലം നിബിഢ വനമായതും അരുണാചല്‍പ്രദേശിലെ മോശം കാലാവസ്ഥയും തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.എം.ഐ 17 ഹെലികോപ്ടറുകള്‍ ഉപയോഗിച്ച നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നലെയാണ് അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് പതിനാറ് കിലോമീറ്റര്‍ അകലെ വച്ച് വിമാനത്തിന്റെ അവശിഷ്ട്ടങ്ങൾ കണ്ടെത്തിയത്.കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ്, കണ്ണൂര്‍ സ്വദേശി എന്‍.കെ ഷെരിന്‍ എന്നിവര്‍ അടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തിൽ ഉണ്ടായിരുന്നത്.

കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ ബാധിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നെന്ന് നിഗമനം

keralanews doubt that the student affected nipah virus from guava

കൊച്ചി:കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ ബാധിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നെന്ന് നിഗമനം.നിപ ബാധിതനായ വിദ്യാര്‍ത്ഥി രോഗം ബാധിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് ചീഞ്ഞ പേരയ്ക്ക കഴിച്ചിരുന്നു.ഈ വിവരം വിദ്യാര്‍ത്ഥി കേന്ദ്ര സംഘത്തോട് പറഞ്ഞു.ഇതനുസരിച്ച് കേന്ദ്ര സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്ന നിലപാടിലാണ് കേന്ദ്രസംഘം.നിപ ബാധ റിപ്പോർട്ട് ചെയ്ത ഉടൻ കേരളത്തിലെത്തിയ കേന്ദ്ര സംഘം രോഗബാധിതനായ യുവാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഈ സമയത്താണ് താൻ പേരയ്ക്ക കഴിച്ചതായി വിദ്യാർത്ഥി വെളിപ്പെടുത്തിയത്. പേരയ്ക്കയിൽ നിന്നാണ് വൈറസ് പടർന്നതെന്നാണ് കേന്ദ്രസംഘത്തിന്റെ നിഗമനം.എന്നാൽ ഇത് പ്രാഥമിക നിഗമനം മാത്രമാണെന്നാണ് കേന്ദ്ര സംഘം വെളിപ്പടുത്തിയത്.അതേസമയം നിപ ബാധിതനായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതായി അധികൃതര്‍ അറിയിച്ചു. പരസഹായമില്ലാതെ നടക്കാന്‍ രോഗിക്ക് കഴിയുന്നുണ്ടെന്നും ഭക്ഷണം കഴിക്കുന്നതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

ഡൽഹി ചുട്ടുപൊള്ളുന്നു;ചൂട് സര്‍വകാല റെക്കോര്‍ഡില്‍

keralanews heat in delhi reaches the highest point

ന്യൂഡല്‍ഹി:തലസ്ഥാനം ചുട്ടുപൊള്ളുന്നു.48 ഡിഗ്രി താപനിലയാണ് തിങ്കളാഴ്ച രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 2014 ജൂണ്‍ 9 ന് രേഖപ്പെടുത്തിയ 47.8 ഡിഗ്രിസെല്‍ഷ്യസ് ആയിരുന്നു മുന്‍പ് രേഖപ്പെടുത്തിയ റെക്കോഡ് ചൂട്.വരും ദിവസങ്ങളില്‍ ചൂട് ഇനിയും വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ചൂടിന് പുറമെ പൊടിക്കാറ്റും രൂക്ഷമായതോടെ ഡല്‍ഹിയിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.ഡല്‍ഹിയിലെ എക്കാലത്തേയും ഉയര്‍ന്ന ചൂട് 1998 മെയ് 26 ന് രേഖപ്പെടുത്തിയ 48.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 2016 മെയ് മാസത്തില്‍ രാജസ്ഥാനിലാണ് രാജ്യത്തെ എക്കാലത്തേയും ഉയര്‍ന്ന താപനിലയായ 51 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.

പെരിയ ഇരട്ടക്കൊലക്കേസ്;സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews periya double murder case high court will consider the petition seeking cbi probe in the case

കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ലാലിന്റെയും മാതാപിതാക്കൾ  സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.പോലീസ് അന്വേഷിച്ചാൽ സിപിഎം പ്രവർത്തകരായ പ്രതികൾ രക്ഷപ്പെടുമെന്നും അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിയയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.അതേസമയം കേസില്‍ പ്രതികളായ മൂന്നുപേരുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ രണ്ട്, ഒന്‍പത്, പത്ത് പ്രതികളാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വാദം പൂര്‍ത്തിയാകാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു;പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

keralanews vayu cyclone to gujrath coast 10000peoples were evacuated

അഹമ്മദാബാദ്:അറബിക്കടലിൽ രൂപം കൊണ്ട  വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു.അടുത്ത 24 മണിക്കൂറിനുളളിൽ തീവ്ര ചുഴലിക്കാറ്റായി മാറുന്ന വായു വ്യാഴാഴ്ച  രാവിലെ ഗുജറാത്തിലെ തീരങ്ങളിൽ ആഞ്ഞു വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇതിന്‍റെ മുന്നോടിയായി ഗുജറാത്ത് തീരത്തു നിന്നും പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.കച്ചിൽ നിന്ന് മാത്രമാണ് പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചത്. ഏകദേശം 60 ലക്ഷത്തോളം ആളുകളെ വായു ബാധിക്കുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ. കൂടുതൽ ആളുകളെ സുരക്ഷിതമായി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.ഇതിനായി 160 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം പ്രത്യേക വ്യോമസേനാ വിമാനത്തിലെത്തി.കാറ്റ് നാശം വിതക്കാനിടയുള്ള സൗരാഷ്ട്രയിലും കച്ചിലും ദുരന്തനിവാരണ സേനയെ വിന്യസിച്ചു. മഹാരാഷ്ട്രയിലും ഗോവയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പടിഞ്ഞാറ് തെക്കുപടിഞ്ഞാറ് ദിശയില്‍ ഗോവയില്‍ നിന്നും 350ഉം മുംബൈയില്‍ നിന്ന് 510ഉം ഗുജറാത്തില്‍ നിന്നും 650ഉം കിലോമീറ്റര്‍ അകലെയാണ് നിലവില്‍ വായു ചുഴലിക്കാറ്റ് നീങ്ങുന്നത്.കാറ്റ് ഗുജറാത്ത് തീരത്തെത്തിയാല്‍ ഏറെ ബാധിക്കുക സൗരാഷ്ട്ര, കച്ച് മേഖലകളെയാണ്.24 മണിക്കൂര്‍ കാറ്റ് തുടരാനുമിടയുണ്ട്.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. തീരദേശ സേന, നേവി, കരസേന, വ്യോമ സേന എന്നിവ സജ്ജമാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നുണ്ട്.

അഭിനന്ദൻ വർധമാനെ പരിഹസിച്ച പാക് ചാനലിന്റെ ക്രിക്കറ്റ് ലോകകപ്പ് പരസ്യം വിവാദത്തില്‍

keralanews the world cup cricket advertisement of pakisthan channel mocking abhinandan vardhamaan

ദില്ലി:ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പരിഹസിച്ച പാക് ചാനലിന്റെ ക്രിക്കറ്റ് ലോകകപ്പ് പരസ്യം വിവാദത്തില്‍.ഇന്ത്യ – പാക് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ പാക് ചാനലായ ജാസ് ടിവി തയാറാക്കിയ പരസ്യമാണ് വിവാദമായിരിക്കുന്നത്.അഭിനന്ദനെ പിടികൂടിയതിന് ശേഷം പാക് സൈന്യം ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. ചായ കുടിച്ചുകൊണ്ട് പാകിസ്താന്‍ സൈന്യത്തിന്റെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന്‍ ഉത്തരം നല്‍കുന്നതായിരുന്നു ആ വീഡിയോ. അതിന്റെ മാതൃകയിലാണ് പുതിയ പരസ്യ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്.അഭിനന്ദന്‍ വര്‍ധനമാന്റെ മുഖവുമായി സാമ്യമുള്ളയാളാണ് പരസ്യചിത്രത്തില്‍. അഭിനന്ദനെ പോലെ മീശവെച്ച അഭിനേതാവാണ് പരസ്യചിത്രത്തിലുള്ളത്.ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയോട് സാമ്യമുള്ള നീല ടീഷര്‍ട്ടാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്.കൈയ്യില്‍ ഒരു ചായക്കോപ്പയും ഉണ്ട്.
ഐ ആം സോറി, ഐ ആം നോട്ട് സപ്പോസ്ഡ് ടു ടെല്‍ യു ദിസ്(ക്ഷമിക്കു, ഇതേക്കുറിച്ച് എനിക്കൊന്നും പറയാനാവില്ല) എന്നതായിരുന്നു അന്ന് അഭിനന്ദൻ പാകിസ്താന്‍ സൈനികര്‍ ചോദിച്ച പല നിർണായക ചോദ്യങ്ങൾക്കും നൽകിയ മറുപടി.ഇതേ മറുപടി തന്നെയാണ് ഇപ്പോള്‍ പരസ്യത്തില്‍ പരിഹാസ്യമായി ഉപയോഗിച്ചിരിക്കുന്നത്.ടോസ് കിട്ടിയാല്‍ എന്ത് ചെയ്യും? പ്ലെയിങ് ഇലവനില്‍ ആരൊക്കെ ഉണ്ടാകും? എന്നൊകെയാണ് ചോദ്യങ്ങള്‍. എല്ലാത്തിനും ഉത്തരം ‘ ഐ ആം സോറി. ഐ ആം നോട്ട് സപ്പോസ്ഡ് ടു ടെല്‍ യു ദിസ്’ എന്ന് തന്നെ.ഭീതി നിറഞ്ഞ മുഖഭാവവും പതറിയ ശരീരഭാഷയും ഒക്കെയാണ് പരസ്യത്തിലെ കഥാപാത്രത്തിനുള്ളത്. ഒടുവിലത്തെ ചോദ്യം ചായയെക്കുറിച്ചായിരുന്നു. ചായ ഗംഭീരമാണെന്നാണ് മറുപടി.എന്നാല്‍ പോയ്‌ക്കോളൂ എന്ന് പറയുമ്പോള്‍ ആശ്വാസത്തോടെ പോവാന്‍ തുനിയുകയാണ് പരസ്യത്തിലെ കഥാപാത്രം.അപ്പോള്‍ പിടിച്ചുവച്ചുകൊണ്ട് പറയുന്നു- കപ്പ് എവിടേയ്ക്ക് കൊണ്ടുപോകുന്നു എന്ന്.എന്നിട്ട് ആ കപ്പ് പിടിച്ചുവാങ്ങുകയും ചെയ്യുന്നുണ്ട്.

കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

keralanews wreckage of missing indian airforce jet found

ഇറ്റാനഗർ:കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനത്തിന്റെ വ്യോമപാതയിൽ നിന്ന് 15-20 കിലോമീറ്റർ വടക്ക് മാറി അരുണാചൽ പ്രദേശിലെ ലിപ്പോ പ്രദേശത്താണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.മലയാളിയായ അനൂപ് കുമാര്‍ അടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്നത്.ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.ജൂൺ മൂന്നിന് ഉച്ചയ്ക്ക് 12: 25 നാണ് വ്യോമസേന ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ട് അസമിലെ ജോര്‍ഹട്ടില്‍ നിന്നും വിമാനം യാത്രതിരിച്ചത്.ചൈന അതിര്‍ത്തിയായ മെചൂക്കയിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര. ഒരുമണിയോടെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.