രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തു; രോഗം സ്ഥിരീകരിച്ചത് ആറ് കുട്ടികൾക്ക്

keralanews new variant of omicron reported in the country disease was confirmed in six children

ഭോപ്പാൽ: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ ആശങ്കയായി ഒമിക്രോണിന്റെ പുതിയ വകഭേദം. മധ്യ പ്രദേശിലെ ഇൻഡോറിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് ബാധിച്ച 12 പേരില്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് ആറുപേരില്‍ പുതിയ വകഭേദം കണ്ടെത്തിയത്. ആറു പേരും കുട്ടികളാണ്.ജനുവരി ആറ് മുതല്‍ നടത്തിയ പരിശോധനകളിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം വിലയിരുത്തിയാണ് ഇത് കണ്ടെത്തുന്നത്. ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ ബിഎ.1 ഉം ചിലരിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതിൽ പലരും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് വിദഗ്ധർ പറയുന്നത്. ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.2 ബാധിച്ച 21 കേസുകള്‍ കണ്ടെത്തിയതായി ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ചെയര്‍മാന്‍ വിനോദ് ഭണ്ഡാരി അറിയിച്ചു. ഇതില്‍ ആറുപേരിലാണ് ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഒരാൾ നവജാത ശിശുവാണെന്നാണ് റിപ്പോർട്ട്.ഒമിക്രോണിന്റെ വകഭേദങ്ങൾ അതിനേക്കാൾ അപകടകാരിയാകാൻ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ. ശ്വാസകോശ സംബന്ധമായ രോഗമുള്ളവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്ത് അതിവേഗത്തിൽ വ്യാപിക്കുന്ന ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ സംബന്ധിച്ച് പഠനങ്ങൾ പുരോഗമിക്കുകയാണ്.

വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ സിപിഎമ്മിൽ ചേർന്നു

keralanews vayalkkili leader suresh keezhttoor joined in cpm

കണ്ണൂര്‍: വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎമ്മില്‍ ചേര്‍ന്നു.സിപിഎം 23ാം പാർട്ടി കോൺഗ്രസിന്റെ തളിപ്പറമ്പ് ഏരിയ സംഘാടക സമിതിയുടെ വൈസ് പ്രസിഡന്റാണ് സുരേഷ്. സിപിഎം രാഷ്‌ട്രീയത്തിൽ നിന്നും ഒരിക്കലും അകന്നിരുന്നില്ലെന്നാണ് സുരേഷ് പറഞ്ഞത്.കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നടപ്പാക്കിയ ദേശീയപാത വികസനത്തിന്റെ ഭാഗമായി കീഴാറ്റൂരിലെ നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നശിപ്പിക്കുന്നതിനെതിരെ ആയിരുന്നു തങ്ങളുടെ സമരമെന്നും സിപിഎമ്മിനെതിരെ ആയിരുന്നില്ലെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.അതുകൊണ്ട് തന്നെ പാർട്ടിയിൽ നിന്നും ഒരിക്കലും അകന്നിരുന്നില്ല. പരിസ്ഥിതി ആശങ്കകൾ മാത്രമാണ് സമരത്തിലൂടെ ഉയർത്തിക്കാട്ടിയത്. സമരം വിജയമായിരുന്നോ പരാജയമായിരുന്നോ എന്നതിൽ ഉപരി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിൽ എത്തിക്കാൻ സാധിച്ചുവെന്ന് സുരേഷ് പറഞ്ഞു.ആദ്യഘട്ടത്തിൽ സമരത്തിനൊപ്പം നിന്ന സിപിഎം പിന്നീട് പിന്മാറി, തുടർന്ന് വയൽക്കിളികൾ എന്ന സംഘടന രൂപീകരിച്ചാണ് സമരം നടന്നത്. ദേശീയപാത വികസനവും കെ-റെയിൽ പോലെയുള്ള പദ്ധതികളും നാടിന് ആവശ്യമാണ്. വേഗമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വയൽക്കിളി നേതാവ് വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്;ടിപിആര്‍ നിരക്കും കുറഞ്ഞു

keralanews slight decline in the number of kovid patients in the country tpr rates also declined

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,55,874 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 16.39 ശതമാനം കുറവാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്.3.06 ലക്ഷം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,36,842 ആയി.ദില്ലി, മുംബൈ, ബിഹാര്‍, ഗുജറാത്ത്, ഭോപാല്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളിലെല്ലാം കൊവിഡ് കേസുകളില്‍ കുറവുണ്ടായി. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കര്‍ണാടകത്തിലും പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു. മൂന്നാം തരംഗത്തിന്‍റെ തുടക്കത്തില്‍ രോഗവ്യാപനം ഏറ്റവും രൂക്ഷമായിരുന്ന മഹാരാഷ്ട്രയിലും കണക്കുകള്‍ ഗണ്യമായി കുറഞ്ഞു. 439 മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം രാജ്യത്ത് 4,89,848 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 93.15 ആയി ഉയര്‍ന്നു.

ബാണാസുര ഡാം റിസർവോയറിനു സമീപം പുൽമേടിനു തീപിടിച്ചു;അ​ഗ്​​നി​ര​ക്ഷാ സേ​നയെത്തി തീ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി

keralanews fire breaks out in grassland near banasura dam reservoir

പടിഞ്ഞാറത്തറ:ബാണാസുര ഡാം റിസർവോയറിലെ മഞ്ഞൂറ ഭാഗത്ത് വൻ അഗ്നിബാധ. റിസേർവോയറിലെ 100 ഏക്കറോളം വരുന്ന ദ്വീപ് പോലെയുള്ള പ്രദേശത്താണ് ഇന്നലെ വൈകിട്ട് നാലോടെ പുൽമേടിനു തീ പിടിച്ചത്.ജൈവ വൈവിധ്യങ്ങളാല്‍ നിറഞ്ഞ സ്ഥലത്തുണ്ടായ അഗ്നിബാധ അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം നിയന്ത്രണ വിധേയമാക്കി. കൽപറ്റയില്‍ നിന്ന് സ്‌റ്റേഷന്‍ ഓഫിസര്‍ കെ.എം. ജോമിയുടെ നേതൃത്വത്തില്‍ രണ്ടു യൂനിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.

ഹാജർ കുറവാണെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടാഴ്ച അടച്ചിടാൻ നിർദ്ദേശം

keralanews educational institutions will be closed for two weeks if attendance is low

തിരുവനന്തപുരം: ഹാജർ കുറവാണെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗത്തിൽ തീരുമാനമായി. ജില്ലകളിലെ കൊറോണ വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എബിസി വർഗീകരണം നാളെ മുതൽ പ്രാബല്യത്തിൽ വരും.സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളെ വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുമതി നൽകും.കുട്ടികളുടെ വാക്സിനേഷനിൽ സംസ്ഥാന ശരാശരി 66 ശതമാനമാണ്. എന്നാൽ എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളുടെ വാക്സിനേഷൻ ശരാശരി സംസ്ഥാന ശരാശരിയേക്കാൾ കുറവാണ്.കുട്ടികളുടെ വാക്സിനേഷൻ, രണ്ടാം ഡോസ് വാക്സിനേഷൻ എന്നിവ സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ ജില്ലകൾ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തണം. ഡയാലിസിസ് ആവശ്യമുള്ള കൊറോണ രോഗികൾക്ക് എല്ലാ ജില്ലകളിലും സൗകര്യങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.കൊറോണ ടെസ്റ്റുകൾ പരമാവധി ലാബുകളെ ആശ്രയിച്ച് ചെയ്യുന്നതാണ് നല്ലത്. പരിശീലനമില്ലാതെ വീടുകളിൽ സ്വയം നടത്തുന്ന ടെസ്റ്റ് പലപ്പോഴും തെറ്റായ ഫലത്തിലേക്ക് നയിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.സെക്രട്ടേറിയറ്റിൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയുന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.സെക്രട്ടറിയേറ്റിൽ ഇ- ഓഫീസ് സംവിധാന 25 മുതൽ 30 വരെ നവീകരിക്കുന്നതിനാൽ സമാന്തര സംവിധാനം ഏർപ്പെടുത്താനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

നടി ആക്രമിക്കപ്പെട്ട കേസ്; ചോദ്യം ചെയ്യൽ മൂന്നാം ദിവസം; ദിലീപിന് ഇന്ന് നിർണായകം

keralanews actress attack case third day of interrogation today is crucial for dileep

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസമായ ഇന്നും തുടരും.ചോദ്യം ചെയ്യലിന്റെ അവസാന ദിവസമായ ഇന്ന് പരാതിക്കാരനായ സംവിധായകൻ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഉദ്ദേശിച്ചിരുന്നുവെങ്കിലും അത് പിന്നീട് ഒഴിവാക്കി. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യുക. രാത്രി എട്ട് മണിക്ക് ചോദ്യം ചെയ്യൽ അവസാനിപ്പിക്കണം എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 22 മണിക്കൂറാണ് ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തത്.നാളെ റിപ്പബ്ലിക് ദിനമായതിനാൽ ഹൈക്കോടതി അവധിയാണ്. അതിനാൽ കേസിന്റെ പുരോഗതിയും ചോദ്യം ചെയ്യലിന്റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഈ റിപ്പോർട്ടുകൾ കൂടി പരിഗണിച്ച ശേഷമായിരിക്കും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് പുറപ്പെടുവിക്കുക. അതിനാൽ ദിലീപിന് ഇന്ന് നിർണായകമാണ്.

അടിമാലിയിൽ ലോറി കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 2 മരണം

keralanews two died when lorry falls in to valley in adimali

ഇടുക്കി:അടിമാലിയിൽ ലോറി നിയന്ത്രണം വിട്ട് കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 2 മരണം. നേര്യമംഗലം തലക്കോട് സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് അപകടം നടന്നത്.300 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ലോറി വീണത്. പല തവണ മറിഞ്ഞ വാഹനം ദേവിയാറിന്റെ കരയിൽ എത്തി.പൊലീസും നാട്ടുകാരും വനപാലകരും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ ഒരുവശം മുറിച്ചു മാറ്റിയാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. വനമേഖലയായതിനാലും റോഡിൽ നിന്നും വളരെ അകലെയായതിനാലും രക്ഷാപ്രവർത്തനം വളരെ ദുഷ്‌കരമായിരുന്നു. ക്രയിൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കൊറോണ വ്യാപനം;തിരുവനന്തപുരം സി കാറ്റഗറിയിൽ;സ്കൂളുകളും തീയേറ്ററുകളും അടച്ചു; കർശന നിയന്ത്രണങ്ങൾ

keralanews corona spread thiruvananthapuram in c catagory schools and theaters closed

തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയെ മുന്നറിയിപ്പിന്റെ അവസാന ഘട്ടമായ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി.ഇതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. തിയേറ്ററുകളും, ജിംനേഷ്യങ്ങളും, നീന്തൽക്കുളങ്ങളും അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈനായി നടത്തണം.ജില്ലയിൽ ഒരുതരത്തിലുള്ള സാമൂഹിക, സാമുദായിക രാഷ്‌ട്രീയ ഒത്തുചേരലുകളും പാടില്ലെന്നാണ് നിർദ്ദേശം. പത്ത്, പന്ത്രണ്ട് ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. ബിരുദ, ബിരുദാന്തര കോഴ്‌സുകളുടെ അവസാനവർഷമൊഴികെ എല്ലാം ഓൺലൈനായി നടത്താനാണ് നിർദ്ദേശം. ട്യൂഷൻ ക്ലാസുകളും അനുവദിക്കില്ല. വിവാഹ മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് മാത്രം പങ്കെടുക്കാൻ സാധിക്കൂ. എന്നാൽ മാളുകളും ബാറുകളും അടയ്‌ക്കില്ല. അതേസമയം സംസ്ഥാനത്ത് സ്‌കൂളുകളിൽ ഹാജർ 40 ശതമാനത്തിൽ കുറവാണെങ്കിൽ അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്. പ്രധാനാദ്ധ്യാപകന് ഇക്കാര്യത്തിൽ തീരുമാനമെടുകാം. സെക്രട്ടറിയറ്റിൽ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുന്നതും പരിഗണിക്കുന്നുണ്ട്.

തളിപ്പറമ്പിൽ ലഹരിവേട്ട;യുവാവ് അറസ്റ്റിൽ; പിടിച്ചെടുത്തത് കഞ്ചാവും എംഡിഎംഎയും

keralanews drugs seized from thalipparamba youth arrested ganja and mdma seized

കണ്ണൂർ : തളിപ്പറമ്പിൽ വൻ ലഹരിവേട്ട. ബിഎംഡബ്ല്യു ബൈക്കിൽ ലഹരി കടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. തളിപ്പറമ്പ് കുപ്പം സ്വദേശി കെ മനസ്സിനെയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ലഹരി മരുന്ന് വിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ.100 മില്ലിഗ്രാം എംഡിഎംഎയും 8 ഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ലഹരി കടത്തിൽ ഉപയോഗിച്ച് ബിഎംഡബ്ല്യു ബൈക്കും കസ്റ്റഡിയിലെടുത്തു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ്; ദിലീപിന്റെ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടരും; വിചാരണ നീട്ടണമെന്ന സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

keralanews case of conspiracy to endanger investigating officers dileeps interrogation continues for second day supreme court today cosider govt plea to extend trial

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംഭവത്തിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടരും.ചോദ്യം ചെയ്യലിനായി ദിലീപും മറ്റ് പ്രതികളും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. രാവിലെ 9 മണിക്കാണ് ദിലീപ് എത്തിയത്. ദിലീപിനൊപ്പമാണ് സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജുമെത്തിയത്. ദിലീപിന്‍റെ സഹായി അപ്പുവും സുഹൃത്ത് ബൈജുവും ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്.. ഇന്നലെ 11 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് ഇന്നും അത് തുടരുന്നത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനെ സംബന്ധിച്ച് രൂപരേഖ ഇന്നലെ വൈകീട്ട് തന്നെ തയ്യാറാക്കിയിട്ടുണ്ട്.എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ അഞ്ച് പേരെയും മാറ്റി ഇരുത്തി അഞ്ച് പോലീസ് സംഘങ്ങളാണ് ചോദ്യം ചെയ്യുന്നത്. പൂർണമായും സഹകരിച്ചെങ്കിലും ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ആദ്യദിവസത്തെ ചോദ്യം ചെയ്യലിൽ ദിലീപിന്റേത് എന്നാണ് ക്രെെംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്.ഇന്ന് ദിലീപിനെയും അനൂപിനെയും സുരാജിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ തീരുമാനം.മൂന്നുപേരുടെയും ഇന്നലത്തെ മൊഴിയില്‍ നിരവധി പൊരുത്തുക്കേടുകളുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാകും ഇന്നത്തെ ചോദ്യം ചെയ്യല്‍.അതേസമയം നടിയെ ആക്രമിച്ച കേസിലെ വിചാരണ നീട്ടണമെന്ന സർക്കാരിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിൽ കേസിൽ തുടരന്വേഷണം വേണമെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ സർക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവി കുമാർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.