കുപ്പി വെള്ളത്തെ അവശ്യ വസ്തുവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭക്ഷ്യമന്ത്രി

keralanews the food minister said bottled water would be included in the essential commodity

തിരുവനന്തപുരം: കുപ്പി വെള്ളത്തെ അവശ്യ വസ്തുവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. കുപ്പി വെള്ളം 11 രൂപയ്ക്ക് വില്‍ക്കാനാവശ്യമായ നടപടികള്‍ ആരംഭിക്കും. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം പരാമർശിച്ചത്.ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ കുപ്പിവെള്ള വിപണിയിലെ ചൂഷണമില്ലാതാക്കാന്‍ സപ്ലൈകോ ഇടപെടല്‍ നടത്തിയിരുന്നു. സപ്ലൈകോയുടെ 1560 ഔട്ട്ലെറ്റുകള്‍ വഴി ലിറ്ററിന് 11 രൂപയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുപ്പിവെള്ള നിര്‍മാണ കമ്ബനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ കുറഞ്ഞ വിലയില്‍ കുപ്പിവെള്ളമെത്തിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ് സപ്ലൈകോ നടപടി സ്വീകരിച്ചത്.

പുല്‍വാമ ആക്രമണത്തിന്റെ മോഡലില്‍ ഭീകരാക്രമണത്തിന് സാധ്യത; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്ഥാനും അമേരിക്കയും

keralanews chance for pulwama model attack in india again pakistan and u s give warning to india

ശ്രീനഗർ:പുല്‍വാമ ആക്രമണത്തിന്റെ മോഡലില്‍ ഇന്ത്യയിൽ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന  മുന്നറിയിപ്പുമായി പാകിസ്ഥാനും അമേരിക്കയും.ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷനാണ് പാകിസ്ഥാന് വിവരം കൈമാറിയത്. ഇതു സംബന്ധിച്ചുള്ള രഹസ്യാന്വേഷണ വിവരം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്.ഷാങ്ഹായ് ഉച്ചകോടിയില്‍ ഭീകരവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്ന് മുന്നറിയിപ്പുണ്ടായതെന്നും ശ്രദ്ധേയമാണ്. അവന്തിപൊരയ്ക്കു സമീപം ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതയാണ് മുന്നറിയിപ്പ്.മുന്നറിയിപ്പിനു പിന്നാലെ ജമ്മു കാശമീരില്‍ സുരക്ഷ ശക്തമാക്കി.കാശ്മീരിലെ ത്രാല്‍ മേഖലയില്‍ കഴിഞ്ഞ മാസം അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘം അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് തലവന്‍ സാകിര്‍ മൂസയെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പകരം വീട്ടാനാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.2017 മെയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനെ കശ്മീരില്‍ നിരോധിച്ചതോടെ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള അന്‍സാര്‍ ഘസ്‌വാത് ള്‍ ഹിന്ദ് എന്ന സംഘടനയുടെ പ്രവര്‍ത്തനം തുടങ്ങിയത് സംഘടന തലവനായ സക്കീര്‍ മുസ ആയിരുന്നു.

ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍;രണ്ട്‌ ഭീകരരെ വധിച്ചു

keralanews encounter between security force and terrorists in ananthanag two terrorists killed

ജമ്മു:ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.രണ്ട്‌ ഭീകരരെ സുരക്ഷാ സേന വധിച്ചു.ബധോര ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. കൂടുതല്‍ ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് സൂചന.ജൂണ്‍ 12-ന് അനന്ത്നാഗില്‍ ഭീകരാക്രമണം ഉണ്ടായതിന്റെ പിന്നാലെയാണ് മേഖലയില്‍ വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച ഉണ്ടായ ആക്രമണത്തില്‍ 6 സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. ബൈക്കിലെത്തിയ ജയ്ഷെ മുഹമ്മദ് ഭീകരര്‍ സിആര്‍പിഎഫ്-പോലീസ് പട്രോള്‍ സംഘത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ വെടിവെയ്പ്പ് നടത്തിയിരുന്നു. വെടിവയ്പില്‍ ബിഎസ്‌എഫ് ജവാന് പരുക്കറ്റു. പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറിലാണ് സംഭവം.

ഷൊർണൂർ എംഎൽഎ പികെ ശശിയ്ക്കെതിരെ പീഡന പരാതി നൽകിയ വനിതാ നേതാവ് രാജി വച്ചു

keralanews dyfi women leader who raised sexual assault claim against p k sasi resigns

പാലക്കാട്:ഷൊർണൂർ എംഎൽഎ പികെ ശശിയ്ക്കെതിരെ പീഡന പരാതി നൽകിയ വനിതാ നേതാവ് രാജി വച്ചു.പാലക്കാട് ജില്ലാ കമ്മിറ്റി അംഗത്വം മണ്ണാര്‍ക്കാട് ബ്ളോക്ക് സെക്രട്ടേറിയേറ്റ് അംഗം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളാണ് രാജിവെച്ചത്.ശശിക്കെതിരെ പരാതി നല്‍കിയതിന്‍റെ പേരില്‍ നേതാക്കാള്‍ ഒറ്റപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് യുവതി പറഞ്ഞു.തന്റെ ഒപ്പം നിന്ന നേതാക്കളെ തരം താഴ്ത്തി, മാത്രമല്ല തന്നെ സമൂഹ മാദ്ധ്യമങ്ങളിലടക്കം അവഹേളിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കുകയും ചെയ്തതായി വനിതാ നേതാവ് ആരോപിക്കുന്നു.വനിതാ നേതാവിനെ പരാതിയിൽ പി കെ ശശിയെ സസ്പെന്റ് ചെയ്ത പാർട്ടിയുടെ അച്ചടക്ക നടപടി കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. നവംബർ 26നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രെട്ടറിയേറ്റ് അംഗവുമായ പി കെ ശശിയെ സിപിഎം സസ്പെൻഡ് ചെയ്തത്. ആറ് മാസത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നായിരുന്നു ശശിയെ സസ്പെൻഡ് ചെയ്തത്.

ഡോക്റ്റർമാരുടെ സമരം;മമതയുമായി ചർച്ച മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ മാത്രമെന്ന് ഡോക്റ്റർമാർ

keralanews strike doctors said the the talk with mamtha is only in the presence of media

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ചക്കില്ലെന്നും മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സമരം ചെയ്യുന്ന റസിഡന്‍റ് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.ബംഗാളില്‍ ചേര്‍ന്ന റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ജനറല്‍ ബോഡിയുടേതാണ് തീരുമാനം. ബംഗാള്‍ സെക്രട്ടറിയേറ്റിലേക്ക് ചര്‍ച്ചക്കുള്ള മമതയുടെ ക്ഷണം ഇക്കാരണത്താല്‍ തന്നെ നേരത്തെ ഡോക്ടര്‍മാര്‍ നിരസിച്ചിരുന്നു.ചര്‍ച്ചയുടെ സ്ഥലവും സമയവും മമതക്ക് തീരുമാനിക്കാം. എന്നാല്‍, മാദ്ധ്യമങ്ങളുടെ സാന്നിധ്യത്തിലാവണം ചര്‍ച്ച എന്നാണ് ഡോക്ടര്‍മാരുടെ നിബന്ധന.മറ്റ് സംസ്ഥാനങ്ങളിലെ സംഘടന പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍.സമരം നീളുന്നത് രോഗികളെ വലക്കുകയാണ്. ചികിത്സകിട്ടാതെ ബംഗാളിലെ 24 പര്‍ഗാനാസില്‍ നവജാത ശിശു കഴിഞ്ഞ ദിവസം മരിച്ചു. രാജ്യത്തെ മുന്നൂറ് ഡോക്ടര്‍മാര്‍ ഇതിനോടകം രാജി വച്ചുകഴിഞ്ഞു. പ്രശ്നം കൂടുതല്‍ വഷളാവാതിരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൗസ് സര്‍ജ്ജന്മാരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. പ്രശ്ന പരിഹാരം തേടി മമത ബാനര്‍ജിക്കും ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ കത്ത് നല്‍കിയിട്ടുണ്ട്.

ചരിത്രം ആവർത്തിച്ചു;ഏഴാംവട്ടവും പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം

keralanews history repeats india defeat pakistan for the seventh time

മാഞ്ചസ്റ്റർ:ചരിത്രം ആവർത്തിച്ചു.ഏഴാംവട്ടവും പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം.89 റണ്‍സിനായിരുന്നു കോലിപ്പടയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടി.രോഹിത്തിന്റെ സെഞ്ചുറിക്ക് പിന്നാലെ വിരാട് കോലി (77), കെ.എല്‍. രാഹുല്‍ (57) എന്നിവരുടെ അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.78 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്.ഈ ലോകകപ്പില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും രോഹിത് സെഞ്ചുറി നേടിയിരുന്നു.മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166ല്‍ നില്‍ക്കെ രസംകൊല്ലിയായി മഴയെത്തുകയായിരുന്നു. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു. എന്നാല്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 62 റണ്‍സെടുത്ത ഫഖര്‍ സമനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇമാം ഉള്‍ ഹഖ് (7), ബാബര്‍ അസം (48), മുഹമ്മദ് ഹഫീസ് (9), സര്‍ഫ്രാസ് അഹമ്മദ് (12), ഷൊയ്ബ് മാലിക് (0) എന്നിവരാണ് പുറത്തായ മറ്റു പാക് താരങ്ങള്‍.

സൗമ്യയെ കൊലപ്പെടുത്തിയത് പ്രണയനൈരാശ്യം മൂലമെന്ന് പ്രതി അജാസിന്റെ മൊഴി

keralanews accused ajas statement that he killed soumya because of love failure

മാവേലിക്കര:മാവേലിക്കരയിലെ പൊലീസുകാരി സൗമ്യയെ കൊലപ്പെടുത്തിയത് പ്രണയനൈരാശ്യം മൂലമെന്ന് പ്രതി അജാസിന്റെ മൊഴി.സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം.സൗമ്യയുടെ ശരീരത്തിലും തന്റെ ശരീരത്തിലും പെട്രോൾ ഒഴിച്ചു. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് മജിസ്ട്രേറ്റ് അജാസിന്‍റെ മൊഴി രേഖപ്പെടുത്തിയത്.ശരീരത്തിൽ നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ സഹപ്രവർത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയയില്‍ വച്ച് സ്കൂട്ടര്‍ ഇടിച്ച് വീഴ്ത്തി. അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നില്‍ വച്ച് അജാസ് ഇവരെ പിടികൂടുകയും കത്തിവച്ച് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

കണ്ണൂർ കതിരൂരിൽ സിപിഎം-ബിജെപി സംഘർഷം;ബോംബേറ്;7 പേര്‍ക്ക് പരിക്കേറ്റു

keralanews cpm bjp clash in kannur kathirur bomb attack 7 injured
കണ്ണൂർ: കതിരൂരിൽ സിപിഎം-ബിജെപി സംഘർഷം.ബോംബേറില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ക്കും 2 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഗൃഹപ്രവേശനം നടക്കുന്ന വീടിനു സമീപമുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബംഗാളിലെ ഡോക്റ്റർമാരുടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് രാജ്യവ്യാപകമായി ഡോക്റ്റർമാർ പണിമുടക്കുന്നു

keralanews all india doctors strike today

കൊൽക്കത്ത:പശ്ചിമബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് രാജ്യവ്യാപകമായി ഡോക്റ്റർമാർ പണിമുടക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.24 മണിക്കൂറാണ് പണിമുടക്ക്.ഇന്ന് രാവിലെ ആറ‌ുമണി മുതല്‍ ചൊവ്വാഴ‌്ച രാവിലെ ആറ‌ുമണി വരെ അടിയന്തര സേവനങ്ങള്‍ ഒഴികെ മുഴുവന്‍ വിഭാഗവും പണിമുടക്കിൽ പങ്കെടുക്കും.എമര്‍ജന്‍സി, കാഷ്വാലിറ്റി സേവനങ്ങള്‍ പതിവ‌ുപോലെ നടക്കും. ഡോക്ടര്‍മാരുടെയും മെഡിക്കല്‍മേഖലയിലെ മറ്റ‌് ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രതലത്തില്‍തന്നെ നിയമം രൂപീകരിക്കണമെന്നാണ‌് ഐഎംഎയുടെ ആവശ്യം.കേരളത്തില്‍ തിങ്കളാഴ‌്ച രാവിലെ ആറുമുതല്‍ ചൊവ്വാഴ‌്ച രാവിലെ ആറുവരെ ഡോക‌്ടര്‍മാര്‍ പണിമുടക്കും. കെജിഎംഒഎയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാവിലെ പത്തുവരെ ഒപി ബഹിഷ്കരിക്കും. കെജിഎസ്ഡിഎയുടെ നേതൃത്വത്തില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഒപിയില്‍നിന്നു വിട്ടുനില്‍ക്കും. അത്യാഹിതവിഭാഗങ്ങളെ ബാധിക്കില്ലെങ്കിലും സ്വകാര്യ ആശുപത്രികളിലെ ഒപി വിഭാഗം നിശ്ചലമാകും.

ചെറുകുന്നിൽ ലോറി ബൈക്കുകളിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

keralanews two youths died when lorry hits bike in cherukunnu

കണ്ണൂർ:ചെറുകുന്ന് മുട്ടിൽ റോഡിൽ ലോറി ബൈക്കുകളിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.പള്ളിക്കര സ്വദേശികളായ കെ.ടി മുഹ്‌സിൻ(18),കെ.വി ജാസിം(18)എന്നിവരാണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടം നടന്നത്.കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. ജാസിം,മുഹ്സിൻ എന്നിവർ ഏറെനേരം ലോറിക്കടിയിൽ കുടുങ്ങിക്കിടന്ന.എസ്കവേറ്റർ ഉപയോഗിച്ച് ലോറിയുടെ മുൻഭാഗം ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.ഉടൻതന്നെ ചെറുകുന്നില്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരായ റിസ്‌വാൻ,സഫ്‌വാൻ എന്നിവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരിയാരം മെഡിക്കൽ കോളേജി മോർച്ചറിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.സെയ്തലവി-സാഹിദ ദമ്പതിലയുടെ മകനാണ് മരിച്ച ജാസിം.അബ്ദുല്ല-നസീമ ദമ്പതികളുടെ മകനാണ് മുഹ്സിൻ.