ബിനോയ് കോടിയേരിക്കെതിരെ അന്വേഷണം ശക്തമാക്കി മുംബൈ പൊലീസ്;മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകണമെന്ന് നിർദേശം

keralanews police stregenthen investigation against binoy kodiyeri present infront of the police within three days

മുംബൈ:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിന്മേൽ ബിനോയ് കൊടിയേരിക്കെതിരെ അന്വേഷണം ശക്തമാക്കി മുംബൈ പോലീസ്.ബിനോയ് കോടിയേരിയോട് മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് മുംബൈ പൊലീസ് നിര്‍ദേശിച്ചു. മുംബൈ ഓഷിവാര പൊലീസാണ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.അതിനിടെ ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.നിലവില്‍ യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസ് തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് പരിശോധിക്കും. ബിനോയിയുമായുള്ള വാട്‌സ് ആപ് സന്ദേശങ്ങളാണ് ഇതില്‍ പ്രധാനം.കൂടാതെ ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും യുവതിയുടെ കൈവശമുണ്ടെന്നാണ് വിവരം.കുട്ടിയുടെ പിതൃത്വം സംബന്ധിച്ച്‌ തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനയ്ക്ക് പൊലീസ് ഒരുങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ലോക്സഭാ സ്പീക്കറായി ബിജെപി എംപി ഓം ബിർളയെ തിരഞ്ഞെടുത്തു

keralanews bjp mp om birla was elected as the speaker of the loksabha

ന്യൂഡൽഹി:ലോക്സഭാ സ്പീക്കറായി ബിജെപി എംപി ഓം ബിർളയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയായ ഓം ബിർള, രണ്ടാം തവണയാണ് ലോക്സഭയിൽ എത്തുന്നത്.മുതിര്‍ന്ന പാര്‍ലമെന്റേറിയന്‍ സുമിത്ര മഹാജന് പിന്‍ഗാമിയായിട്ടാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. സുമിത്ര മഹാജന്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ല.സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം ഇന്ന് ലോക്സഭ പിരിയും. നാളെ രാഷ്ട്രപതി ഇരുസഭകളിലെയും എംപിമാരെ അഭിസംബോധന ചെയ്യും.

ബീഹാറില്‍ ഉഷ്ണ തരംഗത്തില്‍ മരിച്ചവരുടെ എണ്ണം 184 ആയി

keralanews heat wave in bihar 184 people died

ഗയ:ബീഹാറില്‍ കൊടും ചൂട് തുടരുന്നു. 45 ഡിഗ്രി സെല്‍ഷ്യസാണ് താപനില.ഉഷ്ണ തരംഗത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 184 ആയി.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയ ഗയയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ഇവിടെ സൂര്യാഘാതമേറ്റ് മരിച്ചത് 35 പേരാണ്.ഔറംഗബാദ് , നവാഡ എന്നീ പ്രദേശങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതേതുടർന്ന് ഈ മാസം 22 വരെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.അതേസമയം ദില്ലിയിൽ കനത്ത ചൂടിന് ആശ്വാസമായി പലസ്ഥലത്തും മഴ പെയ്തു. 32 ഡിഗ്രിയാണ് ദില്ലിയിൽ രേഖപ്പെടുത്തിയ താപനില.

കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു

keralanews two scooter passengers died when the scooter trapped under tipper lorry

കോഴിക്കോട്:കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയില്‍ മുക്കത്തിനടുത്ത് ഓടത്തെരുവിൽ ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു (23) പശ്ചിമ ബംഗാള്‍ സ്വദേശി മക്ബൂല്‍ (51) എന്നിവരാണ് മരിച്ചത്.രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്.അരീക്കോട് ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് വരുന്ന ടിപ്പര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ സ്‌കൂട്ടര്‍ ടിപ്പറില്‍ ഇടിച്ച്‌ പിന്‍ചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഇവരുടെ ശരീരത്തിന് മുകളിലൂടെ ടിപ്പര്‍ കയറി ഇറങ്ങുകയായിരുന്നു.രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.മുക്കം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിര്‍ത്താതെ പോയ ടിപ്പര്‍ ലോറിയും ഡ്രൈവര്‍ നിസാമുദ്ദീനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ജയിലിൽ ടി.വി സ്ഥാപിച്ച സംഭവം;കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

keralanews prisoners set up tv in jail three jail officers suspended

കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ പിരിവെടുത്ത് ടി.വി സ്ഥാപിച്ച സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് കെ.വിനോദൻ,ഡെപ്യൂട്ടി പ്രിസൺ ഓഫീസർ വി.ടി.കെ രവീന്ദ്രൻ,അസി.പ്രിസൺ ഓഫീസർ എം.കെ ബൈജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.അച്ചടക്ക ലംഘനത്തിന് കൂട്ടുനിന്നതിനാണ് മൂവരെയും ജയിൽ ഡിജിപി ഋഷിരാജ് സിങ് സസ്‌പെൻഡ് ചെയ്തത്.സെൻട്രൽ ജയിലിലെ സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തടവുകാരുടെ വേതനത്തിൽ നിന്നും പിരിവെടുത്ത് 2018 മാർച്ച് 27 നാണ് ജയിലിൽ ടി.വി വാങ്ങിയത്.സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ജയിലിനകത്ത് ടി.വി കയറ്റാൻ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന എം.കെ ബൈജുവും ഗേറ്റ് കീപ്പറുടെ ചുമതലയുണ്ടായിരുന്ന വി.ടി.കെ രവീന്ദ്രനും സൗകര്യമൊരുക്കിയെന്നാണ് കണ്ടെത്തൽ.ഇതിനെല്ലാം ഡെപ്യൂട്ടി സൂപ്രണ്ട് വിനോദിന്റെ സഹായവുമുണ്ടായിരുന്നു.സംഭവത്തെ കുറിച്ചുള്ള വാർത്ത മാധ്യമങ്ങളിൽ വന്നതോടെ ടി.വി അവിടെനിന്നും മാറ്റി അന്വേഷണം പ്രഖ്യാപിച്ചു.ജയിൽ ഡിഐജി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.ഋഷിരാജ് സിങ് ജയിൽ മേധാവിയായി എത്തിയതോടെ ജയിലുകളിലെ അച്ചടക്കവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പരിശോധിച്ചാണ് നടപടി പ്രഖ്യാപിച്ചത്.

ആന്തൂര്‍ നഗരസഭാ അധികൃതര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കണ്ണൂരില്‍ ജീവനൊടുക്കിയ പ്രവാസിയുടെ കുടുംബം

keralanews the family of an expatriate who committed suicide in kannur with more allegations against anthoor municipal authorities

കണ്ണൂര്‍: ആന്തൂര്‍ നഗരസഭാ അധികൃതര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കണ്ണൂരില്‍ ജീവനൊടുക്കിയ പ്രവാസിയുടെ കുടുംബം.കോടികള്‍ ചെലവാക്കി നിര്‍മിച്ച കെട്ടിടത്തിന് അനുമതി നിഷേധിച്ചതിന് പിന്നില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സന്റെ വൈരാഗ്യം മൂലമാണെന്ന് മരിച്ച സാജന്റെ ഭാര്യ ബീന ആരോപിച്ചു. സി പി എമ്മിന് വേണ്ടി പ്രവര്‍ത്തിച്ചയാളെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് ചതിച്ചത്.പി ജയരാജന് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കുടുംബം വ്യക്തമാക്കി.നഗരസഭ അനുമതി പേപ്പര്‍ നല്‍കാത്തതിനെ തുടര്‍ന്ന് ആശങ്കയിലായിരുന്നു സാജന്‍.വെറുതേയൊരു സ്ഥാപനം ഉണ്ടാക്കിയിടേണ്ടി വരുമല്ലോയെന്ന ഭയം സാജനെ വേട്ടയാടിയിരുന്നു. ഏറെ ദിവസങ്ങളായി പെര്‍മിറ്റ് പേപ്പറിന് വേണ്ടി സാജനെ കളിപ്പിച്ചുവെന്നും ബീന ആരോപിക്കുന്നു.16 കോടിയോളം രൂപ മുടക്കി നിർമ്മിച്ച ഓഡിറ്റോറിയത്തിന് ആന്തൂര്‍ നഗരസഭ പ്രവർത്തനാനുമതി വൈകിച്ചതിൽ മനംനൊന്ത് പ്രവാസി വ്യവസായി സാജന്‍ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. 15  കൊല്ലത്തിലേറെ കാലം  നൈജീരിയയില്‍  ജോലി ചെയ്ത് സാജന്‍ മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് കൺവെൻഷൻ സെന്‍റർ നിർമ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ കണ്‍വന്‍ഷന്‍ സെന്‍ററിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കണ്‍വന്‍ഷൻ സെന്‍ററിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു.ഇതേ തുടര്‍ന്ന് പരാതിയുമായി സജന്‍ ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസറെ സമീപിച്ചു.പരിശോധന നടത്തിയ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ നിര്‍മ്മാണം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു. ഒടുവില്‍ നിർമ്മാണം പൂർത്തിയാക്കി കെട്ടിട നമ്പറിന് അപേക്ഷ നൽകിയപ്പോൾ ചെറിയ കാരണങ്ങൾ പറഞ്ഞ് നഗരസഭ നിരന്തരം അപേക്ഷ മടക്കിയെന്ന് പാർത്ഥ ബിൽഡേഴ്സ് മാനേജർ സജീവന്‍ ആരോപിക്കുന്നു.മൂന്ന് മാസം മുന്‍പാണ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്  സമര്‍പ്പിച്ച്  കെട്ടിട നമ്പറിട്ട് നല്‍കാന്‍ നഗരസഭയെ സമീപിച്ചത്. പല തവണ നഗരസഭാ ഓഫിസ് കയറിയിറങ്ങിട്ടും പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അനുമതി നീട്ടിക്കൊണ്ട് പോവുകയായിരുന്നു.തനിക്ക് മടുത്തുവെന്നും ഒന്നും നടക്കില്ലെന്നും കഴിഞ്ഞ ദിവസം സജന്‍  ഫോണില്‍ പറഞ്ഞിരുന്നതായി കെട്ടിട്ടം നിര്‍മ്മിച്ച പാര്‍ത്ഥാസ് ബില്‍ഡേഴ്സ് മാനേജര്‍ സജീവന്‍ പറഞ്ഞു.പരാതിയുമായി മേലുദ്യോഗസ്ഥനെ സമീപിച്ചതിന് പക പോക്കുകയാണ് നഗരസഭ ചെയ്തെന്നാണ് പരാതി. അതേ സമയം സ്വാഭാവികമായ കാലതാമസം മാത്രമാണുണ്ടായതെനന്നും അനുമതി നിഷേധിച്ചിട്ടില്ലെന്നുമാണ് ആന്തൂര്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ പി കെ ശ്യാമള മാധ്യമങ്ങളോട് പറഞ്ഞത്.

സൗമ്യ കൊലക്കേസ്;പ്രതി അജാസിനെ സസ്‌പെൻഡ് ചെയ്തു

keralanews soumya murder case accused ajas suspended

ആലപ്പുഴ: മാവേലിക്കരയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ പെട്രോൾ ഒഴിച്ച് തീ വച്ച് കൊന്ന കേസിലെ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ അജാസിനെ സസ്‌പെൻഡ് ചെയ്തു.അജാസിനെതിരെ കൊലപാതക്കുറ്റമടക്കമുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് സസ്പെൻഡ് ചെയ്തതായി ഉത്തരവിറക്കിയത്.വകുപ്പുതല അന്വേഷണത്തിന് റൂറൽ എസ്പി കെ കാർത്തിക് ഉത്തരവ് നൽകി.ശരീരത്തിൽ നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി.വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ സഹപ്രവർത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയില്‍ വച്ച് സ്കൂട്ടര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു.ശേഷം കത്തി ഉപയോഗിച്ച് കുത്തുകയും  പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

ബിനോയ് കൊടിയേരിക്കെതിരായ പരാതി;മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു

keralanews complaint against binoy kodiyeri mumbai police started investigation

മുംബൈ:വിവാഹവാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചെന്ന ബിഹാർ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പോലീസ് ബിനോയ് കൊടിയേരിക്കെതിരെ അന്വേഷണം ആരംഭിച്ചു.വാട്‌സ് അപ് സന്ദേശങ്ങള്‍ ഉണ്ടെന്ന് യുവതി അറിയിച്ചിട്ടുള്ളതിനാല്‍ ഡിജിറ്റല്‍ തെളിവുകളും പൊലീസ് ശേഖരിക്കും. എന്നാല്‍ അന്വേഷണത്തിനായി ബിനോയിയെ വിളിച്ചു വരുത്തുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം പോലീസ് അറിയിച്ചിട്ടില്ല.ദുബായിയില്‍ വ്യവസായിയായ ബിനോയ് കോടിയേരി (37)ക്കെതിരെ മുംബൈയില്‍ സ്ഥിര താമസമാക്കിയ ബീഹാര്‍ സ്വദേശിനിയായ 35 കാരിയാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി.തന്റെ കുഞ്ഞിന്റെ അച്ഛന്‍ ബിനോയ് ആണെന്ന് പറയുന്ന യുവതി ഇത് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് തയാറാണെന്നും അറിയിച്ചു.

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം

keralanews man tried to kill the lady when she rejected love proposal

കൊല്ലം:ഇരവിപ്പുറത്ത് വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം.വീടിന്റെ ഓടിളക്കിയ ശേഷം യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു.യുവതി ഓടി രക്ഷപ്പെട്ടതിനാൽ അത്യാഹിതം ഒഴിവായി.യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച വർക്കല സ്വദേശി ഷിനു (25)നെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.ഷിനു പെണ്‍കുട്ടിയെ നേരത്തെ വിവാഹം ആലോചിച്ചു എത്തിയിരുന്നെങ്കിലും ജാതകം ചേരാത്തതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ  വിവാഹം വേണ്ടെന്നു വച്ചു.ഇതിനു ശേഷം ഷിനു പെണ്‍കുട്ടിയെ വിവാഹത്തിനായി  സമീപിച്ചെങ്കിലും പെണ്‍കുട്ടി സമ്മതിച്ചില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് പെണ്‍കുട്ടിയെ കൊല്ലാൻ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഓഡിറ്റോറിയത്തിന് നഗരസഭ അനുമതി നൽകിയില്ല;കണ്ണൂരിൽ വ്യവസായി ചെയ്തു

keralanews municipality did not give permission for auditorium bussinessman committed suicide in kannur

കണ്ണൂർ:കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് നഗരസഭ പ്രവര്‍ത്തനാനുമതി നൽകാത്തതിൽ മനംനൊന്ത് കണ്ണൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു.കണ്ണൂർ കൊറ്റാളി സ്വദേശി സാജൻ പാറയിലാണ് ആത്മഹത്യ ചെയ്തത്.ഇന്ന് പുലര്‍ച്ചെയാണ് കൊറ്റാളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ സജനെ കണ്ടെത്തിയത്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്ത് സമ്പാദിച്ച പതിനാറ് കോടിയോളം രൂപ മുടക്കിയാണ് കണ്ണൂര്‍ ബക്കളത്ത് സജന്‍ ഈ ഓഡിറ്റോറിയം നിര്‍മ്മിച്ചത്.നിര്‍മ്മാണം പൂര്‍ത്തിയായി കെട്ടിട നമ്പറിന് അപേക്ഷ നല്‍കിയപ്പോള്‍ ചെറിയ കാരണങ്ങള്‍ പറഞ്ഞ് ആന്തൂർ നഗരസഭ നിരന്തരം അപേക്ഷ മടക്കിയതായി പാര്‍ത്ഥ ബില്‍ഡേഴ്സ് മാനേജര്‍ ആരോപിച്ചു.നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ നിയമലംഘനം ഉണ്ടെന്ന് പറഞ്ഞ് നഗരസഭ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇതിനെതിരെ സജന്‍ നല്‍കിയ പരാതിയില്‍ ഉന്നതല സംഘം അന്വേഷണം നടത്തി നിയമലംഘനമില്ലെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്തെ അലംഭാവം നഗരസഭ ചെയര്‍പേഴ്സനോട് പറഞ്ഞെങ്കിലും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും പാര്‍ത്ഥ ബില്‍ഡേഴ്സ് മാനേജര്‍ സജീവന്‍ ആരോപിച്ചു.അതേസമയം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുളള സ്വാഭാവിക കാലതാമസം മാത്രമാണുണ്ടായതെന്നാണ് ആന്തൂര്‍ നഗരസഭയുടെ വിശദീകരണം.കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.