
കേരളത്തിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി



കോഴിക്കോട്:സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ടോവിനോ തോമസിന് പൊള്ളലേറ്റു.എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം നടന്നത്. ചിത്രത്തിന്‍റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.പരിക്കേറ്റ ഉടനെ തന്നെ ടൊവീനോയ്ക്ക് വൈദ്യസഹായം എത്തിച്ചെന്നും ആശങ്കപ്പെടാനില്ലെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.നാല് വശത്തും തീ ഉപയോഗിച്ചുള്ള രംഗമായതിനാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാമെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും ടൊവീനോ അതിന് സമ്മതിച്ചില്ല.ഷോട്ട് എടുത്ത് സംവിധായകന്‍ കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാക്കാന്‍ ടൊവീനോയ്ക്കായില്ല. തുടര്‍ന്ന് വീണ്ടും ടൊവീനോ അഭിനയിക്കാന്‍ തയ്യാറായി. സംഘട്ടന രംഗം ഷൂട്ട് ചെയ്ത് പൂര്‍ത്തിയായതിന് ശേഷമാണ് താരം പിന്‍വാങ്ങിയത്. ഇതിനിടെ ശരീരത്തില്‍ തീ പടരുകയായിരുന്നു,

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ന്യുമോണിയ, മസ്തിഷ്‌ക ജ്വരം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് കുത്തി വയ്ക്കുന്ന ആന്റിബയോട്ടിക്കില്‍ കുപ്പിച്ചില്ല് കണ്ടെത്തി. വിതരണം ചെയ്യാനായി കൊണ്ടു വന്ന മരുന്ന് കുപ്പിയിലാണ് ചില്ല് കണ്ടെത്തിയത്. തലശ്ശേരി ജനറല്‍ ആശുപത്രി, വയനാട് നൂല്‍പ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഈ മരുന്ന് വിതരണത്തിനായ് എത്തിച്ചിരുന്നു.കുത്തിവയ്ക്കുന്നതിനു മുൻപ് മരുന്നു കുപ്പിയില്‍ എന്തോ കിലുങ്ങുന്നത് കേട്ട് നടത്തിയ പരിശോധനയിലാണ് ചില്ല് കണ്ടെത്തിയത്.ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ മരുന്നു വിതരണം ചെയ്ത കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.സെഫോട്ടെക്‌സൈം എന്ന മരുന്ന് ഉപയോഗിക്കരുതെന്ന് കോര്‍പറേഷന്‍ എല്ലാ ആശുപത്രികള്‍ക്കും മുന്നറിയിപ്പു നല്‍കി.

കൊച്ചി:എറണാകുളം പോത്താനിക്കാട് യുവാവിനെ അയൽവാസിയുടെ ടെറസിനു മുകളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളാണ് മരിച്ചത്.അയല്‍വാസിയായ കാക്കൂച്ചിറ സജീവന്‍റെ വീടിന്‍റെ ടെറസിലാണ് ഇന്ന് രാവിലെ പ്രസാദ് മരിച്ചു കിടക്കുന്നത് കാരണപ്പെട്ടത്. പ്രസാദിന്‍റെ മൃതശരീരത്തിന് അടുത്ത് നിന്ന് ഒരു എയര്‍ഗണും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ എയര്‍ഗണ്‍ തകര്‍ന്ന നിലയിലാണ്. മരിച്ച പ്രസാദിന്‍റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലാണ്.കൊല്ലപ്പെട്ട പ്രസാദ് സജീവന്‍റെ വീട്ടുജോലിക്കാരനാണെന്നാണ് വിവരം. സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ പൊലിസിനായിട്ടില്ല.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താൻ രാജിവെയ്ക്കാൻ തയ്യാറാണെന്ന് കോടിയേരി അറിയിച്ചതായാണ് സൂചന.എകെജി സെന്ററില്‍ നടന്ന പിണറായി-കോടിയേരി കൂടിക്കാഴ്ച ഏറെ നിര്‍ണായകമാണ്. ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കെയാണ് ഈ കൂടിക്കാഴ്ച. സെക്രട്ടേറിയറ്റ് യോഗത്തിലും കോടിയേരി തന്റെ നിലപാട് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. ശാന്തിഗരി ആശ്രമത്തില്‍ ആയുര്‍വേദ ചികിത്സയിലായിരുന്ന കോടിയേരി ശനിയാഴ്ച രാവിലെയാണ് എകെജി സെന്‍ററിലെത്തിയത്. എന്നാല്‍ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ല. ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിലും നാളേയും മറ്റേന്നാളും ചേരുന്ന സംസ്ഥാന സമതിയിലും ബിനോയ് വിഷയം ചര്‍ച്ചയ്ക്ക് വന്നേക്കും.

തിരുവനന്തപുരം:തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപം രണ്ടു കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ കൂട്ടിയിടിച്ച് അന്‍പതോളം യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം.തിരുവനന്തപുരത്തു നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സും കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് സൂചന.അപകടം നടന്ന ഉടനെതന്നെ നാട്ടുകാരും വഴിപോക്കരും വട്ടപ്പാറ പൊലീസും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപതിയിലെത്തിച്ചു.

കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ ഡി.ജി.പി. ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ മൊബൈല്‍ ഫോണുകളും കഞ്ചാവും മദ്യകുപ്പികളും പിടിച്ചെടുത്തു. ഐ.ജി അശോക് യാദവ്, കണ്ണൂര്‍ എസ് പി എന്നിവര്‍ സിംഗിന് ഒപ്പം ഉണ്ടായിരുന്നു.പുലര്‍ച്ചെ നാല് മണിക്ക് അപ്രതീക്ഷിതമായി ജയിലില്‍ എത്തി ഋഷിരാജ് സിംഗ് റെയ്ഡ് നടത്തുകയായിരുന്നു. റെയ്‌ഡില്‍ പിടിച്ചെടുത്ത സാധനങ്ങളുടെ എണ്ണവും മറ്റും ചിട്ടപ്പെടുത്തിയ ശേഷം ഇതിന്റെ കണക്കുകള്‍ ഡി.ജി.പി പുറത്ത് വിടും. ജയിലിനുള്ളില്‍ ഇത്തരത്തില്‍ അനധികൃതമായി വിവിധ സംഭവങ്ങള്‍ നടക്കുന്നുവെന്ന് നേരത്തെ തന്നെ ഋഷിരാജ് സിംഗിന് വിവരം ലഭിച്ചിരുന്നു. അതിനാലാണ് ഉടന്‍ തന്നെ റെയ്ഡ് നടത്തിയത്.തടവുകാര്‍ പിരിവിട്ട് ഇവിടെ ടെലിവിഷന്‍ വാങ്ങിയത് വിവാദമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി ജയിലില്‍ റെയ്ഡ് നടത്തിയത്.റെയ്ഡില്‍ ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തിനാല്‍ ജയില്‍ സൂപ്രണ്ടിനെതിരെ നടപടി ഉണ്ടായേക്കും.റൈയ്ഡിനിടെ കണ്ടെടുത്ത സിംകാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ശുദ്ധീകരിക്കാനുള്ള നടപടിയാണ് താന്‍ തുടങ്ങിയിരിക്കുന്നതെന്നും ഋഷിരാജ് സിങ് പറയുന്നു.

കോഴിക്കോട്:കൊയിലാണ്ടി കീഴ്പ്പയൂര്‍ വെസ്റ്റ് എൽ പി സ്കൂളിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് 20 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ മുതലാണ് കുട്ടികള്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്.ഇതില്‍ 16 പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പിന്നീടാണ് ഇതേ കാരണത്താല്‍ കൂടുതല്‍ കുട്ടികള്‍ ഇന്ന് സ്‌കൂളിലെത്തിയിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെയാണ് ഇന്നലെ ഉച്ചയ്ക്ക് നല്‍കിയ ഭക്ഷണത്തില്‍ നിന്നാവും വിഷബാധയുണ്ടായതെന്ന നിഗമനത്തിലേക്ക് എത്തിയത്.

തിരുവനന്തപുരം:വിവാഹവാഗ്ദാനം നൽകി ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയി കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും. മുംബൈ പൊലീസ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് സൂചന. ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതി ലഭിച്ചിട്ടും ഇതുവരെ ബിനോയി കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണത്തിനായി കേരളത്തിലെത്തിയ മുംബൈ ഓഷ് വാര പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്നു ദിവസമായി കണ്ണൂര്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ബിനോയ് കോടിയേരിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള തിരുവനന്തപുരത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനായി സംഘം തീരുമാനിച്ചത്.ഇതിനായി കണ്ണൂരിലെത്തിയ മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തും എത്തി.ഇവര്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ മുംബൈ ഡി.സി.പിക്ക് കൈമാറിയേക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് അടക്കമുള്ള തുടര്‍ നടപടികള്‍ സംബന്ധിച്ച തീരുമാനം എടുക്കുക. ബിനോയി കോടിയേരിയെ കസ്റ്റഡിയിലെടുത്ത് നല്‍കാന്‍ കേരള പൊലീസിനോട് മുംബൈ പോലീസ് സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിനോയിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു നല്‍കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണന്ന നിലപാടിലാണ് കേരള പൊലീസ്.ഇതിനിടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.ജാമ്യാപേക്ഷ ഇന്ന് തന്നെ കോടതി പരിഗണിച്ചേക്കും.

ന്യൂഡൽഹി:ഇന്ന് അന്താരാഷ്ട്ര യോഗാദിനം.യോഗാദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. റാഞ്ചി, ഡല്‍ഹി, ഷിംല, മൈസൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ദേശീയതലത്തില്‍ യോഗാചരണം സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ പരിപാടിയിൽ പങ്കെടുത്ത് യോഗ ചെയ്തു ജനങ്ങളെ അഭിസംബോധന ചെയ്തു. മുഖ്യമന്ത്രി രഘുബർ ദാസും മന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തു. മുപ്പതിനായിരത്തിലേറെ പേർ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗാചരണത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും യോഗാദിന പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വം എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യോഗദിന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു.യോഗ മതപരമായ ചടങ്ങല്ല. പ്രാർത്ഥന രീതിയല്ല. ജാതി മത ഭേദമന്യേ പരിശീലിക്കണമെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ ആവശ്യപ്പെട്ടു.