പ്രവാസിയുടെ ആത്മഹത്യ;ആന്തൂര്‍ നഗരസഭ ഓഫീസില്‍ അന്വേഷണ സംഘം പരിശോധന നടത്തി

keralanews suicide of expatriate the investigation team conducted inspections at the anthur municipality office

ധര്‍മശാല:ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി നിഷേധിച്ചതിൽ മനംനൊന്ത്  അന്തൂരിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആന്തൂർ നഗരസഭാ  ഓഫീസിൽ പരിശോധന നടത്തി.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം പി കെ ശ്യാമളക്കും നഗരസഭാ ഉദ്യോഗസ്ഥര്‍ക്കും ഉടന്‍ നോട്ടീസ് നല്‍കും.എന്നാല്‍ തനിക്കിതേവരെ വിഷയവുമായി ബന്ധപ്പെട്ട് നോട്ടീസ് കിട്ടിയിട്ടില്ലെന്ന് പി കെ ശ്യാമള പറയുന്നു . നോട്ടീസ് കിട്ടിയാല്‍ അതനുസരിച്ച്‌ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. അന്വേഷണ സംഘം സാജന്‍റെ ഭാര്യ ബീനയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.കേസില്‍ നേരത്തേ ലഭിച്ച മൊഴികള്‍ പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. ഇതിന് ശേഷമാണ് ബീനയുടെ മൊഴിയുള്‍പ്പെടെ വീണ്ടും രേഖപ്പെടുത്തുന്നത്. സാജന്‍റെ മരണത്തില്‍ എല്ലാ വശവും പരിശോധിച്ച്‌ സമഗ്രമായ അന്വേഷണം നടത്താനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. നേരത്തെ എടുത്ത മൊഴികള്‍ വീണ്ടും എടുക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. ആത്മഹത്യക്ക് പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളോ വ്യക്തിപരമായ കാരണങ്ങളോ ഉണ്ടായിരുന്നോ എന്നും പരിശോധിക്കും.

സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട്​ പ്രതികള്‍ കീഴടങ്ങി

keralanews two accused surrendered in the case of murder attempt against c o t naseer

തലശ്ശേരി:മുന്‍ സി.പി.എം പ്രാദേശികനേതാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി.കൊളശ്ശേരി കളരിമുക്ക് കുന്നിനേരി മീത്തല്‍ ഹൗസില്‍ എം.വിപിന്‍ എന്ന ബ്രിട്ടോ(32), കാവുംഭാഗം മുക്കാളില്‍ മീത്തല്‍ ഹൗസില്‍ ജിത്തുവെന്ന വി. ജിതേഷ്(35)എന്നിവരാണ് തലശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒൻപതായി.ഗൂഢാലോചന കേസിലാണ് ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. കോടതിയില്‍ കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് നാളെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.നേരത്തെ സി.പി.എം മുന്‍ തലശ്ശേരി ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിയും തലശ്ശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ജീവനക്കാരനുമായ കതിരൂര്‍ പുല്യോട് സോഡമുക്കിലെ എന്‍.കെ. രാജേഷ് (40) അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് വിപിനും ജിതേഷിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു

ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 27 ലേക്ക് മാറ്റി

keralanews the court adjourned the hearing of the anticipatory bail application of binoy kodiyeri to 27 this month

മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതിയുടെ പീഡന പരാതിയില്‍ ബിനോയി കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതി ഈ മാസം 27 ലേക്ക് മാറ്റി.ജഡ്ജി അവധിയായതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്  കോടതി മാറ്റിയത്.അതിനിടെ, ഒളിവിലുള്ള ബിനോയിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ വസതിയില്‍ മുംബൈ പൊലീസ് പരിശോധന നടത്തിയിരുന്നു. ബിനോയിയുടെ മൊബൈല്‍ ഓഫ് ചെയ്തിരിക്കുകയാണ്. അതേസമയം കേസിൽ ബിനോയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ യുവതിയുടെ കുടുംബം പുറത്തുവിട്ടു.യുവതിക്ക് ബിനോയ് പലവട്ടം പണം അയച്ചതിെന്‍റ രേഖകള്‍ പുറത്തായതിനൊപ്പം യുവതിയുടെ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിെന്‍റ പേരായി ചേര്‍ത്തിരിക്കുന്നത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് എന്നും വ്യക്തമായി.മുംബൈ ഓഷിവാര പൊലീസില്‍ യുവതി സമര്‍പ്പിച്ച രേഖകളിലാണ് ഈ വിവരം. 2013 ഏപ്രില്‍, മേയ് മാസങ്ങളില്‍ യുവതിയുടെ ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടിലേക്ക് ഏഴര ലക്ഷം രൂപയാണ് ബിനോയ് അയച്ചിരിക്കുന്നത്. ഏപ്രില്‍ ആറിന് 50,000 രൂപയും അതേമാസം 18ന് നാലു ലക്ഷം രൂപയും അയച്ചതായി രേഖകളില്‍ കാണുന്നു.2014ല്‍ പരാതിക്കാരിയുടെ പുതുക്കിയ പാസ്പോര്‍ട്ടിലാണ് ഭര്‍ത്താവിെന്‍റ പേരിെന്‍റ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്ന് കാണിച്ചിരിക്കുന്നത്. 2004ല്‍ എടുത്ത പാസ്പോര്‍ട്ടില്‍ സ്വന്തം മാതാപിതാക്കളുടെ പേരാണുള്ളത്.കഴിഞ്ഞ ഡിസംബറില്‍ യുവതി ആദ്യ പരാതി നല്‍കിയതിനു പിന്നാലെ ബിനോയിയുടെ അമ്മ വിനോദിനി മുംബൈയിലെത്തി കുടുംബത്തെ കണ്ടിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബിനോയ് തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ കൂടുതല്‍ തെളിവുകളുമായി പൊലീസിനെ സമീപിച്ചത്. ബിനോയ് തന്നെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതിെന്‍റ ഓഡിയോ റെക്കോഡുകളും യുവതി തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.

മാഹിയില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ വൈദ്യുതി തൂണില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

keralanews police constable hangs to death in mahe

കണ്ണൂർ:മാഹിയില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ വൈദ്യുതി തൂണില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചാലക്കര ഹരിചന്ദനത്തില്‍ രജീഷ് എന്ന രാജു (40) വിനെയാണ് തിങ്കളാഴ്ച്ച രാവിലെ വീട്ടിനടുത്തെ കുഞ്ഞിപ്പുര മുക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.രണ്ടാഴ്ച്ചയായി പൊലീസ് വാഹനത്തിലെ ഡ്രൈവറായാണ് രജീഷ് ജോലി ചെയ്തിരുന്നത്. പന്തക്കല്‍ പൊലീസ് സ്റ്റേഷനിലും സേവനമനുഷ്ടിച്ചിരുന്നു. ഇന്നലെ രാത്രി ഒരു മണി വരെ സുഹൃത്തുക്കളോടൊപ്പം കുഞ്ഞിപ്പുര മുക്കില്‍ സംസാരിച്ചിരുന്നതായിപൊലീസ് പറഞ്ഞു.ശനിയാഴ്ച്ച ഡ്യൂട്ടി എടുത്തതിനാല്‍ ഞായറാഴ്ച്ച രജീഷിന് അവധിയായിരുന്നു. ഇന്ന് രാവിലെ ഡ്യൂട്ടിയില്‍ ഹാജരാകേണ്ടതായിരുന്നു. വൈദ്യുതി തൂണില്‍ തൂങ്ങി നില്‍ക്കുന്ന വിവരംനാട്ടുകാരാണ് പള്ളൂർ പൊലീസില്‍ അറിയിച്ചത്.പരേതനായ പ്രഭാകരന്റേയും പുഷ്പലത (ഇ.എസ്.ഐ) യുടേയും മകനാണ്. ഭാര്യ: റിന്‍ഷ, മക്കള്‍: അന്‍വിയ, അലംകൃത.

പ്രവാസി വ്യവസായിയുടെ ആത്മഹത്യ;ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി കെ ശ്യാമളയ്ക്ക് ഇന്ന് നോട്ടീസ് നല്‍കിയേക്കും

keralanews suicide of expatriate notice will sent to p k shyamala to present for questioning

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി കെ ശ്യാമളയ്ക്ക് അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും.സാജന്റെ ഭാര്യയുടേതടക്കം നിലവില്‍ ലഭിച്ച നാല് മൊഴികള്‍ വിശദമായി പഠിച്ച ശേഷമാണ് ആരോപണ വിധേയരുടെ മൊഴിയെടുക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്. പി കെ ശ്യാമളയ്ക്ക് എതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുന്നതില്‍ നിയമപരമായ തടസ്സങ്ങളുണ്ടോയെന്നത് പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.നാര്‍ക്കോട്ടിക് ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‌ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിൽ മനം നൊന്താണ്‌ പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്‌തത്‌.

പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം

keralanews blast in ravalpindi military hospital islamabad

ഇസ്ലാമബാദ്:പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം.ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലാണ് സ്‌ഫോടനം ഉണ്ടായത്.സ്‌ഫോടനത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റതായും മസൂദ് അസറിനെ ആശുപത്രിയില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയതായും സൂചനയുണ്ട്.ആശുപത്രി പരിസരത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് സൈന്യം വിലക്കേര്‍പ്പെടുത്തി.ആശുപത്രിയില്‍ നിന്ന് പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ കാമറയില്‍ പകര്‍ത്തി പുറത്തുവിട്ടതോടെയാണ് സ്ഫോടനം പുറം ലോകം അറിഞ്ഞത്.

അന്തര്‍സംസ്ഥാന സ്വകാര്യ ബസുകൾ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിൽ

keralanews interstate private buses on indefinite strike from today

കൊച്ചി:അന്തര്‍സംസ്ഥാന സ്വകാര്യ ബസുകൾ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിൽ. സുരേഷ് കല്ലട ബസിലെ സംഭവങ്ങളുടെ പേരില്‍ സ്വകാര്യബസുകളെ മോട്ടോര്‍വാഹന വകുപ്പ് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പണിമുടക്ക്.നാനൂറോളം ബസുകളാണു സമരത്തില്‍ പങ്കെടുക്കുക. ഇതോടെ അയല്‍സംസ്ഥാനങ്ങളില്‍ പഠനത്തിനും ജോലിക്കുമായി പോകുന്നവര്‍ ദുരിതത്തിലാകും.ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്റെ പേരില്‍ വന്‍തുക പിഴയായി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ ഓട്ടം നിര്‍ത്തി വെച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് സര്‍വീസുകള്‍ ഉണ്ടാവില്ല. ഇത് കേരളം, കര്‍ണാടക,ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഓപ്പറേറ്റര്‍മാരെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരുമായി സഹകരിച്ച് പോകാമെന്ന് അറിയിച്ചിട്ടും അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്ന് ബസുടമകള്‍ പറയുന്നു.അതേസമയം മുന്‍കൂട്ടി അറിയിച്ച്‌ നടത്തുന്ന പണിമുടക്കല്ലാത്തതിനാല്‍ ബസുടമകളുമായി ചര്‍ച്ചയ്ക്കില്ലെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്.എന്നാൽ സമരത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ഇന്റര്‍സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.

പീഡനക്കേസ്;ബിനോയ് കോടിയേരിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

keralanews mumbai sessions court will consider the anticipatory bail application of binoy kodiyeri today

മുംബൈ: യുവതിയുടെ പീഡന പരാതിയിൽ അറസ്റ്റ് തടയാൻ ബിനോയ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അഡീഷണൽ സെഷൻസ് ജഡ്ജ് എം എച്ച് ഷെയ്ക്ക് ഹർജി പരിഗണിക്കുക.കേസിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. 2009 മുതൽ 2015 വരെ ബിനോയ്ക്കൊപ്പം ഭാര്യാഭർത്താക്കന്മാരെ പോലെ ജീവിച്ചെന്ന് യുവതി പറയുമ്പോൾ എങ്ങനെയാണ് ബലാത്സംഗക്കുറ്റം നിലനിൽക്കുക എന്നാണ് പ്രതിഭാഗം അഭിഭാഷകൻ അശോക് ഗുപ്ത വാദിച്ചത്. അതേസമയം വിവാഹവാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തുന്നത് പീഡനത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.കോടതി ഉത്തരവിന് ശേഷമാകും കേസിൽ തുടർ നടപടി സ്വീകരിക്കുക എന്ന് മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് ദിവസമായി ബിനോയ് ഒളിവിലാണ്. ഇതിനിടെ, ബിനോയ് കോടിയേരിക്കെതിരെ പരാതിക്കാരിയുടെ കുടുംബം കൂടുതൽ രേഖകൾ പുറത്തുവിട്ടിട്ടുണ്ട്. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് ലക്ഷങ്ങൾ അയച്ചതിന്റെ രേഖകളാണ് കുടുംബം പുറത്തുവിട്ടത്. ഐസിഐസിഐ ബാങ്കിന്റെ അന്ധേരി വെസ്റ്റ് ശാഖയിലെ യുവതിയുടെ അക്കൗണ്ടിലേക്ക് നാല് ലക്ഷം, ഒരുലക്ഷം, അമ്പതിനായിരം എന്നിങ്ങനെ പലതവണകളായി ബിനോയ് പണം അയച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാസ്പോർട്ടിന്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്.

വാഹന നിര്‍മ്മാതാക്കളോട് വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നതിനുള്ള പ്ലാന്‍ രണ്ടാഴ്ചയ്ക്കുള്ളിൽ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നീതി ആയോഗ്

keralanews niti aayog asks 2 3 wheeler makers to present ev conversion plan in 2weeks

ന്യൂഡൽഹി:ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളോട് വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നതിനുള്ള പ്ലാന്‍ രണ്ടാഴ്ചയ്ക്കുള്ളിൽ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നീതി ആയോഗ്.രാഷ്ട്രം നേരിടുന്ന മാലിന്യ പ്രശ്‌നത്തിന്റെ പരിഹാരത്തിനായി വാഹന വ്യവസായ രംഗം പരിശ്രമിച്ചില്ലായെങ്കില്‍ കോടതി ഇടപെടൽ ഉണ്ടാകുമെന്നും ജൂൺ 21 ന് നീതി ആയോഗ് വിളിച്ച് ചേര്‍ത്ത പരമ്പരാഗത വാഹന നിര്‍മ്മാതാക്കളുടെയും പുതു വാഹന സംരംഭകരുടേയും യോഗത്തില്‍ നീതി ആയോഗ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.യോഗത്തില്‍ ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ്, ടിവിഎസ് മോട്ടോര്‍ കൊ. ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റ് മിണോരു കാതോ, സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മതുര്‍, ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ചറേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസിഎംഎ) ഡയറക്ടര്‍ ജനറല്‍ വിന്നി മെഹ്ത, നീതി ആയോഗ് ചെയര്‍മാന്‍ രാജീവ് കുമാര്‍, സിഇഒ അമിതാബ് കാന്ത് എന്നീ പ്രമുഖ വാഹന നിര്‍മ്മാതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

വ്യക്തമായ പ്ലാനുകളും ധാരണയുമില്ലാതെ വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം സാധ്യമല്ല.ഏറ്റവും മലിനമായ 15 നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യയിലാണ്, അതിനാല്‍ തന്നെ സര്‍ക്കാരും വാഹന രംഗവും ചേര്‍ന്ന് എത്രയും പെട്ടന്ന് ഒരു പോംവഴി നല്‍കിയില്ലെങ്കില്‍ വിഷയത്തിൽ കോടതി ഇടപെടൽ ഉണ്ടാകുമെന്ന് യോഗത്തിൽ ഒരു മുതിന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.2023 ഓടെ ത്രീ വീലറുകളും 2025 ഓടെ 150 സിസിയിൽ താഴെ എഞ്ചിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങളും പൂർണ്ണ ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റാൻ നിതി അയോഗ് പദ്ധതിയിട്ടിട്ടുണ്ട്.ഇലക്ട്രോണിക്ക് വിപ്ലവവും, സെമി-കണ്ടക്ടര്‍ വിപ്ലവവും ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ വൈദ്യുത മൊബിലിറ്റി വിപ്ലവം നഷ്ടപ്പെടുത്താന്‍ രാഷ്ട്രം ഉദ്ദേശിക്കുന്നില്ല. നിലവില്‍ വിപണിയിലെ വമ്പന്മാരും പരിചയ സമ്പന്നരും മുന്നിട്ട് വരുന്നില്ല എങ്കില്‍ ചൈനയില്‍ സംഭവിച്ചത് പോലെ പ്രാരംഭ സംരംഭകര്‍ രംഗം കയ്യടക്കുമെന്നും ഒഫീഷ്യൽസ് മുന്നറിയിപ്പ് നൽകി.പരമ്പരാഗത വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ, ഹീറോ മോട്ടോ കോപ്പ്, ഹോണ്ട, ടിവിഎസ് എന്നിവയും പ്രാരംഭ സംരംഭകരായ റിവോള്‍ട്ട്, ഏഥര്‍ എനര്‍ജി, കൈനറ്റിക്ക് ഗ്രീന്‍ എനര്‍ജി ആന്റ് പവര്‍ സൊലൂഷന്‍സ്, ടോര്‍ക്ക് മോട്ടോര്‍സ്എന്നിവയും തമ്മിൽ വിപണിയിൽ വ്യക്തമായ ഒരു ചേരിതിരിവ് നിലനിൽക്കുന്നുണ്ട്.

മാലിന്യ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി 2023 ഓടെ വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം തങ്ങള്‍ക്ക് എത്രയും പെട്ടെന്ന് വേണമെന്ന് റിവോള്‍ട്ട് ഇന്റെലികോര്‍പ്പ് സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ ആവശ്യപ്പെട്ടു.എന്നാല്‍ ബജാജ് ഈ ആവശ്യത്തെ എതിര്‍ത്തു.ഇരുചക്ര മുച്ചക്ര വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്റേണല്‍ കംബസ്റ്റണ്‍ എഞ്ചിന്‍ നിരോധിച്ച് പകരം വൈദ്യുതി എഞ്ചിന്‍ ഘടിപ്പിക്കാനുള്ള പദ്ധതി 2025 -ഓടെ സാധ്യമാവില്ലെന്നും രാജ്യത്തെ വാഹനോല്‍പ്പാദനത്തെ തന്നെ ഇവ ബാധിക്കുമെന്നും ടിവിഎസും ബജാജും വ്യക്തമാക്കി.നിര്‍മ്മാതാക്കള്‍ എല്ലാം ബിഎസ് VI നിലവാരത്തിലേക്ക് നിലവിലുള്ള തങ്ങളുടെ എഞ്ചിനുകളെ ഉയര്‍ത്തി വിപണിയില്‍ വലിയൊരു മാറ്റത്തിനായി പരിശ്രമിക്കുമ്പോള്‍ ഇത്തരമൊരു മാറ്റം പെട്ടെന്ന് സാധ്യമല്ലെന്ന് ഹീറോയും ചൂണ്ടിക്കാട്ടുന്നു.പൂർണ്ണമായും ഇലക്ട്രോണിക് വാഹനത്തിലേക്ക് മാറുന്നതിന് മുൻപായി സർക്കാർ കൃത്യമായ പ്ലാനുകൾ തയ്യാറാക്കണമെന്ന് വാഹന വ്യവസായ സംഘടനകളായ SIAM,ACMA എന്നിവർ ഗവണ്മെന്റിന് നിർദേശം നൽകി.

ബിനോയ് കൊടിയേരിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതിയുടെ കുടുംബം;2018 ഡിസംബറില്‍ യുവതി വക്കീല്‍ നോട്ടീസയച്ചതിന് പിന്നാലെ അനുരജ്ഞന ചര്‍ച്ചകള്‍ക്കായി ബിനോയി കോടിയേരിയുടെ അമ്മ മുംബൈയിലെത്തി

keralanews tha family of lady with more revealation about binoy kodiyeri and binoys mother reached mumbai for compromise talk

മുംബൈ: ബിനോയി കോടിയേരിക്കെതിരായ പീഡന ആരോപണത്തില്‍ കോടിയേരി കുടുംബത്തെ വെട്ടിലാക്കി ബിഹാറി യുവതിയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍.2018 ഡിസംബറില്‍ യുവതി വക്കീല്‍ നോട്ടീസ് അയച്ചിതിന് പിന്നാലെ ബിനോയിയുടെ അമ്മ വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തി യുവതിയുമായി ഒത്തു തീര്‍പ്പിന് ശ്രമിച്ചിരുന്നുവെന്നാണ് യുവതിയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍.ബിനോയിയും അമ്മയ്‌ക്കൊപ്പം എത്തിയിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.പണം കിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന് യുവതി പറഞ്ഞതിനെത്തുടര്‍ന്ന് മറ്റ് കുടുംബാംഗങ്ങളുമായും സംസാരിച്ചു. പിന്നീടും വിനോദിനിയും മറ്റ് കുടുംബാംഗങ്ങളും ഒത്തുതീര്‍പ്പിന്ശ്രമിച്ചിരുന്നുവെന്നും പലപ്പോഴും ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും യുവതിയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തി.സഹായം ചോദിച്ച്‌ കോടിയേരിയോടും വിനോദിനിയോടും പലവട്ടം സംസാരിച്ചു.വിവാഹവാഗ്ദാനം നല്‍കി ബിനോയി വഞ്ചിച്ചതും ഭീഷണിപ്പെടുത്തുന്നതും വ്യക്തമായി ചൂണ്ടിക്കാട്ടി.സുഹൃത്തുക്കളേക്കൊണ്ടും സംസാരിപ്പിച്ചു. പക്ഷേ ഫലമുണ്ടായില്ല. ‘നിങ്ങള്‍ എന്തുവേണമെങ്കിലും ആയിക്കോളൂ’ എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ നിലപാടെന്നും യുവതിയും കുടുംബവും വെളിപ്പെടുത്തി.പരാതിക്കാരിയേയും തങ്ങളേയും ബിനോയ് നിരന്തം ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ ശബ്ദ രേഖ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. ബിനോയ്യുടെ അറസ്റ്റിന് ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും യുവതിയുടെ കുടുംബം കൂട്ടിച്ചേര്‍ത്തു.