കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി:എം.എല്‍.എമാര്‍ സ്പീക്കറുടെ മുന്നില്‍ ഹാജരാകണമെന്നും രാജിക്കാര്യത്തില്‍ സ്പീക്കർ ഇന്ന് തീരുമാനമെടുക്കണമെന്നും കോടതി

keralanews karnataka political crisis supreme court order that mlas to appear before speaker and speaker should take decision about their resignation

ന്യൂഡൽഹി:കര്‍ണാടകയില്‍ രാജിവെച്ച എം.എല്‍.എമാര്‍ സ്പീക്കറുടെ മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി. എം.എല്‍.എമാര്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് മുന്‍പ് സ്പീക്കറുടെ മുന്‍പില്‍ ഹാജരാകണമെന്നും രാജി സംബന്ധിച്ച് സ്പീക്കര്‍ ഇന്ന് തന്നെ തീരുമാനം എടുക്കണമെന്നും കോടതി ഉത്തരവിട്ടു.പ്രതാപ് ഗൗഡ പാട്ടീൽ ഉൾപ്പടെ 10 വിമത എം.എൽ.എമാർ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. രാജി സ്വീകരിക്കാൻ സ്‌പീക്കറോട് നിർദേശിക്കുക, അയോഗ്യരാക്കാനുള്ള നടപടികൾ തടയുക എന്നിവയായിരുന്നു വിമത എം.എല്‍.എമാരുടെ പ്രധാന ആവശ്യങ്ങള്‍.വിമത എം.എല്‍.എമാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ കോടതി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.

അണക്കെട്ടുകളില്‍ ജലനിരപ്പ് കൂടുന്നു;ഈ മാസം വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെ.എസ്.ഇ.ബി

keralanews water level rising in the dams no power restriction in this month said k s e b

തിരുവനന്തപുരം:അണക്കെട്ടുകളില്‍ ജലനിരപ്പ് കൂടിവരുന്നതിനാൽ ഈ മാസം വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെ.എസ്.ഇ.ബി.വൈദ്യുതി നിയന്ത്രണത്തിന്റെ പടിവാതിലിലെത്തിയ കേരളത്തിന് നേരിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം 15 ദശലക്ഷം യൂണിറ്റ് വൈദ്യുതോല്‍പാദനത്തിനുള്ള വെളളം ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളില്‍ ഒഴുകിയെത്തിയിട്ടുണ്ട്. അണക്കെട്ടുകളിലെ ആകെ ജലനിരപ്പ് സംഭരണശേഷിയുടെ ഒരു ശതമാനം കൂടി 12 ശതമാനമായി. നീരൊഴുക്കിന്റെ തോത് കുറവാണെങ്കിലും വൈദ്യുതി ബോര്ഡിന് ആശ്വാസം പകരുന്നതാണിത്. കഴിഞ്ഞ വർഷം ഇതേ ദിവസം 89 ദശലക്ഷം വൈദ്യുതിയ്ക്കുള്ള ജലം ഒഴുകിയെത്തിയിരുന്നു. കാലവർഷം മെച്ചപ്പെടുകയാണെങ്കില്‍ കടുത്ത വൈദ്യുതി നിയന്ത്രണത്തിൽ നിന്ന് രക്ഷനേടാം.

ലോകകപ്പ് ക്രിക്കറ്റ്;ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം;രോഹിത്തും കോഹ്‌ലിയും രാഹുലും, ദിനേശ് കാര്‍ത്തികും പുറത്ത്

keralanews word cup cricket india lost four vickets rohit kohli rahul and dinesh karthik out

മാഞ്ചസ്റ്റർ:ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഞെട്ടിക്കുന്ന ബാറ്റിംഗ് തകർച്ച.ന്യൂസിലാൻഡ് മുന്നോട്ടുവെച്ച 240 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നാല് ഓവര്‍ പിന്നിടുമ്പോഴേക്കും നാല് വിക്കറ്റുകള്‍ നഷ്ടമായി.ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച രോഹിതാണ് ആദ്യം പുറത്തായത്. മാറ്റ് ഹെന്റിയുടെ പന്തില്‍ രോഹിത് ശര്‍മ്മയാണ് ആദ്യം പുറത്തായത്. നായകന്‍ വിരാട് കോലിയുടേതായിരുന്നു അടുത്ത ഊഴം. ബോള്‍ട്ടിന്റെ പന്തിൽ നായകന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രാഹുലിനെ കീപ്പറുകളുടെ കയ്യിലെത്തിച്ച്‌ ന്യൂസിലാൻഡ് മൂന്നാം പ്രഹരവും ഏല്പിച്ചു.പതിയെ താളം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാര്‍ത്തിക്കും വീണു.ഇതോടെ ഇന്ത്യ 24ന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.നേരത്തെ, മഴമൂലം റിസര്‍വ് ദിനത്തിലേക്കു നീണ്ട ഇന്നിങ്‌സിനൊടുവിലാണ് ന്യൂസീലന്‍ഡ് ഇന്ത്യയ്ക്കു മുന്നില്‍ 240 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് ആണ് നേടിയത്. നായകന്‍ കെയിന്‍ വില്യംസണ്‍ റോസ് ടെയ്ലര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യക്ക് വേണ്ടി ബുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.റിസര്‍വ് ദിനത്തിലേക്ക് മാറിയ മത്സരത്തില്‍ അവസാന 3.5 ഓവറില്‍ 3 വിക്കറ്റ് കൂടി നഷ്ടപ്പെടുത്തിയ ന്യൂസിലാന്‍ഡ് 28 റണ്‍സ് കൂടിയാണ് ചേര്‍ത്തത്. റോസ് ടെയ്ലര്‍ 74(90) ടോം ലഥാം 10(11) മാറ്റ് ഹെന്റി 1(2) എന്നിവരുടെ വിക്കറ്റാണ് ന്യൂസിലാന്‍ഡിന് ഇന്ന്  നഷ്ടമായത്.

ഉദ്യോഗസ്ഥർക്കായി വൈദ്യുത കാറുകൾ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്

keralanews the state government is planning to buy electric cars for officials

തിരുവനന്തപുരം:ഉദ്യോഗസ്ഥർക്കായി വൈദ്യുത കാറുകൾ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്.വൈദ്യുത വാഹന നയത്തിനു പിന്നാലെയാണ് പുതിയ നീക്കം. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല കൂടിയുള്ള ഐടി സെക്രട്ടറിക്കു വേണ്ടി സർക്കാർ ആദ്യ ഇ–കാർ സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.ടാറ്റയുടെ ടിഗോറിന്‍റെ ഇലക്ട്രിക് പതിപ്പാണ് ഐടി സെക്രട്ടറിക്കു വേണ്ടി സ്വന്തമാക്കിയ സര്‍ക്കാരിന്‍റെ ആദ്യത്തെ ഇ-കാര്‍. മൂന്നു മണിക്കൂർ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന ഈ കാറിന് ഏകദേശം 12 ലക്ഷം രൂപയാണു വില.രണ്ട് ദിവസം കൂടുമ്പോഴാണ് വാഹനം ചാർജ്ജ് ചെയ്യേണ്ടത്.ദീർഘദൂരയാത്രയ്ക്ക് ബുദ്ധിമുട്ടായതിനാൽ തലസ്ഥാനത്തെ യാത്രകൾക്കാണ് ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുകയെന്നാണ് സൂചന.

ഡി.കെ. ശിവകുമാര്‍ മടങ്ങിപ്പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പോലീസ്;പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

keralanews mumbai police warned d k shivakumar will be arrested if he does not return and prohibitory order issued in the area

മുംബൈ:കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിന് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ മൂന്നു മണിക്കൂറായി വിമതര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നിലാണ്. ശിവകുമാറിന് മുറി ബുക്ക് ചെയ്തിരുന്നെങ്കിലും ഹോട്ടലുകാര്‍ റദ്ദാക്കി.സഹപ്രവര്‍ത്തകരെ കാണാതെ തിരിച്ചുപോകില്ലെന്ന നിലപാടിലാണ് ശിവകുമാര്‍.ഇതേത്തുടര്‍ന്നു ശിവകുമാറിനെ അറസ്റ്റ് ചെയ്തുനീക്കാന്‍ മുംബൈ കമ്മീഷണര്‍ നിര്‍ദേശം നല്‍കി.ഇന്ന് പുലർച്ചെയാണ് ശിവകുമാറും ജെഡി-എസ് എംഎല്‍എ ശിവലിംഗ ഗൗഡയും മുംബൈയില്‍ എത്തിയത്.മുംബൈയിലെ റിനൈസന്‍സ് പവായ് ഹോട്ടലിലേക്ക് ശിവകുമാര്‍ എത്തിയതോടെ പോലീസ് തടഞ്ഞു.തങ്ങള്‍ക്കു ഭീഷണിയുണ്ടെന്നും ശിവകുമാറിനെ ഹോട്ടലില്‍ പ്രവേശിപ്പിക്കരുതെന്നും വിമത എംഎല്‍എമാര്‍ മുംബൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.ഇതേതുടര്‍ന്നാണ് നേതാക്കളെ ഹോട്ടലിലേക്ക് പോലീസ് കടത്തിവിടാതിരുന്നത്.ഗോ ബാക് വിളികളുമായി ഹോട്ടലിന് മുമ്ബില്‍ ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തി.എന്നാല്‍ തിരിച്ചു പോകാന്‍ കൂട്ടാക്കാതെ ശിവകുമാര്‍ ഹോട്ടലിനു മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു.ഹോട്ടലിന് മുന്നില്‍ വന്‍ സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് റിസര്‍വ് പോലീസിനേയും കലാപ നിയന്ത്രണ സേനയേയും വിന്യസിച്ചിരിക്കുകയാണ്.

എൽ.പി,യു.പി സ്കൂൾ ഘടനാമാറ്റത്തിന് ഹൈക്കോടതിയുടെ അംഗീകാരം

SONY DSC

കൊച്ചി: കേരളത്തിലെ എല്‍പി, യുപി ക്ലാസ്സുകളുടെ ഘടനാമാറ്റത്തിന് ഹൈക്കോടതിയുടെ അംഗീകാരം.കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച്‌ കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍‍ജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്.കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച്‌ എല്‍പി ക്ളാസുകള്‍ ഒന്നു മുതല്‍ അഞ്ച് വരെയും , യുപി ക്ളാസുകള്‍ ആറ് മുതല്‍ എട്ട് വരെയുമാണ്. ഇതാണ് കോടതി അംഗീകരിച്ചത്. കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ഒന്ന് മുതല്‍ നാലുവരെയുള്ള ക്ലാസ്സുകളാണ് എല്‍പി ക്ലാസ്സുകളായി പരിഗണിക്കുന്നത്. ഈ ഘടനയില്‍ മാറ്റം വരുത്തണമെന്നാണ് ഹൈക്കോടതി വിധി.ഒരുവയസുമുതല്‍ പതിനാല് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം അവകാശമാക്കികൊണ്ടുള്ള വിദ്യാഭ്യാസ അവകാശ നിയമം 2009 ലാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതില്‍ എല്‍പി ക്ലാസുകള്‍ ഒന്നുമുതല്‍ അഞ്ച് വരെയും യു പി ക്ലാസുകള്‍ ആറ് മുതല്‍ എട്ടുവരെയും പരിഗണിക്കണമെന്നാണ് ഉള്ളത്. എന്നാല്‍ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള ഘടനാമാറ്റം സംസ്ഥാനത്ത് ഇതുവരെ വരുത്തിയിരുന്നില്ല. ഈ ഘടനയില്‍ മാറ്റം വരുത്തണമെന്ന ഹര്‍ജികളാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്.

ബെംഗളൂരുവിൽ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരാൾ മരിച്ചു

keralanews one died when an under construction building collapses in bengalooru

ബെംഗളൂരു:ബെംഗളൂരിലെ പുലിക്കേശി നഗറില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരാൾ മരിച്ചു.രാവിലെ ആറു മണിയോടെയാണ് അപകടം നടന്നത്.ബിഹാര്‍ സ്വദേശി ശംഭുകുമാറാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോന്ന് തിരച്ചില്‍ തുടരുകയാണ്.എട്ടോളം പേരെ ഇതിനോടകം ആശുപത്രിലേക്ക് മാറ്റി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അഗ്‌നിരക്ഷാസേന, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, പ്രതിരോധസേന എന്നിവയിലെ അംഗങ്ങള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തം നടത്തുന്നത്. അടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

കർണാടകയിൽ പ്രതിസന്ധി തുടരുന്നു;മുംബൈയില്‍ എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിനു പുറത്ത് ഡി കെ ശിവകുമാറിനെ തടഞ്ഞു

keralanews crisis continues in karnataka police blocked d k shivakumar outside the hotel

മുംബൈ:കര്‍ണാടക ഭരണം പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ പൊളിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ഭരണസ്വാധീനമുപയോഗിച്ച്‌ തടയാന്‍ നീക്കം.വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഹോട്ടലിന് പുറത്ത് പോലീസ് തടഞ്ഞു. വിമത എംഎല്‍എമാര്‍ സംരക്ഷണമാവശ്യപ്പെട്ട് കത്ത് നല്‍കിയതിനാലാണ് തടയുന്നതെന്ന് പോലിസ് അവകാശപ്പെട്ടു. ശിവകുമാര്‍ മടങ്ങിപ്പോവണമെന്ന് ആവശ്യപ്പെട്ട ബിജെപി പ്രവര്‍ത്തകരും ഹോട്ടല്‍ ഗെയ്റ്റിലെത്തിയിരുന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് ശിവകുമാറില്‍ നിന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമിയില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പത്തോളം എംഎല്‍എമാര്‍ മുംബൈ പോലിസ് മേധാവിക്ക് കത്തെഴുതിയത്.തങ്ങളെ തിരിച്ചുകൊണ്ടുപോവാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കള്‍ ഹോട്ടലിലേക്ക് അതിക്രമിച്ചു കയറുമെന്നും അവരെ തടയണമെന്നുമായിരുന്നു ആവശ്യം. കത്ത് കിട്ടിയ ഉടനെ തന്നെ പോലിസ് ഹോട്ടലിന് ചുറ്റും കനത്ത സുരക്ഷ ഒരുക്കുകയായിരുന്നു. 100ലേറെ പോലിസുകാരെയാണ് ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. അതേസമയം, താന്‍ മുംബൈയിലെത്തിയത്‌ പാര്‍ട്ടിയിലെ സുഹൃത്തുക്കളെ കാണാനാണെന്നും, ഹോട്ടലില്‍ താന്‍ റൂം ബുക്ക് ചെയ്‌തിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. ഒരുമിച്ചാണ് തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നതും ഒരുമിച്ചായിരിക്കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. മുംബൈ പൊലീസ് അവരുടെ ജോലി ചെയ്യട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി.കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹാര വിദഗ്ധനുമായ ശിവകുമാര്‍ ഇന്ന് രാവിലെയാണ് മുംബൈയിലെത്തിയത്. എംഎല്‍എമാരെ കാണാതെ മടങ്ങില്ലെന്ന നിലപാടിലാണ് അദ്ദേഹം. ഹോട്ടല്‍ മുറിയില്‍ തങ്ങുന്ന വിമത എംഎല്‍എമാരെ ഫോണില്‍ ബന്ധപ്പെടാനും അദ്ദേഹം ശ്രമം നടത്തി.

കൊല്ലം ബൈപാസിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്;ആംബുലൻസ് പൂർണ്ണമായും കത്തിനശിച്ചു

keralanews three injured when ambulance and car collided in kollam and the ambulance completely burned

കൊല്ലം:കൊല്ലം ബൈപാസിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. അപകടത്തിൽ ആംബുലൻസ് പൂർണ്ണമായും കത്തിനശിച്ചു.ഇന്ന് പുലര്‍ച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.കൊട്ടാരക്കരയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. കാറുമായി ഇടിച്ച്‌ ആംബുലന്‍സ് തലകീഴായി മറിഞ്ഞു.ആംബുലന്‍സിലുണ്ടായിരുന്ന ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് വാഹനത്തിന് തീപിടിക്കാന്‍ കാരണമായത്. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചു.

ഇരുചക്ര വാഹനത്തിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഇനി മുതൽ ഹെൽമറ്റ് നിർബന്ധം;കാറിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റും ധരിക്കണം

keralanews helmets and seat belt mandatory for all two wheeler and car passengers

തിരുവനന്തപുരം:ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന രണ്ടുപേർക്കും ഹെൽമറ്റും കാർ യാത്രക്കാർക്ക് സീറ്റ് ബെൽറ്റും നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഗതാഗത സെക്രട്ടറി നിര്‍ദേശിച്ചു.ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും എല്ലാ ബൈക്ക്-കാര്‍ യാത്രക്കാരും ധരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാനത്ത് ഈ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും ഗതാഗത കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ചൂണ്ടിക്കാട്ടുന്നു.ഗതാഗതചട്ട പ്രകാരം വാഹനങ്ങളില്‍ യാത്ര ചെയ്യുമ്ബോള്‍ ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പാലിക്കാതെയുണ്ടാവുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരവും ചികിത്സാ ചെലവും നിഷേധിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികൾക്ക് അധികാരമുണ്ട് – കത്തില്‍ ഗതാഗത സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.ഈ സാഹചര്യത്തില്‍ കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പൊലീസും നടത്തുന്ന വാഹനപരിശോധനകളില്‍ കാറിലേയും ബൈക്കിലേയും എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.