നേപ്പാളിൽ മരിച്ച മലയാളി വിനോദസഞ്ചാരികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന്;മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും

keralanews the post mortem of malayali tourists died in nepal today the dead bodies will brought to kerala tomorrow

കാഠ്‌മണ്ഡു: നേപ്പാളിൽ മരിച്ച മലയാളി വിനോദസഞ്ചാരികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും.ഒൻപത് മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങുമെന്നാണ് കാഠ്മണ്ഡു പൊലീസ് അറിയിച്ചിട്ടുള്ളത്.പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വ്യാഴാഴ്ച മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവില്‍ കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു.ഇന്നലെയാണ് ഇവരെ താമസിച്ചിരുന്ന റിസോട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകന്‍ രണ്ടു വയസ്സുകാരന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. രഞ്ജിത് കുമാര്‍-ഇന്ദു ദമ്പതികളുടെ ഒരു കുട്ടി മറ്റൊരു മുറിയിലായതിനാല്‍ രക്ഷപ്പെട്ടു.തിങ്കളാഴ്ച രാത്രി ഒൻപതരക്കാണ് 15 മലയാളി വിനോദ സഞ്ചാരികള്‍ നേപ്പാളിലെ ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മുറിയെടുത്തത്. ഇതില്‍ എട്ടുപേര്‍ ഒരു സ്വീട്ട് റൂമില്‍ തങ്ങി. കടുത്ത തണുപ്പായതിനാല്‍ ജനലുകളും വാതിലുകളും അടച്ചിട്ട് ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. രാവിലെ ഒപ്പമുണ്ടായിരുന്നവര്‍ ഇവരെ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇവര്‍ ഹോട്ടല്‍ അധികൃതരെ ബന്ധപ്പെട്ടത്. മുറികള്‍ തുറന്ന് നോക്കിയപ്പോഴാണ് എട്ടുപേരും അബോധാവസ്ഥയിലാണെന്ന് കണ്ടത്. ഹെലികോപ്റ്റര്‍ മാര്‍ഗം ഇവരെ കാഠ്മണ്ഡുവിലെ ഹാംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മുറിയില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നെന്നും ശ്വാസതടസ്സമാകാം മരണ കാരണമെന്നും എസ്.പി സുശീല്‍ സിംങ് റാത്തോര്‍ അറിയിച്ചു.

കണ്ണൂർ അമ്പായത്തോട് എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

keralanews report that identified the maoist came in kannur ambayathode

കണ്ണൂർ:കഴിഞ്ഞ ദിവസം അമ്പായത്തോട് ടൗണിൽ എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ലഭിച്ച സിസി ടിവി ദൃശ്യങ്ങളില്‍ മാവോയിസ്റ്റുകളുടെ മുഖം വ്യക്തമല്ല. ദൃക്സാക്ഷികളുടെ മൊഴികളെ ആശ്രയിച്ചാണ് പോലീസിന്റെ അന്വേഷണം നടക്കുന്നത്. പൊലീസ് തിരയുന്ന മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്നാണ് സംശയിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന സ്ത്രീ കര്‍ണ്ണാടക സ്വദേശി സാവിത്രിയാണെന്നും വിവരമുണ്ട്. മറ്റ് രണ്ടു പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംശയിക്കുന്ന മാവോയിസ്റ്റുകളുടെ ഫോട്ടോകള്‍ പ്രദേശവാസികളെ കാണിച്ച്‌ അന്വേഷണം നടത്തുന്നുണ്ട്. കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ സായുധരായ മാവോയിസ്റ്റ് സംഘം കഴിഞ്ഞ ദിവസമാണ് പ്രകടനം നടത്തിയത്. ഇവര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്തു. അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി – പിണറായി കൂട്ടുകെട്ട് എന്നും ഇതിനെതിരെ തിരിച്ചടിക്കാന്‍ സജ്ജരാകുക, ജനവരി 31 ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്.കേന്ദ്രസര്‍ക്കാരിന്റെ ഓപ്പറേഷന്‍ സമാധാന്‍ എന്ന സൈനിക നടപടി പരാജയപ്പെടുത്തണമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. മാവോയിസ്റ്റുകളില്‍ മൂന്ന് പേരുടെ കൈകളില്‍ തോക്കുകള്‍ ഉണ്ടായിരുന്നു.കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലൂടെയാണ് സംഘം ടൗണില്‍ എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തിരിച്ച്‌ ആ വഴി തന്നെ പോവുകയും ചെയ്തു.2018 ഡിസംബര്‍ 28നും പ്രദേശത്ത് മാവോയിസ്റ്റുകള്‍ എത്തി പ്രകടനം നടത്തിയിരുന്നു. സിപി മൊയ്തീന്‍, രാമു, കീര്‍ത്തിയെന്ന കവിത, ജയണ്ണ, സാവിത്രി, സുന്ദരി എന്നിവരാണ് അന്ന് വന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.കഴിഞ്ഞ മാസമാദ്യം പേരാവൂര്‍ ചെക്കേരി കോളനിയിലും മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. കണ്ണൂര്‍, വയനാട് അതിര്‍ത്തിയിലെ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിനോട് ചേര്‍ന്നുള്ള വനമേഖലയില്‍ മാവോയിസ്റ്റ് സംഘമുണ്ടെന്ന സംശയത്തിലാണ് പോലീസ്.

നഗ്നനേത്രങ്ങള്‍ കൊണ്ട് വലയ സൂര്യഗ്രഹണം നിരീക്ഷിച്ച രാജസ്ഥാനിലെ 15 വിദ്യാര്‍ഥികള്‍ക്ക് കാഴ്ചയ്ക്ക് ഗുരുതര തകരാര്‍ സംഭവിച്ചതായി റിപ്പോർട്ട്

Natural phenomenon. Silhouette back view of mother and child sitting and relaxing together. Boy pointing to solar eclipse on dark sky background. Happy family spending time together. Outdoor.

രാജസ്ഥാൻ:മുന്നറിയിപ്പുകൾ അവഗണിച്ച് നഗ്നനേത്രങ്ങള്‍ കൊണ്ട് വലയ സൂര്യഗ്രഹണം നിരീക്ഷിച്ച രാജസ്ഥാനിലെ 15 വിദ്യാര്‍ഥികള്‍ക്ക് കാഴ്ചയ്ക്ക് ഗുരുതര തകരാര്‍ സംഭവിച്ചതായി റിപ്പോർട്ട്.പത്തിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് കണ്ണിന് സാരമായി തകരാറു പറ്റിയിരിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോർട്ട് ചെയ്യുന്നത്. ജയ്പൂര്‍ എസ്‌എംഎസ് ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗത്തിലാണ് കുട്ടികള്‍ ചികിത്സ തേടിയിരിക്കുന്നത്.മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ സൂര്യഗ്രഹണം കാണാന്‍ ശ്രമിച്ചതാണ് കുട്ടികളുടെ കാഴ്ചയെ ബാധിച്ചതെന്നും ഇത്തരം 15 കേസുകള്‍ ആശുപത്രിയിലെത്തിയതായും നേത്രരോഗ വിഭാഗം തലവന്‍ കമലേഷ് ഖില്‍നാനി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.സൂര്യഗ്രഹണം നേരിട്ട് വീക്ഷിച്ചത് മൂലം ഇവരുടെ റെറ്റിനയ്ക്ക് സാരമായി പൊള്ളലേറ്റതായും പൂര്‍ണ്ണമായും കാഴ്ച തിരിച്ച്‌ കിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു. സോളാര്‍ റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യമാണ് സംഭവിച്ചിരിക്കുന്നതെന്നും ഇത്തരം അവസ്ഥ നേരിട്ടവര്‍ക്ക് പ്രത്യേകം ചികിത്സയില്ലെന്നും ആറ് ആഴ്ചയോളം നടത്തുന്ന ചികിത്സകൊണ്ട് ചിലപ്പോള്‍ കാഴ്ച ഭാഗികമായി മാത്രമേ വീണ്ടെടുക്കാന്‍ സാധിക്കൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ക്ക് കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയും ഡോക്ടര്‍മാര്‍ തള്ളിക്കളയുന്നില്ല.

നേപ്പാളിലെ റിസോർട്ടിൽ എട്ടു മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി;അപകടമുണ്ടായത് ഗ്യാസ് ഹീറ്ററിലെ വാതകം ചോര്‍ന്ന്

keralanews eight malayalees found dead in a resort in nepal accident was caused by leaking gas from gas heater

കാഠ്മണ്ഡു:നേപ്പാളിലെ ദമാനിയെ എവറസ്റ്റ് പനോരമ റിസോർട്ടിൽ എട്ടു മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം സ്വദേശികളായ പ്രബിന്‍ കുമാര്‍ നായര്‍ (39), ശരണ്യ (34), രഞ്ജിത് കുമാര്‍ ടിബി (39), ഇന്ദു രഞ്ജിത് (34), ശ്രീ ഭദ്ര (9), അഭിനവ് (9), അഭി നായര്‍ (7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്.രാവിലെ ഒന്‍പതു മണിയോടെയാണ് ഇവരെ അബോധാവസ്ഥയില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ശ്രീകാര്യത്തിന് അടുത്ത് ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ചവര്‍. രാത്രി തണുപ്പകറ്റാന്‍ മുറിയില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്ന് വാതകം ചോര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 15 പേരടങ്ങുന്ന വിനോദസഞ്ചാര സംഘം ഇന്നലെയാണ് ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മുറിയെടുത്തത്. നാലു സ്യൂട്ട് മുറികളാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. ഇതില്‍ അപകടത്തില്‍പ്പെട്ട എട്ടുപേര്‍ ഒരു മുറിയിലാണ് കഴിഞ്ഞതെന്ന് റിസോര്‍ട്ട് മാനേജര്‍ പറയുന്നു.രാവിലെ വാതിലില്‍ തട്ടിനോക്കുമ്പോൾ പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്തുകടന്നപ്പോള്‍ എല്ലാവരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുറിയിലെ ജനലുകളും വാതിലുകളും അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. അതിനാല്‍ മുറിയിലേക്ക് പുറത്തുനിന്നുളള വായുസഞ്ചാരം കടക്കാത്ത സ്ഥിതിയായിരുന്നുവെന്ന് മാനേജര്‍ പറയുന്നു.അതേസമയം, ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ തുടര്‍ന്നു വരികയാണ്.പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് ശേഷം ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും ഇന്ത്യന്‍ എംബസി ഡോക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

പന്തീരാങ്കാവ് യുഎപിഎ കേസ്;അലനെയും താഹയെയും എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

keralanews pantheerankav u a p a case alan and thaha in n i a custody

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണത്തേത്തുടര്‍ന്ന് യുഎപിഎ ചുമത്തി പന്തീരാങ്കാവില്‍ അറസ്റ്റ് ചെയ്ത അലനെയും താഹയേയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് ഉത്തരവ്.ഇരുവരെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. എത്രദിവസത്തേക്കാണ് കസ്റ്റഡിയെന്ന് കോടതി ബുധനാഴ്ച വ്യക്തമാക്കും.എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തതിനാൽ പ്രതികളെ കുടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍.ഐ.എയുടെ ആവശ്യം. പ്രതികളെ അടുത്ത മാസം 24 വരെ റിമാന്റ് ചെയ്ത് തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്കായിരുന്നു മാറ്റിയിരുന്നത്.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

keralanews gold worth 32lakh rupees seized from kannur international airport

മട്ടന്നൂർ:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി.ഇന്നലെ പുലര്‍ച്ചെ ദോഹയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കല്ലായി സ്വദേശിയായ അബ്ദുല്‍ മുനീറില്‍ നിന്നാണ് 808 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പിടികൂടിയത്.കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ മധുസൂദനന്‍ ഭട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ചു വച്ചത് കണ്ടെത്തിയത്.

പ​ഴ​യ​ങ്ങാ​ടി​യി​ല്‍ പോ​ലീ​സി​നെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ മ​ണ​ല്‍​മാ​ഫി​യ സം​ഘ​ത്തി​ന്‍റെ ശ്ര​മം;ലോറിക്ക് പിന്നാലെ എത്തിയ പോലീസ് ജീപ്പിനു മുകളിലേക്ക് മണല്‍ തള്ളി; പോ​ലീ​സു​കാ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

keralanews attempt to put police in danger by sand mafia team police narrowly escaped

കണ്ണൂർ:പഴയങ്ങാടിയില്‍ പോലീസിനെ അപായപ്പെടുത്താന്‍ മണല്‍മാഫിയ സംഘത്തിന്‍റെ ശ്രമം.എരിപുരം ഗ്യാസ് ഗോഡൗണിന് സമീപം വച്ചാണ് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി രാത്രികാല പട്രോളിംഗിനിറങ്ങിയ പഴയങ്ങാടി എസ്‌ഐ കെ.ഷാജുവിന്റെയും സംഘത്തിന്റെയും ശ്രദ്ധയിൽപ്പെട്ടത്.പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ലോറിയെ പോലീസ് പിന്തുടര്‍ന്നു. ഇതിനിടയില്‍ ലോറിയിലുണ്ടായിരുന്ന മണല്‍ പോലീസ് ജീപ്പിന്‍റെ മുന്നിലേക്ക് തട്ടുകയായിരുന്നു. തലനാരിഴയ്ക്കാണ് പോലീസ് ജീപ്പ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.ലോറി സമീപത്തെ വീട്ടുമതിലില്‍ ഇടിക്കുകയും ചെയ്തു.എന്നാല്‍, നിമിഷങ്ങള്‍ക്കുള്ളില്‍ ലോറിയുമായി മണല്‍മാഫിയസംഘം കടന്നുകളയുകയും ചെയ്തു.പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മണല്‍കടത്ത് സംഘങ്ങള്‍ വ്യാപകമാണ്. തുടര്‍ന്നാണ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയത്.സംഘത്തില്‍ ക്രൈം എസ്‌ഐ കെ.മുരളി,സിപിഒ.സിദിഖ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

കുട്ടികള്‍ സ്‌കൂള്‍ വിട്ടു വരുമ്പോൾ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറല്‍;നടപടിയുമായി റെയിൽവേ

keralanews the video of school students crossing railway track getting viral railway take action

കാസർകോഡ്:കുട്ടികള്‍ സ്‌കൂള്‍ വിട്ടു വരുമ്പോൾ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നടപടിയുമായി റെയിൽവേ.കുട്ടികൾ ട്രാക്ക് മുറിച്ചു കടക്കുന്ന വഴി റെയിൽവേ അടച്ചു.കാഞ്ഞങ്ങാട് അജാനൂര്‍ ഗവ. എല്‍.പി. സ്കൂളിന് മുന്നിലെ വഴിയാണ് റെയില്‍വേ അടച്ചത്.പാലക്കാട് ഡിവിഷണല്‍ മാനേജര്‍ പ്രസാദ് പിങ്ക് ഷമിയുടെ നിര്‍ദേശപ്രകാരം റെയില്‍വേ എന്‍ജിനീയറിങ് വിഭാഗക്കാരെത്തി ട്രാക്കിന്റെ ഇരുഭാഗത്തും കമ്പിവേലി സ്ഥാപിച്ചു.ഏതാനും ദിവസം മുന്‍പാണ് കുട്ടികള്‍ സ്‌കൂള്‍ വിട്ടു കൂട്ടത്തോടെ റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറി മുറിച്ചു കടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെയും പ്രീപ്രൈമറിയിലെയും ഉൾപ്പെടെ 240 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 160-ലധികം കുട്ടികളും പാളം മുറിച്ചുകടക്കുകയാണ് പതിവ്. കുട്ടികളെ പാളം മുറിച്ചു കടത്തിക്കാന്‍ ഓരോദിവസവും രണ്ട്‌ അധ്യാപകരെ ചുമതലപ്പെടുത്തും.അന്ന് വീഡിയോ പകർത്തുമ്പോൾ പാടില്ലെന്നു പറഞ്ഞത് ബഷീര്‍ ചെവിക്കൊണ്ടില്ലെന്നും ഇതോടെ ടീച്ചര്‍മാര്‍ മാറിനില്‍ക്കുകയാണുണ്ടായതെന്നും പ്രഥമാധ്യാപകന്‍ എ.ജി.ഷംസുദീന്‍ പറഞ്ഞു.മുതിര്‍ന്നവര്‍ ആരും ഇല്ലാത്ത വീഡിയോ പകര്‍ത്തി സ്കൂളിനെ അപമാനിക്കുകയാണ് ഇയാള്‍ ചെയ്തതെന്നും പ്രഥമാധ്യാപകനും മറ്റു പി.ടി.എ. അംഗങ്ങളും കുറ്റപ്പെടുത്തി.വീഡിയോ വൈറലായതോടെ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു. ഇതുസംബന്ധിച്ച്‌ ബേക്കല്‍ എ.ഇ.ഒ. കെ.ശ്രീധരന്‍ അന്വേഷണം നടത്തി. റെയില്‍വേ വഴി അടച്ചതോടെ കുട്ടികള്‍ ആറുകിലോമീറ്റര്‍ ചുറ്റിയാണ് തിങ്കളാഴ്ച വൈകീട്ട് വീട്ടിലേക്കു മടങ്ങിയത്. ഭീതിതമായ അവസ്ഥയില്‍ കുട്ടികള്‍ റെയില്‍പ്പാളം മുറിച്ചു കടക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ലീഗല്‍ സര്‍വീസസ് ചെയര്‍മാനും സബ്‌ജഡ്ജുമായ കെ.വിദ്യാധരന്‍ അജാനൂര്‍ സ്കൂളിലെത്തി തെളിവെടുത്തു. ചൈല്‍ഡ് ലൈന്‍ അധികാരികളും സ്കൂളിലെത്തി അന്വേഷണം നടത്തി.വീഡിയോ പകര്‍ത്തിയ സ്കൂള്‍ ഡ്രൈവര്‍ സി.എച്ച്‌.ബഷീറിനെ സസ്പെന്‍ഡ് ചെയ്തതായി അജാനൂര്‍ സ്കൂള്‍ പ്രഥമാധ്യാപകന്‍ എ.ജി.ഷംസുദീന്‍ അറിയിച്ചു. കുട്ടികള്‍ റെയില്‍പ്പാളം മുറിച്ചുകടക്കുന്ന കാഴ്ച വീഡിയോയില്‍ പകര്‍ത്തുകയും അത് സ്കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്നുമാണ് ഇയാള്‍ക്കെതിരേ ചേര്‍ത്തിട്ടുള്ള കുറ്റം. ഇതുസംബന്ധിച്ച്‌ നിയമനടപടിക്കൊരുങ്ങാന്‍ വിദ്യാഭ്യാസവകുപ്പ് നീക്കങ്ങള്‍ തുടങ്ങി.വീഡിയോ പ്രചരിപ്പിച്ചതിനെതിരേ കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രിയും പ്രതീകരിച്ചിരുന്നു.

കളിയിക്കാവിള കൊലപാതക കേസിലെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി;മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി വിധി ഇന്ന്

keralanews hearing in kaliyikkavila murder case completed verdict on the custody application of main accused today

തിരുവനന്തപുരം:കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്നലെ വാദം കേട്ടിരുന്നു.നാഗര്‍കോവില്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക.28 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളുടെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. കസ്റ്റഡിയില്‍ ലഭിച്ചാല്‍ പ്രതികളെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷമാകും തെളിവെടുപ്പ്. ഗൂഢാലോചനയെ കുറിച്ചും സഹായം നല്‍കിയവരെ കുറിച്ചുമുള്ള വിവരങ്ങളാകും ചോദിച്ചറിയുക. കൃത്യത്തിന് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്തിയിട്ടില്ല.അതേസമയം, കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളില്‍ ഒരാളെ അനുകൂലിച്ച്‌ പോസ്റ്റിട്ടയാളെ കസ്റ്റഡിയില്‍ എടുത്തു. കേസില്‍ പ്രതിയായ ഷെമീമിനെ അനുകൂലിച്ച്‌ പോസ്റ്റിട്ടതിന് തേങ്ങാപട്ടണം സ്വദേശിയായ നവാസിനെയാണ് തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരത്തു നിന്നാണ് നവാസിനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.കഴിഞ്ഞ ദിവസം കളിയിക്കാവിളയില്‍ എഎസ്‌ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയും അല്‍ ഉമ്മ തലവനുമായ മെഹബൂബ് പാഷയെ പിടികൂടിയിരുന്നു.ബംഗളൂരു പൊലീസാണ് മെഹബൂബ് പാഷയെ പിടികൂടിയത്. കൂട്ടാളികളായ ജബീബുള്ളും അജ്മത്തുള്ളയും മന്‍സൂറും പിടിയിലായിട്ടുണ്ട്. സംഭവത്തിനു ഭീകര ബന്ധമുള്ളതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശികളായ സെയ്ദ് ഇബ്രാഹിം, അബ്ബാസ് എന്നിവരെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രായപൂർത്തിയായിരുന്നില്ല എന്ന വാദം തെറ്റ്;നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്തയുടെ ഹർജി സുപ്രീം കോടതി തള്ളി

keralanews supreme court rejects the plea submitted by the accused pavan kumar in nibhaya case

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തള്ളി. 2012ല്‍ കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പവന്‍ സുപ്രീം കോടതിയെ സമീപിച്ചത്.ജസ്റ്റിസുമാരായ ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, എ.എസ്.ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ട ശേഷം തള്ളിയത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു.അഡ്വ.എ.പി സിംഗാണ് പവന്‍ ഗുപ്തക്ക് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരായത്. കേസില്‍ നീതിപൂര്‍വമായ വിചാരണ നടന്നിട്ടില്ലെന്നും നടന്നത് മാദ്ധ്യമവിചാരണയാണെന്നും പ്രതിയുടെ അഭിഭാഷകന്‍ എ.പി. സിംഗ് കോടതിയില്‍ വാദിച്ചു. സംഭവം നടക്കുമ്പോൾ പ്രതിക്ക് 16 വയസായിരുന്നു പ്രായമെന്നും ജനനരേഖ ഡല്‍ഹി പൊലീസ് മറച്ചുവച്ചെന്നും പ്രായത്തിന്റെ കാര്യത്തില്‍ വിചാരണക്കോടതി തിടുക്കപ്പെട്ട് വിധി പ്രസ്താവിച്ചുവെന്നും അഭിഭാഷകന്‍ പറഞ്ഞു.അതേസമയം പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശ്വാസ യോഗ്യമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു. കേസില്‍ പ്രതികളായ നാല് പേര്‍ക്കും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാന്‍ ഡല്‍ഹി തീസ് ഹസാരി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.