തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും(കുവൈറ്റ്- 19, യു.എ.ഇ.- 15, ഒമാന്‍- 13, സൗദി അറേബ്യ- 10, ഖത്തര്‍- 4, ബഹറിന്‍- 4, നൈജീരിയ- 2, ഘാന- 1) 36 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും(കര്‍ണാടക- 10, ഡല്‍ഹി- 7, മഹാരാഷ്ട്ര- 7, തമിഴ്നാട്- 5, തെലുങ്കാന- 2, ഛത്തീസ്ഗഡ്- 2, ജമ്മുകാശ്മീര്‍- 1, രാജസ്ഥാന്- 1, ഗുജറാത്ത്- 1) വന്നതാണ്.14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 5 സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും, കോട്ടയം ജില്ലയിലെ 4 പേര്‍ക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 42 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (പാലക്കാട്-1), ഇടുക്കി ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേരുടെയും, തിരുവനന്തപുരം, എറണാകുളം (കോട്ടയം), വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 2015 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2150 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാര്‍ഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), പുല്‍പ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂര്‍ (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോര്പറേഷന് (67) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ 124 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
അങ്കമാലിയിൽ അച്ഛന് കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ആരോഗ്യം വീണ്ടെടുക്കുന്നു
കൊച്ചി: അങ്കമാലിയില്‍ അച്ഛന് മര്‍ദിച്ച കൊലപ്പെടുത്താന്‍ ശ്രമിച്ച 54 ദിവസം പ്രായമുള്ള കുഞ്ഞ് ആരോഗ്യ നില വീണ്ടെടുക്കുന്നു. കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചു.കൈകാലുകളുടെ ചലന ശേഷി വീണ്ടെടുത്ത കുഞ്ഞ് അമ്മയെ നോക്കി ചിരിക്കുകയും ചെയ്തു.ജൂണ്‍ പതിനെട്ടാം തീയതി പുലര്‍ച്ചെയാണ് 54 ദിവസം പ്രായമുള്ള കുഞ്ഞിനെ അച്ഛന് കട്ടിലിലേക്ക് എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചത്. കുഞ്ഞിന്റെയും അമ്മയുടേയും സംരക്ഷണം വനിത കമ്മീഷന് ഏറ്റെടുത്തിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാല്‍ അമ്മയുടേയും കുഞ്ഞിന്റേയും സുരക്ഷിതത്വം പ്രശ്നമായതോടെയാണ് വനിത കമ്മീഷന് സംരക്ഷണം ഏറ്റെടുക്കുന്നത്. ഇവരെ നേപ്പാളിലേക്ക് വിടുകയെന്നതാണ് ശാശ്വതമായ പരിഹാരം. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വനിത കമ്മീഷന് അധ്യക്ഷന്‍ എംസി ജോസഫൈന് വ്യക്തമാക്കിയിരുന്നു.
കണ്ടക്ടര്‍ക്ക് കൊവിഡ്;കെഎസ്ആര്‍ടിസി ഗുരുവായൂര്‍ ഡിപ്പോ അടച്ചു
തൃശൂര്‍: ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറായ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഗുരുവായൂര്‍ ഡിപ്പോ അടച്ചു. ഇതോടെ ഇവിടെ നിന്നുള്ള ഏഴ് സര്‍വ്വീസുകളും മുടങ്ങി. അണുനശീകരണം നടത്തിയ ശേഷമേ ഇനി ഡിപ്പോ തുറക്കൂ.ഗുരുവായൂര്‍ – കാഞ്ഞാണി റൂട്ടിലോടുന്ന ബസിലാണ് കൊവിഡ് സ്ഥിരീകരിച്ച കണ്ടക്ടര്‍ ജോലി ചെയ്തത്. ഇയാളുമായി സമ്പർക്കത്തിൽ വന്ന ജീവനക്കാരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഗുരുവായൂര്‍-കാഞ്ഞാണി റൂട്ടില്‍ ജൂണ്‍ 25ന് യാത്ര ചെയ്തവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് തുടര്‍ന്ന് അറിയിച്ചു.കണ്ടക്ടടര്‍ക്ക് എവിടെ നിന്നാണ് കൊവിഡ് പകര്‍ന്നതെന്ന് വ്യക്തമല്ല. യാത്രക്കാര്‍ നിരീക്ഷണത്തില്‍ പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 15, 22 തീയതികളില്‍ കണ്ടക്ടര്‍ പാലക്കാട് റൂട്ടിലും ജോലി ചെയ്തിരുന്നു. ഇതോടെ മൂന്ന് ഡ്രൈവര്‍മാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് കേരളത്തില്‍; മൊബൈല്‍ ബങ്കുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം
കോഴിക്കോട്:സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് ഇനി കേരളത്തിലും.ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റ മൊബൈല്‍ ഫ്യൂവല്‍ കണക്റ്റ് സ്റ്റേഷനാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. ആവശ്യക്കാര്‍ക്ക് ഒരു ഫോണ്‍ കോളിലൂടെ വാഹനത്തിനരികിലും വ്യവസായ ആവശ്യത്തിനും ഇന്ധനം എത്തിക്കും. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിച്ച ഇന്ധന വണ്ടിയിലൂടെ ഡീസല്‍ബങ്ക് സേവനം ആദ്യം ലഭ്യമാക്കുന്നത് കോഴിക്കോടാണ്.പ്രത്യേകമായി ഒരുക്കിയ 8000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കറാണ് മൊബൈല്‍ ബങ്കായി ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ബങ്കുകളിലെ നിരക്കേ ഈടാക്കൂ.മൊബൈല്‍ ആപ് വഴി ബുക്ക് ചെയ്യാനും ഓണ്‍ലൈനായി പണം അടക്കാനും സാധിക്കും.നിയമപരമായ അനുമതികളോടെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സഹായ ത്തോടെയാണ് സഞ്ചരിക്കുന്ന ഡീസല്‍ ബങ്കിന്റെ പ്രവര്‍ത്തനം. കടലുണ്ടി മണ്ണൂര്‍ പൂച്ചേരിക്കുന്നിലെ എച്ച്പി സുപ്രിം ബങ്കാണ് ഈ സേവനം ഒരുക്കിയത്.സിവില്‍ സ്റ്റേഷന് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവു വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചു. എം.ജി. നവീന്‍ കുമാര്‍, ശ്രുതി ആര്. ബിജു, സഞ്ജയ്, അജ്മല്‍, കെ.വി. അബ്ദുറഹിമാന്, രതീഷ്, സുന്ദരന്‍, ഇല്യാസ്, ബഷീര്‍, ശരീഫ്, ഫാരിസ് എന്നിവര്‍ പങ്കെടുത്തു.
കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു
ഷാര്‍ജ: കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ കോവിഡ് ബാധിച്ചു മരിച്ചു .കണ്ണൂര്‍ മയ്യില്‍ പാവന്നൂര്‍ മൊട്ടയിലെ ഏലിയന്‍ രത്നാകരനാണ്(57) മരിച്ചത്. 45 ദിവസമായി ഷാര്‍ജയിലെ കുവൈത്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.23 വര്‍ഷമായി ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീസോണില്‍ ജോലി ചെയ്യുകയായിരുന്നു രത്നാകരന്. പരേതരായ പി.കെ.കുമാരന്റേയും മാധവിയുടേയും മകനാണ് ഭാര്യ. ലളിത മകന്: രജത്ത്, സഹോദരങ്ങള്‍ മോഹനന് (ഷാര്‍ജ), രമേശന്, സതീശന് (ഖത്തര്‍). ഹരീശന്‍, ബോബന്
കണ്ണൂരിൽ കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഡ്രൈവറുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്
കണ്ണൂർ:കോവിഡ്-19 സ്ഥിരീകരിച്ച് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച എക്സൈസ് ഡ്രൈവര്‍ പടിയൂര്‍ ബ്ലാത്തൂരിലെ കെ.പി. സുനിലി (28) ന്റെ ശ്രവ പരിശോധനാ ഫലം നെഗറ്റിവ്. മൃതദേഹത്തില്‍ നിന്നും ശേഖരിച്ച ശ്രവത്തിന്റെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ചികിത്സയിലിരിക്കെ സുനിലിന്റെ സ്രവ പരിശോധനാ ഫലം പോസിറ്റീവായിരുന്നു.കഴിഞ്ഞ 14 ന് ആണ് കടുത്ത പനി ബാധിച്ച് സുനിലിനെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 16 ന് സ്രവ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ കോവിഡ് സ്ഥിരീകരിച്ചു. കടുത്ത ന്യുമോണിയ ബാധിച്ച സുനില്‍ 18 ന് മരണത്തിനു കീഴടങ്ങി. ഇയാള്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് അറിയാന്‍ സാധിച്ചിട്ടില്ലായിരുന്നു. മരണ ശേഷം സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് ഫലം നെഗറ്റീവായത്.
അതേസമയം സുനിലിന്റെ മരണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സഹോദരന് കെ.പി.സുമേഷ് പരാതി നല്കി.മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ കളക്ടര്‍, പട്ടികജാതി-വര്‍ഗ കമ്മീഷന് ചെയര്മാന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.പനി ബാധിച്ചതിനെത്തുടര്‍ന്ന് സുഹൃത്തിന്റെ ഓട്ടോറിക്ഷയില്‍ കഴിഞ്ഞ 14 ന് രാവിലെയാണ് സുനിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ഇവിടുന്ന് കൂടുതല്‍ പരിശോധനയ്ക്കായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് പോകണമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് അതേ ഓട്ടോറിക്ഷയില്‍ വൈകുന്നേരത്തോടെ ആശുപത്രിയിലെത്തി. അന്ന് തന്നെ കോവിഡ് ഐസിയുവിലേക്കാണ് മാറ്റിയത്.കോവിഡ് പരിശോധന നടത്തുന്നതിന് മുൻപ് തന്നെ കോവിഡ് ഐസിയുവിലേക്ക് മാറ്റിയത് ഗുരതരവീഴ്ചയാണ്. ഇവിടുന്ന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നത് സുനില്‍ 16 ന് രാവിലെ സഹോദരന് സുമേഷിനെ വിളിച്ച ശബ്ദസന്ദേശത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇതിനിടെ സുനിലിന് കോവിഡ് ബാധിച്ചതൊന്നും അറിയിച്ചിട്ടുമില്ലെന്നും പരാതിയില്‍ പറയുന്നു.പിജി വിദ്യാര്‍ഥികളാണ് സുനിലിനെ ചികിത്സിച്ചതെന്നും പ്രധാന ഡോക്ടര്‍മാര്‍ പരിശോധനയ്ക്കെത്തിയില്ലെന്നും പരാതിയിലുണ്ട്.
സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;102 പേര് രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം ജില്ലയില്‍ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും(കുവൈറ്റ്- 62, യു.എ.ഇ.- 26, സൗദി അറേബ്യ- 8, ഒമാന്‍- 8, ഖത്തര്‍- 6, ബഹറിന്‍- 5, കസാക്കിസ്ഥാന്‍- 2, ഈജിപ്റ്റ്- 1) 62 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും( തമിഴ്നാട്- 19, ഡല്‍ഹി- 13, മഹാരാഷ്ട്ര- 11, കര്‍ണാടക- 10, പശ്ചിമബംഗാള്‍- 3, മധ്യപ്രദേശ്- 3, തെലുങ്കാന- 1, ആന്ധ്രാപ്രദേശ്- 1, ജമ്മുകാശ്മീര്‍- 1) വന്നതാണ്.15 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.അതേസമയം ചികിത്സയിലായിരുന്ന 102 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 22 പേരുടെയും (പാലക്കാട്-2, ഇടുക്കി-1), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 15 പേരുടെയും (പാലക്കാട്-1, തൃശൂര്‍-1), കൊല്ലം ജില്ലയില്‍ നിന്നുള്ള 14 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, ആലപ്പുഴ, കാസര്‍ഗോഡ് ജികളില്‍ നിന്നുള്ള 5 പേരുടെ വീതവും, തിരുവനന്തപുരം (ആലപ്പുഴ-1), ഇടുക്കി ജികളില്‍ നിന്നുള്ള 4 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 2 പേരുടെയും എറണാകുളം (കൊല്ലം) ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.281 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധന കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6166 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,15,243 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4032 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 44,129 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 42,411 സാമ്പിളുകള്‍ നെഗറ്റീവ് ആയി.ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ പറളിയാണ് പുതിയ ഹോട്ട് സ്പോട്ട്.
സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറാപ്പിയിലൂടെ കൊറോണ രോഗമുക്തി
പാലക്കാട്: സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറാപ്പിയിലൂടെ കൊറോണ ദേഭമായ രോഗി ആശുപത്രി വിട്ടു. പാലക്കാട് ഒതളൂര്‍ സ്വദേശി സൈനുദ്ദീനാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.നേരത്തെ കൊറോണ രോഗമുക്തി നേടിയ എടപ്പാള്‍ സ്വദേശി വിനീതാണ് സൈനുദ്ദീന്‍ പ്ലാസ്മ നല്‍കിയത്. മസ്ക്കറ്റില്‍ നിന്നും നാട്ടിലെത്തിയ സൈനുദ്ദീന്‍ ഈ മാസം പതിമൂന്നിനാണ് കൊറോണ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. ന്യുമോണിയ ഹൃദ്രോഗം, രക്തസമ്മര്‍ദം എന്നിവ കൂടി ബാധിച്ചതോടെ ഐസിയുവിലേക്കു മാറ്റി. വെന്റിലേറ്റര്‍ സഹായത്തോടെ ആയിരുന്നു ജീവന് നിലനിര്‍ത്തിയത്. ഗുരുതരമായതോടെ പ്ലാസ്മ തെറപ്പി നടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.മേയ് 27-നു കോവിഡ് മുക്തനായി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന വിനീതാണ് പ്ലാസ്മ നല്‍കിയത്.വിനീതിന് സ്നേഹോപഹാരം കൈമാറിയാണ് സൈനുദ്ദീന്‍ ആശുപത്രി വിട്ടത്.മഞ്ചേരി മെഡിക്കല്‍ കോളജില്‍ 2 പേര് കൂടി പ്ലാസ്മ തെറപ്പി ചികിത്സയിലുണ്ട്. നേരത്തേ മുന്‍ സന്തോഷ് ട്രോഫി താരം ഹംസക്കോയയാണ് ആദ്യമായി കേരളത്തില്‍ പ്ലാസ്മ തെറാപ്പിക്ക് വിധേയനായത്. എന്നാല്‍ അദ്ദേഹം മരിച്ചു.
സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏർപ്പെടുത്തിയിരിക്കുന്ന സമ്പൂർണ്ണ ലോക്ഡൗണ്‍ ഇനി ഇല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ്ണ ലോക്ഡൗണ്‍ പിന്‍വലിച്ച് സര്‍ക്കാര്‍. സാധാരണ ദിവസങ്ങളിലേതു പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കി ഉത്തരവിറങ്ങി.ആരാധനാലയങ്ങള്‍ തുറന്നതിനാലും പരീക്ഷകള്‍ നടക്കുന്നതിനാലും കഴിഞ്ഞ ഞായറാഴ്ച ലോക് ഡൗണില്‍ ഇളവ് അനുവദിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നല്കിയ ഇളവുകള്‍ പരിശോധിച്ച് തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.അതേസമയം കണ്ടെയ്മെന്റ് സോണുകളിലും മറ്റും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി തുടരും.സംസ്ഥാനമൊട്ടാകെ നടപ്പാക്കി വന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് എല്ലാ ഞായറാഴ്ചകളിലും ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അവശ്യസര്‍വ്വീസുകള്‍ ഒഴികെയുള്ള ഒന്നിനും ഞായറാഴ്ചകളില്‍ ഇളവ് ഉണ്ടായിരുന്നില്ല. പ്രവേശന പരീക്ഷകള്‍ നടക്കുന്നത് കൊണ്ട് കഴിഞ്ഞ ഞായറാഴ്ച ഇളവ് നല്കി.എന്നാല്‍ മറ്റ് ദിവസങ്ങളില്‍ പൂര്‍ണ്ണമായ ഇളവ് നല്‍കിയിട്ട് ഞായറാഴ്ച മാത്രം സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തിയത് കൊണ്ട് ഗുണമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
എറണാകുളത്ത് കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തക പ്രതിരോധ കുത്തിവെപ്പ് നടത്തിയ 65 കുട്ടികളുടെ പരിശോധനാഫലം നെഗറ്റീവ്
കൊച്ചി:എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തക പ്രതിരോധ കുത്തിവെപ്പ് നടത്തിയ 65 കുട്ടികളുടെ പരിശോധനാഫലം നെഗറ്റീവ്. ആലുവ ശ്രീമൂല നഗരം പഞ്ചായത്തിലെ കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ആരോഗ്യ പ്രവര്‍ത്തകയുമായി സമ്പര്‍ക്കമുണ്ടായിരുന്ന ഇരുന്നൂറോളം പേരുടെ സ്രവമാണ് പരിശോധനക്ക് അയച്ചത്.പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിന് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇവര്‍ പ്രതിരോധ കുത്തിവെപ്പ് നടത്തിയ കുട്ടികളെയും അമ്മമാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയത്.ശ്രീമൂല നഗരം പഞ്ചായത്തിലെ ചൊവ്വര ആരോഗ്യ കേന്ദ്രത്തില്‍ നേരത്തെ ഒരു ആരോഗ്യ പ്രവര്ത്തകന് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്തു. ഇതേ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ നഴ്സിനും ഭര്‍ത്താവിനും രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു. മറ്റൊരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഇതേ പഞ്ചായത്തില്‍ നേരത്തെ രോഗം സ്ഥിരീകരിക്കുകയുണ്ടായി.