കണ്ടെയ്ന്‍മെന്റ് സോണിൽ വൈദ്യുതി റീഡിംഗ് എടുക്കേണ്ടത് ഉപയോക്താവ്;മീറ്ററിന്റെ ചിത്രം വാട്സാപ് ചെയ്യണം

keralanews user take electricity meter reading in containment zone and whatsapp the picture of meter

തിരുവനന്തപുരം: കോവിഡ് കണ്ടെയ്ന്‍മെന്റ് മേഖലയില്‍ വൈദ്യുതി റീഡിംഗ് ഉപയോക്താക്കള്‍ സ്വയം എടുക്കണമെന്ന് കെ.എസ്.ഇ.ബി. മീറ്റര്‍ റീഡര്‍മാര്‍ ഫോണില്‍ നല്‍കുന്ന നിര്‍ദേശം അനുസരിച്ചു ഉപയോക്താവു സ്വയം റീഡിങ് എടുത്ത ശേഷം മീറ്ററിന്റെ പടം വാട്സാപ്പില്‍ അയച്ചാല്‍ മതിയെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള അറിയിച്ചു.സ്വയം മീറ്റര്‍ റീഡിങ് എടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കു ശരാശരി ഉപയോഗം കണക്കാക്കി ബില്‍ നല്‍കും.ഈ തുക പിന്നീടു റീഡിങ് എടുക്കുമ്പോൾ ക്രമീകരിച്ചു നല്‍കും. മീറ്റര്‍ റീഡിങ്ങിനു സമയമാകുമ്പോൾ ബോര്‍ഡ് അറിയിക്കും. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയര്‍ തയാറാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു. സോഫ്റ്റ്‌വെയര്‍ യ വിജയിച്ചാല്‍ റീഡിങ് എടുക്കാന്‍ സമയമാകുമ്പോൾ ഉപയോക്താവിന് എസ്‌എംഎസ് ലഭിക്കും.താല്‍പര്യമുള്ളവര്‍ മീറ്ററിന്റെ പടം എടുത്ത് നിശ്ചിത ലിങ്കില്‍ അപ്‌ലോ‍ഡ് ചെയ്താല്‍ മതിയാകും.ഈ സംവിധാനം നിലവില്‍ വരുന്നതു വരെയാണു മീറ്റര്‍ റീഡര്‍ ഫോണില്‍ വിളിച്ചു പടം എടുത്തു വാട്സാപ്പില്‍ ഇടാന്‍ ആവശ്യപ്പെടുക.

കണ്ണൂർ ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 18 പേർക്ക്;11 പേര്‍ക്ക് രോഗമുക്തി;ഏഴു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

keralanews 18 covid cases confirmed in kannur yesterday 11 cured seven more wards in containment zone

കണ്ണൂര്‍: ജില്ലയില്‍ 18 പേര്‍ക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചു.ഇവരിൽ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നും എത്തിയവരാണ്. സിഐഎസ്‌എഫ് ഉദ്യോഗസ്ഥരാണ് ബാക്കിയുള്ള ആറു പേര്‍. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് റിയാദില്‍ നിന്നുള്ള ജെ9 1405 വിമാനത്തിലെത്തിയ മയ്യില്‍ സ്വദേശി 62കാരന്‍, 19ന് ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 1746 വിമാനത്തിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 34കാരന്‍, 24ന് ഒമാനില്‍ നിന്നുള്ള 6ഇ 8704 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 28കാരി, 26ന് ദുബൈയില്‍ നിന്നുള്ള എസ്‌സെഡ് 4717 വിമാനത്തിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 65കാരി, അതേദിവസം ഖത്തറില്‍ നിന്നുള്ള 6ഇ 9381 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 34കാരന്‍, 30ന് ഒമാനില്‍ നിന്നുള്ള ഒവി 1682 വിമാനത്തിലെത്തിയ തളിപ്പറമ്പ് സ്വദേശി 42കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 18ന് ഷാര്‍ജയില്‍ നിന്നുള്ള എസ്ജി 9024 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 42കാരന്‍, 19ന് ഒമാനില്‍ നിന്നുള്ള എംവൈ 2291 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 43കാരന്‍, 24ന് ബഹറിനില്‍ നിന്നുള്ള ഗള്‍ഫ് എയര്‍ 7274 വിമാനത്തിലെത്തിയ കോളയാട് സ്വദേശി 31കാരന്‍, ജൂലൈ ഒന്നിന് അബൂദബിയില്‍ നിന്നുള്ള ഐഎക്‌സ് 1715 വിമാനത്തിലെത്തിയ മുംബൈ സ്വദേശിയായ വിമാന ജീവനക്കാരന്‍ 30കാരന്‍, കൊച്ചി വിമാനത്താവളം വഴി ജൂണ്‍ 10ന് ദുബൈയില്‍ നിന്നുള്ള ഇകെ 9834 വിമാനത്തിലെത്തിയ പിണറായി സ്വദേശി 38കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍.പെരിങ്ങോം സ്വദേശി 36കാരന്‍ ജൂണ്‍ 21ന് മംഗള എക്‌സ്പ്രസിലാണ് ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലെത്തിയത്. സിഐഎസ്‌എഫ് ഉദ്യോഗസ്ഥരില്‍ മൂന്ന് കേരള സ്വദേശികള്‍ക്കും ആസാം, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരാള്‍ക്കു വീതവുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കോവിഡ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന 11 പേര്‍ ഇന്നലെ രോഗമുക്തരായി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുട്ടം സ്വദേശി 26കാരി, കടന്നപ്പള്ളി സ്വദേശി 55കാരന്‍, മുഴപ്പിലങ്ങാട് സ്വദേശി 49കാരി, എരമം കുറ്റൂര്‍ സ്വദേശി 43കാരി, മാട്ടൂല്‍ സ്വദേശി 40കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 63കാരന്‍, കണിച്ചാര്‍ സ്വദേശി 65കാരി, കൊളശ്ശേരി സ്വദേശി 58കാരന്‍, ചൊക്ലി സ്വദേശി 45കാരന്‍, മുണ്ടേരി സ്വദേശി 49കാരന്‍, എട്ടിക്കുളം സ്വദേശി 44കാരന്‍ എന്നിവരാണ് ഇന്നലെ ഡിസ്ചാര്‍ജ് ആയത്.നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22609 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 75 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 277 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 44 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ മൂന്നു പേരും വീടുകളില്‍ 22183 പേരുമാണ് നിരീക്ഷണത്തിലുള്ളത്.ജില്ലയിലെ ഏഴു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കോളയാട്-14, മയ്യില്‍-11, പെരളശ്ശേരി-6, പാനൂര്‍- 33, പിണറായി-9, മുഴപ്പിലങ്ങാട്-2, പെരിങ്ങോം വയക്കര- 12 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്.

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;201 പേർക്ക് രോഗമുക്തി

keralanews 211 covid cases confirmed in kerala today and 201 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍ഗോട് 7,പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 4964 ആയി. ഇതില്‍ 2894 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അതേസമയം ഇന്ന് 201 പേർ രോഗമുക്തി നേടി.തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.ഇന്ന് 378 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രധാനമന്ത്രിയും സൈനിക മേധാവികളും ലഡാക്ക് സന്ദർശിച്ചു;സംഘര്‍ഷ മേഖലയിലേക്കുള്ള യാത്ര മൂന്‍കൂട്ടി പ്രഖ്യാപിക്കാതെ

keralanews prime minister and army chiefs visit ladakh

ന്യൂഡല്‍ഹി: ഇന്ത്യാ – ചൈനാ അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ലഡാക്കില്‍ സൈനികരെ സന്ദര്‍ശിച്ചു. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും കരസേനാ മേധാവി എംഎം നരവനെയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ലഡാക്കില്‍ നടന്ന സംഘര്‍ഷ സാഹചര്യം വിലയിരുത്താനും സൈനിക വിന്യാസം അറിയാനുമാണ് സന്ദര്‍ശനം.അതേസമയം മുന്‍ കൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു യാത്ര. രാവിലെ തന്നെ ഉന്നതതല സംഘം ലെ യില്‍ എത്തി. പിന്നാലെ ലഡാക്കിലും എത്തി. നിമുവില്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹത്തിന് സ്ഥിതിഗതികള്‍ ലഫ് ജനറല്‍ ഹരീന്ദര്‍ സിംഗ് വിശദീകരിച്ചു കൊടുത്തു. 11,000 അടി ഉയരത്തിലാണ് നിമുവിലെ സൈനിക കേന്ദ്രം. അതിര്‍ത്തിയിലെ സേനാ വിന്യാസം വിലയിരുത്താനായിരുന്നു അദ്ദേഹം എത്തിയത്.അതീവ രഹസ്യമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ലെയില്‍ എത്തിയ ശേഷമാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശിക്കുന്നതിന്റെ വാര്‍ത്ത പുറത്തുവന്നത്. ജൂണ്‍ 15 ന് കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ മാസം ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും സൈനിക പിന്മാറ്റ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഏതു നീക്കത്തെയും അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച നടത്തിയ റേഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് സൗഹൃദം സൂക്ഷിക്കാനറിയാം. എന്നാല്‍ അത് ദൗര്‍ബല്യമായി കരുതരുതെന്നും ഭാരതമാതാവിനെ തൊട്ടുകളിക്കാന്‍ ആരേയും അനുവദിക്കില്ലെന്നത് നമ്മുടെ ധീരരായ സൈനികര്‍ തെളിയിച്ചു കൊടുത്തെന്നും പറഞ്ഞു.

ഇന്ത്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ ആഗസ്റ്റ് 15 ന് ലഭ്യമാകും; പരീക്ഷണം അവസാന ഘട്ടത്തിലെന്ന് ഐസിഎംആര്‍

keralanews indias covid vaccine to be available on august 15 icmr is in the final stages of testing

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കൊറോണ വാക്‌സിന്‍ അടുത്ത മാസം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ. തദ്ദേശീയമായി നിര്‍മ്മിച്ചെടുത്ത ബിബിവി152 കൊറോണ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനായി ഭാരത് ബയോടെക്കു ഇന്റര്‍നാഷണല്‍ ലിമിറ്റുമായി പങ്കുചേര്‍ന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ആഗസ്റ്റ് 15 ഓടെ വാക്‌സിന്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ആദ്യമായാണ് ഇന്ത്യ തദ്ദേശീയമായി വാകിസിന്‍ നിര്‍മ്മിക്കുന്നത്. അതുകൊണ്ടുതന്നെ കൊറോണ വാക്‌സിന്റെ നിര്‍മ്മാണം ഇന്ത്യയുടെ പ്രധാന പദ്ധതികളില്‍ ഒന്നാണ്. വാക്സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരന്തരം നിരീക്ഷിച്ചുവരുന്നുണ്ട്. സാര്‍സ് കോവ് 2 ( SARS COV 2) വില്‍ നിന്നും പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് വേര്‍തിരിച്ചെടുത്ത ഇനത്തില്‍ നിന്നുമാണ് വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ വാക്‌സിന്റെ ക്ലിനിക്കല്‍, ക്ലിനിക്കലേതര പ്രവര്‍ത്തനങ്ങളില്‍ ഐസിഎംആറും, ബിബിഐഎല്ലും ഒന്നിച്ച്‌ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ബിബിവി 152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചാൽ ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വാക്സിൻ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

കണ്ണൂരിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് ഒന്‍പതുപേർക്ക്;ആറുപേര്‍ക്ക് രോഗമുക്തി

keralanews nine covid cases confirmed in kannur district yesterday and six cured

കണ്ണൂര്‍:കണ്ണൂരില്‍ ഇന്നലെ ഒൻപത് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു.ഇവരിൽ ഏഴുപേർ വിദേശത്ത് നിന്നും രണ്ടുപേർ ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്.കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 26ന് ദുബൈയില്‍ നിന്ന് എഫ്‌സെഡ് 4811 വിമാനത്തിലെത്തിയ 38കാരനായ പെരിങ്ങത്തൂര്‍ സ്വദേശി , ജൂണ്‍ 29ന് ഖത്തറില്‍ നിന്ന് എസ്ജി 9375 വിമാനത്തിലെത്തിയ 49കാരനായ കുറുമാത്തൂര്‍ സ്വദേശി, ഇതേ വിമാനത്തിലെത്തിയ ഇരിക്കൂര്‍ സ്വദേശിയായ 34കാരന്‍, അതേദിവസം കരിപ്പൂര്‍ വിമാനത്താവളം വഴി സൗദി അറേബ്യയില്‍ നിന്ന് എസ്ജി 920 വിമാനത്തിലെത്തിയ ചെമ്പിലോട് സ്വദേശിയായ 46കാരന്‍, ജൂണ്‍ 24ന് ബഹറിനില്‍ നിന്ന് ജിഎഫ് 7272 വിമാനത്തിലെത്തിയ ചെറുകുന്ന് സ്വദേശിയായ 30കാരന്‍, ജൂണ്‍ 28ന് ഖത്തറില്‍ നിന്ന് എസ്ജി 9472 വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശിയായ 29കാരന്‍,നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 13ന് ജെ9 1405 വിമാനത്തിലെത്തിയ തലശ്ശേരി മൂഴിക്കര സ്വദേശിയായ 50കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് ഡല്‍ഹിയില്‍ നിന്ന് എഐ 425 വിമാനത്തിലെത്തിയ പട്ടുവം സ്വദേശിയായ 34കാരന്‍, അന്നേ ദിവസം ചെന്നൈയില്‍ നിന്ന് എത്തിയ തളിപ്പറമ്പ് സ്വദേശിയായ 40കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം കോവിഡ് ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന ആറ് പേര്‍ ഇന്നലെ രോഗമുക്തരായി. ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന മുണ്ടേരി സ്വദേശിയായ 50കാരന്‍, ചന്ദനക്കാംപാറ സ്വദേശിയായ 29കാരന്‍, വേങ്ങാട് സ്വദേശിയായ 30കാരന്‍, കരിവെള്ളൂര്‍ സ്വദേശിയായ 52കാരന്‍, പഴയങ്ങാടി സ്വദേശിയായ 25കാരി, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്ന്യന്നൂര്‍ സ്വദേശിയായ 64കാരന്‍ എന്നിവരാണ് രോഗം ഭേദമായി ഇന്നലെ ആശുപത്രി വിട്ടത്.

കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍

keralanews central govt withdraw the decision about requirement of govt doctors recomendation for covid test

ന്യൂഡൽഹി:കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍.രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിര്‍ദേശമുണ്ടെങ്കില്‍ ആര്‍ക്കും കോവിഡ് പരിശോധനയ്ക്ക് വിധേയരാവാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുള്‍പ്പെടെ യോഗ്യതയുള്ള മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.ഇതോടെ പരിശോധനയുമായി ബന്ധപ്പെട്ട തടസങ്ങള്‍ മാറിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഇതേ തുടര്‍ന്ന് രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിച്ചു.കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 2,29,588 പേരില്‍ കോവിഡ് പരിശോധന നടത്തി. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കോവിഡ് പരിശോധനയുടെ എണ്ണം ഏതാണ്ട് ഒരു കോടിക്കടുത്തായി. വ്യാഴാഴ്ച വരെ 90,56,173 സാംപിളുകള്‍ പരിശോധിച്ചു.രാജ്യത്ത് കോവിഡ് പരിശോധനയ്ക്കായി മൊത്തം 1065 ലാബുകളാണ് സജ്ജമാക്കിയിരിക്കുന്നത്. അതില്‍ 768 എണ്ണം സര്‍ക്കാര്‍ ലാബുകളാണ്. ഇതിനുപുറമേ, പരിശോധനാ ക്യാമ്പുകൾ, മൊബൈല്‍ വാനുകള്‍ എന്നിവയിലൂടെ കൂടുതല്‍ പരിശോധനകള്‍ നടത്താനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.അതേസമയം, കോവിഡിനുള്ള മുഖ്യ പരിശോധനയായ ആര്‍ടി- പിസിആര്‍ ടെസ്റ്റിനുപുറമേ റാപ്പിഡ് ആന്റിജന്‍ പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റും നടത്തി പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി മഹേശന്‍റെ ആത്മഹത്യ;വെള്ളാപ്പള്ളി നടേശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും

keralanews suicide of sndp union secretary mahesan police will record the statement of vellappalli nadesan

തിരുവനന്തപുരം:എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി മഹേശന്‍റെ ആത്മഹത്യയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് മാരാരിക്കുളം പൊലീസ് മൊഴിയെടുക്കുക. മഹേശൻ മരിക്കുന്നതിന് മുമ്പ് പുറത്തുവിട്ട കത്തിലെ ആരോപണങ്ങൾ അന്വേഷണസംഘം ചോദിച്ചറിയും.വെള്ളാപ്പള്ളി നടേശന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്താനായിരുന്നു പൊലീസിന്‍റെ തീരുമാനം. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഇന്നത്തേയ്ക്കു മാറ്റുകയായിരുന്നു.വെള്ളാപ്പള്ളിയുടെ സഹായി കെ.എൽ അശോകന്‍റെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് എടുത്തിരുന്നു. മഹേശനുമായി തനിക്ക് ശത്രുതയില്ലായിരുന്നുവെന്ന് അശോകൻ പൊലീസിനോട് പറഞ്ഞു.വെള്ളാപ്പള്ളി നടേശന്‍റെയും അശോകന്‍റെയും പേര് പരാമർശിക്കുന്ന മഹേശന്‍റെ ആതമഹത്യാക്കുറിപ്പ് പുറത്ത് വന്നതിനു പിന്നാലെയാണ് ഇരുവരുടെയും മൊഴിയെടുക്കൽ പൊലീസ് തീരുമാനിച്ചത്. മഹേശന്‍റെ ആത്മഹത്യാക്കുറിപ്പിലെ മാനസിക പീഡനമടക്കമുള്ള വിഷയങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നിലവിൽ അസ്വഭാവിക മരണത്തിനാണ് മാരാരിക്കുളം പൊലീസ് കേസെടുത്തിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം നടത്തണമെന്നാണ് മഹേശന്‍റെ കുടുംബത്തിന്‍റെ ആവശ്യം.

സമൂഹവ്യാപന ആശങ്കയുണര്‍ത്തി കേരളത്തില്‍ ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന;തിരുവനന്തപുരത്തും കൊച്ചിയിലും കായംകുളത്തും നിയന്ത്രണം കടുപ്പിച്ചു

keralanews the number of covid patients through social spreading increasing in kerala high alert in thiruvananthapuram and kochi

തിരുവനന്തപുരം:സമൂഹവ്യാപന ആശങ്കയുണര്‍ത്തി ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ തിരുവനന്തപുരത്തും കൊച്ചിയിലും കായംകുളത്തും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. നെയ്യാറ്റിന്‍കര വഴുതൂര്‍, ബാലരാമപുരം തളയല്‍, പൂന്തുറ, വഞ്ചിയൂര്‍ അത്താണി ലൈന്‍, പാളയം മാര്‍ക്കറ്റും പരിസരവും കണ്ടെയ്ന്‍മെന്‍ സോണാക്കി.പാളയം മാര്‍ക്കറ്റും സാഫല്യം സമുച്ചയവും ഒരാഴ്ച അടച്ചിടാനാണ് തീരുമാനം.ചെല്ലാനം വെട്ടയ്ക്കല്‍ സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ ഭാര്യ കോവിഡ് പോസിറ്റീവായടെ എറണാകുളം ചെല്ലാനം ഹാര്‍ബര്‍ അടച്ചു. മല്‍സ്യത്തൊഴിലാളിയുടെ ഭാര്യ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയാണ്. അതേസമയം കൊച്ചിയില്‍ ആറ് ദിവസത്തിനകം സമ്പർക്കത്തിലൂടെ കോവിഡ് രോഗികളായവരുടെ എണ്ണം ഇരുപതായി.ഉറവിടം കണ്ടെത്താനാകാത്ത രണ്ടു രോഗികളില്‍ നിന്ന് അഞ്ചുപേര്‍ക്കാണ് രോഗം പിടിപെട്ടതോടെ കായംകുളവും കടുത്ത ആശങ്കയിലാണ്. കായംകുളം നഗരസഭ പരിധിയിലും തെക്കേക്കര പഞ്ചായത്തിലും മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു

keralanews bus charge increased in the state

തിരുവനന്തപുരം:സംസ്ഥാനത്ത് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറങ്ങും. നിരക്കുവര്‍ധന വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാതെയും എന്നാല്‍, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം കുറച്ചുമാണ് വര്‍ധന. ഇതോടെ മിനിമം നിരക്കായ എട്ടുരൂപയില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ചു കിലോമീറ്ററില്‍ നിന്ന് 2.5 കിലോമീറ്ററായി ചുരുങ്ങും.കിലോമീറ്റര്‍ ചാര്‍ജ് നിലവിലെ 70 പൈസ എന്നത് 90 പൈസയായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ രണ്ടര കിലോമീറ്റര്‍ കഴിഞ്ഞുള്ള സഞ്ചാരത്തിന് പുതിയ സ്‌റ്റേജും നിരക്കുമാകും.ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാർശ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം ഭേദഗതികളോടെ അംഗീകരിക്കുകയായിരുന്നു. നിരക്കുവര്‍ധന കോവിഡ് കാലത്തേക്ക് മാത്രമായിരിക്കും. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങി മുകളിലേക്കുള്ള സര്‍വിസുകളില്‍ മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം കുറച്ചിട്ടില്ല.മിനിമം ചാര്‍ജ് എട്ടില്‍നിന്ന് 10 രൂപയാക്കണമെന്ന രാമചന്ദ്രന്‍ കമ്മിറ്റിയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചില്ല. മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം 2.5 കിലോമീറ്ററാക്കി ചുരുക്കണമെന്നും ഈ ദൂരപരിധിയിലെ നിരക്ക് 10 രൂപയാക്കണമെന്നുമായിരുന്നു ശുപാർശ.ഇതോടൊപ്പം വിദ്യാര്‍ഥികളുടെ നിരക്ക് ആദ്യത്തെ സ്‌റ്റേജിന് അഞ്ചു രൂപയും തുടര്‍ന്നുള്ള സ്‌റ്റേജുകള്‍ക്ക് വര്‍ധിപ്പിച്ച ചാര്‍ജിന്റെ അഞ്ചു രൂപയും ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഇതും അംഗീകരിച്ചില്ല.